Month: May 2025

  • Crime

    കേസായതോടെ പാതിരാത്രിയെത്തി സ്വര്‍ണം ഉപേക്ഷിച്ചു; നവവധുവിന്റെ 30 പവന്‍ മോഷ്ടിച്ചത് വരന്റെ ബന്ധുവായ വീട്ടമ്മ

    കണ്ണൂര്‍: കരിവെള്ളൂര്‍ പലിയേരിയിലെ നവവധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്ത കേസില്‍ ബന്ധുവായ സ്ത്രീ പോലീസ് പിടിയില്‍. വരന്റെ അടുത്ത ബന്ധുവും കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയുമായ എ.കെ. വിപിനി (46) ആണ് പിടിയിലായത്. പലിയേരിയിലെ എ.കെ. അര്‍ജുന്റെ ഭാര്യ ആര്‍ച്ചയുടെ ആഭരണങ്ങളാണ് വിവാഹദിവസം നഷ്ടപ്പെട്ടത്. മേയ് ഒന്നിനായിരുന്നു ഇവരുടെ വിവാഹം. അന്ന് രാത്രിതന്നെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഏഴാം തീയതി രാവിലെ വീടിന് സമീപത്തുനിന്ന് ആഭരണങ്ങള്‍ ഉപേക്ഷിച്ചനിലയില്‍ പോലീസ് കണ്ടെടുത്തിരുന്നു. വിവാഹദിവസം സജീവമായി വരന്റെ വീട്ടിലുണ്ടായിരുന്ന പ്രതി രാത്രി ഒന്‍പതോടെയാണ് കൂത്തുപറമ്പിലേക്ക് പോയത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ആറിന് രാത്രി 12 മണിയോടെ കൂത്തുപറമ്പില്‍നിന്ന് കരിവെള്ളൂരിലെത്തിയാണ് ആഭരണം ഉപേക്ഷിച്ചത്. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പയ്യന്നൂര്‍ എസ്‌ഐ പി. യദുകൃഷ്ണന്റെയും മനോജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ കേസ് അന്വേഷിച്ചത്. വിവാഹവീട്ടിലെ കവര്‍ച്ചയുടെ ചുരുളഴിച്ചത് പോലീസിന്റെ വിദഗ്ധമായ അന്വേഷണം. സ്വര്‍ണം സൂക്ഷിച്ചിരുന്ന പെട്ടിയിലെ വിരലടയാളവും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചുള്ള അന്വേഷമാണ്…

    Read More »
  • Crime

    ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചു; മലയാളി യുവാവും പെണ്‍സുഹൃത്തും നാഗ്പുരില്‍ അറസ്റ്റില്‍

    മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചെന്ന് ആരോപിച്ച് നാഗ്പുരില്‍നിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവിനെ കോടതി 13 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം. ഷീബാ സൈദീകിനെയാണ് (26) സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ച് നാഗ്പുര്‍ പൊലീസ് ഹോട്ടലില്‍നിന്നു പിടികൂടിയത്. പിന്നാലെ, റിജാസിന്റെ സുഹൃത്ത് നാഗ്പുര്‍ നിവാസിയായ ഇഷ കുമാരിയെയും (22) അറസ്റ്റ് ചെയ്തു. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലര്‍ത്തിയെന്ന ആരോപണവും എഫ്‌ഐആറിലുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ളവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്തെന്നും കേസുണ്ട്. മക്തൂബ്, ഒബ്‌സര്‍വേര്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളില്‍ സജീവമായി എഴുതുന്ന ആള്‍ കൂടിയാണ് റിജാസ്. ജയിലില്‍ അടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ മോചനം ആവശ്യപ്പെട്ട് നടന്ന ഒരു പരിപാടിയില്‍ പെങ്കെടുത്ത ശേഷം വരികയായിരുന്നു റിജാസ്.…

    Read More »
  • Breaking News

    മൂന്ന് വ്യോമതാവളങ്ങൾ ഇന്ത്യൻ സേന ആക്രമിച്ചു !!വ്യോമതാവളത്തിന് തീപിടിച്ചതിന്റെയടക്കം ദൃശ്യങ്ങൾ… പുലർച്ചെ നാലിന് വാർത്താസമ്മേളനം നടത്തി പാക്കിസ്ഥാൻ, പാക് വ്യോമപാത പൂർണമായും അടച്ചു

    ഇസ്ലാമാബാദ്: ഇന്ത്യൻ സേന മൂന്ന് വ്യോമതാവളങ്ങൾ ആക്രമിച്ചതായി പാകിസ്ഥാൻ. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു നടപടി. പാക് വ്യോമസേനയുടെ നൂർഖാൻ (ചക്ലാല, റാവൽപിണ്ടി), മുരീദ് (ചക്വാൽ), റഫീഖി (ഝാങ് ജില്ലയിലെ ഷോർക്കോട്ട്) എന്നീ വ്യോമതാവളങ്ങൾക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയതെന്നും പാക്കിസ്ഥാൻ. കൂടാതെ വ്യോമതാവളത്തിന് തീപിടിച്ചതിന്റെയടക്കം ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതോടെ പാകിസ്ഥാൻ എല്ലാ വ്യോമഗതാഗതവും നിർത്തിവെച്ചു. പുലർച്ചെ 3.15 മുതൽ ഉച്ചയ്ക്ക് 12 വരെ പാക് വ്യോമപാത അടച്ചതായി പാക് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇന്ത്യ മൂന്ന് വ്യോമതാവളങ്ങളെ ആക്രമിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറൽ അഹമ്മദ് ഷരീഫ് ചൗധരിയാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇന്നു ഇസ്ലാമാദിൽ പുലർച്ചെ നാലുമണിക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പാക് സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഇന്ത്യൻ സൈന്യം സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുലർച്ചെ 5.45ന് ഇന്ത്യൻ സൈന്യം വാർത്താസമ്മേളനം വിളിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് രാവിലെ പത്തുമണിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. അതേസമയം പാകിസ്ഥാന്റെ…

    Read More »
  • Breaking News

    ഇന്ത്യയ്ക്കെതിരെ പാക് സൈനിക നീക്കം ‘ബുൻയാനു മർസൂസ്’!! അതിർത്തിയിൽ ഇന്ത്യ–പാക്ക് പോർവിമാനങ്ങൾ ഡോഗ് ഫൈറ്റ്, പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു, സൈനിക ലോഞ്ച് പാഡുകൾ തകർന്നു

    ന്യൂഡൽഹി: പാക് ആക്രമണങ്ങളെല്ലാം പ്രതിരോധിക്കാൻ തുടങ്ങിയതോടെ ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. ‘ബുൻയാനു മർസൂസ്’ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ‘തകർക്കാനാകാത്ത മതിൽ’ എന്നാണ് ഈ വാക്കിന്റെ അർഥം. അതേസമയം പാക്കിസ്ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയായി നാല് പാക്ക് വ്യോമ താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. ഇതിനു പിന്നാലെയാണ് പാക്ക് സൈനിക നീക്കത്തിനൊരുങ്ങുന്നത്. അതേസമയം കശ്മീർ അതിർത്തിയിൽ ഇന്ത്യ–പാക്ക് പോർവിമാനങ്ങൾ തമ്മിൽ ഡോഗ് ഫൈറ്റ് (പരസ്പരം ആക്രമണം) നടത്തുന്നുണ്ടെന്നും പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ത്യയ്‌ക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിരുന്ന പാക്കിസ്ഥാന്റെ സൈനിക ലോഞ്ച് പാഡുകൾ ഇന്ത്യൻ ആക്രമണത്തിൽ തകർന്നു. കൂടാതെ പാക്കിസ്ഥാനിലെ റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമ താവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പാക്കിസ്ഥാൻ വ്യോമപാത പൂർണമായി അടച്ചു. ഇസ‌്‌ലാമാബാദിൽനിന്നും 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് നുർ ഖാൻ വ്യോമതാവളം. വൻ…

    Read More »
  • Breaking News

    കോലിയും ടെസ്റ്റ് മതിയാക്കുന്നു? ബിസിസിഐയെ ഞെട്ടിച്ച് തീരുമാനം അറിയിച്ചെന്നു റിപ്പോര്‍ട്ട്; രോഹിത്തും കോലിയും ഇല്ലാതെ ഇംഗ്ലണ്ട് ടെസ്റ്റ് പ്രതിസന്ധിയില്‍; ആരു നയിക്കും?

    ബംഗളുരു: രോഹിത് ശര്‍മയ്ക്ക് പിന്നാലെ ‘കിംഗ്’ കോലിയും ടെസ്റ്റ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നു. ഇംഗ്ലണ്ട് പര്യടനം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐയെ ഞെട്ടിച്ച് കോലി തീരുമാനം അറിയിച്ചതെന്നാണു റിപ്പോര്‍ട്ട്. വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ ഉന്നതര്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലണ്ട് ടെസ്റ്റില്‍ രോഹിതിന് പിന്നാലെ കോലിയുമില്ലാത്ത പ്രതിസന്ധി ഉടലെടുത്താല്‍ എങ്ങനെ നേരിടുമെന്ന് തീരുമാനിക്കാന്‍ സെലക്ടര്‍മാര്‍ വൈകാതെ യോഗം ചേരും. ബോര്‍ഡര്‍ഗവാസ്‌കര്‍ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ വന്‍ വിമര്‍ശനമുണ്ടായതില്‍ കോലി നിരാശനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ കോലി തീരുമാനിച്ചുവെന്നും എന്നാല്‍ ഇംഗ്ലണ്ട് പര്യടനം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 2014 ഡിസംബറിലാണ് കോലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായത്. 2022 മുതല്‍ രോഹിത് ശര്‍മയും ടീമിനെ നയിച്ചു. കോലി തീരുമാനത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഇന്ത്യയുടെ നില പരുങ്ങലിലാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, യശസ്വി, പന്ത് എന്നിങ്ങനെയാകും ബാറ്റിങ്…

    Read More »
  • Breaking News

    പറന്നുയർന്നതെ ചിറകരിഞ്ഞു വീഴ്ത്തി!! അതിർത്തിയിൽ രാവും പകലുമില്ലാതെ വ്യാപക പാക് ആക്രമണം, ഡ്രോണുകളിൽ മറ്റ് ആയുധങ്ങളും, ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ട് സൈന്യം

    ന്യൂഡൽഹി: അതിർത്തിയിൽ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അമൃത്സറിൽ സായുധ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടത്. ഇന്ത്യയുടെ അതിർത്തി കടന്നെത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി ഇന്ത്യ നേരിടുമെന്നും സൈന്യം വ്യക്തമാക്കി. അതേസമയം പാക്കിസ്ഥാൻറെ ഭാഗത്തുനിന്നും തുടർച്ചയായ ഡ്രോൺ ആക്രമണമാണ് ഉണ്ടാവുന്നത്. പഞ്ചാബിൽ പകൽ സമയത്തും പലയിടങ്ങളിലായി ഡ്രോൺ ആക്രമണം തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ. ജമ്മു നഗരത്തിലേക്കും വലിയ ശബ്ദത്തോടെ ഡ്രോണുകൾ കൂട്ടമായെത്തുന്നുണ്ട്. ഇതിനെ തുടർന്ന് തകർന്ന വീടുകൾ സന്ദർശിക്കും എന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ തീരുമാനം മാറ്റി. മുഖ്യമന്ത്രി പ്രദേശത്ത് എത്തില്ല എന്നാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ ഏകദേശം 5 മണിയോടെ, അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ശത്രു സായുധ ഡ്രോണുകൾ കണ്ടെത്തിയതായി സൈന്യത്തിന്റെ പോസ്റ്റ് പുറത്തുവന്നു. ഇത് വ്യോമ പ്രതിരോധ യൂണിറ്റുകൾ തൽക്ഷണം നശിപ്പിച്ചതായും പോസ്റ്റിൽ പറയുന്നു. ഇന്ത്യൻ…

    Read More »
  • Breaking News

    പഹല്‍ഗാമിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്കന്‍ സ്‌പേസ് കമ്പനിയില്‍നിന്ന് ചിലര്‍ വാങ്ങിക്കൂട്ടി; മാക്‌സാര്‍ ടെക്‌നോളജീസ് നല്‍കുന്നത് മിഴിവാര്‍ന്ന ചിത്രങ്ങള്‍; വില ലക്ഷങ്ങള്‍; പാകിസ്താന്‍ കമ്പനി പാര്‍ട്ണര്‍ ആയതിനു പിന്നാലെ വില്‍പന കൂടി; ഉടമ ഉബൈദുള്ള സയിദിന് പാക് പ്രതിരോധ രംഗവുമായി അടുത്ത ബന്ധം

    ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും മികച്ച ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സ്‌പേസ് കമ്പനിയില്‍നിന്ന് ആക്രമണത്തിനു രണ്ടുമാസം മുമ്പ് ചിലര്‍ പഹല്‍ഗാമിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വാങ്ങിക്കൂട്ടിയെന്നു കണ്ടെത്തല്‍. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സാര്‍ ടെക്‌നോളജീസ് എന്ന കമ്പനിയില്‍നിന്ന് ഫെബ്രുവരി രണ്ടിനും 22നും ഇടയില്‍ 12 ഓര്‍ഡറുകളാണു ലഭിച്ചത്. ഇത് സാധാരണയുള്ളതിന്റെ ഇരട്ടി എണ്ണമാണെന്നും ചൂണ്ടിക്കാട്ടുന്നു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കു ബിസിനസ് സിസ്റ്റംസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് (ബിഎസ്‌ഐ) എന്ന കമ്പനിയുമായുള്ള പങ്കാളിത്തത്തിനു ശേഷം മാക്‌സാറില്‍നിന്ന് 2024 ജൂണ്‍ മുതല്‍ വന്‍തോതില്‍ പഹല്‍ഗാമിന്റെ ചിത്രങ്ങളുടെ വില്‍പന നടന്നിട്ടുണ്ട്. ഇതേ കമ്പനിക്കെതിരേ അമേരിക്കയിലടക്കം നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍, പാക് കമ്പനിയാണു സാറ്റലൈറ്റ് ചിത്രങ്ങള്‍ വാങ്ങിയതിനു തെളിവു കുറവാണെങ്കിലും കമ്പനിയുടെ സ്ഥാപകനായ ഉബൈദുള്ള സയിദിന്റെ ‘ട്രാക്ക് റെക്കോഡ്’ തള്ളിക്കളായാന്‍ കഴിയില്ലെന്നു പ്രതിരോധ രംഗത്തെ വിദഗ്ധരും ശാസ്ത്രജ്ഞരും പറയുന്നു. പാകിസ്താനി ആറ്റോമിക് കമ്മീഷനു (പഎഇസി) വേണ്ടി അമേരിക്കയില്‍നിന്ന് ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യൂട്ടറുകളുടെ കള്ളക്കടത്തു…

    Read More »
  • Breaking News

    അന്ന് മുരളീധരന്‍ പറഞ്ഞു: ‘സമയമാകുമ്പോള്‍ കാണാം’! തൃശൂരില്‍ കാലുവാരിയവര്‍ എല്ലാം സംഘടനാ ചുമതലകള്‍ക്ക് പുറത്ത്; അനില്‍ അക്കരയെയും ജോസ് വള്ളൂരിനെയും ഒതുക്കിയതിനു പിന്നാലെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ടി.എന്‍. പ്രതാപനും തെറിച്ചു; ജില്ല കമ്മിറ്റിയുടെ നിയന്ത്രണവും മുരളിക്ക്

    തൃശൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്കെതിരേയുണ്ടായ നാണംകെട്ട തോല്‍വിയില്‍ കാലുവാരിയവര്‍ക്കെതിരായ കെ. മുരളീധരന്റെ നീക്കത്തില്‍ ടി.എന്‍. പ്രതാപനും സ്ഥാനം തെറിച്ചു. ലോക്‌സഭയില്‍ മുരളീധരനുവേണ്ടി സീറ്റ് ഒഴിഞ്ഞതിനു പിന്നാലെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നെങ്കില്‍ പുനസംഘടനയില്‍ ആ സ്ഥാനവും പോയി. മുരളീധന്‍ അനുകൂലികള്‍ കാലുവാരിയെന്ന് ആരോപണം ഉയര്‍ത്തിയിരുന്ന ജോസ് വള്ളൂരിന്റെയും സ്ഥാനം നേരത്തേ തെറിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണുനട്ടിരിക്കുന്ന പ്രതാപന് സ്ഥാനനഷ്ടം തിരിച്ചടിയാകുമെന്നാണു വിലയിരുത്തുന്നത്. തന്റെ തോല്‍വിക്കു കാരണം പ്രതാപനും ജോസ് വള്ളൂരും കാര്യമായി പ്രവര്‍ത്തിക്കാത്തതാണെന്ന ആരോപണം മുരളി പക്ഷം ഉന്നയിച്ചിരുന്നു. തോല്‍വിക്കു ശേഷം ടി.എന്‍. പ്രതാപനെതിരേയും നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഉണ്ടായില്ല. എന്നാല്‍, പരസ്യ പ്രതികരണങ്ങളില്‍നിന്നു വിട്ടുനിന്ന മുരളീധരന്‍ സമയമാകുമ്പോള്‍ കാണാമെന്നായിരുന്നു അടുപ്പക്കാരോടു പറഞ്ഞിരുന്നത്. പുനസംഘടനയെത്തിയപ്പോള്‍ പ്രതാപന്റെ സ്ഥാനവും പോയി. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോസ് വള്ളൂരിനെ മാറ്റിയെങ്കിലും പ്രതാപനെതിരെ നടപടി യെടുത്തിരുന്നില്ല. പിന്നാലെ മലബാര്‍ മേഖലയുടെയും കെ എസ് യുവിന്റെയും ചുമതല നല്‍കി പ്രതാപന്‍ അവസാന നിമിഷം…

    Read More »
  • Breaking News

    കള്ളക്കണക്കിലെ അന്തരം പുറത്ത്; രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും; മരണങ്ങള്‍ കൂടുതല്‍ മറച്ചുവച്ചതും ഗുജറാത്തില്‍; ആദ്യം പറഞ്ഞത് 5809, ഇപ്പോള്‍ പുറത്തുവന്നത് 1,95,406 മരണങ്ങള്‍; യുപിയില്‍ മറച്ചുവച്ചതിന്റെ ഏഴിരട്ടി മരണം

    ന്യൂഡൽഹി: 2021ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് മൂലം ഇന്ത്യയിൽ മരണപ്പെട്ടിരുന്നുവെന്ന്‌ സമ്മതിച്ച്‌ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. സിവിൽ രജിസ്ട്രേഷൻ സംവിധാനങ്ങളിലൂടെ ഉൾപ്പെടെ ലഭിച്ച വിവരങ്ങൾ അപഗ്രഥിച്ചുള്ള കണക്കുകളാണ് പുറത്തുവന്നത്. മരണം കുറച്ചു കാണിച്ച സംസ്ഥാനങ്ങളുടെ പട്ടികയും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ഗുജറാത്താണ് ഏറ്റവും കൂടുതൽ മരണം ഒളിപ്പിച്ചുവെക്കാൻ ശ്രമിച്ചത്. 2021ൽ 5809 മരണമാണ് ഗുജറാത്ത് രേഖപ്പെടുത്തിയത്. യഥാർത്ഥത്തിൽ 1.95 ലക്ഷം പേരാണ്‌ (1,95,406) കോവിഡ്‌ മൂലം ഗുജറാത്തിൽ മരിച്ചത്‌. മധ്യപ്രദേശ്‌, ബിഹാൾ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ സംസ്ഥാനങ്ങളും മരണ നിരക്ക് കുറച്ചാണ്‌ കാണിച്ചിരിക്കുന്നത്‌. പത്രവാര്‍ത്തകള്‍ പങ്കുവച്ച് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസാണ് കോവിഡ് മരണങ്ങളിലെ അന്തരം സംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മഹാമാരി ലോകത്ത് പടര്‍ന്നുപിടിച്ച കാലത്തിന് തൊട്ടുമുന്‍പുള്ള വര്‍ഷമായ 2019 ലെ മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് രാജ്യത്തെ മരണ സംഖ്യയിലെ ഉയര്‍ച്ച വ്യക്തമാകുന്നത്. 2021 ല്‍ 20 ലക്ഷം മരണങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത്…

    Read More »
  • Breaking News

    ഇന്ത്യയെ പിണക്കാനാവില്ല, ഞങ്ങൾക്കു സമ്മതമല്ല!! പിഎസ്എൽ മത്സരങ്ങൾ ആഥിത്യം വഹിത്യം വഹിക്കാൻ വിസമ്മതിച്ച് യുഎഇ, പാക് തീരുമാനം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്താതെ?

    ലണ്ടൻ: ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി സംഘർഷം അതി രൂക്ഷമായ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാനുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നീക്കം എതിർത്ത് യുഎഇ. പിഎസ്എൽ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാൻ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വിസമ്മതിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് പിഎസ്എൽ മത്സരങ്ങൾ നടത്തുന്നതിൽ യുഎഇ താൽപര്യക്കുറവ് പ്രകടിപ്പിക്കുന്നതെന്നാണ് വിവരം. ഇതിനു പുറമേ സുരക്ഷാ കാരണങ്ങളും യുഎഇയിലുള്ള ഇന്ത്യ, പാക്കിസ്ഥാൻ പൗരൻമാർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കുമെന്ന ആശങ്കയും പിഎസ്എൽ ‍മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്നതിൽനിന്ന് യുഎഇയെ പിന്നോട്ടു വലിക്കുന്നു. മാത്രമല്ല എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്തുന്നതിനു മുൻപാണ്, പിഎസ്എൽ മത്സരങ്ങൾ യുഎഇയിലേക്കു മാറ്റുന്നതായി പിസിബി പ്രഖ്യാപിച്ചതെന്നാണ് വിവരം. അതിനാൽതന്നെ ആതിഥ്യം വഹിക്കാനാകില്ലെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് പിസിബിയെ അറിയിക്കും. ഇതോടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അക്ഷരാർഥത്തിൽ വെട്ടിലായിരിക്കുകയാണ്. കൂടാതെ ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ പിഎസ്എൽ…

    Read More »
Back to top button
error: