Month: May 2025
-
Crime
പരീക്ഷയില്‍ തോറ്റു; കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു: 19കാരി ജീവനൊടുക്കിയത് കോളേജിലെത്തി പിറന്നാള്‍ മധുരം വിളമ്പിയതിന് പിന്നാലെ
ബംഗളുരു: പരീക്ഷയില്‍ തോറ്റതിന് വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍. കര്‍ണാടകയിലെ കുടക് ജില്ലയിലെ ഹള്ളിഗട്ടിലെ സിഇടി കോളജിലെ ഹോസ്റ്റലിലാണ് സംഭവം. ഒന്നാം വര്‍ഷ എഐഎംഎല്‍ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്) വിദ്യാര്‍ഥിനിയായ ജസ്വിനി (19) ആണ് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ തോറ്റതാണ് കാരണം. വിദ്യാര്‍്ത്ഥിനിയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. മൂന്നു ദിവസം മുന്‍പ് ജസ്വിനി സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്ലാസില്‍ എത്തി സുഹൃത്തുക്കള്‍ക്ക് മധുരവും വിതരണം ചെയ്തിരുന്നു. വൈകിട്ട് 4 മണിക്ക് തിരിച്ച് ഹോസ്റ്റലില്‍ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. 4.30ന് സഹപാഠി എത്തിയപ്പോള്‍ വാതില്‍ ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. കതകില്‍ തട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതോടെ ഹോസ്റ്റല്‍ വാര്‍ഡനെ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മുറിക്കുള്ളില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്നംപേട്ടെ പൊലീസ് സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. പരീക്ഷയില്‍ ആറോളം വിഷയങ്ങളില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണം…
Read More » -
Kerala
പാക് താരങ്ങള്‍ പരിപാടിയില്‍ ക്ഷണിക്കാതെ വന്നവര്‍! വിചിത്ര വിശദീകരണവുമായി പ്രവാസി സംഘടന
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പിന്നാലെ ഇന്ത്യയെ പരിഹസിച്ച ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് സ്വീകരണം ഒരുക്കിയതില്‍ വിശദീകരണവുമായി സംഘാടകരായ മലയാളി സംഘടന. അതേവേദിയില്‍ മറ്റൊരു പരിപാടിക്ക് വന്ന താരങ്ങള്‍ ആരും ക്ഷണിക്കാതെ തങ്ങളുടെ പരിപാടിയിലേക്ക് കടന്നു കയറുകയായിരുന്നു എന്ന വിചിത്രന്യായീകരണമാണ് സംഘാടകര്‍ നിരത്തുന്നത്. അവരുടെ പെട്ടെന്നുണ്ടായ ഈ പ്രവര്‍ത്തിയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നും സംഘാടക സമിതി പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. ഈ പ്രവര്‍ത്തി കാരണം ആര്‍ക്കെങ്കിലും എന്തെങ്കിലും ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഖേദം പ്രകടിപ്പിക്കുന്നു എന്നും അവര്‍ പറയുന്നു. സംഘാടകസമിതിയുമായി ബന്ധപ്പെട്ടവര്‍ ഷാഹിദ് അഫ്രിദിയെ വേദിയിലേക്ക് ആനയിച്ചുകൊണ്ട് പോകുന്നതും അവര്‍ക്ക് സംസാരിക്കാനായി മൈക്ക് നല്‍കുന്നതും അവര്‍ സംസാരിക്കുന്നതിനെ ആരവത്തോടെ പ്രോത്സാഹിപ്പിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരിക്കെയാണ് ഈ ന്യായീകരണം എന്നതാണ് വസ്തുത. വിവേക് ജയകുമാര്‍ പ്രസിഡന്റും ആദര്‍ശ് നാസര്‍ ജനറല്‍ സെക്രട്ടറിയും റിസ്വാന്‍ മൂപ്പന്‍ ജോയിന്റ് സെക്രട്ടറിയുമായ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലൂമിനി(കുബ)യാണ് ഇതിന്റെ സംഘടകര്‍. സംഘാടകര്‍ പുറത്തിറക്കിയ ഇംഗ്ലീഷ് പത്രക്കുറിപ്പിന്റെ മലയാള…
Read More » -
Kerala
വന്ദേഭാരതില്‍ നോണ്‍-വെജ് ബ്രേക്ക്ഫാസ്റ്റ് കിട്ടില്ല; വ്യാപക പ്രതിഷേധവുമായി യാത്രക്കാര്‍
ചെന്നൈ: വന്ദേഭാരത് ട്രെയിനുകളില്‍ നോണ്‍- വെജിറ്റേറിയന്‍ ബ്രേക്ക്ഫാസ്റ്റ് ലഭ്യമല്ലാത്തതില്‍ വ്യാപക പ്രതിഷേധം. ചെന്നൈ നിന്ന് നാഗര്‍കോവില്‍, മൈസൂരു, ബംഗളൂരു, തിരുനെല്‍വേലി എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന വന്ദേഭാരതിലാണ് മാംസാഹാരം നിര്‍ത്തലാക്കിയത്. ദക്ഷിണ റെയില്‍വേയോ കാറ്ററിംഗ് ഏജന്‍സിയോ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്. ഐആര്‍സിടിസി ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നുണ്ട്. നോണ്‍-വെജ് വിഭവങ്ങള്‍ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മാത്രമായിരിക്കും ലഭിക്കുക എന്ന അറിയിപ്പാണ് നല്‍കുന്നത്. വ്യക്തിഗത വിവരങ്ങളും ആഹാരം സംബന്ധമായ വിവരങ്ങളും നല്‍കുമ്പോഴാണ് ഈ അറിയിപ്പ് ലഭിക്കുന്നത്. എന്നാല്‍ ഐആര്‍സിടിസി ആപ്പിലെ സാങ്കേതിക പിഴവാണിതെന്നും ബുക്കിംഗ് സമയത്ത് നോണ്‍-വെജ് വിഭവങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ടാകുമെന്നുമാണ് റെയില്‍വേ അധികൃതര്‍ അറിയിക്കുന്നത്. അതേസമയം, വിഷയത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിംഗ് പ്രതികരിച്ചിട്ടില്ല. ഐആര്‍സിടിസി ആപ്പില്‍ ബുക്ക് ചെയ്തപ്പോള്‍ നോണ്‍-വെജ് വിഭവങ്ങള്‍ ഉണ്ടാകില്ലെന്ന അറിയിപ്പ് ലഭിച്ചിരുന്നുവെന്നും വെജിറ്റേറിയന്‍ ആഹാരം മാത്രമാണ് വന്ദേഭാരതില്‍ യാത്ര ചെയ്യവേ ലഭിച്ചതെന്നും ചെന്നൈ നിന്ന് നാഗര്‍കോവിലിലേയ്ക്ക് യാത്ര…
Read More » -
Kerala
ഇനി കൂടുതല്‍ നേരം പഠിക്കണം; ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍ കൂടും, ഏഴ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനം
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ തീരുമാനിച്ച് സര്‍ക്കാര്‍. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും. ഒപ്പം തുടര്‍ച്ചയായി ആറു പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങളാണ് ഉണ്ടാവുക. യുപി ക്ലാസുകളില്‍ തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എല്‍പി ക്ലാസുകളില്‍ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്. വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എല്‍പി ക്ലാസുകളില്‍ പ്രതിവര്‍ഷം 800 മണിക്കൂര്‍ ക്ലാസാണ് നിര്‍ദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങള്‍ മതിയാകും. ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠന സമയം നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക…
Read More » -
Breaking News
ഒന്നരക്കോടിയുടെ മൂന്നക്ക നമ്പർപ്ലേറ്റ് സ്വന്തമാക്കി ‘മാർക്കോ’ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്
ദുബായിയിൽ ഒന്നരക്കോടി രൂപയുടെ മൂന്നക്ക നമ്പർ പ്ലേറ്റ് സ്വന്തമാക്കി ‘മാർക്കോ’ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്. S 529 എന്ന നമ്പറാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷരീഫ് മുഹമ്മദിന് നിലവിൽ ഇന്ത്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് സ്ഥാപനങ്ങളുണ്ട്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന് കീഴിൽ നിർമ്മിച്ച ആദ്യ സിനിമയായ ‘മാർക്കോ’ വൻ വിജയമായതിന് പിന്നാലെ ‘കാട്ടാളൻ’ എന്ന ആന്‍റണി വർഗ്ഗീസ് പെപ്പെ ചിത്രവും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. തൃശ്ശൂരിലെ തളിക്കുളം സ്വദേശിയും ഒരു സാധാരണ കുടുംബത്തിൽ നിന്ന് വളർന്നുവന്നയാളുമായ ഷരീഫ് മുഹമ്മദ് 2008-ൽ ദുബായിയിൽ സെയിൽസ് കോര്‍ഡിനേറ്ററായിട്ടാണ് തന്‍റെ കരിയർ ആരംഭിച്ചത്. ശേഷം ഖത്തറിലെ ഒരു എയർപോർട്ട് കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രൊക്യുർമെന്‍റ് ഓഫീസറായി, അതിന് പിന്നാലെ ഒരു വാഹന ലീസിംഗ് കമ്പനിയിലും ജോലി ചെയ്യുകയുണ്ടായി. 2011-ലാണ് സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നത്തിലേക്ക് അദ്ദേഹം എത്തിയത്. അതേ വർഷം ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പിന് ഖത്തറിൽ തുടക്കം കുറിച്ചു.…
Read More » -
Kerala
‘സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല, കയ്യില്‍ പണമില്ലാത്തതിനാല്‍ നിലമ്പൂരില്‍ മത്സരിക്കില്ല; എന്നെ കൊന്നു കൊലവിളിക്കാനാണ് തീരുമാനം’
മലപ്പുറം: സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കും നിലമ്പൂരില്‍ മത്സരിക്കില്ലെന്നും പി.വി.അന്‍വര്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കയ്യില്‍ പണമില്ല. താന്‍ സാമ്പത്തികമായി തകര്‍ന്നതു ജനങ്ങള്‍ക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മലമ്പുഴ സീറ്റ് തൃണമൂല്‍ ഏറ്റെടുക്കാമെന്ന് യുഡിഎഫിനോട് പറഞ്ഞിരുന്നു. യുഡിഎഫ് സ്ഥിരമായി തോല്‍ക്കുന്ന രണ്ട് സീറ്റാണ് പിന്നീട് അഭ്യര്‍ഥിച്ചത്. അവസാനം ഒരു സീറ്റ് ചോദിച്ചു. ഘടകക്ഷി സ്ഥാനം വേണ്ട അസോഷ്യേറ്റ് പദവി മതിയെന്നും പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിന്റെ മനസ്സിലുള്ളത് അറിയാനാണ് ചോദിച്ചതെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫ് പ്രവേശനം നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അന്‍വര്‍ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചു. അന്‍വര്‍ ഇല്ലാതെ യുഡിഎഫ് ജയിക്കില്ലെന്നും സതീശന്റെ വാശിക്ക് യു.ഡി.എഫ് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ബേപ്പൂരില്‍ മത്സരിച്ചുകൂടെ എന്നു ചില യുഡിഎഫ് നേതാക്കള്‍ ചോദിച്ചു. എന്നെ കൊന്നുകൊലവിളിക്കാനാണ് തീരുമാനം. ഒറ്റവ്യക്തിയാണ് ഇതിനു പിന്നില്‍. അല്ലാതെ യുഡിഎഫിലെ മറ്റുള്ളവരല്ല. പിണറായിസത്തിനെതിരെ പോരാടിയ തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ട യുഡിഎഫ്…
Read More » -
Crime
അയല്‍വീട്ടിലെ കുട്ടികളോടൊപ്പം കളിച്ചു; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മക്കളെ ക്രൂരമായി മര്‍ദിച്ച പാസ്റ്റര്‍ അറസ്റ്റില്‍
കന്യാകുമാരി: അയല്‍വീട്ടിലെ കുട്ടികളോടൊപ്പം കളിച്ചതിന് എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉള്‍പ്പെടെയുള്ള മക്കളെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. കരുങ്കല്‍ പുല്ലത്തുവിളയിലെ പാസ്റ്റര്‍ കിങ്‌സ്ലി ഗില്‍ബര്‍ട്ട് (45) ആണ് അറസ്റ്റിലായത്. ആറ്, മൂന്നു വയസ്സുള്ള 2 ആണ്‍കുട്ടികളാണ് മര്‍ദനത്തിന് ഇരയായ മറ്റു മക്കള്‍. കഴിഞ്ഞ ദിവസം കുട്ടികളെ വീട്ടിലാക്കി പുറത്തുപോയ കിങ്‌സ്ലി മടങ്ങിയെത്തിയപ്പോള്‍ ഇവര്‍ അയല്‍വീട്ടിലെ കുട്ടികളുമായി കളിക്കുന്നതു കണ്ടു പ്രകോപിതനായി. തുടര്‍ന്ന് വീട്ടിലെത്തിച്ച ശേഷം വ്യായാമത്തിന് ഉപയോഗിക്കുന്ന കട്ടിയുള്ള കയര്‍ (സ്‌കിപ്പിങ് റോപ്) ഉപയോഗിച്ച് കുട്ടികളെ മര്‍ദിക്കുകയായിരുന്നു. രാത്രിയില്‍ കുട്ടികളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടു നാട്ടുകാര്‍ വീടിന്റെ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ നാട്ടുകാര്‍ കരുങ്കല്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തിയപ്പോഴാണ് കിങ്‌സ്ലി വാതില്‍ തുറന്നത്. പരുക്കേറ്റ നിലയിലായിരുന്നു കുട്ടികള്‍. ഒരു കുട്ടിക്കു ശരീരമാസകലം ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം കുട്ടികളെ സമീപത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു…
Read More » -
Kerala
പാഠമാക്കാം ഈ ഭിന്നശേഷിക്കാരൻ്റെ ജീവിതം
പടവുകൾ ഭിന്നശേഷിക്കാരിലെ സർഗ്ഗാത്മകതയ്ക്കുള്ള ദേശിയ അവാർഡ് നേടിയ എം എ ജോൺസൻ്റെ ജീവിതം ഏവർക്കും ഒരു പാഠമാണ്. പിറന്ന് വീണ് ആറാം മാസം പോളിയോ ബാധിച്ച് ആ ബാലൻ്റെ കൈകാലുകള്‍ തളര്‍ന്നുപോയി. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവന് സ്‌കൂളും പഠനവുമെല്ലാം സ്വപ്നമായി മാറി. പക്ഷേ, തോല്‍ക്കാന്‍ അവന്‍ തയ്യാറായില്ല. എഴുത്തും വായനയും സ്വന്തമായി പഠിച്ചു. ഇലക്ട്രോണിക്‌സിനോടായിരുന്നു താല്‍പര്യം. അതേക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. ഇരുട്ടായിരുന്നു ചെറുപ്പം മുതലേ അവന്റെ ശത്രു. കേരളത്തിലെ വൈദ്യുതി എത്താത്ത ഗ്രാമങ്ങളുടെ പട്ടികയിലായിരുന്നു പെരുവണ്ണാമൂഴി എന്ന അവൻ്റെ ഗ്രാമം. അവിടെ വൈദ്യുതി എത്തിയത് 1991ലാണ്. പക്ഷേ, രാത്രിയില്‍ ബള്‍ബ് കത്തുന്നുണ്ടോ എന്നറിയാന്‍ ടോര്‍ച്ചടിച്ചു നോക്കേണ്ട അവസ്ഥ. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നായി ജോണ്‍സന്റെ പരീക്ഷണം. നിരന്തര പരിശ്രമത്തിനൊടുവില്‍ 5 വാട്ടിന്റെ ചോക്ക് ജോണ്‍സന്‍ വികസിപ്പിച്ചെടുത്തു. 30 വാട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും, സിഎഫ്എല്‍ ലാമ്പുകളുമെല്ലാം ജോണ്‍സന്റെ പരീക്ഷണശാലയില്‍ പിറവിയെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ…
Read More » -
Breaking News
നിലമ്പൂരിൽ അൻവറും തിരഞ്ഞെടുപ്പ് ഗോദയിലേക്കോ? സ്ഥാനാർഥിയെ അംഗീകരിച്ചാൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന് യുഡിഎഫ്, പൂർണ അംഗത്വം വേണം!! വീണ്ടും സമ്മർദ്ദ തന്ത്രവുമായി അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സമ്മർദ്ദത്തിലാക്കി പിവി അൻവർ വീണ്ടും രംഗത്ത്. യുഡിഎഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. സ്ഥാനാർത്ഥിയെ അംഗീകരിച്ചാൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം അൻവർ തള്ളുകയാണ്. അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയിൽ പൂർണ അംഗത്വം വേണമെന്നുമാണ് അൻവറിന്റെ ഇപ്പോഴുള്ള നിലപാട്. അതേസമയം തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കാൻ എഐസിസിയുടെ അനുമതി വേണമെന്നാണ് വെള്ളിയാഴ്ച ചേർന്ന യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് എടുത്ത നിലപാട്. നേരിട്ട് അംഗത്വം ഇപ്പോൾ സാധ്യമല്ലെന്ന് കോൺഗ്രസ് നേതാക്കൾ യോഗത്തെ അറിയിച്ചു. ഓൺലൈനായാണ് യുഡിഎഫ് നേതാക്കളുടെ യോഗം നടന്നത്. യോഗശേഷം മാധ്യമങ്ങളോട് പ്രതികരിച്ച മുന്നണി കൺവീനർ തൃണമൂൽ കോൺഗ്രസിനെ നേരിട്ട് മുന്നണിയിലെടുക്കാനുള്ള പ്രയാസം അറിയിച്ചു. ഇക്കാര്യം അൻവറുമായി നടത്തിയ ചർച്ചയിലും വ്യക്തമാക്കിയെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. അൻവറുമായി ഫോണിൽ സംസാരിച്ചാണ് അടൂർ പ്രകാശ് മുന്നണി തീരുമാനം അറിയിച്ചത്. അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ മുന്നണി സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കാനും സ്ഥാനാർത്ഥിക്കെതിരായി…
Read More » -
Breaking News
ഞാൻ പാവപ്പെട്ടവളാണ്, പക്ഷെ 10,000 രൂപയ്ക്ക് ശരീരം വിൽക്കാനില്ല!! തെളിവായത് വാട്സാപ്പ് ചാറ്റുകൾ, ഏറെ കോളിളക്കം സൃഷ്ടിച്ച അങ്കിത ഭണ്ഡാരി കൊലക്കേസിൽ മുൻ ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേർക്ക് ജീവപര്യന്തം
ദെഹ്റാദൂൺ: രാജ്യത്താകെ ഏറെ കോളിളക്കം സൃഷ്ടിച്ച അങ്കിത ഭണ്ഡാരികൊലക്കേസിൽ പ്രതികൾക്കു വധശിക്ഷ വിധിച്ച് ഉത്തരാഖണ്ഡ് കോടതി. സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസിൽ മുൻ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി ഉത്തരവായിരിക്കുന്നത്. റിസോർട്ടിലെ അതിഥികൾക്കുവേണ്ടി ലൈംഗികമായി വഴങ്ങണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന പ്രതികളായ പുൽകിത് ആര്യ, സഹായികളായ സൗരഭ് ഭാസ്‌കർ, അങ്കിത് ഗുപ്ത എന്നിവർ കുറ്റക്കാരാണെന്ന് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിധിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ ഒന്നാം പ്രതി പുൽകിത് ആര്യ, ഉത്തരാഖണ്ഡിലെ പ്രധാന ബിജെപി നേതാക്കളിൽ ഒരാളായ വിനോദ് ആര്യയുടെ മകനാണ്. 2022 സെപ്റ്റംബർ 18-നാണ് കേസിന് ആസ്പദമാക്കിയ സംഭവം നടന്നത്. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയെ ഇയാളും രണ്ട് സുഹൃത്തുക്കളും ചേർന്ന് കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ്…
Read More »