Month: May 2025

  • Crime

    വിലാസം തെറ്റിപ്പോയെന്ന് പരാതി; ഡെലിവറി ജീവനക്കാരന്‍ ഉപഭോക്താവിനെ ‘ചാമ്പി’, മുഖത്ത് നീരും തലയോട്ടിയില്‍ പരിക്കും

    ബംഗളൂരു: ഓര്‍ഡര്‍ ചെയ്ത സാധനവുമായി എത്തിയ ഡെലിവറി ജീവനക്കാരന്‍ ഉപഭോക്താവിനെ മര്‍ദിച്ചെന്ന് പരാതി. ബംഗളുരുവിലെ ബസവേശ്വര നഗര്‍ സ്വദേശിയായ ശശാങ്കിനെ ഓണ്‍ലൈന്‍ ഗ്രോസറി ഡെലിവറി കമ്പനിയായ സെപ്‌റ്റോയുടെ ഏജന്റ് വിഷ്ണുവര്‍ദ്ധനാണ് മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അടിയേറ്റ ഉപഭോക്താവിന് സാരമായ പരിക്കുകളുണ്ട്. ഓര്‍ഡര്‍ ചെയ്ത ഗ്രോസറി സാധനങ്ങള്‍ ഏജന്റ് കൊണ്ടുവന്നു. ശശാങ്കന്റെ ഭാര്യയുടെ സഹോദരിയാണ് ഇത് വാങ്ങാനായി വീടിന് പുറത്തേക്ക് ചെന്നത്. എന്നാല്‍ കൊടുത്ത വിലാസം തെറ്റായിരുന്നെന്ന് പറഞ്ഞ് ഡെലിവറി ജീവനക്കാരന്‍ തര്‍ക്കിക്കാന്‍ തുടങ്ങിയതോടെ ശശാങ്ക് പുറത്തേക്ക് വന്നു. മൂവരും പരസ്പരം സംസാരിക്കുന്നതിനിയേയാണ് ഡെലിവറി ജീവനക്കാരന്‍ പെട്ടെന്ന് ഉപഭോക്താവിനെ മര്‍ദിച്ചത്. ഇതിന് പുറമെ അസഭ്യവര്‍ഷവും തുടര്‍ന്നു. ഇതോടെ മറ്റൊരു സ്ത്രീ കൂടി ഓടിയെത്തി രണ്ട് പേരും ചേര്‍ന്ന് മര്‍ദനമേറ്റ ശശാങ്കിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഉപഭോക്താവിന്റെ മുഖത്ത് നീരുവെച്ച ചിത്രങ്ങള്‍ പിന്നീട് പുറത്തുവന്നു. തലയോട്ടിയില്‍ പരിക്കുണ്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും നടപടിയെടുക്കുമെന്നും സെപ്‌റ്റോ അധികൃതര്‍ അറിയിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരം…

    Read More »
  • Breaking News

    ടീമിലുണ്ടെങ്കിലും ഇവരെല്ലാം പുറത്തിരിക്കും! ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ ശിഷ്യനും ‘വാട്ടര്‍ ബോയ്’; കുല്‍ദീപിനും വാഷിംഗ്ടണ്‍ സുന്ദറിനും റോളില്ല; അവസാന ഇലവനില്‍ ആരൊക്കെ?

    ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തതിനു പിന്നാലെ ടീമിലുള്ള ആരൊക്കെ അവസാന ഇലവനില്‍ കളിക്കുമെന്ന ചര്‍ച്ചയും ഉയരുന്നു. 18 അംഗ സ്‌ക്വാഡിനെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. തകര്‍പ്പന്‍ ഫോമിലുള്ള യുവതാരം സായ് സുദര്‍ശന്‍ ആദ്യമായി ടെസ്റ്റ് ടീമിലെത്തിയപ്പോള്‍ നീണ്ട ഇടവേളയ്ക്കു ശേഷം മറുനാടന്‍ മലയാളി താരം കരുണ്‍ നായരും തിരിച്ചുവിളിക്കപ്പെട്ടു. എന്നാല്‍, ഇതില്‍ ചിലര്‍ക്കു പരമ്പരയിലെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. ഗ്രൗണ്ടില്‍ വെള്ളം കൊടുക്കുന്ന ‘വാട്ടര്‍ ബോയ്‌സ്’ ആയി മാറാനാണ് ഏറെയും സാധ്യത. ആരെല്ലാം പുറത്തിരിക്കും? ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഒന്നില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാനിടയില്ലാത്തവര്‍ ആറു പേരാണ്. ഓപ്പണിങ് ബാറ്ററായ അഭിമന്യു ഈശ്വരന്‍, ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, പേസര്‍മാരായ ആകാശ്ദീപ്, അര്‍ഷ്ദീപ് സിങ്, ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് എന്നിവരാണിത്. കെഎല്‍ രാഹുലും യശസ്വി ജയ്സ്വാളും ചേര്‍ന്നായിരിക്കും ഇന്ത്യക്കു…

    Read More »
  • Crime

    ലൈംഗികമായി ദുരുപയോഗിച്ചത് 14-നും 18-നും ഇടയില്‍ പ്രായമുള്ള 41 ആണ്‍കുട്ടികളെ! ശിഷ്യന്റെ കുഞ്ഞിന് ജന്മവും നല്‍കി! അമേരിക്കയെ ഞെട്ടിച്ച ‘സാഹസികയായ ടീച്ചര്‍’

    സാന്‍ ഫ്രാന്‍സിസ്‌കോ(യു.എസ്): ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍നിന്ന് ഗര്‍ഭിണിയായ അധ്യാപിക! 2007-ല്‍ കാലിഫോര്‍ണിയയിലെ റെഡ്‌ലാന്‍ഡ്‌സ് ഹൈസ്‌കൂളില്‍ പഠിപ്പിക്കുന്നതിനിടെ ആയിരുന്നു ഈ സംഭവം. ഈ അധ്യാപികയ്ക്കെതിരെ കൂടുതല്‍ പീഡന പരാതികള്‍ പോലീസിന് മുന്നില്‍ എത്തുകയാണ്. മറ്റൊരു ഇരയും പരാതിയുമായി കോടതിയെ സമീപിച്ചുവെന്നാണ് സൂചന. ഏതായാലും ലോറ വൈറ്റ്‌ഹേഴ്സ്റ്റ് എന്ന സ്ത്രീ വീണ്ടും ചര്‍ച്ചകളില്‍ എത്തുകയാണ്. അവര്‍ക്കെതിരെ വീണ്ടും കേസ് വരികയാണ്. 2007-ല്‍ കാലിഫോര്‍ണിയയിലെ റെഡ്‌ലാന്‍ഡ്‌സ് ഹൈസ്‌കൂളില്‍ പഠിപ്പിക്കുന്നതിനിടെ, അന്ന് 16 വയസ്സുള്ള പേര് വെളിപ്പെടുത്താത്ത ഇരയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായുള്ള ആരോപണം ഏറെ ചര്‍ച്ചയായി. 2006നും 2013നും ഇടയില്‍ നിരവധി കുട്ടികളെ ഇവര്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2013ല്‍ ഇവര്‍ അറസ്റ്റിലാകുകയും ചെയ്തു. പക്ഷേ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. 2013 ജൂണിലായിരുന്നു വിദ്യാര്‍ത്ഥിയുടെ കുട്ടിയെ ഈ അധ്യാപിക പ്രസവിച്ചത്. അതിനിടെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഈ മേഖലയില്‍ 20 അധ്യാപകര്‍ കുടുങ്ങിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് രണ്ട്…

    Read More »
  • Breaking News

    പോണ്ടിംഗ് കണ്ടെത്തിയ താരോദയം; സോഷ്യല്‍ മീഡിയ ആര്‍മിയും പിആര്‍ പ്രൊമോഷനുമില്ല; കളത്തിലെ ക്യാപ്റ്റന്‍ കൂള്‍; കളിച്ചു കാണിച്ചിട്ടും എന്തുകൊണ്ട് രോഹിത്തിന് പകരം ആരെന്ന ചര്‍ച്ചയില്‍ ശ്രേയസ് അയ്യരുടെ പേര് ഉയരുന്നില്ല?

