
താര റാണിയായ നയന്‍താര സിനിമകളുടെ തിരക്കിലാണിന്ന്. നടിയുടെ നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അടുത്ത കാലത്തിറങ്ങിയ മിക്ക സിനിമകളും പരാജയപ്പെട്ടെങ്കിലും നയന്‍താരയ്ക്കുള്ള ഡിമാന്റിന് ഇത് ബാധിച്ചിട്ടില്ല. സൂപ്പര്‍താര സിനിമകളില്‍ ഇന്നും ആദ്യ ചോയ്‌സുകളിലൊന്ന് നയന്‍താരയാണ്. മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തില്‍ നയന്‍താരയാണ് നായിക.
തെലുങ്കില്‍ ചിരഞ്ജീവിയുടെ പുതിയ സിനിമയിലും നായികയായെത്തുന്നു. അതേസമയം തമിഴില്‍ ഇന്ന് സൂപ്പര്‍സ്റ്റാറുകളുടെ നായികയായി നയന്‍സിനെ കാണാറില്ല. ബോളിവുഡില്‍ ഷാരൂഖ് ഖാന്റെ നായികയായാണ് നയന്‍താര തുടക്കം കുറിച്ചത്. അറ്റ്‌ലി ചിത്രം ജവാനിലൂടെയായിരുന്നു ഇത്. സിനിമ മികച്ച വിജയം നേടി. ഷാരൂഖ് ഖാന്റെ ആരാധികയാണ് നയന്‍താര. മുമ്പൊരിക്കല്‍ ഷാരൂഖ് ഖാനൊപ്പം സ്‌ക്രീനിലെത്താന്‍ നയന്‍താരയ്ക്ക് അവസരം ലഭിച്ചതാണ്.

ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയിലെ വണ്‍ ടു ത്രീ എന്ന ഡാന്‍സ് നമ്പറിലൂടെയായിരുന്നു ഇത്. എന്നാല്‍ ഈ അവസരം നടി വേണ്ടി വെച്ചു. ഇതോടെ പകരം പ്രിയാമണിയെത്തി. പ്രിയാമണിയെ ബോളിവുഡ് പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത് ഈ ഡാന്‍സ് നമ്പറിലൂടെയാണ്. നയന്‍താര എന്തുകൊണ്ടാണ് ഈ അവസരം വേണ്ടെന്ന് വെച്ചതെന്ന് അന്ന് ചോദ്യങ്ങള്‍ വന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം വ്യക്തിപരമായ ചില കാര്യങ്ങളാണ് ഇതിന് കാരണം. 2013 ലാണ് ചെന്നൈ എക്‌സ്പ്രസ് റിലീസ് ചെയ്യുന്നത്.
നയന്‍താര പ്രഭുദേവയുമായുള്ള ബന്ധം ഉപേക്ഷിച്ച് വീണ്ടും സിനിമാ രംഗത്തേക്ക് വന്ന സമയം. പ്രഭുദേവയുടെ സഹോദരന്‍ രാജു സുന്ദരമാണ് ചെന്നൈ എക്‌സ്പ്രസിലെ ഗാനം കൊറിയോഗ്രാഫ് ചെയ്തത്. ഇദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ നയന്‍താര മടിച്ചതാണ് നോ പറയാന്‍ കാരണമെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രഭുദേവയോട് നയന്‍താരയ്ക്ക് ഇന്നും നീരസമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. നടിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ അധ്യായങ്ങളിലൊന്നായിരുന്നു പ്രഭുദേവയുമായി പിരിഞ്ഞ സമയം. പ്രശ്‌നകലുഷിതമായിരുന്നു ഇവരുടെ പ്രണയ കാലം. ബന്ധം പിരിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്ന നടി കുറച്ച് കാലം സിനിമയില്‍ നിന്ന് മാറി നിന്നു. പിന്നീട് ശക്തമായ തിരിച്ച് വരവ് നടി നടത്തി. ഇന്ന് സംവിധായകന്‍ വിഘ്‌നേശ് ശിവനോടൊപ്പം വിവാഹ ജീവിതം നയിക്കുകയാണ് നയന്‍താര.
നയന്‍താരയുമായി അടുത്ത കാലത്താണ് പ്രഭുദേവ ആദ്യ ഭാര്യ റംലത്തുമായി പിരിയുന്നത്. റംലത്തില്‍ മൂന്ന് ആണ്‍മക്കളാണ് പ്രഭുദേവയ്ക്ക് പിറന്നത്. മൂത്ത മകന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. ഹിമാനി സിംഗ് എന്നാണ് പ്രഭുദേവയുടെ രണ്ടാമത്തെ ഭാര്യയുടെ പേര്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. റംലത്തുമായി പിരിഞ്ഞ് കുറച്ച് കാലത്തിനുള്ളില്‍ പ്രഭുദേവയും നയന്‍താരയും ബ്രേക്കപ്പായിരുന്നു. പ്രഭുദേവയ്‌ക്കൊപ്പം ജീവിക്കാന്‍ കരിയര്‍ ഉപേക്ഷിക്കാന്‍ നയന്‍താര തയ്യാറായിരുന്നു. എന്നാല്‍ പല ത്യാഗങ്ങള്‍ ചെയ്തിട്ടും ബന്ധം മുന്നോട്ട് പോയില്ല.
ഇതോടെയാണ് പിരിയുന്നത്. പ്രഭുദേവയാണ് തന്നോട് കരിയര്‍ ഉപേക്ഷിക്കാന്‍ പറഞ്ഞതെന്ന് അടുത്തിടെ തന്റെ അഭിമുഖത്തില്‍ നയന്‍താര തുറന്ന് പറഞ്ഞിരുന്നു. അതേസമയം പ്രഭുദേവയുടെ പേരെടുത്ത് പറഞ്ഞിരുന്നില്ല. ബന്ധത്തില്‍ നിന്ന് പുറത്ത് വന്നതിനെക്കുറിച്ചും നടി തുറന്ന് സംസാരിച്ചു. കരിയറിലെ തിരക്കുകളിലാണിപ്പോള്‍ നയന്‍താര. തമിഴിലും മലയാളത്തിലുമെല്ലാം തുടരെ സിനിമകള്‍ ചെയ്യുന്നു. പ്രഭുദേവ ഇപ്പോള്‍ പഴയത് പോലെ സജീവമല്ല.