Breaking NewsKeralaLead NewsNEWSpolitics

പ്രസിഡന്റ് ആകേണ്ട, എംഎല്‍എ ആയാല്‍ മതി; ജില്ലാ ഭാരവാഹികളാകാന്‍ മടിച്ച് നേതാക്കള്‍; കോണ്‍ഗ്രസില്‍ അഴിച്ചുപണി കീറാമുട്ടി; കണ്‍വീനര്‍ കസേര തെറിച്ചത് ഹസന്‍ അറിഞ്ഞത് ദീപാ ദാസ് മുന്‍ഷി ഫോണില്‍ വിളിച്ചപ്പോള്‍; താപ്പാനകളെ വെട്ടാന്‍ പുതിയ നേതാക്കളുമായി രാഹുലിന്റെ ചര്‍ച്ച

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം കെപിസിസി ഭാരവാഹികളുടെ അഴിച്ചുപണിയില്‍ പൊളിഞ്ഞത് സംസ്ഥാനത്തെ നേതാക്കളുടെ ഒത്തുതീര്‍പ്പു ഫോര്‍മുല. വ്യാഴാഴ്ച വൈകിട്ട് പട്ടിക പുറത്താകുന്നതിന് തൊട്ടുമുമ്പ് ദീപ ദാസ്മുന്‍ഷി ഫോണില്‍ അറിയിച്ചപ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍കസേര തെറിച്ചത് എം.എം. ഹസന്‍ അറിഞ്ഞത്. അതുവരെ ചര്‍ച്ചയോ ആശയവിനിമയമോ ഉണ്ടായില്ല.

വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്ന വി.എസ്. ശിവകുമാറും ഷാനിമോള്‍ ഉസ്മാനും പട്ടികയില്‍നിന്ന് തെറിച്ചത് അവസാനനിമിഷം. ഇവരുള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ പുതിയ നിയമനത്തില്‍ അസംതൃപ്തരാണ്. ആന്റോ ആന്റണിയെ വെട്ടാനുള്ള ശക്തമായ നീക്കം ഫലംകണ്ടതോടെയാണ് നേരത്തെ നിശ്ചയിച്ച ‘ഫോര്‍മുല’ തകിടം മറിയുകയും പലരുടെയും സ്ഥാനം നഷ്ടപ്പെടുകയും ചെയ്തത്.

Signature-ad

പ്രസിഡന്റ് ചര്‍ച്ച യുദ്ധക്കളമായി മാറിയതോടെ രാഹുല്‍ ഗാന്ധി കേരളത്തിലെ വിവിധ നേതാക്കളുമായി നടത്തിയ ചര്‍ച്ചയാണ് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത്. കെ.സി. വേണുഗോപാലും വി.ഡി. സതീശനും നിര്‍ദേശിച്ചവരുടെ പേരുകളും തള്ളിപ്പോയി. നിലവില്‍ കെ. മുരളീധരനും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ പുനസംഘടനയില്‍ പ്രതികരിച്ചിട്ടില്ല.

ഇന്നലെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രസിഡന്റിനെയും കേന്ദ്ര നേതൃത്വം ഡല്‍ഹിക്കു വിളിപ്പിച്ചിരുന്നു. പുതിയ പ്രസിഡന്റ് വന്ന സാഹചര്യത്തില്‍ പഴയ കമ്മിറ്റി അപ്രസക്തമായെന്നും ബാക്കി ചുമതലക്കാരെയും ഉടന്‍ പ്രഖ്യാപിക്കുമെന്നുമാണു ഹൈക്കമാന്‍ഡുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

ശനിയാഴ്ച നടന്ന മീറ്റിംഗില്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദീപാദാസ് മുന്‍ഷി എന്നിവര്‍ മാത്രമാണു പങ്കെടുത്തത്. പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കണ്‍വീനര്‍ അടൂര്‍ പ്രകാശ്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്‍ കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരെ അടിയന്തരമായി വിളിച്ചുവരുത്തുകയായിരുന്നു. 21 ജനറല്‍ സെക്രട്ടറിമാരെയും നാല് വൈസ് പ്രസിഡന്റുമാരെയും വരുന്ന ആഴ്ചകളില്‍ പ്രഖ്യാപിക്കും. ധീവര സഭയ്ക്കു പ്രതിനിധികളില്ലെന്ന ആവലാതി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തെറിച്ച് ടി.എന്‍. പ്രതാപന്‍ ഉന്നയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ചുമതലയേല്‍ക്കുന്നതിനു മുമ്പ് അടിയന്തര മീറ്റിംഗ് വിളിച്ചത് ഭാരവാഹികളുടെ കാര്യത്തിലുള്ള കൃത്യമായ നിര്‍ദേശം നല്‍കാനാണെന്നാണു കരുതുന്നത്. പലര്‍ക്കും ഡിസിസി പ്രസിഡന്റ് പദവികളിലേക്കു താത്പര്യമില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനലബ്ധിക്ക് പ്രസിഡന്റ് പദവി തടസമാകുമെന്ന ഭീതിയാണു പലര്‍ക്കും. പ്രസിഡന്റ് ആകുന്നയാള്‍ മൂന്നുവര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന നിര്‍ദേശം നിലവില്‍ നല്‍കിയിട്ടുണ്ട്.

Back to top button
error: