CrimeNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ പീഡിപ്പിച്ചു: നൃത്ത അദ്ധ്യാപകന്‍ അറസ്റ്റില്‍

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നൃത്ത അദ്ധ്യാപകന്‍ അറസ്റ്റില്‍. 28കാരനായ ഭാരതി കണ്ണന്‍ എന്ന നൃത്ത അദ്ധ്യാപകനാണ് അറസ്റ്റിലായത്. മേയ് 24ന് ബംഗളൂരുവിലെ കടുഗോഡിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്ത് കാര്‍ നിര്‍ത്തി നൃത്താദ്ധ്യാപകനാണെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട് നൃത്ത ക്ലാസുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ കാറിലേക്ക് കയറ്റുകയായിരുന്നു. ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്.

പെണ്‍കുട്ടി കാറില്‍ കയറിയ ഉടനെ ഇയാള്‍ ഡോര്‍ ലോക്ക് ചെയ്തു. കുറച്ചു ദൂരം കാര്‍ മുന്നോട്ടു പോയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിയ അതേ സ്ഥലത്ത് തന്നെ പെണ്‍കുട്ടിയെ ഇറക്കിവിട്ടു. ഈ സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം അറിയിച്ചതോടെ വീട്ടുകാരുടെ പരാതിയിയില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Signature-ad

 

Back to top button
error: