Month: May 2025

  • Breaking News

    ശമ്പള വര്‍ധനയില്ല; നഗരവാസികള്‍ ‘പിടിച്ചു’ ചെലവഴിക്കുന്നു; ആളിടിക്കാതെ പിവിആര്‍ ഇനോക്‌സും; ത്രൈമാസ നഷ്ടം 12.5 ബില്യണ്‍ രൂപ കവിഞ്ഞു; സിനിമ വിപിണിലെ മാന്ദ്യത്തില്‍ തകര്‍ന്ന് മള്‍ട്ടിപ്ലക്‌സ് ശൃംഖല

    ന്യൂഡല്‍ഹി: നഗരങ്ങളിലെ ജനങ്ങളുടെ ഇഷ്ട സിനിമാ കേന്ദ്രമായ പിവിആര്‍ ഇനോക്‌സിനു ത്രൈമാസ കണക്കുകളില്‍ വന്‍ നഷ്ടം. നഗരകേന്ദ്രങ്ങളില്‍ ആളുകള്‍ പണം ചെലവഴിക്കുന്നതു കുറഞ്ഞതും പുതിയ സിനിമകളുടെ റിലീസുകള്‍ മങ്ങിയതും ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലയെ പിന്നോട്ടടിച്ചെന്നു റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിവിആറും ഇനോക്‌സും ലയിപ്പിച്ച് രൂപീകരിച്ച കമ്പനി, നാലാം പാദത്തില്‍ 1.06 ബില്യണ്‍ രൂപയുടെ (12.48 മില്യണ്‍ ഡോളര്‍) സംയോജിത നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഒരുവര്‍ഷം മുമ്പ് 901 ദശലക്ഷം രൂപയായിരുന്നു നഷ്ടം. ഈ സാമ്പത്തികവര്‍ഷം ആരംഭിച്ചതുമുതല്‍ സിനിമയിറങ്ങുന്നതില്‍ കൃത്യമായ കലണ്ടര്‍ പാലിച്ചില്ല. ഇതോടെ അവധിക്കാലത്തിന്റെ തുടക്കമായ മാര്‍ച്ചിലെ പ്രകടനം മോശമായി. ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തിയില്ല. സിനിമകളുടെ കഥ മോശമായതും തിരിച്ചടിയായെന്നു കമ്പനി വിലയിരുത്തുന്നു. ഈ പാദത്തിലെ പ്രധാന ഹിന്ദി ഭാഷാ ചിത്രങ്ങളില്‍, ചരിത്രപരമായ ആക്ഷന്‍ ചിത്രമായ ‘ഛാവ’ മാത്രമാണ് ബോക്‌സ് ഓഫീസില്‍ മികച്ചുനിന്നത്. വേതനത്തില്‍ ഉയര്‍ച്ചയില്ലാത്തതും ഉയര്‍ന്ന ജീവിതച്ചെലവും കാരണം നഗര ഉപഭോക്താക്കളുടെ ബജറ്റ് തെറ്റിയതു സിനിമയോടുള്ള ഡിമാന്‍ഡ്…

    Read More »
  • Breaking News

    ഇന്ത്യ- പാക് യുദ്ധം ‘അപൂര്‍വ’ അവസരം; കണ്ണിമ ചിമ്മാതെ നിരീക്ഷിച്ച് പാശ്ചാത്യ പ്രതിരോധ വിദഗ്ധര്‍; വിലയിരുത്തിയത് ചൈനീസ് പോര്‍ വിമാനങ്ങളുടെയും മിസൈലുകളുടെയും പ്രകടനം; ഇന്ത്യയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ വെടിക്കോപ്പുകള്‍ കൃത്യത പുലര്‍ത്തി; ലക്ഷ്യം കാണാതെ പാക് മിസൈലുകള്‍

    ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഏറ്റവും കൂടുതല്‍ നിരീക്ഷിച്ചത് പാശ്ചാത്യ പ്രതിരോധ വിദഗ്ധര്‍. ഓരോ രാജ്യത്തിന്റെയും വിദേശ പ്രതിരോധ ഉപകരണങ്ങളും വിമാനങ്ങളും നിരീക്ഷിക്കാനുള്ള ‘അപൂര്‍വ’ അവസരമായിട്ടാണ് ഏറ്റുമുട്ടലിനെ കണ്ടത്. ഇന്ത്യ ഉപയോഗിക്കുന്നതു ഫ്രഞ്ച് നിര്‍മിത റഫാല്‍ വിമാനങ്ങളും പാകിസ്താന്‍ ചൈനീസ് നിര്‍മിത പോര്‍ വിമാനങ്ങളുമാണ് അളന്നുതൂക്കിയുള്ള ആക്രമണങ്ങള്‍ക്ക് ആശ്രയിച്ചത്. ഭാവിയില്‍ യുദ്ധമുണ്ടായാല്‍ ഓരോ രാജ്യങ്ങളുടെയും ആയുധ ശക്തിയുടെ കാര്യത്തില്‍ ധാരണയുണ്ടാക്കാനാണു സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അമേരിക്കയടക്കമുള്ളവര്‍ യുദ്ധത്തെ ഉപയോഗിച്ചത്. ചൈനീസ് നിര്‍മിത ഫൈറ്റര്‍ ജെറ്റുകള്‍ രണ്ട് ഇന്ത്യ ജെറ്റുകളെയെങ്കിലും വെടിവച്ചിട്ടെന്നു യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരില്‍നിന്നുള്ള വിവരങ്ങളെന്ന പേരില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൈലറ്റുകളുടെ പ്രകടനം, ഫൈറ്റര്‍ ജറ്റുകള്‍, എയര്‍-ടു എയര്‍ മിസൈലുകളുടെ സൂഷ്മത എന്നിവ നോക്കിയശേഷം തങ്ങളുടെ സൈന്യത്തെ കൂടുതല്‍ സജ്ജമാക്കുകയെന്നതായിരുന്നു ആകാശ യുദ്ധം നിരീക്ഷിക്കുന്നതിന്റെ ലക്ഷ്യം. ഇന്തോ പസഫിക് റീജണിലും തായ്‌വാന്റെ പേരിലും ചൈനയും പാകിസ്താനും നേരിട്ടുള്ള തര്‍ക്കങ്ങളിലാണ്. അതുകൊണ്ടുതന്നെ ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ ആരൊക്കെ ഉപയോഗിക്കുന്നുവോ അവരെയെല്ലാം…

    Read More »
  • Kerala

    ഒരു കോടിയുടെ ഭാഗ്യശാലി ആര്? ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT 2 (Bhagyathara BT 2 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ചേര്‍ത്തലയില്‍ വിറ്റ BU 870939 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 75 ലക്ഷം രൂപ ഇരിഞ്ഞാലക്കുടയില്‍ വിറ്റ BY 521750 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. Consolation Prize 5,000/- BN 870939 BO 870939 BP 870939 BR 870939 BS 870939 BT 870939 BV 870939 BW 870939 BX 870939 BY 870939 BZ 870939 3rd Prize 1,00,000/- [1 Lakh] BN 544498 2) BO 715888 3) BP 297372 4) BR 250940 5) BS…

    Read More »
  • Crime

    സിഐടിയു പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം; 13ലക്ഷം പിഴ

    തൃശൂര്‍: സിഐടിയു പ്രവര്‍ത്തകനായ കാളത്തോട് നാച്ചു എന്ന ഷമീറിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തവും 13ലക്ഷം രൂപ പിഴയും ശിക്ഷ. ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ക്ക് അഞ്ചുവര്‍ഷം അധികശിക്ഷയും വിധിച്ചു. തൃശൂര്‍ ഒന്നാംക്ലാസ് അഡി. സെഷന്‍സ് കോടതി ജഡ്ജ് ടികെ മിനിമോളാണ് ശിക്ഷ വിധിച്ചത്. കാളത്തോട് നിവാസികളായ ഷാജഹാന്‍, ഷബീര്‍, അമല്‍ സാലിഹ്, ഷിഹാസ്, നവാസ്, ഷംസുദ്ദീന്‍ എന്നിവര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2022 ഒക്ടോബര്‍ 21 നായിരുന്നു സംഭവം. കാളത്തോട് മുസ്ലിം പള്ളിയുടെ മുന്‍വശത്തുള്ള പാര്‍പ്പിടം റോഡിലൂടെ ഗുഡ്സ് ഓട്ടോയുമായി വരികയായിരുന്ന ഷമീറിനെ പ്രതികള്‍ വാഹനം തടഞ്ഞ് വാളുകൊണ്ട് വെട്ടിയും ഇരുമ്പുപെപ്പ് കൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സാക്ഷികളെ പ്രതികള്‍ പലവട്ടം ഭീഷണിപ്പെടുത്തിയതോടെ ഹൈക്കോടതി പ്രത്യേക ഇടപെടല്‍ നടത്തിയാണ് കേസ് വിചാരണ പൂര്‍ത്തിയാക്കിയത്. വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ കാറ്റഗറിയില്‍പ്പെടുത്തി സാക്ഷികള്‍ക്ക് പൊലിസ് സുരക്ഷയും ഹൈക്കോടതി അനുവദിച്ചിരുന്നു. 68 ഓളം സാക്ഷികളെ കേസില്‍…

    Read More »
  • Crime

    നന്തന്‍കോട് കൂട്ടക്കൊലപാതകം: കേഡല്‍ ജീന്‍സണ്‍ കുറ്റക്കാരന്‍, ശിക്ഷയില്‍ വാദം നാളെ

    തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ കേഡല്‍ ജീന്‍സണ്‍ കുറ്റക്കാരന്‍. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഏക പ്രതി കേഡല്‍ ജെന്‍സന്‍ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കേഡലിനെ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നതില്‍ വാദം നാളെ(ചൊവ്വാഴ്ച)യാണ്. 2017 ഏപ്രില്‍ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ‘ആസ്ട്രല്‍ പ്രൊജക്ഷനാ’ണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, കേഡലിന് മാനസികപ്രശ്‌നമുണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് പോയ കേഡല്‍ തിരിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് കേഡല്‍ തിരികെയെത്തിയത്.…

    Read More »
  • Breaking News

    പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇവിടെ ചെലവാകില്ല!! ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല, ഈ രാജ്യത്തെ ജനതയുടെ വികാരം, ഇന്ത്യ തകർത്തത് ഭീകരരുടെ കെട്ടിടങ്ങളല്ല, അവരുടെ ആത്മവിശ്വാസത്തെ, പാക്കിസ്ഥാൻ രക്ഷ തേടി ലോകം മുഴുവൻ ഓടി- മോദി

    ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനും അർധ സൈനികർക്കും സാങ്കേതിക വിദഗ്ധർക്കും ഓരോ ഇന്ത്യക്കാരുടെയും പേരിൽ അഭിവാദ്യമാർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞുപോയ ദിവസങ്ങളിൽ രാജ്യത്തിന്റെ കരുത്തിനും ഐക്യത്തിനും നമ്മൾ സാക്ഷികളായി. നമ്മുടെ വീര സൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം നേടുന്നതിനായി അക്ഷീണ പ്രയത്നമാണ് നടത്തിയത്. അവരുടെ വീരത്തെയും സാഹസത്തെയും കരുത്തിനെയും ഞാൻ നമ്മുടെ രാജ്യത്തെ ഓരോ അമ്മമാർക്കും സഹോദരിമാർക്കും മകൾക്കും വേണ്ടി സമർപ്പിക്കുന്നു. ഏപ്രിൽ 22ന് പഹൽഗാമിൽ അവധി ആഘോഷിക്കാനെത്തിയ നിർദോഷികളായ പാവങ്ങളെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങൾക്കു മുന്നിൽ, കുട്ടികൾക്കു മുന്നിൽവച്ച് കൊലപ്പെടുത്തിയത് ഭീകരതയുടെ ഏറ്റവും വിരൂപമായ മുഖമായിരുന്നു. ഈ നാടിന്റെ സൽപ്പേര് തകർക്കാനുള്ള ശ്രമവും അവർ നടത്തി. വ്യക്തിപരമായി എനിക്കുണ്ടായ ദുഃഖം വളരെ വലുതായിരുന്നു. ഈ സംഭവത്തിനുശേഷം രാജ്യം മുഴുവൻ ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി ഒരു കുടക്കീഴിൽ നിലയുറപ്പിച്ചു. ഭീകരരെ മണ്ണോടുമണ്ണാക്കാൻ സൈന്യത്തിന് സകല സ്വാതന്ത്ര്യവും നൽകി. ഞങ്ങളുടെ…

    Read More »
  • Breaking News

    എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരു നിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം, പൂരപ്പറമ്പിൽ ലേസർ നിരോധിക്കണം, തൃശൂർ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിൽ ലേസർ അടിച്ചതിനാൽ- പാറമേക്കാവ് ദേവസ്വം

    തൃശൂർ: പൂരത്തിനിടെ ആന ഇടഞ്ഞത് ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചിട്ടെന്ന് പാറമേക്കാവ് ദേവസ്വം. ആന ഓടാൻ കാരണം ഇതാണെന്നും ദേവസ്വം പറയുന്നു. കണ്ണിലേക്കു ലേസർ അടിച്ചതോടെ ആനകൾ ഓടുകയായിരുന്നു. പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടു. കൂടാതെ ലേസർ അടിച്ചതിൽ ചില സംഘടനകൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായും ഇവർ പറഞ്ഞു. ആനകളെ എഴുപ്പള്ളിപ്പിക്കുന്നതിനെതിരെ നിൽക്കുന്ന സംഘടനകൾ ബോധപൂർവം പ്രശ്‌നമുണ്ടാക്കിയതാണോയെന്ന സംശയമാണ് ഇവർ ഉന്നയിച്ചത്. ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവ മാധ്യമങ്ങിൽ ഉണ്ടെന്നും ഇത്തരം റീലുകൾ സഹിതം പോലീസിന് പരാതി നൽകുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു.

    Read More »
  • Breaking News

    ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെതിരെ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു, പുൽവാമ ആരോപണം ‌‌50% ബോളിവുഡും 50% കാർട്ടൂൺ നെറ്റ്‌വർക്കും ചേർന്നത്,- കറാച്ചി റാലിയിൽ അഫ്രീദിയുടെ പ്രകോപനം

    കറാച്ചി: ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതി രൂക്ഷമായ രീതിയിൽ പ്രസ്താവനകളുമായി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വീണ്ടും രംഗത്ത്. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന സത്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് അഫ്രീദി. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെതിരെ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു, അതിന് തക്ക തിരിച്ചടി നൽകിയ പാക്കിസ്ഥാൻ സൈന്യത്തെ അഫ്രീദി അഭിനന്ദിക്കുകയും ചെയ്തു. പാക്കിസ്ഥാനെ പ്രകോപിപ്പിച്ചാൽ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ ഇന്ത്യ ശരിക്കു മനസിലാക്കിയെന്നും അഫ്രീദി പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ വെടിനിർത്തൽ നിലവിൽ വന്നതിനു പിന്നാലെ വിജയാഘോഷമായി കറാച്ചിയിൽ സംഘടിപ്പിച്ച ഒരു റാലിയിലാണ് അഫ്രീദിയുടെ പ്രകോപനപരമായ പരാമർശങ്ങളെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ പ്രകോപനങ്ങൾക്ക് ‘ബുൻയാനു മർസൂസ്’ എന്നു പേരിട്ട സൈനിക നടപടിയിലൂടെ പാക്ക് സൈന്യം മറുപടി നൽകിയത് ആഘോഷിക്കാൻ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രാജ്യവ്യാപകമായി റാലികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കറാച്ചിയിലെ സീ വ്യൂവിൽ…

    Read More »
  • Breaking News

    കോസ്മറ്റിക് ക്ലിനിക്കിന് ലൈസെൻസില്ല, പരാതിയുയർന്നപ്പോൾ തിടുക്കപ്പെട്ട് ലൈസെൻസ് നൽകി? യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റിയതിൽ പിഴവില്ലെന്ന് മെഡിക്കൽ ബോർഡ്!! റിപ്പോർട്ട് തള്ളി, വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് എത്തിക്സ് കമ്മിറ്റി, ഒത്തുകളി ആരോപണവുമായി കുടുംബം

    തിരുവനന്തപുരം∙‌: കഴക്കൂട്ടത്ത് കോസ്മറ്റിക് ക്ലിനിക്കിൽ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയെ തുടർന്ന് വനിതാ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയും 9 വിരലുകൾ മുറിച്ചു നീക്കുകയും ചെയ്യേണ്ടിവന്ന സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് എത്തിക്‌സ് കമ്മിറ്റി തള്ളി. ശസ്ത്രക്രിയയിൽ പിഴവ് ഇല്ലെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നത്. രക്തസമ്മർദത്തിൽ മാറ്റം ഉണ്ടായപ്പോൾ യഥാസമയം ചികിത്സ നൽകിയില്ല. വിദഗ്ധ ചികിത്സയിൽ കാലതാമസം ഉണ്ടായെന്നു മാത്രമാണ് റിപ്പോർട്ടിൽ പറയുന്നു. പക്ഷെ റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്നു ചൂണ്ടിക്കാട്ടി ഡിഎംഒ, പബ്ലിക് പ്രോസിക്യൂട്ടർ, ഫൊറൻസിക് സർജൻ തുടങ്ങിയവർ ഉൾപ്പെടുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് തള്ളി. കൂടാതെ വീണ്ടും റിപ്പോർട്ട് നൽകാൻ മെഡിക്കൽ ബോർഡിന് നിർദേശം നൽകി. അതിനിടെ മെഡിക്കൽ ബോർഡ് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി യുവതിയുടെ കുടുംബവും രംഗത്തെത്തി. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിനിക്കിന്റെ റജിസ്‌ട്രേഷൻ റദ്ദാക്കി. മേയ് 10നാണ് റജിസ്‌ട്രേഷൻ റദ്ദാക്കിയതെന്നാണു സൂചന. ഫെബ്രുവരി 22നാണ് നീതുവിന്റെ ശസ്ത്രക്രിയ നടത്തിയത്. പക്ഷെ അന്നും ക്ലിനിക്കിന് റജിസ്‌ട്രേഷൻ ഉണ്ടായിരുന്നില്ലെന്നു സൂചന. ചികിത്സപ്പിഴവ് സംബന്ധിച്ച…

    Read More »
  • India

    ഇന്ന് എട്ടുമണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യും

    ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിക്കായിരിക്കും മോദി ജനങ്ങളോട് സംസാരിക്കുക. പഹല്‍ഗാമിലെ ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തുടങ്ങിയവയെക്കുറിച്ച് മോദി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കടക്കം പ്രധാനമന്ത്രി മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Read More »
Back to top button
error: