CrimeNEWS

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ വേണം; പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന നാവിക സേനയ്ക്ക് കോള്‍, കേസെടുത്തു

കൊച്ചി: പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഐഎന്‍എസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം. കൊച്ചി നാവിക സേനയുടെ ആസ്ഥാനത്തെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് ഐഎന്‍എസ് വിക്രാന്തിന്റെ ഇപ്പോഴത്തെ ലൊക്കേഷന്‍ എവിടെയാണെന്ന് അന്വേഷിച്ചു.

വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ഫോണ്‍ കോള്‍ വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും രാഘവനെന്നാണ് പേരെന്നും വിളിച്ചയാള്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നാവിക സേന ഹാര്‍ബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Signature-ad

അതേസമയം, ഐഎന്‍എസ് വിക്രാന്തിനെ മുന്‍നിര്‍ത്തി കറാച്ചി തുറമുഖം ആക്രമിച്ചെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. യുഎസിലെ ഫിലാഡല്‍ഫിയയിലെ വിമാനാപകടദൃശ്യങ്ങളാണ് കറാച്ചിയിലേതെന്നു പറഞ്ഞ് പ്രചരിക്കപ്പെട്ടത്. കറാച്ചി തുറമുഖം നാവികസേന ആക്രമിച്ചെന്ന വ്യാജവാര്‍ത്ത ‘എക്സി’ല്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി കിരണ്‍ റിജിജു പിന്നീട് പോസ്റ്റ് പിന്‍വലിച്ചു.

 

 

 

Back to top button
error: