Month: May 2025

  • Crime

    ‘അതിഥികളുമായി ലൈംഗിക ബന്ധത്തിന് അങ്കിതയെ നിര്‍ബന്ധിച്ചു, വിസമ്മതിച്ചപ്പോള്‍ കൊന്ന് കനാലില്‍ ഇട്ടു’

    ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ കിട്ടാന്‍ പോരാട്ടം തുടരുമെന്ന് അങ്കിതയുടെ മാതാപിതാക്കള്‍. കേസില്‍ റിസോര്‍ട്ട് ഉടമയും രണ്ടു ജീവനക്കാരും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെള്ളിയാഴ്ച കോട്വാറിലെ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ യാങ്കേശ്വറില്‍ സ്ഥിതി ചെയ്യുന്ന വനന്ത്ര റിസോര്‍ട്ട് ഉടമ പുള്‍കിത് ആര്യ, മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേജര്‍ അങ്കിത് ഗുപ്ത എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. കീഴ്ക്കോടതിയുടെ വിധിയില്‍ തൃപ്തയല്ലെന്നും എന്നാല്‍ മകളുടെ ആത്മാവിന് അല്‍പം ശാന്തി ലഭിച്ചിട്ടുണ്ടാകുമെന്നും അമ്മ സോണി ദേവി പറഞ്ഞു. ”കൊലയാളികള്‍ക്ക് വധശിക്ഷ ലഭിക്കുന്നതിന് ഇനിയും വലിയൊരു പോരാട്ടം നടത്തേണ്ടതുണ്ട്. മറ്റാരുടെയെങ്കിലും മകളോട് ഇത് ചെയ്യുന്നതിനു മുന്‍പ് ആളുകള്‍ ആയിരം തവണ ചിന്തിക്കും” സോണി ദേവി പറഞ്ഞു. 2022 സെപ്റ്റംബര്‍ 18നു കാണാതായ അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപം ചീല കനാലില്‍നിന്നു കണ്ടെടുത്തുകയായിരുന്നു. ബിജെപി നേതാവ് വിനോദ് ആര്യയുടെ…

    Read More »
  • Breaking News

    അൻവറിനു മനംമാറ്റം, പണവുമായി ചിലരെത്തുന്നു!! നിലമ്പൂരിൽ മത്സരിച്ചേക്കും, തീരുമാനം രണ്ടു ദിവസത്തിനകം, വിഡി സതീശനു പിന്നിൽ ഒരു ലോബിയുണ്ട്, പ്രതിപക്ഷ നേതാവാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്കു കാരണം ആവർത്തിച്ച് പിവി അൻവർ

    മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്കു പ്രവർത്തകരുടെ സമ്മർദ്ദമുണ്ടെന്ന് പിവി അൻവർ. പണവുമായി ചിലർ എത്തുന്നുണ്ട്. അവരുടെ നിർദേശം ചർച്ചചെയ്യുമെന്നും അതിനു ശേഷം തീരുമാനമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇന്ന് രാവിലെ വരെ മത്സരിക്കാൻ പണമില്ലെന്നും യുഡിഎഫിലേക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന നിലയിൽ അൻവറിൻ്റെ പ്രതികരണമെത്തിയത്. താൻ മത്സരിക്കുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമാകുമെന്ന് അൻവർ പറഞ്ഞു. മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദം ഉണ്ടെന്നും ഇക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്നും അൻവർ പറഞ്ഞു. വിഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്ക് ഇല്ലെന്നാണ് അൻവർ രാവിലെ പറഞ്ഞത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻ‌വർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വിമർശിച്ച അൻവർ, പിണറായി സർക്കാരിൻ്റെ തെറ്റായ നയങ്ങളെ എതിർത്ത് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കുകയായിരുന്നു. അതേസമയം പ്രതിപക്ഷ നേതാവാണ്…

    Read More »
  • Breaking News

    കനത്ത ഒഴുക്കിൽ നിയന്ത്രണം വിട്ട വാട്ടർ മെട്രോ നിർത്തിയിട്ട റോ-റോ ജങ്കാറിൽ ഇടിച്ച് അപകടം, ഇടിയുടെ ആഘാതത്തിൽ റോ–റോയുടെ കൈവരികൾ തകർന്നു

    കൊച്ചി: കനത്ത ഒഴുക്കിൽ നിയന്ത്രണം വിട്ട വാട്ടർ മെട്രോ നിർത്തിയിട്ട റോ-റോ ജങ്കാറിൽ ഇടിച്ച് അപകടം. ഇന്നു രാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്. വൈപ്പിൻ ജെട്ടിയിൽ നിർത്തിയിട്ട റോ-റോയിലാണ് വാട്ടർ മെട്രോ ബോട്ട് ഇടിച്ചത്. ശക്തമായ ഒഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണു നിഗമനം. അതേസമയം അപകടത്തിൽ ആർക്കും പരുക്കില്ല. ഹൈക്കോടതി– വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന വാട്ടർ മെട്രോ ആണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന റോ– റോ ജങ്കാറിൽ ഒഴുകിപ്പോയി വാട്ടർ മെട്രോ ഇടിക്കുന്നത് സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ റോ–റോയുടെ കൈവരികൾ അടക്കം തകർന്നു. അതേസമയം ശക്തമായ ഒഴുക്ക് തുടർന്നതിനാൽ വൈപ്പിൻ– ഹൈക്കോടതി റൂട്ടിൽ വാട്ടർ മെട്രോ സർവീസ് രണ്ടര മണിക്കൂർ നിർത്തിവച്ചു. ഉച്ചയ്ക്കു രണ്ടു മണിക്കു ശേഷമാണ് സർവീസ് പുനഃരാരംഭിച്ചത്.

    Read More »
  • Crime

    തുള്ളിയോടും പുള്ളിമാനെ തട്ടിച്ചട്ടിയിലാക്കി! ജനവാസ മേഖലയിലെത്തിയ പുള്ളിമാനെ വേട്ടയാടി പാകം ചെയ്യുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി: നാലു പേര്‍ പിടിയില്‍

    സുല്‍ത്താന്‍ബത്തേരി: ജനവാസ മേഖലയിലെത്തിയ പുള്ളിമാനെ പിടികൂടി ഇറച്ചിയാക്കിയ നാല് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. വയനാട് വന്യജീവിസങ്കേതത്തില്‍ ഉള്‍പ്പെട്ട നൂല്‍പ്പുഴ മുക്കുത്തിക്കുന്ന് പ്രദേശത്താണ് സംഭവം. മുക്കുത്തികുന്ന് പുളിക്കചാലില്‍ പി എസ് സുനില്‍ (59), തടത്തില്‍ചാലില്‍ ടി എസ് സന്തോഷ്( 56), പുത്തൂര്‍കൊല്ലി പി കെ രാധാകൃഷ്ണന്‍ (48), വാളംവയല്‍ ബി എം ശിവരാമന്‍ (62) എന്നിവരാണ് മാനിറച്ചി പാകം ചെയ്യുന്നതിനിടെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. സുനിലിന്റെ വീട്ടില്‍വെച്ച് മാനിറച്ചി കറിവെക്കുന്ന സമയത്താണ കയ്യോടെ പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കറിവെച്ച വീട്ടില്‍ നിന്ന് തന്നെ പാചകം ചെയ്ത് ഇറച്ചിക്ക് പുറമെ ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയും വേട്ടയാടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങളും കണ്ടെടുത്തു. മുക്കുത്തിക്കുന്ന് വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ്. സമീപത്തെ തോട്ടത്തിലേക്ക് എത്തിയ മാനിനെ നായ്ക്കള്‍ ഓടിച്ചു കൊണ്ടുവരികയായിരുന്നു. ഇത് പരിക്കേറ്റതിനാല്‍ ജനവാസ പ്രദേശത്ത് തന്നെ തങ്ങുകയും ഇതറിഞ്ഞ നാല്‍വര്‍ സംഘമെത്തി മാനിനെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ…

    Read More »
  • Breaking News

    അടുത്ത തിരഞ്ഞെടുപ്പിൽ പലരും ലോറിയിൽ പണം കൊണ്ടുവന്ന് വിതരണത്തിനു ശ്രമിക്കും, അതെല്ലാം നിങ്ങളിൽ നിന്ന് കൊള്ളയടിച്ച പണമാണ്, വോട്ടിനു പണം വാങ്ങരുത്, പെരിയാറിനെപ്പോലും ജാതീയ വത്കരിക്കാൻ ശ്രമം- വിജയ്

    ചെന്നൈ: അടുത്ത തിരഞ്ഞെടുപ്പിൽ പലരും ലോറിയിൽ പണം കൊണ്ടുവന്ന് വിതരണത്തിനു ശ്രമിക്കും. അതെല്ലാം നിങ്ങളുടെ കൈയിൽനിന്ന് കൊള്ളയടിച്ച പണമാണ്. ആ പണം ഒരിക്കലും നിങ്ങൾ വാങ്ങരുത്. പണം വാങ്ങി വോട്ട് ചെയ്യുന്നത് ഒഴിവാക്കണം. ജനാധിപത്യം ഉണ്ടെങ്കിലേ സ്വാതന്ത്ര്യവും തുല്യതയുമുള്ളൂവെന്ന് തമിഴക വെട്രി ക്കഴകം(ടിവികെ) നേതാവും നടനുമായ വിജയ്. അഴിമതിക്കാരായ സ്ഥാനാർഥികളെ അകറ്റി നിർത്തണം. വെള്ളിയാഴ്ച മഹാബലിപുരത്ത് പൊതുപരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ അഴിമതിയില്ലാത്ത നേതാക്കളെ തിരഞ്ഞെടുത്ത് ‘ജനാധിപത്യ’ ക്കടമ നിർവഹിക്കാണെന്നും വിജയ് പറഞ്ഞു. സാമൂഹിക പരിഷ്‌കർത്താവായ തമിഴ്നാടിന്റെ പെരിയാറിനെപ്പോലും ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അത്തരം നീക്കങ്ങളെ പ്രതിരോധിക്കണം. ജാതിചിന്തകൾ വളരാൻ അനുവദിക്കരുതെന്നും അതിനെ പ്രതിരോധിക്കണമെന്നും വിജയ് പറഞ്ഞു. മയക്കുമരുന്ന് വേണ്ടെന്നുവയ്ക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കണം. ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജനമുണ്ടാക്കുന്ന യാതൊരു പ്രവൃത്തികൾക്കും കൂട്ടു നിൽക്കരുതെന്നും വിജയ് കൂട്ടിച്ചേർത്തു.

    Read More »
  • LIFE

    നടി കുളിച്ച വെള്ളം ഉപയോഗിച്ച് സോപ്പുമായി അമേരിക്കന്‍ കമ്പനി; ആദ്യഘട്ടത്തില്‍ 5000 സോപ്പ്

    സിനിമയിലൂടെ കടന്നുവന്ന്, സീരിയലിലുകളിലൂടെ പ്രശസ്തിയായ താരമാണ് സിഡ്നി സ്വീനി. ‘ZMD: Zombies of Mass Destruction’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നാലെ ഹ്രസ്വചിത്രങ്ങളിലൂടെ തന്റെ സ്ഥാനമുറപ്പിച്ചു. അതിനിടയിലാണ് ടെലിവിഷന്‍ രംഗത്തേക്ക് കടക്കുന്നത്. 2018-ല്‍ ‘Everything Sucks!’ എന്ന അമേരിക്കന്‍ കോമഡി ഡ്രാമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ‘The Handmaid’s Tale’, ‘Sharp Objects’ എന്നിവയിലൂടെ പ്രസിദ്ധയായി. പിന്നാലെയെത്തിയ എച്ച്.ബി.ഒ ചാനലിലെ ‘യുഫോറിയ’ എന്ന ഡ്രാമ സീരീസാണ് സിഡ്നിയുടെ കരിയറിലെ വമ്പന്‍ ഹിറ്റ്. 2020-ല്‍ ഫിഫ്റ്റ്-ഫിഫ്റ്റി ഫിലിംസ് എന്ന പേരില്‍ സ്വന്തമായൊരു നിര്‍മാണക്കമ്പനിയും അവര്‍ ആരംഭിച്ചു. 2022-ല്‍ ടൈം മാസികയുടെ ‘ടൈം 100 നെക്സ്റ്റ് ലിസ്റ്റി’ല്‍ അവര്‍ ഇടംപിടിച്ചു. പല വന്‍കിട ബ്രാന്‍ഡുകളും തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി സിഡ്നിയെ നിയോഗിച്ചു. ഒട്ടേറെ ആരാധകരുള്ള താരമാണ് സിഡ്നി. അത് ബിസിനസാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ താരം. താന്‍ കുളിക്കാനുപയോഗിച്ച വെള്ളം കൊണ്ട്, സോപ്പ് നിര്‍മിച്ച് വിപണിയിലിറക്കാനുള്ള ശ്രമത്തിലാണവര്‍. ബാത്ത് ടബ്ബിലെ ബബിള്‍ ബാത്തിനുശേഷമുള്ള വെള്ളമാണ് ഈ ലിമിറ്റഡ് എഡിഷന്‍ സോപ്പിന്റെ…

    Read More »
  • Social Media

    മേക്കപ്പ് ഒരല്പം ഓവറായി! സ്‌കാനിങ്ങില്‍ തിരിച്ചറിയാനായില്ല, വിമാനത്താവളത്തില്‍ പുലിവാല് പിടിച്ച് യുവതി

    പണ്ട് നടന്ന സംഭവങ്ങള്‍ ഇന്ന് ചര്‍ച്ചയാവുന്നതാണിപ്പോള്‍ ട്രെന്‍ഡ്. അങ്ങനെയൊരു വീഡിയോയാണ് ഇന്ന് സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടുന്നത്. ചൈനയിലെ വിമാനത്താവളത്തിലാണ് സംഭവബഹുലമായ ‘കഥ’ അരങ്ങറുന്നത്. 2024 സെപ്റ്റംബറില്‍ ഷാങ്ഹായ് വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരിക്ക് ഇമിഗ്രേഷന്‍ കൗണ്ടറില്‍ അപ്രതീക്ഷിത അനുഭവമുണ്ടായി. പാസ്‌പോര്‍ട്ട് ഫോട്ടോയും നേരിട്ടുള്ള യുവതിയും തമ്മില്‍ വലിയ സാമ്യമില്ല. യുവതിയുടെ മേക്കപ്പായിരുന്നു കാരണം. പറഞ്ഞത് വിമാനത്താവള ജീവനക്കാര്‍ അല്ല, എയര്‍പ്പോര്‍ട്ടിലെ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്‌കാനറാണ്. ഫേഷ്യല്‍ സ്‌കാനറിന് യുവതിയെ തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ മേക്കപ്പ് നീക്കം ചെയ്യാന്‍ വിമാനത്താവള ജീവനക്കാര്‍ ആവശ്യപ്പെടുന്ന വിഡിയോയാണ് യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ‘നിങ്ങളുടെ പാസ്പോര്‍ട്ട് ഫോട്ടോ പോലെ എല്ലാം തുടച്ചുമാറ്റുക. നിങ്ങള്‍ എന്തിനാണ് മേക്കപ്പ് ഇങ്ങനെ ചെയ്യുന്നത്? നിങ്ങള്‍ പ്രശ്‌നമുണ്ടാക്കുകയാണ്’ വിമാനത്താവള ജീവനക്കാര്‍ പ്രകോപിതരായ സ്വരത്തില്‍ നിര്‍ദേശിക്കുമ്പോള്‍ യുവതി മുഖം തുടക്കുന്നത് വിഡിയോയില്‍ കാണാം. വിഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ്. ഇത് സാധാരണ മേക്കപ്പ് അല്ല, കോസ്‌പ്ലേ ആണെന്നതടക്കമുള്ള കമന്റുകള്‍ രേഖപ്പെടുത്തിയപ്പോള്‍ മറ്റു ചിലര്‍ യുവതിയോട് സഹതാപം…

    Read More »
  • Crime

    കാറില്‍ വെള്ളം തെറിപ്പിച്ചതിന്റെപേരില്‍ തര്‍ക്കം; യുവാവിന്റെ കൈവിരല്‍ കടിച്ചുമുറിച്ചു, ഗുരുതര പരിക്ക്

    ബെംഗളൂരു: കാറില്‍ മഴവെള്ളം തെറിപ്പിച്ച പകയില്‍ യുവാവിന്റെ വിരല്‍ മറ്റൊരു യുവാവ് കടിച്ചുമുറിച്ചു. ബെംഗളൂരുവില്‍ ലുലുമാള്‍ അണ്ടര്‍പാസിന് സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. ജയന്ത് ശേഖര്‍ എന്ന യുവാവിന്റെ കൈവിരലിനാണ് കടിയേറ്റത്. യുവാവിന്റെ പരിക്കേറ്റ കൈവിരല്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷത്തോളം രൂപ ചെലവായതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കുറ്റക്കാരനായ ആളെ അറസ്റ്റുചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്. ജയന്ത് ശേഖറും ഭാര്യയും ഭാര്യാമാതാവും രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഏകദേശം ഒന്‍പത് മണിയോടെ ലുലു മാളിനടുത്തുള്ള സിഗ്‌നലില്‍നിന്ന് കാര്‍ തിരിക്കവേ, മറ്റൊരു വാഹനത്തിലേക്ക് അബദ്ധത്തില്‍ വെള്ളം തെറിച്ചു. ഇതോടെ കലിപൂണ്ട യാത്രക്കാര്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. നല്ല മഴയായതിനാല്‍ വെള്ളം തെറിച്ച കാര്യം അറിയില്ലായിരുന്നു. തന്റെ കാറിനു സമീപം മറ്റൊരു കാര്‍ പാഞ്ഞെത്തിയതിനുശേഷമാണ് സംഗതി മനസ്സിലാവുന്നതെന്ന് ജയന്ത് ശേഖര്‍ പറയുന്നു. കാറില്‍നിന്ന് ഒരു സ്ത്രീ ശകാരിക്കുന്നുണ്ടായിരുന്നു. ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ കാര്‍ നിര്‍ത്താനും ആവശ്യപ്പെട്ടു. ആ സ്ത്രീ…

    Read More »
  • Breaking News

    ഉണ്ണിക്കെതിരെയുള്ളത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റം, ഹർജി തീർപ്പാക്കി, വാർത്താസമ്മേളനം വിളിച്ച് നടൻ

    കൊച്ചി: മുൻ മാനേജറെ മർദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷയിൽ തീർപ്പാക്കി. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആറിൽ നടനെതിയെ ഉള്ളതെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ് എറണാകുളം അഡീ. സെഷൻസ് കോടതി ഹർജി തീർപ്പാക്കിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെയുള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതി നടപടി. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ കേസ് ഡയറി ഹാജരാക്കിയിരുന്നു. അതിനിടെ ഉണ്ണി മുകുന്ദൻ ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാലുമണിക്കാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ മർദിച്ചുവെന്നു കാട്ടി മുൻ മാനേജർ വിപിൻ കുമാർ ഇൻഫോപാർക്ക് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടനെതിരെ കേസെടുത്തത്. എന്നാൽ ആരോപണം ഉണ്ണി മുകുന്ദൻ നിഷേധിച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപിക്കു പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചുവെന്നും ഫ്ലാറ്റിലെ സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങളുണ്ടെന്നുമാണ് വിപിൻ കുമാർ പറയുന്നത്. തിങ്കളാഴ്ച സിനിമ സംഘടനകൾ വിളിച്ചിരിക്കുന്ന യോഗത്തിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറയുന്നു.…

    Read More »
  • Breaking News

    തനിക്ക് മുംബൈയിൽ ഒരു വാടക വീട് പോലും കിട്ടില്ല- പാക് നടി, ശരിയാ ഞാനും ഭാര്യയും തെരുവിലാ ഉറങ്ങുന്നത്- പരിഹസിച്ച് ജാവേദ് അക്തർ

    തനിക്കു മുംബൈയിൽ ഒരു വാടക വീടുപോലും കിട്ടില്ലെന്ന പാക്കിസ്ഥാനി നടി ബുഷ്റ അൻസാരി നടത്തിയ പ്രസ്താവനയോട്‌ തിരിച്ചടിച്ച് ​കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. ഹൽ​ഗാം ആക്രമണവുമായി ബന്ധപ്പെട്ട് നസീറുദ്ദീൻ ഷാ ചെയ്തതുപോലെ മിണ്ടാതിരിക്കുകയാണ് ജാവേദ് അക്തർ ചെയ്യേണ്ടിയിരുന്നതെന്നും നടി പറഞ്ഞു. ലലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ബുഷ്റയ്ക്ക് ജാവേദ് അക്തർ മറുപടി നൽകിയത്. “ബുഷ്റ അൻസാരി എന്ന പ്രശസ്തയായ ഒരു പാകാ ടിവി നടിയുണ്ട്. ഞാൻ മിണ്ടാതിരിക്കാത്തത് എന്തിനാണെന്ന് അവർ ഒരിക്കൽ ദേഷ്യത്തോടെ ചോദിച്ചു. ഞാൻ നസീറുദ്ദീൻ ഷായെപ്പോലെ മിണ്ടാതിരിക്കണമെന്ന് അവർ പറഞ്ഞു. പക്ഷേ, എന്നോട് അങ്ങനെ പറയാൻ അവരാരാണ്? ഞങ്ങൾ ഇന്ത്യക്കാർക്ക് ഞങ്ങളുടേതായ ആഭ്യന്തര പ്രശ്നങ്ങളുണ്ട്. എന്നാൽ, പുറത്തുനിന്നുള്ള ഒരാൾ ഞങ്ങൾക്കെതിരെ വിരൽ ചൂണ്ടുമ്പോൾ, ഞാൻ ഒരു ഇന്ത്യക്കാരനാണ്, മിണ്ടാതിരിക്കില്ല.” പിന്നെ തനിക്ക് മുംബൈയിൽ വാടകയ്ക്കുപോലും ഒരു വീട് കിട്ടില്ലെന്ന ബുഷ്റയുടെ പരാമർശത്തിനും ജാവേദ് അക്തർ മറുപടി നൽകി. തങ്ങൾക്കു താമസിക്കാൻ വാടക വീട് കിട്ടാത്തതുകൊണ്ട് താനും ഭാര്യയായ ശബാനാ ആസ്മിയും…

    Read More »
Back to top button
error: