KeralaNEWS

ഏറ്റുമാനൂരില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എംസി റോഡില്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.

ഏറ്റുമാനൂരില്‍ നിന്ന് എറണാകുളം റൂട്ടില്‍ വരികയായിരുന്ന കാറും എതിര്‍ദിശയില്‍ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കാറില്‍ കുടുങ്ങിയവരെ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. അഗ്‌നിശമനാ സേനയും ഏറ്റുമാനൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ എറണാകുളം റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Back to top button
error: