IndiaNEWS

ഉധംപുരില്‍ വ്യോമസേനാ ഉദ്യോഗസ്ഥന് വീരമൃത്യു; മരിച്ചത് പാക്ക് ഡ്രോണ്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഉധംപുരില്‍ വ്യോമതാവളത്തിനു നേരെ പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായ രാജസ്ഥാന്‍ സ്വദേശി സുരേന്ദ്ര കുമാര്‍ മോഗ (36) ആണ് മരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെയാണ് ഉദംപുരില്‍ വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്.

ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തിരുന്നു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര കുമാറിന്റെ ദേഹത്തേക്ക് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Signature-ad

ഇന്നലെ രാത്രി ആര്‍എസ് പുര സെക്ടറിലെ രാജ്യാന്തര അതിര്‍ത്തിയില്‍ നടന്ന പാക്ക് വെടിവയ്പ്പില്‍ ബിഎസ്എഫ് ജവാനും വീരമൃത്യു വരിച്ചിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസ് മരിച്ചത്. വെടിവയ്പ്പില്‍ മറ്റ് ഏഴ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഇവര്‍ സൈനിക കേന്ദ്രത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: