CrimeNEWS

കൂട്ടുകാരിയുടെ വീട്ടില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; പോക്സോ കേസില്‍ 21-കാരന്‍ പിടിയില്‍

കോഴിക്കോട്: പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍. വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി പണ്ടാരത്തുംവളപ്പ് സിദ്ദിഖി(21)നെയാണ് നല്ലളം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. 2024 ഡിസംബറില്‍ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമംനടത്തിയെന്നാണ് കേസ്. നല്ലളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സുമിത്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. എസ്ഐ രതീഷ്, സീനിയര്‍ സിപിഒമാരായ ശ്രീരാജ്, സുബീഷ്, സിപിഒ ധന്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

അതേസമയം, വിദ്യാര്‍ഥിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവും അറസ്റ്റില്‍. തിരൂര്‍ ബിപി അങ്ങാടി കായല്‍ മഠത്തില്‍ സാബിക്കാണ് അറസ്റ്റിലായത്. നേരത്തെ, സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമയെ തിരൂര്‍ പൊലിസ് പോക്സോ കേസില്‍ അറസ്റ്റു ചെയ്തിരുന്നു.

Signature-ad

2021 ല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥിയെ മയക്കുമരുന്ന് നല്‍കി യുവതി പീഡിപ്പിക്കുകയും ഇതിന് ഭര്‍ത്താവ് സാബിക്ക്
ഒത്താശനല്‍കുകയുമായിരുന്നുവെന്നാണ് പരാതി. വിദ്യാര്‍ഥിയെ മയക്കുമരുന്ന് വില്‍പ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്. മൊബൈല്‍ ഫോണില്‍ വിദ്യാര്‍ഥിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ദമ്പതികളുടെ ഇംഗിതത്തിന് വിധേയമാക്കിയത്.

കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയിലുണ്ട്. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയില്‍ തിരൂര്‍ പൊലിസാണ് യുവതിയേയും ഒളിവിലായിരുന്ന ഭര്‍ത്താവിനെയും പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: