Month: May 2025
-
Crime
കൂട്ടുകാരിയുടെ വീട്ടില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; പോക്സോ കേസില്‍ 21-കാരന്‍ പിടിയില്‍
കോഴിക്കോട്: പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍. വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി പണ്ടാരത്തുംവളപ്പ് സിദ്ദിഖി(21)നെയാണ് നല്ലളം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. 2024 ഡിസംബറില്‍ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമംനടത്തിയെന്നാണ് കേസ്. നല്ലളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സുമിത്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. എസ്ഐ രതീഷ്, സീനിയര്‍ സിപിഒമാരായ ശ്രീരാജ്, സുബീഷ്, സിപിഒ ധന്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. അതേസമയം, വിദ്യാര്‍ഥിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവും അറസ്റ്റില്‍. തിരൂര്‍ ബിപി അങ്ങാടി കായല്‍ മഠത്തില്‍ സാബിക്കാണ് അറസ്റ്റിലായത്. നേരത്തെ, സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമയെ തിരൂര്‍ പൊലിസ് പോക്സോ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. 2021 ല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥിയെ മയക്കുമരുന്ന് നല്‍കി യുവതി പീഡിപ്പിക്കുകയും ഇതിന് ഭര്‍ത്താവ് സാബിക്ക് ഒത്താശനല്‍കുകയുമായിരുന്നുവെന്നാണ് പരാതി. വിദ്യാര്‍ഥിയെ മയക്കുമരുന്ന് വില്‍പ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്. മൊബൈല്‍ ഫോണില്‍ വിദ്യാര്‍ഥിയുടെ അശ്ലീല ചിത്രങ്ങളെടുത്ത്…
Read More » -
Crime
വിദേശജോലിത്തട്ടിപ്പ് കേസ്: പ്രതി കാര്‍ത്തികയ്ക്ക് ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് പൊലീസ്
കൊച്ചി: വിദേശ ജോലി തട്ടിപ്പു കേസിലെ പ്രതി ടേക്ക് ഓഫ് ഓവര്‍സീസ് എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി ഉടമ കാര്‍ത്തിക പ്രദീപിനു ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്നു പൊലീസ്. യുക്രെയ്‌നില്‍ പഠനം നടത്തിയെങ്കിലും ഇതു പൂര്‍ത്തിയാക്കിയതായോ കേരളത്തില്‍ ഭജിസ്‌ട്രേഷനെടുത്തതായോ കണ്ടെത്താനായില്ല. സംസ്ഥാനമെമ്പാടുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കാര്‍ത്തികയെ വിശദമായി ചോദ്യംചെയ്തു. ഈ മൊഴികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കാര്‍ത്തികയെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വിശ്വാസവഞ്ചനയ്ക്കാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലിനല്‍കാമെന്നു പറഞ്ഞ് 5.23 ലക്ഷം രൂപയാണു തൃശൂര്‍ സ്വദേശിനിയില്‍നിന്നു തട്ടിയെടുത്തത്. എറണാകുളത്തിനു പുറമേ, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ ‘ടേക്ക്…
Read More » -
Breaking News
ഗോള്‍ഡിനെക്കാള്‍ ലാഭം ‘ഇടുക്കി ഗോള്‍ഡ്’!; കള്ളക്കടത്ത് സംഘങ്ങള്‍ ഹൈബ്രിഡ് കഞ്ചാവിലേക്ക് വന്‍ തോതില്‍ വഴിമാറുന്നു; കടത്താന്‍ വന്‍ കമ്മീഷന്‍; ഗള്‍ഫില്‍ കിലോയ്ക്ക് ഒരുകോടിവരെ; കൊച്ചിയിലേക്കും ഒഴുക്ക്; തീരുവ കുറച്ചത് സ്വര്‍ണക്കടത്തിന് തിരിച്ചടിയായി
തിരുവനന്തപുരം: അന്താരാഷ്ട്ര കള്ളക്കടത്തു സംഘങ്ങളുടെ പുതിയ ‘സ്വര്‍ണ’മായി ഹൈബ്രിഡ് കഞ്ചാവ് മാറിയെന്നു റിപ്പോര്‍ട്ട്. കേരളവുമായി ബന്ധമുള്ള കള്ളക്കടത്തു സംഘങ്ങള്‍ക്കു ഒറിജിനല്‍ സ്വര്‍ണത്തേക്കാള്‍ ഇപ്പോള്‍ പ്രിയം ഹൈബ്രിഡ് കഞ്ചാവു കടത്തുന്നതാണ്. 2024 ജൂലൈയില്‍ ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 15% ല്‍ നിന്ന് 6% ആയി കേന്ദ്ര സര്‍ക്കാര്‍ കുറച്ചത് പല റാക്കറ്റുകള്‍ക്കും തിരിച്ചടിയായി. മഞ്ഞലോഹത്തിന്റെ കള്ളക്കടത്തില്‍നിന്നു പിന്‍മാറിയവര്‍ വന്‍ ലാഭം നേടുന്നതിന് ഇപ്പോള്‍ ഹൈബ്രിഡ് കഞ്ചാവാണു കടത്തുന്നത്. ഇക്കാര്യം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് (സിസിപി) എന്നിവയിലെ വൃത്തങ്ങളും പറയുന്നു. കസ്റ്റംസ് തീരുവ കുറച്ചതിനുശേഷം, കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍, സ്വര്‍ണം പിടിച്ചെടുക്കല്‍ അഞ്ചിലൊന്നായി കുറഞ്ഞു. ‘2023 ഓഗസ്റ്റ് മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പിടികൂടിയ സ്വര്‍ണത്തെ അപേക്ഷിച്ച് തീരുവ കുറച്ചശേഷം അഞ്ചിലൊന്നായി കുറഞ്ഞു. വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ കണക്ക് ഏകദേശം 350 കിലോഗ്രാം ആയിരുന്നു, തീരുവ കുറച്ചതിന് ശേഷമുള്ള…
Read More » -
Breaking News
പ്രസിഡന്റ് ആകേണ്ട, എംഎല്‍എ ആയാല്‍ മതി; ജില്ലാ ഭാരവാഹികളാകാന്‍ മടിച്ച് നേതാക്കള്‍; കോണ്‍ഗ്രസില്‍ അഴിച്ചുപണി കീറാമുട്ടി; കണ്‍വീനര്‍ കസേര തെറിച്ചത് ഹസന്‍ അറിഞ്ഞത് ദീപാ ദാസ് മുന്‍ഷി ഫോണില്‍ വിളിച്ചപ്പോള്‍; താപ്പാനകളെ വെട്ടാന്‍ പുതിയ നേതാക്കളുമായി രാഹുലിന്റെ ചര്‍ച്ച
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം കെപിസിസി ഭാരവാഹികളുടെ അഴിച്ചുപണിയില്‍ പൊളിഞ്ഞത് സംസ്ഥാനത്തെ നേതാക്കളുടെ ഒത്തുതീര്‍പ്പു ഫോര്‍മുല. വ്യാഴാഴ്ച വൈകിട്ട് പട്ടിക പുറത്താകുന്നതിന് തൊട്ടുമുമ്പ് ദീപ ദാസ്മുന്‍ഷി ഫോണില്‍ അറിയിച്ചപ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍കസേര തെറിച്ചത് എം.എം. ഹസന്‍ അറിഞ്ഞത്. അതുവരെ ചര്‍ച്ചയോ ആശയവിനിമയമോ ഉണ്ടായില്ല. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്ന വി.എസ്. ശിവകുമാറും ഷാനിമോള്‍ ഉസ്മാനും പട്ടികയില്‍നിന്ന് തെറിച്ചത് അവസാനനിമിഷം. ഇവരുള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ പുതിയ നിയമനത്തില്‍ അസംതൃപ്തരാണ്. ആന്റോ ആന്റണിയെ വെട്ടാനുള്ള ശക്തമായ നീക്കം ഫലംകണ്ടതോടെയാണ് നേരത്തെ നിശ്ചയിച്ച ‘ഫോര്‍മുല’ തകിടം മറിയുകയും പലരുടെയും സ്ഥാനം നഷ്ടപ്പെടുകയും ചെയ്തത്. പ്രസിഡന്റ് ചര്‍ച്ച യുദ്ധക്കളമായി മാറിയതോടെ രാഹുല്‍ ഗാന്ധി കേരളത്തിലെ വിവിധ നേതാക്കളുമായി നടത്തിയ ചര്‍ച്ചയാണ് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത്. കെ.സി. വേണുഗോപാലും വി.ഡി. സതീശനും നിര്‍ദേശിച്ചവരുടെ പേരുകളും തള്ളിപ്പോയി. നിലവില്‍ കെ. മുരളീധരനും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ പുനസംഘടനയില്‍ പ്രതികരിച്ചിട്ടില്ല. ഇന്നലെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രസിഡന്റിനെയും കേന്ദ്ര നേതൃത്വം ഡല്‍ഹിക്കു…
Read More » -
Breaking News
ഇതില്‍ കൂടുതല്‍ എന്തു തെളിവ്? ഇന്ത്യ വധിച്ച അഞ്ച് കൊടും ഭീകരര്‍ക്ക് ഔദ്യോഗിക സംസ്‌കാരം നല്‍കി പാകിസ്താന്‍; ജനറല്‍ മുനീര്‍ അടക്കം ഉന്നത സൈനികര്‍ പങ്കെടുത്തത് യൂണിഫോമില്‍; ശവമഞ്ചം പാക്പതാക പുതപ്പിച്ചു
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ട് സൈനികവൃത്തങ്ങള്‍. ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. മുദാസ്സര്‍ ഖാദിയാന്‍ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസുഫ് അസ്ഹര്‍, ഖാലിദ് (അബു ആകാഷ), മുഹമ്മദ് ഹസ്സന്‍ ഖാന്‍ എന്നിവരെയാണ് സൈന്യം വധിച്ചത്. ഇവരുടെ സംസ്‌കാര ചടങ്ങുകളില്‍ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍ മിലിട്ടറി യൂണിഫോമില്‍ പങ്കെടുത്തത് സൈന്യവും തീവ്രവാദികളും തമ്മിലുള്ള അടുത്ത ബന്ധമാണു വ്യക്തമാക്കുന്നത്. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി മറിയം നവാസും പങ്കെടുത്തു. തീവ്രവാദികളുടെ ശവമഞ്ചങ്ങള്‍ പാക് പതാക പുതപ്പിച്ചിട്ടുണ്ട്. ആഗോള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന ഏറ്റവും ശക്തമായ തെളിവായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. 1. മുദാസര്‍ ഖാദിയാന്‍ ഖാസ് ലഷ്‌കറെ തയിബ പ്രവര്‍ത്തകനായ മുദാസര്‍ ഖാദിയാന്‍ ഖാസിന്റെ (മുദാസര്‍, അബു ജുണ്ടാല്‍ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെട്ടിരുന്നു) സംസ്‌കാരത്തിന്…
Read More » -
Breaking News
പാക്കിസ്ഥാൻ തനിസ്വഭാവം കാണിച്ചു..!! വെടിനിർത്തൽ കരാർ ലംഘിച്ച് വീണ്ടും ആക്രമണം…, ജമ്മുവിലുടനീളം സ്ഫോടന ശബ്ദമെന്ന് ഒമർ അബ്ദുള്ള, തിരിച്ചടിക്കാൻ ബിഎസ്എഫിന് പൂർണ സ്വാതന്ത്ര്യം നൽകി..
ന്യൂഡൽഹി: ഇന്ത്യാ-പാക് അതിർത്തിയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം. ശ്രീനഗറില്‍ ആകെ സ്ഫോടന ശബ്ദം ഉണ്ടായെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. ആർഎസ് പുരയിൽ വ്യാപകമായ ഷെല്ലിങ് ഉണ്ടായതായാണ് ഏറ്റവും പുതിയ വിവരം. കശ്മീർ താഴ്വരയില് അനന്ത്നാഗ്, ബഡ്ഗാം, ശ്രീനഗർ എന്നിവിടങ്ങളിൽ പാക് ഡ്രോണുകൾ എത്തിയതായി റിപ്പോര്‍ട്ട്. ഇതിനു പുറമെ, ജമ്മു ഉധംപൂരിൽ ഡ്രോൺ ആക്രമണശ്രമം നടന്നതായും റിപ്പോർട്ടുകളുണ്ട്. രാജസ്ഥാനിലെ ബാർമറിൽ ഡ്രോൺ സാന്നിധ്യം മൂലം അപായ സൈറൺ മുഴക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുകയും ചെയ്തു. നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലും പാക് ഭാഗത്തുനിന്ന് തുടർച്ചയായ പ്രകോപനങ്ങളുണ്ടെന്നും സൂചനകളുണ്ട്. വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. വാക്ക് ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുക്കുന്നത് ആശങ്കാജനകമാണ്. ഇന്ന് വൈകുന്നേരം അഞ്ചു മണി മുതലാണ്…
Read More » -
Breaking News
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണ സ്വാതന്ത്ര്യം; വാക്ക് ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്നു സൈന്യവും; എന്തു നരകമാണു സംഭവിക്കുന്നതെന്ന് ഒമര്‍ അബ്ദുള്ള
ഇന്ത്യാ-പാക് അതിർത്തിയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം. ആർഎസ് പുരയിൽ വ്യാപകമായ ഷെല്ലിങ് ഉണ്ടായതായാണ് ഏറ്റവും പുതിയ വിവരം. കശ്മീർ താഴ്വരയില് അനന്ത്നാഗ്, ബഡ്ഗാം, ശ്രീനഗർ എന്നിവിടങ്ങളിൽ പാക് ഡ്രോണുകൾ എത്തിയതായി റിപ്പോര്‍ട്ട്. ഇതിനു പുറമെ, ജമ്മു ഉധംപൂരിൽ ഡ്രോൺ ആക്രമണശ്രമം നടന്നതായും റിപ്പോർട്ടുകളുണ്ട്. രാജസ്ഥാനിലെ ബാർമറിൽ ഡ്രോൺ സാന്നിധ്യം മൂലം അപായ സൈറൺ മുഴക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുകയും ചെയ്തു. നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലും പാക് ഭാഗത്തുനിന്ന് തുടർച്ചയായ പ്രകോപനങ്ങളുണ്ടെന്നും സൂചനകളുണ്ട്. വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. വാക്ക് ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുക്കുന്നത് ആശങ്കാജനകമാണ്. എന്തു നരകമാണു സംഭവിക്കുന്നതെന്നും ശ്രീനഗറിലെമ്പാടും സ്‌ഫോടന ശബ്ദങ്ങളാണെന്നും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദൃശ്യങ്ങളടക്കം എക്‌സില്‍ കുറിച്ചു. ശ്രീനഗറിലെ എയര്‍ ഡിഫന്‍സ് സിസ്റ്റം…
Read More » -
Crime
കാണാതെപോയ 7 വയസ്സുകാരന്റെ മൃതദേഹം കൈകാലുകള്‍ കെട്ടിയ നിലയില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കാണാതെ പോയ ഏഴ് വയസ്സുകാരന്റെ മൃതദേഹം കൈകാലുകള്‍ കെട്ടിയ നിലയില്‍. ഖുത്തിപുരി ജാതന്‍ ഗ്രാമത്തിലെ ഭോല എന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചകിഞ്ഞ് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. മലമൂത്ര വിസര്‍ജ്ജനത്തിനായി വീടിന് പുറത്തുപോയ കുട്ടി തിരികെ വന്നില്ല .നാട്ടുകാരും കുടുംബവും തിരച്ചില്‍ നടത്തിയെങ്കില്‍ കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു ശനിയാഴ്ച രാവിലെ തിന കൃഷി ചെയ്യുന്ന വയലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കൈകളും കാലുകളും കയറുകൊണ്ട് കെട്ടിയിട്ടിരുന്നു. ശരീരത്തില്‍ മുറവുകളുണ്ടായിരുന്നു. മൃതദേഹം ജീര്‍ണിച്ചിട്ടുണ്ടെന്നും അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ ബാക്കി വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read More » -
India
ഇരട്ട സഹോദരിമാര്‍ ഒരു പേരില്‍ അധ്യാപികയായി ആള്‍മാറാട്ടം നടത്തി സര്‍ക്കാരിനെ പറ്റിച്ചത് 1.5 കോടി രൂപ!
ഇരട്ട സഹോദരിമാര്‍ ഒരേ പേരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായി ആള്‍മാറാട്ടം നടത്തി സര്‍ക്കാരിനെ പറ്റിച്ച് കൈപ്പറ്റിയത് 1.5 കോടി രൂപയുടെ ശമ്പളം. മധ്യപ്രദേശ് സര്‍ക്കാരിനെയാണ് ഇരട്ട സഹോദരിമാര്‍ ചേര്‍ന്ന് കബളിപ്പിച്ചത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് വന്‍ തട്ടിപ്പ് നടന്നത്. 18 വര്‍ഷത്തോളമാണ് ഇരട്ട സഹോദരിമാര്‍ ഒരേ തിരിച്ചറിയല്‍ കാര്‍ഡും മാര്‍ക്ക് ലിസ്റ്റും ഉപയോഗിച്ച് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരായി ജോലി ചെയ്തത്. രണ്ട് വ്യത്യസ്ത സ്‌കൂളുകളില്‍ ഒരേ അക്കാദമിക് യോഗ്യത സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്യുകയായിരുന്നു ഇവര്‍. രശ്മി എന്ന പേരിലാണ് രണ്ടും പേരും അധ്യാപികമാരായി ജോലി ചെയ്തത്. എന്നാല്‍, സഹോദരിമാര്‍ക്ക് സംഭവിച്ച ഗുരുതരമായ പിഴവാണ് ഇവര്‍ പിടിക്കപ്പെടാന്‍ കാരണമായത്. ഇരുവരും ഒരേ സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ അപേക്ഷ സമര്‍പ്പിച്ചതോടെയാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരം പുറത്തായത്. ഇവര്‍ സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ അപേക്ഷകള്‍ അധികൃതരില്‍ സംശയം ഉണ്ടാക്കിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. രണ്ട് പേരുടെയും അപേക്ഷകള്‍ ഏതാണ്ട് സമാനമാണെന്ന് അധികൃതര്‍ കണ്ടെത്തി. സൂക്ഷ്മ പരിശോധനയില്‍ പേരുകള്‍,…
Read More »
