IndiaNEWS

നടന്‍ വിശാലിന് എന്താണ് സംഭവിക്കുന്നത്? ട്രാന്‍സ്ജെന്‍ഡര്‍ സൗന്ദര്യ മത്സര വേദിയില്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: പൊതുവേദിയില്‍ എത്തിയ നടന്‍ വിശാല്‍ ബോധരഹിതനായി വീണു. വില്ലുപുരത്ത് സംഘടിപ്പിച്ച മിസ് കൂവാഗം ട്രാന്‍സ്ജെന്‍ഡര്‍ ബ്യൂട്ടി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. നടന്‍ പെട്ടെന്ന് കുഴഞ്ഞുവീണതോടെ ആരാധകര്‍ ആശങ്കയിലായി. പരിപാടിയുടെ മുഖ്യാതിഥിയായാണ് വിശാല്‍ എത്തിയത്. നടന്‍ കുഴഞ്ഞുവീണതോടെ സംഘാടകര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

നടന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വിശാലിന്റെ മാനേജര്‍ ഹരി പറഞ്ഞു. രണ്ട് ദിവസത്തെ വിശ്രമത്തിലാണ് നടന്‍. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നാവാം വിശാല്‍ കുഴഞ്ഞുവീണതെന്നാണ് കരുതുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതിന് ശേഷം താരം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

Signature-ad

അടുത്ത കാലത്തായി പൊതുപരിപാടികള്‍ക്കായി എത്തുന്ന വിശാലിന്റെ ആരോഗ്യം കണ്ട് ആരാധകര്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. അന്നൊക്കെ, ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സംസാരിക്കുന്നതിനിടെ വിശാലിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ‘മദഗജരാജ’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കെത്തിയതായിരുന്നു നടന്‍. സംസാരിക്കുന്നതിനിടെ പലതവണ നാക്ക് കുഴയുന്നുമുണ്ട്. വിശാലിന് എന്താണ് സംഭവിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കടുത്ത പനി ബാധിച്ചാണ് വിശാല്‍ വേദിയിലെത്തിയതെന്നാണ് ചില തമിഴ് മാദ്ധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്.

 

Back to top button
error: