Month: May 2025

  • Social Media

    ഏഴിലും ഒന്‍പതിലും തോറ്റു, കഠിനാദ്ധ്വാനത്തിലൂടെ സൂപ്പര്‍സ്റ്റാറായി; പാലത്തില്‍നിന്ന് ചാടിയ ‘മല്ലൂ’സിന്റെ പ്രിയതാരം

    മലയാളിയല്ലെങ്കില്‍ പോലും മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടനാണ് അല്ലു അര്‍ജുന്‍. ചടുലമായ അഭിനയ ശൈലിക്കൊപ്പം ഡാന്‍സും ആക്ഷനും എല്ലാം കൂടെ ചേര്‍ന്നപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ അല്ലു അര്‍ജുന്‍ വലിയ സ്റ്റാര്‍ ആയി. അദ്ദേഹത്തിന്റെ ജിവിതത്തില്‍ സംഭവിച്ച അധികമാര്‍ക്കുമറിയാത്ത കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. പഠിത്തത്തില്‍ വളരെ മോശം പ്രകടനമായിരുന്നു അല്ലു കാഴ്ചവച്ചത്. ഏഴാം ക്ലാസിലും ഒന്‍പതാം ക്ലാസിലും തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കഠിനാദ്ധ്വാനവും ഭാഗ്യവും കുടുംബത്തിന്റെ പിന്തുണയും കൊണ്ട് അത്യുന്നതങ്ങളില്‍ എത്തിച്ചേരാന്‍ അല്ലുവിനായെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ‘അല്ലു അര്‍ജുന്റെ പല സിനിമകളുടെയും ഷൂട്ടിംഗ് കേരളത്തിലും നടക്കാറുണ്ട്. അതില്‍ അഞ്ച് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ചുമതല വഹിച്ചിരുന്നത് മലയാളത്തിലെ സീനിയര്‍ കണ്‍ട്രോളറായിരുന്ന കബീറായിരുന്നു. അല്ലു സെറ്റില്‍ വന്നുകഴിഞ്ഞാല്‍ വെറും പൂച്ചയെപ്പോലെയാണെന്നാണ് കബീര്‍ പറയുന്നത്. തന്റെ കാര്യം നോക്കി, ഒതുങ്ങി ഏതെങ്കിലും മൂലയില്‍ ഇരിക്കും. വളരെ അടക്കവും ഒതുക്കവുമുള്ള, സംവിധായകനെ അനുസരിക്കുന്ന പാവം മനുഷ്യനാണ് അല്ലു.’-…

    Read More »
  • Breaking News

    പേടികൊണ്ട് ഒന്ന് ഉറങ്ങിയിട്ട് നാലുദിവസമായി, രാത്രിയായാൽ വൈദ്യുതിയില്ല, ചുറ്റും ഇരുട്ടും വെടിയൊച്ചകളും മാത്രം!! തമിഴ്നാട്ടിലെ വിദ്യാർഥികളൊക്കെ നാളെ മടങ്ങുകയാണ്, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ല- കശ്മീരിലെ മലയാളി വിദ്യാർഥികൾ

    കോഴിക്കോട്: അടുത്ത നിമിഷം എന്തുസംഭവിക്കുമെന്നുള്ള പേടികൊണ്ട്, ഒന്നുറങ്ങാനാകാതെ… ഉറ്റവരെയോ, ഉടയവരേയോ ഇനി കാണാനാവുമോ എന്നറിയതെ ആകെ അങ്കലാപ്പിയാണ് കശ്മിരിലെ ഒരുകൂട്ടം മലയാളി വിദ്യാർഥികൾ. ”രാത്രിയായാൽ വൈദ്യുതിയുണ്ടാവില്ല, കൂരാക്കൂരിരുട്ടിലാണ് നേരം പുലരുവോളം, വെടിയൊച്ചപോലെയുള്ള ശബ്ദങ്ങൾ കേൾക്കും. പേടികൊണ്ട് ഉറങ്ങിയിട്ട് നാലുദിവസമായി, എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിയാൽ മതി. തമിഴ്നാട്ടുകാരായ വിദ്യാർഥികളൊക്കെ നാളെ മടങ്ങുകയാണെന്ന് പറയുന്നു. പക്ഷേ, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ല” -ജമ്മു- കശ്മീർ ബാരാമുള കാർഷികസർവകലാശാലയിലെ എംഎസ് സി വിദ്യാർഥിനി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാത്തിമ തജ്വ. ”കുപ്വാരയിലടക്കം ഷെല്ലാക്രമണങ്ങൾ നടക്കുന്നു എന്നുകേൾക്കുന്നുണ്ട്. അത് ഇവിടെനിന്ന് അധികംദൂരെയല്ല. ഓപ്പറേഷൻ സിന്ദൂർ നടന്ന ദിവസം പുലർച്ചെ മൂന്നുമണിയോടെ എന്തോ വന്ന് വീഴുന്ന രീതിയിലുള്ള കനത്ത ശബ്ദംകേട്ടിരുന്നു. പിറ്റേദിവസമാണ് എന്താണെന്ന് മനസിലായത്. കശ്മീരികളായ വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങി. ഇപ്പോൾ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ളവർ മാത്രമാണ് ശേഷിക്കുന്നത്. ഞാനടക്കം 22 മലയാളികളുണ്ട്. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ഹോസ്റ്റലിൽ കഴിച്ചുകൂട്ടുകയാണ്. ഭീതിയുള്ള സാഹചര്യത്തിൽ തുടരേണ്ടിവരുന്നതുകൊണ്ട് എല്ലാവരും മാനസികമായി തകർന്നിരിക്കുകയാണ്. ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്’. ”എല്ലാവരും…

    Read More »
  • India

    ഭീകരതയ്ക്ക് ഒരുകൈസഹായം!!! ഇന്ത്യയുടെ ആരോപണങ്ങള്‍ വിലപ്പോയില്ല; പാകിസ്ഥാന് 8,500 കോടി അനുവദിച്ച് ഐ.എം.എഫ്

    ന്യൂഡല്‍ഹി: പാകിസ്ഥാന് 8,500 കോടി (1 ബില്യണ്‍ ഡോളര്‍) അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ് ) ഇന്നലെ അനുവദിച്ചു. പാകിസ്ഥാന് വായ്പ നല്‍കിയാല്‍ അത് ഭീകര പ്രവര്‍ത്തനത്തിന് സഹായം നല്‍കാന്‍ അടക്കം ദുരുപയോഗം ചെയ്യുമെന്ന് ഐ.എം.എഫ് യോഗത്തില്‍ ഇന്ത്യ ആരോപിച്ചിരുന്നു. ഇത് മറികടന്നാണ് ഐ.എം.എഫിന്റെ നീക്കം. വായ്പ അനുവദിക്കാനുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു. പാകിസ്ഥാന്റെ 130 കോടി ഡോളറിന്റെ അധിക വായ്പാ അപേക്ഷയും ഐ.എം.എഫിനു മുന്നിലുണ്ട്. മോശം ട്രാക്ക് റെക്കോഡും ഐ.എം.എഫ് പദ്ധതികളുടെ ഫലപ്രാപ്തി ഇല്ലായ്മയും അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതും പാകിസ്ഥാന് വായ്പയ്ക്കുള്ള അര്‍ഹത ഇല്ലാതാക്കുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. 1989 മുതല്‍ പാകിസ്ഥാന് ഐ.എം.എഫ് പണം നല്‍കിയിട്ടുണ്ട്. 2019ന് ശേഷം നാല് പദ്ധതികളുമുണ്ട്. സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍, പാകിസ്ഥാന്‍ വീണ്ടും സഹായത്തിനായി സമീപിക്കുമായിരുന്നില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. നേരത്തേ, സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയില്‍ ഇടപെടാനില്ലെന്ന് പാക്കിസ്ഥാനോട് ലോക ബാങ്ക് വ്യക്തമാക്കിയിരുന്നു. രണ്ടു രാജ്യങ്ങള്‍…

    Read More »
  • India

    മരിക്കുന്നതിന് തൊട്ടുമുന്‍പും കര്‍മനിരതന്‍; പാക് ഷെല്ലാക്രമണത്തില്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

    ശ്രീനഗര്‍: പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡീഷണല്‍ ജില്ലാ വികസന കമ്മിഷണര്‍ രാജ് കുമാര്‍ ഥാപ്പയാണ് രജൗരിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മാര്‍പ്പണമുള്ള ഉദ്യോഗസ്ഥനെയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിക്കൊപ്പം ജില്ലാ സന്ദര്‍ശനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നെന്നും താന്‍ അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നെന്നും ഒമര്‍ അബ്ദുള്ള എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. രാജ് കുമാര്‍ ഥാപ്പയുടെ വീടിനുനേരെയുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടതെന്നും ഒമര്‍ അബ്ദുള്ള എക്‌സ് പോസ്റ്റില്‍ പറഞ്ഞു. അതേസമയം, അര്‍ധരാത്രിയിലും അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. പാകിസ്താന്റെ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാകിസ്താന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. 26 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട പാക് ഡ്രോണുകളും തകര്‍ത്തു. ശ്രീനഗറിലും ജമ്മുവിലും ഇന്ത്യ -പാക് പോര്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തി.…

    Read More »
  • Breaking News

    സേനയില്‍ പെര്‍മനന്റ് കമ്മീഷന്‍ ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയവരെ പറഞ്ഞയ്ക്കരുതെന്ന് സുപ്രീം കോടതി; ‘അവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, അവരുടെ മനോവീര്യം ഉയര്‍ന്ന് നില്‍ക്കേണ്ടത് അത്യാവശ്യം’; സ്ത്രീകള്‍ അനുയോജ്യരല്ലെന്ന നിലപാട് തെറ്റാണെന്ന് നിലവിലെ സാഹചര്യം തെളിയിക്കുന്നെന്നും കേണല്‍ സോഫിയ ഖുറേഷിയെ ചൂണ്ടി ജസ്റ്റിസ് സൂര്യകാന്ത്

    ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ പെര്‍മനന്റ് കമ്മീഷന്‍ (പിസി) ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയവരെ വിട്ടയയ്ക്കരുതെന്നു സുപ്രീം കോടതിയുടെ നിര്‍ണായക നിര്‍ദേശം. സൈനിക പദവികളില്‍ സ്ത്രീകള്‍ സുപ്രധാന ജോലികള്‍ നിര്‍വഹിക്കുന്ന സമയത്ത് അവരുടെ മനോവീര്യം ഉയര്‍ന്ന നിലയില്‍തന്നെ നിലനിര്‍ത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ‘അവര്‍ക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഇപ്പോള്‍ ഇടമുണ്ട്. നിലവില്‍, അവരുടെ മനോവീര്യം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുണ’മെന്നും കോടതി നിര്‍ദേശിച്ചു. ഇപ്പോഴത്തെ സുരക്ഷാ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍, അവര്‍ അനുയോജ്യരല്ലാത്ത ഉദ്യോഗസ്ഥരാണെന്ന നിങ്ങളുടെ നിലപാടില്‍ തെറ്റുണ്ടെന്നും ഓഗസ്റ്റില്‍ കേസ് വീണ്ടും കേള്‍ക്കുന്നതുവരെ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള നിര്‍ണായക വിശദീകരണം നല്‍കാന്‍ സൈന്യം ചുമതലപ്പെടുത്തിയത് കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യേമിക സിംഗ് എന്നിവരെയാണ്. കേണല്‍ സോഫിയ സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു പെര്‍മനന്റ് കമ്മീഷന്‍ ലഭിച്ച ഉദ്യോഗസ്ഥയാണ്. ഈ പശ്ചാത്തലത്തില്‍കൂടിയാണ് കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. 2020 ഫെബ്രുവരി 17-ന് സുപ്രീം…

    Read More »
  • India

    ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം വേണ്ട! അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പ് പാടില്ലന്ന് കേന്ദ്രം; ‘കറാച്ചിക്കഥ’യില്‍ കുടുങ്ങി കേന്ദ്രമന്ത്രിയും, നുണക്കെണി പണിയാകല്ലേ…

    ന്യൂഡല്‍ഹി: ഇന്ത്യപാക്ക് സംഘര്‍ഷത്തിന്റെ മറവില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവിവര പ്രളയം. സൈനികനീക്കങ്ങള്‍ സംബന്ധിച്ച ഇല്ലാക്കഥകളും എടിഎം മുടക്കം, ഇന്ധനക്ഷാമം തുടങ്ങി ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നുണകളും വരെ പ്രചരിക്കുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്നും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചെന്നും വരെ വ്യാജ പ്രചാരണമുണ്ടായി. ഇന്ത്യക്കാര്‍ക്കിടയില്‍ ആശങ്ക പരത്താന്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് ഒട്ടേറെ സമൂഹമാധ്യമ ഹാന്‍ഡിലുകള്‍ ഒരുമിച്ചുചേര്‍ന്ന് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും ഷെയര്‍ ചെയ്യുന്നതിനു മുന്‍പ് പരിശോധിച്ച് ശരിയെന്ന് ഉറപ്പാക്കണമെന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ 10 ദിവസത്തിനിടെ അന്‍പതിലേറെ വ്യാജ വീഡിയോകളും പോസ്റ്റുകളും പിഐബിയുടെ വസ്തുതാപരിശോധനാ വിഭാഗം കണ്ടെത്തി; വ്യാഴാഴ്ച രാത്രി 10 മുതല്‍ ഇന്നലെ രാവിലെ 6.30 വരെ മാത്രം 7 വിഡിയോകള്‍. എടിഎമ്മുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും ഡിജിറ്റല്‍ സേവനങ്ങള്‍ക്കു തടസ്സമില്ലെന്നും കേന്ദ്രസര്‍ക്കാരും ബാങ്കുകളും വ്യക്തമാക്കി. വെപ്രാളപ്പെട്ട് ഇന്ധനം വാങ്ങി സൂക്ഷിക്കേണ്ടതില്ലെന്നും രാജ്യമാകെ ആവശ്യത്തിനു സ്റ്റോക്ക്…

    Read More »
  • Kerala

    വെളിച്ചം ദുഖമാണല്ലോ ഉണ്ണീ….! വൈകിട്ട് ആറരയ്ക്ക് താനെ കത്തുന്ന സോളാര്‍ ലൈറ്റുകള്‍ ഓഫാകുക പുലര്‍ച്ചെ ആറിന്; തിരുവനന്തപുരത്ത് ‘ബ്ലാക്ക് ഔട്ട്’ നടക്കില്ല

    തിരുവനന്തപുരം: മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ ‘ബ്ലാക്ക് ഔട്ട്’. ഇത് രാജ്യം മുഴുവന്‍ ഇന്ന് ചര്‍ച്ചയാണ്. കേരളം അടക്കം എല്ലായിടത്തും യുദ്ധത്തെ നേരിടാന്‍ മോക് ഡ്രില്ലും നടത്തി. ശത്രൂ രാജ്യത്തിന്റെ മിസൈലുകളെ ജനവാസ കേന്ദ്രത്തില്‍ നിന്നും അകറ്റുന്നതിന് വേണ്ടിയാണ് കുറ്റാ കുരിരിട്ട് സൃഷ്ടിക്കുന്ന ബ്ലാക്ക് ഔട്ടിലൂടെ ലക്ഷ്യമിടുന്നത്. പാക്കിസ്ഥാനുമായുള്ള യുദ്ധ സാഹചര്യം അനുദിനം കൂടുകയാണ്. അതുകൊണ്ട് തന്നെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ബ്ലാക്ക് ഔട്ട് സ്ഥിര സംഭവമായും മാറുന്നു. ഇത് ചാനലുകളിലൂടെ മലയാളികളും അനുഭവിച്ച് അറിയുന്നു. പക്ഷേ ഏതെങ്കിലും സാഹചര്യത്തില്‍ തിരുവനന്തപുരത്ത് അടിയന്തരാവസ്ഥ ഉണ്ടായാല്‍ നഗരത്തിന്റെ പല മേഖലകളിലും ‘ബ്ലാക്ക് ഔട്ട്’ നടക്കില്ല. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിന്റെ പല ഭാഗങ്ങളില്‍ സോളാര്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയുണ്ടായി. സൗര വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഈ തെരുവ് വിളക്കുകള്‍ മുന്‍പുണ്ടായിരുന്ന തെരുവ് വിളക്കുകളേക്കാള്‍ മികച്ചതാണ്. രാത്രി 6 മണിയുമ്പോള്‍ കത്തുന്ന ഈ സോളാര്‍ വഴിവിളക്കുകള്‍ അടുത്ത ദിവസം രാവിലെ ആറ് മണി കഴിയുമ്പോള്‍ തനിയെ…

    Read More »
  • Movie

    ‘ശാലിനിയുടേതല്ല തീരുമാനം അജിത്തിന്റേത്, ദിലീപ് പറഞ്ഞാല്‍ തെറിവിളി, പ്രശാന്തിന് ഈഗോയും വൈര്യവും’

    മലയാളത്തില്‍ നിരവധി ബാലതാരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ബേബി ശാലിനിക്ക് ലഭിച്ച അത്രത്തോളം ആരാധക വൃന്ദം മറ്റേതെങ്കിലും ഒരു ബാലതാരത്തിന് ലഭിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. അത്ര മനോഹരമായാണ് ഡബിള്‍ റോളുകള്‍ പോലും ചെറിയ പ്രായത്തില്‍ ശാലിനി ചെയ്തിരുന്നത്. കുടുംബപ്രേക്ഷകരെ ഒരു കാലത്ത് തിയേറ്ററിലേക്ക് എത്തിച്ചിരുന്നതും ബേബി ശാലിനി സിനിമകളായിരുന്നു. 1983 മുതലാണ് ശാലിനി ബാലതാരമായി അഭിനയിച്ച് തുടങ്ങിയത്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആയിരുന്നു ആദ്യ സിനിമ. പിന്നീട് 1991വരെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ബാലതാരമായി അഭിനയിച്ചു. പിന്നീട് ഇടവേളയെടുത്ത ശാലിനി 1997ല്‍ അനിയത്തിപ്രാവ് എന്ന സിനിമയില്‍ നായിക വേഷം ചെയ്ത് രണ്ടാം വരവ് നടത്തി. ബേബി ശാലിനിക്ക് ലഭിച്ച അതേ സ്‌നേഹവും സ്വീകാര്യതയും നായികയായ ശാലിനിക്കും ലഭിച്ചു. നടി നായികയായ സിനിമകളെല്ലാം ഹിറ്റായിരുന്നു. ഫാഷന്‍, സ്‌റ്റൈല്‍ എന്നിവയെല്ലാം കൊണ്ട് ഒരു കാലത്തെ ട്രെന്റ് സെറ്ററായിരുന്നു. വെറും ഏഴ് മലയാള സിനിമകളില്‍ മാത്രമെ ശാലിനി നായികയായി അഭിനയിച്ചിട്ടുള്ളു. പക്ഷെ നൂറ് സിനിമ ചെയ്തതിന്റെ ഇംപാക്ട് സൃഷ്ടിക്കാന്‍ ചുരുങ്ങിയ…

    Read More »
  • NEWS

    ഈ സാഹചര്യത്തില്‍ ഇങ്ങനൊരു പരസ്യം ചെയ്തവരെ സമ്മതിക്കണം; വൈറലായി അമൂലിന്റെ പരസ്യം

    പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടികള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.  പഹല്‍ഗാം ഭീകരാക്രമണത്തിന് ‘ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഈ മാസം ഏഴ് മുതലാണ് ഇന്ത്യ തിരിച്ചടി നല്‍കിത്തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് അമൂല്‍ നല്‍കിയ ഒരു പരസ്യത്തിന് ഏറെ പ്രശംസ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അമൂല്‍ പരസ്യത്തില്‍ സ്ഥിരമായി ഉണ്ടാകാറുള്ള കൊച്ചുപെണ്‍കുട്ടിയും പരസ്യത്തിലുണ്ട്. കൂടാതെ ‘ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച്’ രാജ്യത്തോട് വിശദീകരിച്ച കേണല്‍ സോഫിയ ഖുറേഷിയും വിംഗ് മാന്‍ഡര്‍ വ്യോമിക സിംഗും പരസ്യത്തിലിടം പിടിച്ചിട്ടുണ്ട്. കേണല്‍ സോഫിയയ്ക്കും വിംഗ് മാന്‍ഡര്‍ വ്യോമികയ്ക്കും സല്യൂട്ടടിക്കുന്ന പെണ്‍കുട്ടിയാണ് പരസ്യത്തിലുള്ളത്. ‘സെന്‍ഡ് ദം പാക്കിംഗ്’, ‘അമൂല്‍ പ്രൗഡ്ലി ഇന്ത്യന്‍’ എന്നിങ്ങനെ പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. പാകിസ്ഥാനെ കളിയാക്കിക്കൊണ്ടുളള ഈ പരസ്യ വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. ഇങ്ങനെയൊരു പരസ്യം ചെയ്തവരെ സമ്മതിക്കണം, ഒറ്റ പരസ്യത്തിലൂടെ രാജ്യത്തിന്റെ മൊത്തം വികാരം പ്രകടിപ്പിക്കാന്‍ അമൂലിന് സാധിച്ചെന്നും, വളരെ മനോഹരമായ പരസ്യമാണിതെന്നൊക്കെയാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം, പ്രതിരോധ, വാര്‍ത്താവിനിമയ മന്ത്രായലങ്ങളുടെ വാര്‍ത്താസമ്മേളനം…

    Read More »
  • Kerala

    രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ ബുക്കിങ് പുനരാരംഭിച്ചു

    പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തോടനുബന്ധിച്ച് 18നും 19നും വെര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിരുന്നു. ഇതാണ് പുനരാരംഭിച്ചത്.ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കിയത്. ശബരിമല ദര്‍ശനത്തിനായി 19ന് രാഷ്ട്രപതി എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മാറ്റിവെച്ചത്. സന്ദര്‍ശനം ഒഴിവാക്കിയ വിവരം പൊലീസാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചത്. അതേസമയം, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മറ്റൊരു അവസരത്തില്‍ രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇടവമാസ പൂജയ്ക്കായി 14ന് വൈകിട്ട് 4ന് ക്ഷേത്രനട തുറക്കും. 19 വരെ പൂജ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ട്.  

    Read More »
Back to top button
error: