
ഇന്ത്യയിലെ വിവാഹ ചടങ്ങുകള്‍ സവിശേഷതകള്‍ നിറഞ്ഞതാണ്. വിവാഹം രണ്ട് വ്യക്തികളുടെ കൂടിച്ചേരല്‍ മാത്രമല്ല, രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരലാണെന്നാണ് പറയുന്നത്. കുടുംബങ്ങളെയും സമൂഹങ്ങളെയും കാലാതീതമായ ആചാരങ്ങളെയും സംയോജിപ്പിക്കുന്ന ഒന്നു കൂടിയാണ് വിവാഹ ആഘോഷങ്ങള്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വൈവിദ്ധ്യമാര്‍ന്ന വിവാഹചടങ്ങുകളാണ് ഉള്ളത്. വിവിധ മതങ്ങളിലേതു കൂടാതെ വിവിധ ജാതി , ഗോത്ര, ആദിവാസി വിഭാഗങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് വിവാഹം നടത്തപ്പെടുന്നത്. ഓരോ മതത്തിനും വിവാഹ ചടങ്ങുകളില്‍ വധൂവരന്മാരും അവരുടെ കുടുംബങ്ങളും പിന്തുടരുന്ന ഒരു കൂട്ടം നിയമങ്ങളും പാരമ്പര്യങ്ങളുമുണ്ട്.
എന്നാല്‍ വിവാഹശേഷം വധുക്കള്‍ വസ്ത്രം ധരിക്കാത്ത ഒരു ഗ്രാമം ഇന്ത്യയില്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഹിമാചല്‍ പ്രദേശിലാണ് വിവാഹശേഷം കുറച്ചു ദിവസം വധു വസ്ത്രം ധരിക്കാത്ത ആചാരമുള്ളത്.

ഹിമാചല്‍ പ്രദേശിലെ മണികരണ്‍ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന പിനി ഗ്രാമത്തിലാണ് ഈ സവിശേഷ ആചാരം ഇന്നും നിലനില്‍ക്കുന്നത്. പിനി ഗ്രാമത്തില്‍, വിവാഹശേഷം ഏഴ് ദിവസം വധു വസ്ത്രമില്ലാതെ കഴിയണം. വിവാഹത്തിന്റെ ആദ്യ ആഴ്ചയിലാണ് ഈ ആചാരം അനുഷ്ഠിക്കേണ്ടത്. ഈ ആചാരം ഗ്രാമവാസികള്‍ ശക്തമായ വിശ്വാസത്തോടും ഭക്തിയോടും കൂടി ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നു. ഈ സമയങ്ങളില്‍ വധൂവരന്‍മാര്‍ ഒരുമിച്ചല്ല കഴിയേണ്ടത്. ഇവര്‍ പരസ്പരം സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ല എന്നും ഉണ്ട്. വരനും ചില കാര്യങ്ങള്‍ പാലിക്കണം. ഈ സമയത്ത് വരന്‍ മദ്യം കഴിക്കാന്‍ പാടില്ല. ഇരുവരും ആചാരം കൃത്യമായി പാലിച്ചാല്‍ സര്‍വൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.
ഈ സവിശേഷ ആചാരത്തിന് പുറമേ, മണ്‍സൂണ്‍ കാലമായ സാവന്‍ മാസത്തില്‍ പീനി ഗ്രാമം മറ്റൊരു വ്യതിരിക്തമായ ആചാരം കൂടി നിലനിറുത്തുന്നുണ്ട്. ഈ മാസത്തിന്റെ ആദ്യ അഞ്ചു ദിവസം ഗ്രാമത്തിലെ സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ഈ കാലയളവില്‍ ഇവര്‍ പുരുഷന്‍മാരുടെ മുന്നില്‍ വരാതെ വീടുകളില്‍ തന്നെ കഴിയും. ഈ സമയത്ത് ചിരിക്കാന്‍ പാടില്ലെന്നും ഉണ്ട്. പുതിയ കാലത്ത് പട്ടാസ് എന്ന പേരുള്ള കമ്പിളി വസ്ത്രം കൊണ്ട് സ്വകാര്യ ഭാഗങ്ങള്‍ മറയ്ക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
ദുഷ്ടാത്മാക്കളില്‍ നിന്ന് ഗ്രാമത്തെ സംരക്ഷിക്കുന്നതിനായി വസ്ത്രം ധരിക്കാതിരിക്കുന്ന ആചാരം വളരെക്കാലം മുമ്പേ ആരംഭിച്ചതാണെന്ന് പറയപ്പെടുന്നു. രാക്ഷസന്‍ സ്ത്രീകളെ ആക്രമിച്ച് അവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായാണ് വിശ്വാസം. ഇതാണ് ഉത്സവസമയത്ത് സ്ത്രീകള്‍ വസ്ത്രം ധരിക്കാതിരിക്കുന്നതിന് പിന്നിലെ വിശ്വാസമായി കണക്കാക്കപ്പെടുന്നത്.