CrimeNEWS

വയോധികന്റെ കാല്‍ തല്ലിയൊടിച്ചു; ക്രൂരത സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന്, ‘മുടിയാനായ പുത്രന്‍’ പിടിയില്‍

കണ്ണൂര്‍: എഴുപത്താറുകാരനായ അച്ഛന്റെ കാല്‍ അടിച്ചുതകര്‍ത്ത മകനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. രാമന്തളി കല്ലേറ്റുംകടവിലെ കക്കളത്ത് അമ്പുവിന്റെ പരാതിയില്‍ മകന്‍ കെ.വി. അനൂപിനെ (32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അമ്പുവിന്റെ ഭാര്യ കുടുംബശ്രീ യോഗത്തിന് പോയിരിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു അച്ഛനോട് മകന്റെ അതിക്രമം. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കടവരാന്തയില്‍ അമ്പുവിനെ തടഞ്ഞുനിര്‍ത്തി മരത്തടി കൊണ്ട് ഇടതുകാലിന് അടിച്ച് പരിക്കേല്പിക്കുകയായിരുന്നു.

Signature-ad

മര്‍ദനത്തില്‍ കാലിന്റെ മുട്ടിനുതാഴെ എല്ല് പൊട്ടി ഗുരുതരാവസ്ഥയിലാണ് അമ്പു. ഇദ്ദേഹം പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയില്‍ക്കഴിയുന്ന അമ്പുവില്‍നിന്ന് മൊഴിയെടുത്ത ശേഷമാണ് പോലീസ് മകനെതിരേ കേസെടുത്തത്. കുടുംബസ്വത്ത് വീതംവെക്കുന്നതുസംബന്ധിച്ച പ്രശ്നമാണ് സംഭവത്തിന് കാരണമായി പറയുന്നത്. അറസ്റ്റ് ചെയ്ത അനൂപിനെ കോടതി റിമാന്‍ഡ്ചെയ്തു.

Back to top button
error: