
സംസ്ഥാനത്ത് വീണ്ടും ട്രെയിനുകൾ വൈകി ഓടുന്നു. ഇന്നു മാത്രം 15 ട്രെയിനുകളാണ് വൈകി ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രാവിലെ 5.55 ന് പുറപ്പടേണ്ട ജനശതാബ്തി എക്സ്പ്രസ്സ് രാവിലെ 8.45 നാണു പുറപ്പെടുക എന്ന് റയിൽവേ അധികൃതർ അറിയിച്ചു.
രാത്രി 9.30 യ്ക്ക് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ജനശതാബ്ദി പുലർച്ചെ 1.45 നാണ് എത്തിയത്. പെയറിങ് ട്രെയിൻ വൈകിയതാണ് കാരണം. എറണാകുളം തിരുവനന്തപുരം റൂട്ടിൽ പലയിടങ്ങളിലും റെയിൽവേ ട്രാക്കിൽ മരം വീണതാണ് വൈകാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ ട്രാക്കില്‍ മരംവീണ് തിരുവനന്തപുരത്തേക്ക് എത്തേണ്ട ട്രെയിനുകളും ഇവിടെ നിന്നും പുറപ്പെടേണ്ട ട്രെയിനുകളും മണിക്കൂറുകളോളം വൈകി. കഴക്കൂട്ടത്തും കടയ്ക്കാവൂരും ട്രാക്കില്‍ വീണതിനെ തുടര്‍ന്നാണ് ഏറെ നേരം ട്രെയിന്‍ ഗതാഗതം മുടങ്ങിയത്.