Month: May 2025

  • India

    ഇന്ത്യ-പാക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; മേയ് 12ന് വീണ്ടും ചര്‍ച്ച നടത്തും

    ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ന് വൈകിട്ട് 5 മണിയോടെ ഇരു രാജ്യങ്ങളും കരവ്യോമസമുദ്ര മാര്‍ഗമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിച്ചുവെന്ന് വിക്രം മിശ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്നു പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു. സംഘര്‍ഷ സാഹചര്യം ലഘൂകരിച്ചെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രഖ്യാപനം. ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍ ഡിജിമാര്‍ മേയ് 12ന് ഉച്ചക്ക് 12മണിക്ക് വീണ്ടും സംസാരിക്കുമെന്നും വിക്രം മിശ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയുംപാക്കിസ്ഥാനും ഉടനടി വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. രാത്രി മുഴുവന്‍ നീണ്ട കൂടിയാലോചനകളെത്തുടര്‍ന്നാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പ് ട്രംപ് എക്‌സിലും പങ്കുവച്ചു. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാക്കിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പാക്ക്…

    Read More »
  • Breaking News

    ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും, ശക്തമായി തിരിച്ചടിക്കും; പാക്കിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

    ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നടത്തുന്ന ഏതൊരു ഭീകരപ്രവര്‍ത്തനവും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ. പാക് ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാക് ഭീകരകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കൊടും ഭീകരരുമായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ ആക്രമണത്തിനെതിരെ പാകിസ്ഥാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു. നിരവധി തവണയാണ് ഡ്രോണ്‍ മിസൈല്‍ ആക്രമണം നടത്തിയത്. പാക് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌കൂളുകളും ആരാധാനാലയ കേന്ദ്രങ്ങളും പാക് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. ഇന്ന് പുലര്‍ച്ചെയും പാക് ഡ്രോണ്‍ ആക്രമണം തുടര്‍ന്നു. ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. പാകിസ്ഥാന്‍ ജനവാസ മേഖലയില്‍ നടത്തിയ വ്യോമാക്രണത്തിന്റെ തെളിവുകളും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇനി പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ നടപടി തുടര്‍ന്നാല്‍ അതിനെ യുദ്ധമായി കണക്കാക്കുമെന്നും അതിന് ശക്തമായ തിരിച്ചടി നല്‍കുമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. അതേസമയം, മെയ്…

    Read More »
  • Movie

    ഷാജി പാപ്പനും അറയ്ക്ക്ൽ അബുവും കൂട്ടരും വീണ്ടും പ്രേക്ഷകർക്ക് മുമ്പിലേക്ക്…!! ആട് 3 വരുന്നു… ചടങ്ങിൽ ഉണ്ണി മുകുന്ദനും…

    കൊച്ചി : പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറയ്ക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർ കൈയ്യടിച്ചു സ്വീകരിച്ചത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചത്. മെയ് പത്ത് ശനിയാഴ്ച്ച കാലത്ത് കൊച്ചി കലൂരിലുള്ള ഐ. എം.എ. ഹാളിൽ ആട് -3 എന്ന ചിത്രത്തിൻ്റെ തിരിതെളിഞ്ഞു. ആട്-സീരിസ്സിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ഷാജി പാപ്പൻ്റെ ജ്യേഷ്ഠസഹോദരൻ തോമസ് പാപ്പനെ അവതരിപ്പിച്ച രൺജി പണിക്കർ ആദ്യ തിരി തെളിയിച്ചു കൊണ്ടാണ് ആട് മൂന്നാം ഭാഗത്തിന് ഔദ്യോഗികമായ ആരംഭം കുറിച്ചത്. പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ ഈ ചിത്രത്തിൻ്റെ അഭിനേതാക്കളും, അണിയാ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് യുവനടൻ ഷറഫുദ്ദീൻ സ്വിച്ചോൺ കർമ്മവും, അപ് കമിംഗ് സംവിധായകൻ കൂടിയായ ഉണ്ണി…

    Read More »
  • Breaking News

    ‘സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് നന്ദി’!! ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു, തീരുമാനം ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിൽ- ട്രംപ്, ഔദ്യോ​ഗികമായി പ്രതികരിക്കാതെ ഇന്ത്യ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറത്ത് ചർച്ച നടത്തും

    ന്യൂഡൽഹി: ഒടുവിൽ ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്നും ട്രംപ് എക്സിൽ കുറിച്ചു. എന്നാൽ ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം പ്രതികരിച്ചിട്ടില്ല. അതേസമയം വൈകിട്ട് ആറിന് കേന്ദ്ര സർ‍ക്കാരിൻ്റെ വാർത്താസമ്മേളനം നടക്കും. അതിനിടെ പാക് ഉപപ്രധാനമന്ത്രിയും വെടിനിർത്തൽ സ്ഥിരീകരിക്കുന്നുണ്ട്. സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് നന്ദി, സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ട്രംപ് പറഞ്ഞു. അതേസമയം താനും അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസും ഇരു രാജ്യങ്ങളുമായി ചർച്ച നടത്തിയെന്ന് മാർക്കോ റൂബിയോയും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും ചർച്ച നടത്തിയെന്നും വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും ചർച്ച നടത്തിയെന്നും വ്യക്തമാക്കിയ മാർകോ റൂബിയോ,…

    Read More »
  • Breaking News

    “സിന്ദൂർ’, ആ അമ്മമാർ മക്കളുടെ ചെവിയിൽ  വിളിച്ചു…’ഈ പേര് എന്റെ മകനെ അവന്റെ രാജ്യത്തെ സ്നേഹിക്കാൻ എപ്പോഴും പ്രചോദിപ്പിക്കും’!! ‘അവൻ വളർന്നു രാജ്യത്തെ സംരക്ഷിക്കണം അതാണ് എന്റെ സ്വപ്നം’

    ജയ്പൂർ: “ഈ പേര് എന്റെ മകനെ തന്റെ രാജ്യത്തെ സ്നേഹിക്കാൻ എപ്പോഴും പ്രചോദിപ്പിക്കും” ഓപ്പറേഷൻ സിന്ദൂറിൽ നിന്ന് സിന്ദൂർ എന്ന പേര് തന്റെ മകനു നൽകി സീമ എന്ന ഒരമ്മ. സീമ മാത്രമല്ല രാജ്യത്ത് ജനിച്ചുവീണ പല കുട്ടികൾക്കും ആൺ-പെൺ വ്യത്യാസമില്ലാതെ ആ പേര് നൽകിയിരിക്കുകയാണ് രാജസ്ഥാനിലെ ഒരുകൂട്ടം അമ്മമാർ. “ആക്രമണത്തിൽ നമ്മുടെ നിരവധി ധീരന്മാരെ നമുക്ക് നഷ്ടപ്പെട്ടു. രാജ്യത്തെ സേവിക്കാൻ കഴിയുന്ന തരത്തിൽ ഞാൻ എന്റെ ചെറുമകനെ സൈന്യത്തിലേക്ക് അയയ്ക്കും. ഒരു മുത്തശ്ശി പറയുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, തന്റെ രാജ്യത്തോടുള്ള ദേശസ്‌നേഹം വെളിപ്പെടുത്താൻ ‘ഓപ്പറേഷൻ സിന്ദൂർ’ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അവരുടെ നവജാത ശിശുക്കൾക്ക് സിന്ദൂർ എന്നു വേരുവയ്ക്കുന്നത്. ജുൻജുനു ജില്ലയിലെ നവാൽഗഡിലെ സർക്കാർ ആശുപത്രിയിൽ, മൂന്ന് കുഞ്ഞുങ്ങൾക്ക് ഇതിനകം ‘സിന്ദൂർ’ എന്ന് പേരിട്ടു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് സൈന്യത്തിനും സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ത്യാഗങ്ങൾക്കും പ്രതീകാത്മകമായ ആദരാഞ്ജലിയായാണ് അവർ…

    Read More »
  • Breaking News

    ടെറിട്ടോറിയല്‍ ആര്‍മിയെ വിളിക്കാന്‍ സൈന്യത്തിന് അധികാരം; ലഫ്റ്റനന്റ് കേണല്‍മാരായ മോഹന്‍ലാലിനും ധോണിക്കും സേവനത്തിന് പോകേണ്ടിവരുമോ? ബഹുമാനാര്‍ഥം ആണെങ്കിലും സൈനിക പദവി

    ന്യൂഡല്‍ഹി: അവശ്യ സാഹചര്യത്തില്‍ ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ചുവരുത്താന്‍ സൈനിക മേധാവികള്‍ക്കു പൂര്‍ണ അധികാരം നല്‍കിയതോടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണി, മോഹന്‍ലാല്‍, കപില്‍ദേവ്, അഭിനവ് ബിന്ദ്ര എന്നിവര്‍ സൈന്യത്തെ സഹായിക്കാന്‍ പോകേണ്ടിവരുമോ? കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് സൈന്യത്തിന് സഹായത്തിനായി ഏതു നിമിഷവം ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ചുവരുത്താം. നിലവില്‍ മുകളില്‍ പറഞ്ഞ പേരുകാരെല്ലാം ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍മാരാണ്. ബഹുമാനാര്‍ഥം നല്‍കിയ പദവിയാണെങ്കിലും ഇവര്‍ക്ക് ഒരു മുഴുനീള യുദ്ധമുണ്ടായാല്‍ പോകേണ്ടിവരും. നിലവിലെ നോട്ടീസ് അനുസരിച്ച് സൈന്യത്തിന്റെ നിര്‍ദേശം എത്തിയാല്‍ ഇവരും പോകുന്നതിനുവേണ്ടി തയാറെടുക്കേണ്ടിവരും. ഇന്ത്യന്‍ സൈന്യത്തിന്റെ റിസര്‍വ് മിലിട്ടറി ഫോഴ്‌സിനെയാണു ടെറിട്ടോറിയല്‍ ആര്‍മിയെന്നു വിളിക്കുന്നത്. ഇവര്‍ക്കു നേരിട്ടു യുദ്ധമുഖത്തു പോകേണ്ടിവരില്ല. പക്ഷേ, ഇവരെയും വിവിധ ആവശ്യങ്ങള്‍ക്കായി നിയോഗിക്കും. യുദ്ധമൊഴിച്ചുള്ള മറ്റു സര്‍വീസുകള്‍ക്കാണ് ഉപയോഗിക്കുന്നത് എങ്കിലും വേണ്ടിവന്നാല്‍ യുദ്ധത്തിനും ഇറങ്ങേണ്ടിവരും. ടെറിട്ടോറിയല്‍ ആര്‍മിയിലുള്ളവര്‍ക്ക് സൈന്യംതന്നെയാണു പരിശീലനം നല്‍കുന്നത്. അതിനാല്‍തന്നെ ഇവരെ അവശ്യ സമയത്ത് ഉപയോഗിക്കാന്‍ കഴിയും. ആഭ്യന്തര സുരക്ഷ സൈന്യം…

    Read More »
  • Breaking News

    അതിര്‍ത്തിയില്‍ സന്നാഹം; പാകിസ്താന്‍ കരയുദ്ധത്തിന് തയാറെടുക്കുന്നെന്ന് സൂചന; ഇന്ത്യക്കെതിരേ ഫത്ത മിസൈല്‍ പ്രയോഗിച്ചെന്ന് സ്ഥിരീകരണം; പ്രതിരോധം വിജയകരമെന്നും കേണല്‍ സോഫിയ ഖുറേഷി

    ന്യൂഡല്‍ഹി: ഇന്ത്യക്ക് നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. കടുത്ത പ്രകോപനം സൃഷ്ടിക്കുന്ന  പാകിസ്ഥാന്‍, തുടര്‍ച്ചയായി ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നു. ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചെങ്കിലും വ്യോമതാവളങ്ങളിലെ ആക്രമണങ്ങളില്‍ സൈനികര്‍ക്ക് പരുക്കു പറ്റി. അതേസമയം പാക്കിസ്ഥാന്‍ കരയുദ്ധത്തിന് തയാറെടുക്കുന്നു എന്ന സൂചനയും വിദേശകാര്യ– പ്രതിരോധ, മന്ത്രാലയങ്ങള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നല്‍കി. അതിര്‍ത്തിയോട് ചേര്‍ന്ന് പാക്സേനയുടെ കൂടുതല്‍ നീക്കങ്ങളെന്നും നേരിടാന്‍ സായുധസേനകള്‍ തയാറെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. പടിഞ്ഞാറൻ അതിർത്തിയില്‍ യുദ്ധവിമാനങ്ങളും ദീർഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണ്. ശ്രീനഗർ മുതൽ നലിയ വരെ 26 ഇടങ്ങളില്‍ പാക്കിസ്ഥാൻ ആക്രമണം നടത്താൻ ശ്രമിച്ചു, ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചു. എങ്കിലും ഉധംപുർ, പഠാൻകോട്ട്, ആദംപുർ, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ നേരിയ നാശനഷ്ടങ്ങളും സൈനികർക്ക് പരുക്കുമേറ്റു. മറുപടിയായി പാക്കിസ്ഥാന്‍റെ അഞ്ച് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു. റഫീഖി, മുറീദ്, ചക്‌ലാല, റഹീം യാർ ഖാൻ,…

    Read More »
  • Crime

    വിദ്യാര്‍ഥിനികള്‍ക്ക് ഹോട്ടലില്‍വച്ച് മദ്യം നല്‍കി, പൂസായപ്പോള്‍ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ 3 പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത 2 വിദ്യാര്‍ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പോലീസാണ് പ്രതികളെ പിടികൂടിയത്. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയില്‍ എബിന്‍ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം അഭിലാഷ് (കുക്കു24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസര്‍ ഖാന്‍ (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ മൂവരും ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് തമ്പുരാന്‍മുക്കിനു സമീപമുള്ള ഹോട്ടലില്‍വച്ച് മദ്യം നല്‍കിയതായി പോലീസ് പറയുന്നു. അമിതമായി മദ്യം അകത്തു ചെന്ന വിദ്യാര്‍ഥിനികള്‍ കുഴഞ്ഞു വീണപ്പോള്‍ മുഖം കഴുകിക്കൊടുക്കാന്‍ എന്ന വ്യാജേനെ ഹോട്ടലിലെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. അബോധാവസ്ഥയിലായിരുന്ന കുട്ടികളെ പ്രതികള്‍ തന്നെയാണ് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളുടെ വീട്ടില്‍ അറിയിച്ചതും ഇവര്‍ തന്നെയാണെന്ന് പോലീസ് പറയുന്നു. മദ്യം ഉള്ളില്‍ ചെന്നതിന്റെ…

    Read More »
  • Crime

    ഇടുക്കിയില്‍ 14-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിയായ 61-കാരന് മരണംവരെ തടവ്

    ഇടുക്കി: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് മരണംവരെ ഇരട്ടജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം ചെരുവില്‍ വീട്ടില്‍ ബേബി (61)യെ ആണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. 2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഗര്‍ഭിണിയായ കുട്ടിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പിന്നീട് ആശുപത്രിയിലാക്കി. ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. രണ്ട് ജീവപര്യന്തങ്ങളും മരണംവരെയാണെന്ന് കോടതി പ്രത്യേകം വ്യക്തമാക്കി. പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി ശുപാര്‍ശ ചെയ്തു.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കണ്ടത്തിങ്കരയില്‍ ഹാജരായി.

    Read More »
  • India

    പഹല്‍ഗാം സൂത്രധാരന്‍ ലാബ് ടെക് കോഴ്‌സ് പഠിച്ച സ്ഥാപനം തേടി പൊലീസ്; കൊച്ചിയില്‍ സഹായിച്ചതാരെന്നും അന്വേഷണം

    കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന ഷെയ്ഖ് സജ്ജാദ് ഗുല്‍, 25 വര്‍ഷം മുന്‍പ് കേരളത്തില്‍ ലാബ് ടെക്‌നിഷ്യന്‍ കോഴ്‌സ് പഠിച്ച സ്ഥാപനം തേടി കേരള പൊലീസ് അന്വേഷണമാരംഭിച്ചു. എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണിത്. പ്രാഥമിക വിവരപ്രകാരം, സജ്ജാദ് കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ പഠനം നടത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഈ സ്ഥാപനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. സജ്ജാദിനു കേരളത്തില്‍ സഹായം നല്‍കിയത് ആരൊക്കെ, പഠനകേന്ദ്രമായി കേരളം തിരഞ്ഞെടുക്കാനുള്ള കാരണം എന്നിവയാണു പൊലീസ് അന്വേഷിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്ന വ്യക്തിയാണ് ഷെയ്ഖ് സജ്ജാദ് ഗുല്‍. കശ്മീരില്‍ ജനിച്ചുവളര്‍ന്ന 50 വയസ്സുകരാനായ ഗുല്‍ ആണ് ലഷ്‌കര്‍ – ഇ -ത്വയിബയുടെ പിന്തുണയുള്ള ദ് റെസിസ്റ്റന്‍സ് ഫ്രണ്ടി ( ടി ആര്‍ എഫ്) ന്റെ തലവന്‍.

    Read More »
Back to top button
error: