Social MediaTRENDING

വിക്രമിന്റെ കുടുംബത്തിലും ആയിരം പ്രശ്‌നങ്ങള്‍, പുറത്തറിയിക്കാത്തതാണ്!

വി മോഹന്‍(ജയം രവി)-ആരതി രവി പ്രശ്‌നം ദിനം തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരെ തമിഴ് മീഡിയകളില്‍ ഈ വിഷയം സജീവ ചര്‍ച്ചയാണ്. തമിഴകത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒന്നിലേറെ വിവാഹമോചനങ്ങള്‍ നടന്നിട്ടുണ്ട്. ധനുഷ്-ഐശ്വര്യ രജിനികാന്ത്, ജിവി പ്രകാശ്-സൈന്ധവി തുടങ്ങിയവരുടെ വേര്‍പിരിയല്‍ ഇതിന് ഉ?ദാഹരണമാണ്. ഒന്നിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമായതോടെ പരസ്പരം ചര്‍ച്ച ചെയ്ത് വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയ ശേഷമാണ് ഇവര്‍ പൊതുജനത്തോട് ഇക്കാര്യം പറയുന്നത്. എന്നാല്‍ രവി മോഹന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിച്ചത്.

വിവാഹമോചനത്തിന് ആരതിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. സംസാരിച്ച് പരിഹരിക്കാമെന്നായിരുന്നു ആരതി ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ ആരതിയെ കാണാനോ സംസാരിക്കാനോ രവി മോഹന്‍ തയ്യാറല്ല. ?ഗായിക കെനീഷ ഫ്രാന്‍സിസിനൊപ്പം നടന്‍ ജീവിതവും തുടങ്ങി. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ രവി മോഹന്‍ പൊതുമധ്യത്തിലേക്ക് കൊണ്ട് വന്നതില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഫിലിം ജേര്‍ണലിസ്റ്റ് അന്തനന്‍. പല താരങ്ങളുടെയും വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട് എന്നാല്‍ രവി മോഹന്റെ വിഷയം പോലെ പൊതുമധ്യത്തിലേക്ക് കൊണ്ട് വന്നില്ലെന്ന് അന്തനന്‍ പറയുന്നു.

Signature-ad

പലരുടെയും വീട്ടില്‍ പല പ്രശ്‌നങ്ങളുമുണ്ട്. ഇവിടെ പറയാമോ എന്നെനിക്ക് അറിയില്ല. എന്നാലും പറയാം. വിക്രമിന്റെ വീട്ടില്‍ ആയിരം പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഡിവോഴ്‌സിന് പോയോ? അദ്ദേഹം തന്റെ കുടുംബത്തിലെ പ്രശ്‌നം പുറത്താരെയും അറിയിക്കാതെ നോക്കുന്നു. പ്രശ്‌നങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇത് പോലെ പല അഭിനേതാക്കളുണ്ട്. എന്നാല്‍ ജയം രവിയും (രവി മോഹന്‍) ആരതി രവിയും പ്രശ്‌നം വലുതാക്കുന്നു. പലരും ഇതേക്കുറിച്ച് ഭാ?ഗം ചേര്‍ന്ന് സംസാരിക്കുന്നു. സ്വന്തം വീട്ടില്‍ ഇങ്ങനെയൊരു പ്രശ്‌നം വന്നാലേ എത്ര വലിയ വേദനയാണെന്ന് അവര്‍ക്ക് മനസിലാകൂ.

രണ്ട് കുടുംബങ്ങള്‍ക്കുമിടയില്‍ സംയമന ചര്‍ച്ചകള്‍ക്ക് പലരും ശ്രമിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അന്തനന്‍ വ്യക്തമാക്കി. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അന്തനന്‍. വിക്രമിനെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം തുറന്ന് സംസാരിക്കാത്ത നടനാണ് വിക്രം. ശൈലജ ബാലകൃഷ്ണന്‍ എന്നാണ് വിക്രമിന്റെ ഭാര്യയുടെ പേര്. 1992 ലായിരുന്നു വിവാഹം.

മലയാളിയാണ് വിക്രമിന്റെ ഭാര്യ. അക്ഷിത, ധ്രുവ് എന്നിവരാണ് മക്കള്‍. ചിന്ന ചിന്ന ആസൈ എന്ന തമിഴ് സീരിയലില്‍ അഭിനയിച്ച അക്ഷിത 2017 ല്‍ വിവാഹിതയായി. ധ്രുവ് തമിഴകത്തെ തിരക്കുള്ള യുവ നടനാണ്. തമിഴ് സിനിമാ രംഗത്തെ സമകാലിക വിഷയങ്ങളില്‍ അഭിപ്രായം പറയുന്നയാളാണ് അന്തനന്‍. അടുത്ത കാലത്ത് തമിഴ് മീഡിയകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരുകളിലൊന്ന്. നേരത്തെ നടി നയന്‍താരയെക്കുറിച്ച് അന്തനന്‍ നടത്തിയ വാദങ്ങള്‍ വാര്‍ത്തയായിരുന്നു.

ഷൂട്ടിംഗിന് വലിയ നിബന്ധനകള്‍ വെക്കുന്നയാളാണ് നയന്‍താരയെന്നും മക്കളെ നോക്കാന്‍ സെറ്റില്‍ വരുന്ന ആയമാരുടെ ചെലവ് പോലും നിര്‍മാതാക്കള്‍ വഹിക്കേണ്ട സാഹചര്യമാണെന്നും അന്തനന്‍ തുറന്ന് പറഞ്ഞു. രവി മോഹന്‍-ആരതി രവി പ്രശ്‌നത്തില്‍ അന്തനനെ പോലെ നിരവധി പേര്‍ സംസാരിക്കുന്നുണ്ട്. വൈകാതെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ജയം രവി സിനിമകളിലേക്ക് ശ്രദ്ധ കൊടുക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ. അടുത്തിടെയാണ് നടന്‍ ജയം രവി എന്ന പേര് മാറ്റി രവി മോഹന്‍ എന്നാക്കിയത്.

Back to top button
error: