CrimeNEWS

പേരാമ്പ്രയില്‍ വിവാഹവീട്ടില്‍ വന്‍കവര്‍ച്ച; പണമടങ്ങിയ പെട്ടി കുത്തിത്തുറന്ന് മോഷണം, 10 ലക്ഷം നഷ്ടപ്പെട്ടു

കോഴിക്കോട്: പേരാമ്പ്രയില്‍ വിവാഹവീട്ടില്‍ വന്‍കവര്‍ച്ച. പൈതോത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. സദാനന്ദന്റെ മകളുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ച പത്ത് ലക്ഷത്തിലധികം രൂപ മോഷണം പോയെന്നാണ് കണക്കുകൂട്ടല്‍. ഞായറാഴ്ചയായിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം.

വിവാഹസല്‍ക്കാരത്തിന് അതിഥികളായി എത്തിയവര്‍ വിവാഹസമ്മാനമായി നല്‍കിയ പണമാണ് മോഷ്ടാവ് കവര്‍ന്നത്. രാത്രി പണമടങ്ങിയ പെട്ടി വീട്ടിലെ ഒരു മുറിയില്‍ വെച്ച് പൂട്ടിയിരുന്നു. വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ കള്ളന്‍ പെട്ടി പൊളിച്ച് പണം കവരുകയായിരുന്നു. പെട്ടി വീടിനുസമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Signature-ad

സംഭവത്തില്‍ പോലീസ് അന്വേഷണം പുരോ?ഗമിക്കുകയാണ്. വിവാഹവീട് ലക്ഷ്യമാക്കി നേരത്തെ തയ്യാറാക്കിയ മോഷണപദ്ധതി നടപ്പിലാക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

Back to top button
error: