Month: May 2025

  • Breaking News

    വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആത്മഹത്യ ശ്രമം; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്; ‘നിമിഷ നേരം കൊണ്ട് ആത്മഹത്യ ശ്രമം, ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ടു’; അഫാന്‍ അതീവ ഗുരുതരാവസ്ഥയില്‍

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാൻ പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് ജയിൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ട്. നിമിഷനേരം കൊണ്ട് കണ്ണുവെട്ടിച്ച് ശുചിമുറിയിൽ ആത്മഹത്യ ശ്രമം നടത്തിയപ്പോൾ തന്നെ അസി. പ്രിസൺ ഓഫീസർ ശ്രദ്ധിച്ചു. ഉദ്യോഗസ്ഥൻ്റെ സമയോചിതമായ ഇടപെടൽ കാരണമാണ് പ്രഥമശിശ്രൂഷ നൽകി ഉടൻ ആശുപത്രിയിലേക്ക് മാറ്റിയത്. സുരക്ഷ ബ്ലോക്കിൽ ഇതേ സമയം മറ്റ് തടവുകാരുടെ മേൽനോട്ടവും അസി. പ്രിസൺ ഓഫീസർക്കുണ്ടായിരുന്നുവെന്നും ജയിൽ മേധാവിക്ക് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ് അഫാൻ. ശുചിമുറിയിൽ മുണ്ടുപയോഗിച്ച് തൂങ്ങിമരിക്കാനാണ് ശ്രമിച്ചത്. രണ്ടാം വട്ടമാണ് അഫാൻ ആത്മഹത്യക്ക് ശ്രമിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ സുരക്ഷ ബ്ലോക്കായ യുടിബി ബ്ലോക്കിലെ സെല്ലിൽ ഒരു തടവുകാരനൊപ്പമായിരുന്നു അഫാനെ പാർപ്പിച്ചിരുന്നത്. പ്രത്യേക നിരീക്ഷണം വേണ്ട ഏഴു തടവുകാരാണ് ഈ ബ്ലോക്കിലുള്ളത്. നേരത്തെ അഫാൻ ആത്മഹത്യാശ്രമം നടത്തിയ സാഹചര്യത്തിലാണ് സെല്ലിൽ ഒരു…

    Read More »
  • NEWS

    കുവൈത്തില്‍ കെ.ജെ.പി.എസ്. വനിതാ വേദിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

    കുവൈത്ത് സിറ്റി: വേനല്‍ക്കാലത്തെ ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നതിനും, സ്ത്രീകളില്‍ ആരോഗ്യജാഗ്രതയും അവബോധവും വളര്‍ത്തുന്നതിനും ഉദ്ദേശിച്ച് കൊല്ലം ജില്ലാ പ്രവാസി സമാജം (ഗഖജട) വനിതാ വേദി ‘സാന്ത്വന സ്പര്‍ശം മെട്രോയിലൂടെ’ എന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനപ്രിയമായി. അബ്ബാസിയയിലെ മെട്രോ മെഡിക്കല്‍ ക്ലിനിക്കില്‍ ‘സാന്ത്വന സ്പര്‍ശം മെട്രോയിലൂടെ’ എന്ന മുദ്രാവാക്യത്തില്‍ നടന്ന ഈ ക്യാമ്പ് ഗൈനക്കോളജി വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയാണ് നടപ്പിലാക്കിയത്. മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പില്‍ നിരവധി പ്രവാസി വനിതകള്‍ പങ്കെടുത്ത് ആരോഗ്യപരിശോധനകളും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു. ഗൈനക്കോളജിയ്‌ക്കൊപ്പം ജനറല്‍ മെഡിസിന്‍, ബ്ലഡ് പ്രഷര്‍, ഡയബറ്റീസ് പരിശോധന തുടങ്ങിയവയും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കെ.ജെ.പി.എസ്. വനിതാ വേദി ചെയര്‍പേഴ്‌സണ്‍ ഞ്ജന ബിനില്‍ നിര്‍വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷംന അല്‍ അമീന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഗിരിജ അജയന്‍ നന്ദിയും, സെക്രട്ടറി മിനി ഗീവര്‍ഗീസ് ആശംസ അറിയിക്കുകയും വനിതാ വേദി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലിറ്റി അനി,…

    Read More »
  • Breaking News

    55 ശതമാനം മുസ്ലിംകള്‍; 20 ശതമാനം ക്രിസ്ത്യാനികള്‍; നിലമ്പൂരില്‍ സാമുദായിക സമവാക്യം നിര്‍ണായകം; മുസ്ലിം സ്ഥാനാര്‍ഥിക്കായി സമസ്തയും കാന്തപുരവും ലീഗും; കനഗോലുവിനെ മറികടന്ന് ഷൗക്കത്തിനെ തഴഞ്ഞാല്‍ കോണ്‍ഗ്രസില്‍ അടിപൊട്ടും; എസ്ഡിപിഐയുടെ വോട്ടുകളും നിര്‍ണായകം; കണക്കുകള്‍ ഇങ്ങനെ

    നിലമ്പൂര്‍: ഏറെ നിര്‍ണായകമായ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക സാമുദായിക സമവാക്യങ്ങള്‍. വഖഫ്, ലൗജിഹാദ് പോലുള്ള വിഷയങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അകല്‍ച്ച പ്രകടമായ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വഖഫ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കണ്ണുംപൂട്ടി അനുകൂലിച്ചു കത്തോലിക്കാ സഭ രംഗത്തുവന്നെങ്കിലും അതുകൊണ്ടൊന്നും മുനമ്പത്തു പ്രശ്‌നം തീരില്ലെന്നു തിരിച്ചറിഞ്ഞ സമയംകൂടിയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ണായകമാകും. 2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 1700 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് അന്‍വറിന്റെ വിജയം. എതിരാളിയായ അഡ്വ. വി.വി. പ്രകാശിന് 78527 വോട്ട് ലഭിച്ചു. ബിജെപിക്ക് 8595 വോട്ടുകളും ലഭിച്ചു. ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന അനില്‍ മാത്യുവിന് 509 വോട്ടുകള്‍ മാത്രമാണു ലഭിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ഥി കെ. ബാബു മണിക്ക് 3281 വോട്ടുകളും മറ്റൊരു സ്വതന്ത്രന് 559 വോട്ടും നോട്ടയ്ക്ക് 507 വോട്ടും ലഭിച്ചു. ഇക്കുറി എസ്ഡിപിഐ പിന്തുണ യുഡിഎഫിന് ആയതിനാല്‍ ഈ വോട്ട് നിര്‍ണായകമാകും. ക്രിസ്ത്യന്‍ പ്രീണനത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥിയാക്കിയാല്‍…

    Read More »
  • Breaking News

    നിലമ്പൂരില്‍ പോരാട്ടം തീപാറും; രണ്ടുവട്ടം നടത്തിയ സര്‍വേയിലും കനഗോലുവിന്റെ പിന്തുണ ആര്യാടന്‍ ഷൗക്കത്തിന്; സഹതാപ തരംഗത്തിന്റെ ആനുകൂല്യം ഇക്കുറി ആര്‍ക്കുമില്ല; വി.എസ്. ജോയിയെ നിര്‍ത്തുന്നത് തീക്കളിയാകും; തലയെണ്ണി കണക്കെടുത്ത്, തന്ത്രം മെനഞ്ഞ് ‘വാര്‍’ റൂമുകള്‍; എല്‍ഡിഎഫ് ഏകോപനം എം. സ്വരാജിന്റെ നേതൃത്വത്തില്‍

    മലപ്പുറം: പി.വി. അന്‍വറിന്റെ രാജിക്കു പിന്നാലെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തോ വി.എസ്. ജോയിയോ എന്ന തര്‍ക്കം തുടരുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ രണ്ടു സര്‍വേകളിലും സാമുദായിക സമവാക്യത്തിലും ഷൗക്കത്തിനാണു മുന്‍തൂക്കം. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണു ഷൗക്കത്ത്. എന്നാല്‍, അന്‍വറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കി മാറ്റിയാല്‍ എന്തുണ്ടാകുമെന്നു കാത്തിരുന്നു കാണേണ്ടിവരും. ഇതുവരെയുള്ള നിലമ്പൂരിലെ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായത് സ്ഥാനാര്‍ഥിയുടെ സാമുദായിക സമവാക്യമാണ്. ആര്യാടന്‍ മുഹമ്മദ് കുത്തകയാക്കിയിരുന്ന മണ്ഡലം അന്‍വറാണ് പിടിച്ചെടുത്തത്. തൃക്കാക്കരയിലും പാലക്കാട്ടും സിറ്റിംഗ് സീറ്റില്‍ വിജയിച്ച യുഡിഎഫിന് നിലമ്പൂരിന്റെ രസതന്ത്രം അത്ര എളുപ്പമാകില്ല. ഇവിടെ മറ്റൊരു സ്വതന്ത്രനെ ഇറക്കി സീറ്റു പിടിക്കാനാണ് സിപിഎം നീക്കം. ഇരുപക്ഷത്തിനും നിലമ്പൂര്‍ നിര്‍ണായകമാണ്. ഇടതു ഭരണത്തിന്റെ വിലയിരുത്തലായും വിധി നിര്‍ണയിക്കപ്പെടും. എം. സ്വരാജിന്റെ നേതൃത്വത്തില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ആരംഭിച്ചു. ഇരുവിഭാഗങ്ങളും മണ്ഡലത്തിലെ വോട്ടര്‍മാരുടെ തലയെണ്ണിയുള്ള കണക്കെടുപ്പാണ് ഇപ്പോള്‍ നടത്തുന്നത്. ലഭിക്കുന്നവ, ലഭിക്കാത്തവ, സാധ്യതയുള്ളവ എന്നിവ തിരിച്ച് പ്രത്യേകം തന്ത്രങ്ങള്‍…

    Read More »
  • Breaking News

    സംഗീത നാടക അക്കാദമിയില്‍ പ്രഫഷണല്‍ നാടകമത്സരത്തിന് 26ന് തുടക്കം; കോഴിക്കോട് രംഗഭാഷയുടെ മിഠായി തെരുവ് ആദ്യ നാടകം; 30വരെ എല്ലാ ദിവസവും രണ്ടു നാടകങ്ങള്‍; പ്രവേശനം സൗജന്യം

    തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയില്‍ മെയ് 26 മുതല്‍ 30 വരെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം നടക്കും. രൂപത്തിലും ഭാവത്തിലും നവീനത ഉള്‍ക്കൊള്ളുന്ന,കലാമൂല്യത്തിന് മുന്‍ഗണന നല്‍കിയ നാടകങ്ങളാണ് പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.എല്ലാദിവസവും രാവിലെ10.30 നും വൈകീട്ട് ആറിനുമായി കെ.ടി.മുഹമ്മദ് തിയേറ്ററില്‍ നാടകങ്ങള്‍ അരങ്ങേറും. ഇന്ന് (മെയ് 26 ) രാവിലെ 9.30 ന് നാടകമത്സരം പ്രശസ്ത സിനിമാസംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യും .ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിക്കും.അക്കാദമി നിര്‍വ്വാഹക സമിതി അംഗം സഹീര്‍ അലി സംസാരിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.കെ.അനില്‍കുമാര്‍ നന്ദിയും പറയും.ആദ്യദിനമായ ഇന്ന് രാവിലെ 10.30 ന് കോഴിക്കോട് രംഗഭാഷയുടെ മിഠായിതെരുവ്, വൈകുന്നേരം ആറിന് കൊച്ചിന്‍ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീര്‍ത്തനം എന്നീ നാടകങ്ങള്‍ അരങ്ങേറും. നാടകമത്സരത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ് . ഇന്ന് രാവിലെ 9.30 ന് മുമ്പായി പ്രേക്ഷകര്‍ നാടകമത്സരം കാണുന്നതിന് കെ.ടി.മുഹമ്മദ് തിയേറ്ററില്‍ എത്തിച്ചേരണമെന്ന് അക്കാദമി സെക്രട്ടറി…

    Read More »
  • Crime

    ബൈക്കില്‍ കറങ്ങിനടന്ന് പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ച; മോഷണസംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

    തിരുവനന്തപുരം: ബൈക്കില്‍ കറങ്ങിനടന്ന് പെട്രോള്‍ പമ്പുകളില്‍ നിന്ന് പണം കവരുന്ന സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയില്‍. ചെങ്കല്‍ മരിയാപുരം പുളിയറ വിജയ ബംഗ്ലാവില്‍ ബിച്ചു എന്ന് വിളിക്കുന്ന ബിജിത്ത് (23), കഴക്കൂട്ടം കടകംപള്ളി കരിക്കകം ഇലങ്കം റോഡില്‍ ആര്യ നിവാസില്‍ അനന്തന്‍ (18 ) എന്നിവരാണ് നെയ്യാറ്റിന്‍കര പോലീസിന്റെ പിടിയിലായത്. പിടിയിലായവര്‍ ബൈക്ക് മോഷണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ 23, 24 തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. 23-ാം തീയതി പുലര്‍ച്ചെ മൂന്നുമണിക്ക് പൊഴിയൂര്‍ ഉച്ചക്കട ഗോപൂസ് ഫ്യൂവല്‍ പെട്രോള്‍ പമ്പില്‍ എത്തിയ പ്രതികള്‍ 500 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ടു. ജീവനക്കാരന്‍ മേശ തുറന്ന് ചില്ലറ എടുക്കുന്ന സമയത്ത് മോഷ്ടാക്കള്‍ മേശയില്‍നിന്ന് നോട്ടുകെട്ട് എടുത്ത് കടന്നുകളയുകയായിരുന്നു. 24-ാം തീയതി പുലര്‍ച്ചെ ഒരുമണിയോടെ നെയ്യാറ്റിന്‍കരയിലെ മോര്‍ഗന്‍ പമ്പില്‍ എത്തിയ സംഘം, പമ്പ് ജീവനക്കാരന്റെ കയ്യില്‍ നിന്ന് 20,000 രൂപ അടങ്ങുന്ന ക്യാഷ്ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. അന്നേദിവസം വിഴിഞ്ഞം മുക്കോലയിലെ…

    Read More »
  • Breaking News

    കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്‍ ആശയക്കുഴപ്പം ഇല്ല; വിജയിക്കുകയാണു ലക്ഷ്യം; പി.വി. അന്‍വര്‍ അനൂകൂല ഫാക്ടര്‍ എന്നും ആര്യാടന്‍ ഷൗക്കത്ത്; അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എം. സ്വരാജിനെ ഇറക്കുമോ?

    നിലമ്പൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്‍ ആശയക്കുഴപ്പമില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിന് യുഡിഎഫാണ് ഒരുങ്ങിയത്, ആര്യാടന്‍ ഷൗക്കത്തല്ല. പി.വി. അന്‍വര്‍ യുഡിഎഫ് അനുകൂല ഫാക്ടറാകുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ഭരണവിരുദ്ധ വികാരം അളന്ന് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് തയാറാകാനുള്ള നല്ല അവസരമാണ് യുഡിഎഫിന് നിലമ്പൂര്‍. യുഡിഎഫ് മുന്നണി വിപുലീകരണത്തിനും നിലമ്പൂര്‍ കരുത്താകും. കല്ലുകടിയില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായാല്‍ പാതിവഴി കടന്നെന്ന് കണക്കുക്കൂട്ടുന്ന കോണ്‍ഗ്രസിന്റെ സജീവ പരിഗണനയിലുള്ളത് ആര്യാടന്‍ ഷൗക്കത്തും വി.എസ്. ജോയിയുമാണ്. തൃക്കാക്കരയും പുതുപ്പള്ളിയും പോലെ വൈകാരിക ഘടകങ്ങള്‍ ഇല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലാവസ്ഥയില്‍ നടന്ന പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ പോലെയുമല്ല. നിലമ്പൂരില്‍ യുഡിഎഫ് കാണുന്നത് അടിമുടി രാഷ്ട്രീയ പോരാട്ടമാണ്. നിലമ്പൂരിനെ മറന്നിരിക്കുമ്പോള്‍ പൊടുന്നന്നെ പ്രഖ്യാപിച്ചിട്ടും സുസജ്ജമെന്ന് തറപ്പിച്ചുപറയുകയാണ് നേതാക്കള്‍. ആര്യാടന്‍ ഷൗക്കത്തിന്റെയും വി.എസ്.ജോയിയുടെയും മുഖങ്ങള്‍ മാത്രമേ നിലവില്‍ കോണ്‍ഗ്രസിനു മുന്‍പിലുള്ളു. രണ്ടിലൊരാളെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടായാല്‍ മാത്രമേ മറ്റൊരു മുഖത്തെക്കുറിച്ച് ആലോചന ഉയരൂ. ഇടതുപക്ഷത്തെ അടിക്കാനുള്ള അന്‍വറിനോളം…

    Read More »
  • India

    കടക്ക് പുറത്ത് ! പ്രണയം തുറന്നുപറഞ്ഞ് തേജ് പ്രതാപ്, കുടുംബത്തില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കി ലാലു

    പട്‌ന: പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും മകന്‍ തേജ് പ്രതാപിനെ പുറത്താക്കി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. താന്‍ ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് തേജ് പ്രതാപ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ നടപടി. ആറു വര്‍ഷത്തേക്കാണ് തേജ് പ്രതാപിനെ ആര്‍ജെഡിയില്‍നിന്നു പുറത്താക്കിയത്. വ്യക്തിപരമായ ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള കൂട്ടായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മകനെ പുറത്താക്കി കൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ ലാലുപ്രസാദ് യാദവ് പറഞ്ഞു. ”മൂത്ത മകന്റെ പ്രവര്‍ത്തനങ്ങള്‍, പൊതു പെരുമാറ്റം, നിരുത്തരവാദപരമായ പെരുമാറ്റം എന്നിവ ഞങ്ങളുടെ കുടുംബ മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും അനുസൃതമല്ല. അതിനാല്‍, ഞാന്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കുന്നു. ഇനി മുതല്‍, അദ്ദേഹത്തിന് പാര്‍ട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്റെ നല്ലതും ചീത്തയും ഗുണദോഷങ്ങളും കാണാന്‍ അദ്ദേഹത്തിന് കഴിയും. അദ്ദേഹവുമായി ബന്ധം പുലര്‍ത്തുന്നവര്‍ സ്വയം വിവേചനാധികാരത്തോടെ കാര്യങ്ങള്‍ തീരുമാനിക്കണം. കുടുംബത്തിലെ അനുസരണയുള്ള അംഗങ്ങള്‍…

    Read More »
  • Crime

    കോടതിയിലേക്കു കൊണ്ടുപോയ തടവുകാരന്‍ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയെന്ന് വ്യവസായി; വന്നത് സ്വയം ബൈക്ക് ഓടിച്ച്, 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

    മുംബൈ: ആര്‍തര്‍ റോഡ് ജയിലിലുള്ള കുറ്റവാളി പൊലീസ് അകമ്പടിയോടെ പുറത്തിറങ്ങി ഭീഷണിപ്പെടുത്തിയെന്ന വ്യവസായി അമിത് മത്കറിന്റെ പരാതിയില്‍ രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. 40 കിലോ ലഹരിമരുന്ന് കൈവശം വച്ച കേസില്‍ അറസ്റ്റിലായ ഇമ്രാന്‍ ഖാന്‍, കഴിഞ്ഞ 16നു കോടതിയിലേക്കു പോകുംവഴി പൊലീസ് വാഹനത്തില്‍നിന്നിറങ്ങി മഹാലക്ഷ്മിക്കടുത്ത് സാത് രസ്തയിലുള്ള തന്റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയെന്നാണു വ്യവസായി അഗ്രിപാഡ സ്റ്റേഷനില്‍ പരാതിപ്പെട്ടത്. മാസ്‌ക് ധരിച്ച്, ബൈക്ക് ഓടിച്ചാണ് ഇമ്രാന്‍ ഖാന്‍ എത്തിയതെന്നും ഭീഷണിപ്പെടുത്തിയതിനുശേഷം പൊലീസ് ജീപ്പിലാണു പ്രതി പോയതെന്നും പരാതിയില്‍ പറയുന്നു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) കാംനഗര്‍ സേന വൈസ് പ്രസിഡന്റ് ആണ് അമിത് മത്കര്‍. പൊലീസ് ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ചെന്നും പ്രതി ഓഫിസിലെത്തി ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയതോടെയാണു പരാതി സ്വീകരിച്ചതെന്നും വ്യവസായി പറഞ്ഞു. 2017ല്‍ തനിക്കെതിരെയുണ്ടായ വധശ്രമക്കേസില്‍ കുറ്റാരോപിതനായ ആളുമായി ഇമ്രാന്‍ ഖാന് ബന്ധമുണ്ടെന്നാണ് മത്കറിന്റെ വാദം. കോടതിയിലേക്കു കൊണ്ടുപോകവെ ഒരു സുഹൃത്തിനെ കണ്ടിട്ടുവരാമെന്നു പറഞ്ഞാണ് ഇമ്രാന്‍ പൊലീസുകാരെ ഒഴിവാക്കിയതെന്ന്…

    Read More »
  • പത്തനംതിട്ടയില്‍ ഹോം നഴ്‌സ് നഗ്‌നനാക്കി നിലത്തിട്ട് വലിച്ചിഴച്ച വയോധികന്‍ മരിച്ചു; പരാതിയുമായി കുടുംബം രംഗത്ത്

    പത്തനംതിട്ട: ഹോംനഴ്‌സിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പത്തനംതിട്ട തട്ട സ്വദേശി ശശിധരന്‍ പിളളയാണ് (59) ഇന്ന് രാവിലെ മരിച്ചത്. അല്‍ഷിമേഴ്‌സ് രോഗിയായിരുന്ന വയോധികനെ ഒരു മാസം മുമ്പാണ് ഹോംനഴ്‌സ് വിഷ്ണു അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശശിധരന്‍ പിളളയെ നഗ്‌നനാക്കി നിലത്തിട്ട് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. ഏപ്രില്‍ 25നായിരുന്നു സംഭവം. ഇതിനുശേഷം ശശിധരന്‍ പിളള വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശശിധരന്‍ പിളളയെ ആക്രമിച്ച വിവരം പുറത്തുവന്നതിനു പിന്നാലെ തന്നെ വിഷ്ണുവിനെ കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇന്ന് ഉച്ചയോടെ വിഷ്ണുവിനെതിരെ കൂടുതല്‍ പരാതി നല്‍കുമെന്ന് ശശിധരന്‍ പിളളയുടെ കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുന്‍ ബിസ്എഫ് ജവാനാണ് ശശിധരന്‍ പിളള. അടൂരിലുളള ഏജന്‍സി വഴിയാണ് അദ്ദേഹത്തെ പരിചരിക്കാനായി ഹോം നഴ്‌സിനെ വച്ചത്. ബന്ധുക്കള്‍ തിരുവനന്തപുരം പാറശാലയിലാണ് താമസം.

    Read More »
Back to top button
error: