IndiaNEWS

20 ലക്ഷത്തിന്റെ വായ്പ, തിരിച്ചടയ്ക്കാന്‍ പഞ്ചായത്തിനെ ‘പണയപ്പെടുത്തി’! വനിതാ പ്രസിഡന്റ് പുറത്ത്

ഭോപ്പാല്‍: 20 ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാന്‍ സഹായിച്ച കരാറുകാരനു പഞ്ചായത്ത് പണയപ്പെടുത്തിയ വനിതാ പ്രസിഡന്റിനെ (സര്‍പഞ്ച്) ചുമതലകളില്‍നിന്നു നീക്കി. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ കരോട് പഞ്ചായത്തിന്റെ സര്‍പഞ്ചായ ലക്ഷ്മിഭായിക്കും കരാറുകാരനും പഞ്ചായത്ത് അംഗവുമായ രണ്‍വീര്‍ ഖുഷ്വാഹയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. 100 രൂപയുടെ മുദ്രപ്പത്രത്തിലുണ്ടാക്കിയ കരാര്‍പ്രകാരം ഖുഷ്വാഹയ്ക്കു ലക്ഷ്മിഭായ് പഞ്ചായത്ത് ‘കൈമാറി’.

വായ്പത്തുക തിരിച്ചടയ്ക്കുന്നതിനു പ്രതിഫലമായി, പഞ്ചായത്തിന്റെ കരാറുകള്‍ രണ്‍വീറിനു നല്‍കാനും ധാരണയായി. രണ്‍വീര്‍ ഈ കരാറുകള്‍ മറ്റൊരാള്‍ക്കു മറിച്ചുനല്‍കി. ഇതിനും കരാറുണ്ടായിരുന്നു. ലക്ഷ്മിഭായിക്ക് കരാറുകളില്‍ 5% കമ്മിഷനും വാഗ്ദാനം ചെയ്തിരുന്നു. ഗുണ സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടിന്റെ പരാതിയിലാണു പൊലീസ് കേസെടുത്തത്. 2022 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രചാരണച്ചെലവിനാണ് ലക്ഷ്മിഭായ് വായ്പയെടുത്തത്.

Back to top button
error: