Month: May 2025
-
Kerala
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അനാവശ്യം, സ്ഥാനാര്‍ഥി വേണോ എന്ന് ഇന്ന് തീരുമാനിക്കും: രാജീവ് ചന്ദ്രശേഖര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഇന്ന് നടക്കുന്ന എന്‍ഡിഎ മീറ്റിങ്ങില്‍ തീരുമാനിക്കുമെന്നും നിലവില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശ്രദ്ധിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് അനാവശ്യമായ ഒന്നാണെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ഈഗോ കാണിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ‘ജനാധിപത്യപരമായി മുന്നോട്ടുപോകുന്ന ഒരു പാര്‍ട്ടിയാണ് ബിജെപി. ഞങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് ഒന്നും ഇല്ലല്ലോ. എല്‍ഡിഎഫിനെയോ യുഡിഎഫിനെയോ പോലെയല്ല, ഞങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. നിലമ്പൂരില്‍ ഞങ്ങള്‍ക്ക് ബിജെപി സ്ഥാനാര്‍ഥിയോ, എന്‍ഡിഎ സ്ഥാനാര്‍ഥിയോ, സ്വതന്ത്ര സ്ഥാനാര്‍ഥിയോ ഉണ്ടാവാം. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്,’ രാജീവ് പറഞ്ഞു. ‘ഏഴുമാസത്തേക്ക് വേണ്ടിമാത്രം ഒരു എംഎല്‍എയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഒരു തിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നത്. അത് അനാവശ്യമായി നടക്കുന്ന ഒരു തിരഞ്ഞെടുപ്പാണെന്ന് മത്സരിക്കാന്‍ പോകുന്ന സ്ഥാനാര്‍ഥികള്‍ക്കും പിന്നിലുള്ള പാര്‍ട്ടികള്‍ക്കും അറിയാം. ഏഴുമാസത്തില്‍ ഒരു…
Read More » -
Kerala
കരുവന്നൂര്‍ കേസില്‍ അന്തിമ കുറ്റപത്രം; സിപിഎം നേതാക്കള്‍ പ്രതികള്‍, പാര്‍ട്ടിയും പ്രതി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍?ഗീസ്, മുന്‍ മന്ത്രി എസി മൊയ്ദീന്‍, കെ രാധാകൃഷ്ണന്‍ എംപി എന്നിവര്‍ക്ക് പുറമേ സിപിഎമ്മിനെയും പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചുവെന്നാണ് ഇ.ഡി ആരോപിക്കുന്നത്. നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാതലത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിക്കുന്നതെന്നത് സിപിഎമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതല്‍ സിപിഎം നേതാക്കള്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടതിന് പുറമേ സിപിഎമ്മും പ്രതിപട്ടികയിലെത്തിയത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. സിപിഎം തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ മന്ത്രി എസി മൊയ്ദീന്‍, കെ രാധാകൃഷ്ണന്‍ എംപി എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎമ്മിന് രാഷ്ട്രീയ പ്രതിരോധം തീര്‍ത്തിരിക്കുകയാണ് കരിവന്നൂര്‍ കേസിലെ അന്തിമ കുറ്റപത്രം.
Read More » -
Crime
ഹൈക്കോടതി ജാമ്യം നിഷേധിച്ചത് പത്തരയ്ക്ക്; ഒരു മണിക്കൂറിനുള്ളില്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയ മുന്‍ ഐബി ഉദ്യോഗസ്ഥന്‍; സുകാന്തിനെ രക്ഷിക്കാന്‍ പോലീസ് ഒത്തുകളിച്ചോ?
കൊച്ചി: പോലീസിന് മുന്നില്‍ സുകാന്ത് കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സുകാന്തിന്റെ കീഴടങ്ങല്‍. ഇതോടെ കേരളാ പോലീസ് അരിച്ചു പെറുക്കിയ പ്രതി കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. അറസ്റ്റ് ഒഴിവാക്കി കീഴടങ്ങലിലേക്ക് കാര്യങ്ങളെത്തിയെന്നതാണ് ശ്രദ്ധേയം. സുകാന്ത് രാജ്യം വിട്ടുവെന്ന് വരെ പ്രചരണമുണ്ടായിരുന്നു. സംസ്ഥാനം വിട്ട പ്രതിയെ എങ്ങനെ കണ്ടെത്തുമെന്നും ചോദ്യങ്ങള്‍ പോലീസില്‍ നിന്നുയര്‍ന്നു. അത്തരത്തിലൊരു പ്രതിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെ പോലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇതോടെ പോലീസിന്റെ മൂക്കിന് താഴെ തന്നെ സുകാന്ത് ഉണ്ടായിരുന്നുവെന്ന് വ്യക്തം. കേരളാ പോലീസിന് നാണക്കേടായി മാറുകയാണ് ഈ കീഴടങ്ങല്‍. സുകാന്തിന്റെ കുഞ്ഞമ്മയുടെ മകന്‍ കൊച്ചിയിലാണ് താമസിച്ചിരുന്നത്. ഈ ബന്ധുവിന്റെ അടുത്ത് സുകാന്ത് ഉണ്ടാകുമെന്ന് മാധ്യമങളങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ ഇതൊന്നും മുഖവിലയ്‌ക്കെടുത്തുള്ള അന്വേഷണം പോലീസിന്റെ ഭാഗത്തുണ്ടായില്ല. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി വരും വരെ സുകാന്തിന് ഒളിവില്‍ താമസിക്കാന്‍ അവസരമൊരുക്കിയെന്നാണ് ഉയരുന്ന സംശയം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതോടെ സുകാന്തിന്…
Read More » -
Kerala
ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല രാജിവച്ചത്; നിലമ്പൂരില്‍ അതൃപ്തി പരസ്യമാക്കി അന്‍വര്‍, മത്സരിക്കാന്‍ സാദ്ധ്യത
തിരുവനന്തപുരം: യുഡിഎഫ് പ്രവേശനം വൈകുന്നതില്‍ അതൃപ്തി പ്രകടമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. അസോസിയേറ്റഡ് മെമ്പറാക്കുമെന്ന് പറഞ്ഞത് നടപ്പായില്ല. ഇതില്‍ തന്റെ പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് പി വി അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്നും അന്‍വര്‍ സൂചന നല്‍കി. ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല രാജിവച്ചത്, സ്ഥാനമോഹികള്‍ക്ക് മത്സരിക്കണമെങ്കില്‍ പത്തുമാസത്തിനിപ്പുറം നൂറിലേറെ സീറ്റുകള്‍ ഒഴിവുണ്ടല്ലോയെന്നാണ് അന്‍വര്‍ ചോദിച്ചത്. ‘പി വി അന്‍വറും യുഡിഎഫും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും എന്നതിനര്‍ത്ഥം യുഡിഎഫില്‍ അല്ല എന്നല്ലേ? അപ്പോഴും ഞാന്‍ പുറത്തല്ലേ? സ്ഥാനാര്‍ത്ഥിയെ അവര്‍ തീരുമാനിക്കട്ടെ. യുഡിഎഫ് പ്രവേശനം നീട്ടുന്നതില്‍ അനുയായികള്‍ക്ക് സ്വാഭാവികമായ അതൃപ്തിയുണ്ട്. അസോസിയേറ്റഡ് മെമ്പര്‍ ആക്കുന്നതുപോലും ഇപ്പോഴും നടന്നിട്ടില്ല. മത്സരമോഹികള്‍ക്ക് മത്സരിക്കാന്‍ ഇഷ്ടംപോലെ സ്ഥലവും സൗകര്യവുമുണ്ട്. മത്സരിക്കുക എന്നതിനപ്പുറം പിണറായിയെ തോല്‍പ്പിക്കുക എന്നതാണല്ലോ മുഖ്യം. കേരളത്തില്‍ ഇനിയും പിണറായി അധികാരത്തില്‍ വരുമെന്ന വ്യാജപ്രചാരണങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അതല്ല വസ്തുതയെന്ന് കേരളത്തിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്നതുകൂടി ഉദ്ദേശിച്ചാണ് ഞാന്‍ രാജിവച്ചത്’- പി…
Read More » -
Crime
മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം: കാമുകനെയും കാണാതായ മകളെയും കണ്ടെത്തി; കുട്ടിയെ തട്ടിക്കൊണ്ടുപോയത്?
വയനാട്: ഞായറാഴ്ച മാനന്തവാടി തിരുനെല്ലിയില്‍ കൊല്ലപ്പെട്ട യുവതിയുടെ മകളെയും കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ യുവാവിനെയും കണ്ടെത്തി. അപ്പപ്പാറ വാകേരിയില്‍ കൊല്ലപ്പെട്ട പ്രവീണയുടെ ഒന്‍പതു വയസ്സുള്ള മകള്‍ അബിന, കുറ്റകൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ ദിലീഷ് എന്നിവരെയാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. എടയൂര്‍ക്കുന്ന് സ്വദേശി പ്രവീണ (34) ആണ് ഞായറാഴ്ച വെട്ടേറ്റു മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചു വന്ന ദിലീഷ് എന്ന യുവാവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവുമായി അകന്നുകഴിയുന്ന പ്രവീണ ദിലീഷിനൊപ്പം താമസിച്ചുവരികയായിരുന്നുവെന്നാണ് വിവരം. പ്രവീണയുടെ മൂത്ത മകള്‍ അനര്‍ഘ(14) കഴുത്തിനും ചെവിക്കും പരുക്കേറ്റ് വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 14 വയസ്സുള്ള ഈ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഈ കുട്ടി അപകടനില തരണം ചെയ്തു വരികയാണ്. മാനന്തവാടിയില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു; മൂത്ത കുട്ടിക്കു വെട്ടേറ്റു, ഇളയ കുട്ടിയെ കാണാനില്ല വന്യജീവി ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തുളള വീട്ടില്‍നിന്നു കുട്ടിയെ കാണാതായത് ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു. വന്യമൃഗങ്ങള്‍…
Read More » -
Kerala
ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരംചെയ്ത സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു; ഐടി സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചു
ആലപ്പുഴ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. അനുപമയിപ്പോള്‍ പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്നാണ് വിവരം. എംഎസ്ഡബ്ല്യൂ ബിരുദധാരിയാണ് അനുപമ. ജലന്തര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറവിലങ്ങാട്ടെ സന്ന്യാസി മഠത്തിലായിരുന്നു അനുപമ സേവനമനുഷ്ഠിച്ചിരുന്നത്. ഒന്നരമാസം മുമ്പ് അവിടെ നിന്ന് ആലപ്പുഴയിലെ സ്വന്തം വീട്ടിലെത്തുകയായിരുന്നു. വിഷയത്തില്‍ അനുപമ പ്രതികരിച്ചിട്ടില്ല. 2014 മുതല്‍ 2016 വരെ 13 തവണ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. പരാതി നല്‍കിയിട്ടും ഫ്രാങ്കോയ്ക്കെതിരെ നടപടിയെടുക്കാതായതോടെയാണ് കന്യാസ്ത്രീകള്‍ സമരം ചെയ്തത്. പിന്നീട് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം കിട്ടി. 2022 ജനുവരിയില്‍ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
Read More » -
Kerala
മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
കൊച്ചി: പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട MSC എല്‍സ 3 ലൈബീരിയന്‍ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരങ്ങളില്‍ അടിയുന്നു. കൊല്ലത്ത് ചെറിയഴീക്കല്‍,ചവറ, ശക്തികുളങ്ങര മദാമ്മ തോപ്പ് എന്നിവിടങ്ങളിലാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. ആലപ്പുഴ കൊല്ലം അതിര്‍ത്തിയായ വലിയ അഴീക്കലും കണ്ടെയ്‌നര്‍ കണ്ടെത്തി. ജനങ്ങള്‍ നിര്‍ദശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കണ്ടെയ്‌നറുകള്‍ അടിഞ്ഞാല്‍ അടുത്തേയ്ക്ക് പോകരുതെന്നും പൊലീസ് അറിയിച്ചു. എന്‍ഡിആര്‍എഫ് സാങ്കേതിക വിദഗ്ദരും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കെമിക്കല്‍, ബയോളിക്കല്‍, ന്യുക്ലിയര്‍ വിദഗ്ദര്‍ സംഘത്തില്‍ കൂടംകുളത്ത് നിന്നാണ് സംഘം എത്തുക. ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലാണ് സംഘമെത്തുക. കപ്പലിലെ കണ്ടെയ്‌നറുകള്‍ കൂടുതല്‍ ഇടങ്ങളില്‍ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊല്ലം ചെറിയഴീക്കല്‍ തീരത്ത് ഒരു കണ്ടെയ്‌നര്‍ അടിഞ്ഞത്. കണ്ടെയ്‌നറില്‍ നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെ സക്ഷം കപ്പല്‍ പുറങ്കടലിലുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചിരുന്നു.…
Read More » -
Kerala
മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ പൊട്ടി തോട്ടിലേക്ക് വീണു; സഹോദരന്മാര്‍ ഷോക്കേറ്റ് മരിച്ചു
കോഴിക്കോട് : താമരശ്ശേരി കോടഞ്ചേരിയില്‍ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിഥിന്‍ ബിജു (13), ഐബിന്‍ ബിജു (11) എന്നിവരാണ് മരിച്ചത്. വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീണതില്‍ നിന്ന് ഷോക്കേറ്റ് ആണ് അപകടം. ഞായറാഴ്ച വൈകീട്ടാണ് സംഭവം. തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ വലിയ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീഴുകയും അതില്‍ നിന്ന് കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയുമായിരുന്നു. വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടികളെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിശക്തമായ കാറ്റും മഴയും ഉണ്ടായതിനെത്തുടര്‍ന്ന് തോടിനുസമീപം നിന്ന തേക്ക് ഒടിഞ്ഞ് വൈദ്യുതിലൈനിനു മുകളിലേക്ക് വീഴുകയായിരുന്നു.
Read More » -
Crime
മാനന്തവാടിയില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു; മൂത്ത കുട്ടിക്കു വെട്ടേറ്റു, ഇളയ കുട്ടിയെ കാണാനില്ല
വയനാട്: മാനന്തവാടിയില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു. ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം സുഹൃത്തായ ഗിരീഷ് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രവീണയും ഗിരീഷും വാകേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രവീണയുടെ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല. ഈ കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ, ഇതിനുശേഷം ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. പരുക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കനത്ത മഴ ആയതിനാല്‍ പ്രതിക്കും കാണാതായ കുട്ടിക്കും വേണ്ടിയുള്ള തിരച്ചില്‍ ദുഷ്‌കരമാണ്.
Read More » -
Breaking News
ഇംഗ്ലണ്ടിനെതിരേ കളിക്കുന്നത് കൃത്യമായ ‘ബ്ലൂ പ്രിന്റുമായി’; രോഹിത്തും കോലിയും അശ്വിനും എന്തു ചെയ്യണമെന്നു പറഞ്ഞു തന്നിട്ടുണ്ട്; കളിക്കാരെ അറിഞ്ഞ് അവസരത്തിനൊത്ത് ചുമതല നല്‍കുന്നതാണ് ക്യാപ്റ്റന്‍സി; ബാറ്റിംഗിന് ഇറങ്ങിയാല്‍ ക്യാപ്റ്റാണ് എന്നതു മറക്കാനാണ് ഇഷ്ടമെന്നും ശുഭ്മാന്‍ ഗില്‍
ബംഗളുരു: രോഹിത് ശര്‍മയും വിരാട് കോലിയും ആര്‍. അശ്വിനും ചേര്‍ന്നു വിദേശത്തു ടെസ്റ്റ് പരമ്പര ജയിക്കാനുള്ള ‘ബ്ലൂ പ്രിന്റ്’ നല്‍കിയിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. കോലിക്കും രോഹിത്തിനും വ്യത്യസ്ത നേതൃശൈലിയുണ്ടായിരുന്നെന്നും ഗില്‍. ഇരുപത്തഞ്ചുകാരനായ ഗില്ലിന്റെ ആദ്യ ചുമതല ഇംഗ്ലണ്ടിലെ ടെസ്റ്റ് വിജയമാണ്. കോലി, രോഹിത്ത് എന്നിവരുടെ അഭാവത്തില്‍ ഏറെക്കാലത്തിനുശേഷം നടക്കുന്ന കളിയെന്ന പ്രത്യേകതയുമുണ്ട്. വിദേശത്തു പര്യടനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എങ്ങനെ ജയം കൈപ്പിടിയിലാക്കാമെന്നതിനുമുള്ള ബ്ലൂ പ്രിന്റ് നല്‍കിയിട്ടുണ്ടെന്നും ബിസിസിഐ പുറത്തിറക്കിയ വീഡിയോയില്‍ ഗില്‍ പറഞ്ഞു. ‘പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും വ്യത്യസ്ത കാര്യങ്ങളാണ്. പക്ഷേ, ഞങ്ങള്‍ക്കു ബ്ലൂ പ്രിന്റ് ഉള്ളതിനാല്‍ വിദേശത്ത് എങ്ങനെ ജയിക്കണമെന്നതില്‍ ധാരണയുണ്ട്’-ഗില്‍ പറഞ്ഞു. ‘ഞാന്‍ കുട്ടിയായിരുന്നപ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാരില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും എനിക്ക് എപ്പോഴും പ്രചോദനം ലഭിച്ചിരുന്നു. വിരാടിനും രോഹിത്തിനുമൊപ്പം കളിക്കാനുള്ള ഭാഗ്യമുണ്ടായി. രണ്ടുപേരുടെയും ശൈലി വളരെ വ്യത്യസ്തമായിരുന്നു. ഇരുവരും ഒരു പൊതു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നത് കാണുന്നത് വളരെ പ്രചോദനാത്മകമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍…
Read More »