NEWSPravasi

തൊഴില്‍തേടി യുഎഇയില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; അറിയാതെ പോലും ഇക്കാര്യം ചെയ്യരുത്, പത്ത് വര്‍ഷം വരെ അകത്തുകിടക്കും!

അബുദാബി: തൊഴില്‍ തേടി മലയാളികളടക്കം അനേകം പേരാണ് ദിനംപ്രതി ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് വിമാനം കയറുന്നത്. മെച്ചപ്പെട്ട ജോലി ലഭിക്കണമെന്ന ആഗ്രഹത്താല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇത്തരത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് യുഎഇയില്‍ കനത്ത ശിക്ഷയാണ് ലഭിക്കുന്നത്. അവ എന്താണെന്ന് മനസിലാക്കാം.

2021ലെ കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമം പ്രഖ്യാപിക്കുന്ന ഡിക്രി നമ്പര്‍ (31) ഫെഡറല്‍ നിയമപ്രകാരം തൊഴിലാളികള്‍ വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഒരു ഡോക്യുമെന്റില്‍ വാചകം, അക്കങ്ങള്‍, അടയാളങ്ങള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ ചേര്‍ക്കുകയോ മാറ്റുകയോ ചെയ്യുന്നത് വ്യാജരേഖയായി കണക്കാക്കുന്നു. വ്യാജ ഒപ്പ്, മുദ്ര, വിരലടയാളം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. തട്ടിപ്പിലൂടെ മറ്റൊരാളുടെ ഒപ്പോ സീലോ പതിപ്പിക്കുന്നതും, തിരിച്ചറിയല്‍ രേഖകളില്‍ ആള്‍മാറാട്ടം നടത്തുന്നതും കുറ്റകരമാണ്. യുഎഇ നിയമപ്രകാരം ഔദ്യോഗിക ഡോക്യുമെന്റിന്റെ വ്യാജരേഖ സമര്‍പ്പിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം തടവും അനൗദ്യോഗിക രേഖയുടെ വ്യാജപതിപ്പാണെങ്കില്‍ തടവും ലഭിക്കും.

Signature-ad

ജോലി നേടാന്‍ വ്യാജ രേഖ സമര്‍പ്പിച്ചവരെ നോട്ടീസ് നല്‍കാതെ പിരിച്ചുവിടാനും തൊഴില്‍ ദാതാവിന് അധികാരമുണ്ടെന്ന് യുഎഇ നിയമത്തില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, അത്തരം വ്യാജ രേഖ സമര്‍പ്പിക്കുന്ന തൊഴിലാളിക്കെതിരെ ഹ്യൂമന്‍ റിസോഴ്സസ് ആന്റ് എമിറാറ്റിസേഷന്‍ മന്ത്രാലത്തില്‍ പരാതി നല്‍കാനും തൊഴില്‍ ദാതാവിന് അധികാരമുണ്ട്. പരാതി നല്‍കുന്നതിന് മുന്‍പ് നിയമവശങ്ങള്‍ തേടുന്നതും പ്രധാനമാണ്.

 

 

Back to top button
error: