
മുംബയ്: ഓടുന്ന ബസില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ദമ്പതികള്‍ക്ക് പിഴ ചുമത്തി കോടതി. 2000 രൂപ വീതമാണ് പിഴ ചുമത്തിയത്. നവിമുംബയില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പന്‍വേലില്‍ നിന്ന് കല്യാണിലേക്ക് പോവുകയായിരുന്ന നവി മുംബയ് മുന്‍സിപ്പല്‍ ട്രാന്‍സ്പോര്‍ട്ടിന്റെ എസി ബസിലാണ് യുവാവും യുവതിയും ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. ബസിലെ പിന്‍സിറ്റീല്‍ നടന്ന സംഭവം റോഡിലൂടെ മറ്റൊരു വാഹനത്തില്‍ പോവുകയായിരുന്ന യാത്രക്കാരനാണ് ഫോണില്‍ പകര്‍ത്തിയത്.
തുടര്‍ന്ന് വീഡിയോ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കടക്കം അയച്ചുനല്‍കുകയായിരുന്നു. സംഭവത്തില്‍ ബസിലെ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത്തരം പ്രവൃത്തി തടയുന്നതില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് സസ്‌പെന്‍ഡ് ചെയ്തത്. കുറച്ച് യാത്രക്കാരുമായി മുന്നില്‍ ഇരുന്നതിനാല്‍ ദമ്പതികളെ കണ്ടില്ലെന്നാണ് കണ്ടക്ടര്‍ പറഞ്ഞത്. നവി മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരാതിയില്‍ പൊലീസ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് കോടതി പിഴ ചുമത്തുകയായിരുന്നു.