    ബംഗളുരു: കൊല്‍ക്കത്തയെയും ഡല്‍ഹിയെയും ഉയര്‍ത്തെഴുന്നേല്‍പ്പിച്ച് പഞ്ചാബിനെ പ്ലേ ഓഫിലേക്കും നയിച്ചതിനു പിന്നാലെ ശ്രേയസ് അയ്യര്‍ എന്ന ഒറ്റയാള്‍ പോരാളി ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ചാ കേന്ദ്രമാകുന്നു. ഡല്‍ഹിയുടെ ക്യാപ്റ്റനായിരിക്കുമ്പോള്‍ കലാശപ്പോരാട്ടത്തിനു യോഗ്യനാക്കിയ ശ്രേയസ്, പത്തുവര്‍ഷത്തിനുശേഷം കൊല്‍ക്കത്തയ്ക്കു കിരീടം നേടിക്കൊടുത്ത ശേഷമാണു പഞ്ചാബിന്റെ ചുമതലക്കാരനായി തേരോട്ടം തുടരുന്നത്. രോഹിത് ശര്‍മയ്ക്ക് പകരക്കാരന്‍ ആരാകുമെന്നും ഭാവി ഇന്ത്യന്‍ ക്രിക്കറ്റിനെ ആരു മുന്നില്‍നിന്നു നയിക്കുമെന്നൊക്കെ ചര്‍ച്ച ചെയ്യുമ്പോഴും ശ്രേയസ് അയ്യര്‍ എന്ന ‘അണ്‍സംഗ് ഹീറോ’യെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉയരുന്നില്ല. ക്രീസിലും ഗ്രൗണ്ടിലും സോഷ്യല്‍ മീഡിയയില്‍ പോലും ആള്‍ക്കൂട്ടത്തില്‍ ഒരുവനായി നിശബ്ദനാണ് ശ്രേയസ്. സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യും. എതിര്‍ടീമിന്റെ പ്രകടനം നോക്കി ഫീല്‍ഡിങ് ചേഞ്ചുമായി കളിതിരിക്കും. ക്യാപ്റ്റന്‍സി ഏറ്റെടുത്ത് സമ്മര്‍ദത്തിലാകുന്ന, സ്വന്തം പെര്‍ഫോമന്‍സ് ബലിനല്‍കുന്ന താരമല്ല അയ്യര്‍. ക്യാപ്റ്റനായി ആറ് സീസണുകളാണ് കളിച്ചതെങ്കില്‍ അതില്‍ നാലിലും 400 നു മുകളില്‍ റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട് അയാള്‍. ഒന്നര പതിറ്റാണ്ടോളം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ അമരത്തിരുന്ന സാക്ഷാല്‍ എം.എസ് ധോണിക്കും ഒരു…

    Read More »
  • Breaking News

    അന്‍വറിന്റെ ഉടക്കിനു കാരണം മന്ത്രിയാക്കാത്തത്; ഇപ്പോള്‍ വി.എസ്. ജോയിയെ നിര്‍ദേശിക്കുന്നതിന് പിന്നിലും ഒരു ലക്ഷ്യമുണ്ട്; ആര്യാടന്‍ ഷൗക്കത്ത് ജയിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തന്‍; ലീഗിനും അന്‍വറിനും ഇടയില്‍ തലപുണ്ണാക്കി കോണ്‍ഗ്രസ്; നിലമ്പൂര്‍ വീണ്ടും രാഷ്ട്രീയ ചര്‍ച്ചയിലേക്ക്

    നിലമ്പൂര്‍: പാകിസ്താനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചേക്കുമെന്നു കരുതിയ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് എത്തിയതോടെ സംസ്ഥാനം വീണ്ടും പോരാട്ടച്ചൂടിലേക്ക്. രണ്ടുമുന്നണികളും ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയുമാണ് ഉപതെരഞ്ഞെടുപ്പ് കടന്നുവരുന്നത്. ബിസിനസുകാരനും മുന്‍ കോണ്‍ഗ്രസുകാരനും സര്‍വ്വോപരി പിണറായിയുടെ വിശ്വസ്തനുമായിരുന്ന പി.വി. അന്‍വര്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരേ തിരിഞ്ഞതോടെയാണ് രാജിയിലേക്കും തെരഞ്ഞെടുപ്പിലേക്കും എത്തിയത്. അന്‍വര്‍ മുന്നണി വിടാനുണ്ടായ കാരണം കേവലം രാഷ്ട്രീയം മാത്രമാണെന്നു കരുതാനാകില്ല. എല്ലാവര്‍ക്കും അറിയാമെങ്കിലും അതാരും ചര്‍ച്ച ചെയ്യുന്നില്ലെന്നു മാത്രം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടന്‍ അന്‍വറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ‘പിണറായിസം തകരും’ എന്ന പോസ്റ്ററും കൗണ്‍ഡൗണ്‍ സ്റ്റാര്‍ട്ട്‌സ് എന്ന ക്യാപ്ഷനുമായിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നതു കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലായിരുന്നു. തൃക്കാക്കര, പാലക്കാട്, പുതുപ്പള്ളി എന്നീ സീറ്റുകള്‍ നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് അത്യധ്വാനമൊന്നും വേണ്ടിവന്നില്ല. നിലമ്പൂരില്‍ കഴിഞ്ഞ രണ്ടുതവണ വിജയിച്ചത് ഇടതു സ്വതന്ത്രനായിരുന്നു. സിപിഎമ്മിനു കാര്യമായ സാന്നിധ്യമില്ലാത്ത മണ്ഡലം. 1967ല്‍ സപ്തകക്ഷിമുന്നണിയുടെ കാലത്ത് കെ. കുഞ്ഞാലിയാണ് നിലമ്പൂരില്‍നിന്ന് ജയിച്ച ഏക സിപിഎമ്മുകാരന്‍. 82ല്‍ ടി.കെ. ഹംസ ഇടതുസ്വതന്ത്രനായി ജയിച്ചുകയറി. 2016ലും 2021…

    Read More »
  • Kerala

    മരവും വൈദ്യുതി പോസ്റ്റും റോഡിലേക്ക് വീണു; സിആര്‍ മഹേഷ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    കൊല്ലം: കടപുഴകി വീണ കൂറ്റന്‍ ആഞ്ഞിലിമരത്തിനും പൊട്ടിവീണ വൈദ്യുതി പോസ്റ്റിനും ഇടയില്‍ കുടുങ്ങിയ കാറില്‍ നിന്ന് സിആര്‍ മഹേഷ് എംഎല്‍എ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരവും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണുള്ള അപകടത്തില്‍ നിന്ന് എംഎല്‍എയുടെ വാഹനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ്. ഇന്നലെ വൈകിട്ട് 6.30 ഓടെ തഴവ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിനു കിഴക്ക് തുരുത്തിക്കാട്ട് മുക്കിനു സമീപമായിരുന്നു സംഭവം. മണപ്പള്ളിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമത്തില്‍ പങ്കെടുത്ത് കാറില്‍ തൊടിയൂരില്‍ കാറ്റില്‍ മേല്‍ക്കൂര പറന്നു പോയ വീട് കാണാന്‍ മടങ്ങുകയായിരുന്നു സിആര്‍ മഹേഷ് എംഎല്‍എ. ആഞ്ഞിലി മരം റോഡിനു വശത്തെ ഇലക്ട്രിക് ലൈനിലേക്കും വീണതോടെ ലൈന്‍ വലിഞ്ഞ് കാറിനു മുന്നിലേക്ക് ഇലക്ട്രിക് പോസ്റ്റും വീണു. എംഎല്‍എയുടെ കാറിനു തൊട്ടു പിന്നില്‍ ആഞ്ഞിലി മരവും, മുന്നില്‍ ഇലക്ട്രിക് പോസ്റ്റും വീണു കിടന്നു. കാറും കാറിലുണ്ടായിരുന്ന സിആര്‍ മഹേഷ് എംഎല്‍എയും ഡ്രൈവറും സൈക്കിളില്‍ വന്ന 3 കുട്ടികളും ഈ അപകടക്കെണിക്കു നടുവിലായി.…

    Read More »
  • Breaking News

    ട്രെയിനിന് മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു, അപകടം ചെറുതുരുത്തിയില്‍

    തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരച്ചില്ലകള്‍ വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ഒരുമണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. ജാംനഗര്‍-തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനിന് മുകളിലേക്കാണ് മരച്ചില്ലകള്‍ വീണത്. ട്രെയിന്‍ ചെറുതുരുത്തി റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രി മുതല്‍ തൃശ്ശൂര്‍ ജില്ലയില്‍ വ്യാപകമായി ശക്തമായ മഴ പെയ്യുന്നുണ്ട്. അപകടം നടക്കുന്ന സമയത്തും ശക്തമായ മഴയുണ്ടായിരുന്നു. ട്രെയിനിന്റെ സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്മെന്റിന് മുകളിലേക്കാണ് മരത്തിന്റെ ചില്ലകള്‍ വീണത്. കൂടുതല്‍ അപകടമൊഴിവാക്കാന്‍ ലോക്കോപൈലറ്റ് ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തി. ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമിക വിവരം. യാത്രക്കാരും സുരക്ഷിതരാണ്. അപകടമുണ്ടാക്കിയ മരം മുറിച്ചുമാറ്റുന്നതിന് വേണ്ടി ഒരുമണിക്കൂര്‍ സമയം ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു. മരം മുറിച്ച് മാറ്റി വൈദ്യുതലൈനില്‍ നിന്ന് ചില്ലകള്‍ മാറ്റിയതിന് ശേഷം 11 മണിയോടെയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.  

    Read More »
  • Crime

    പാന്റ്‌സ് തയ്ച്ചത് ഇഷ്ടപ്പെട്ടില്ല, തയ്യല്‍ക്കാരനെ കത്രിക കൊണ്ട് കുത്തിമലത്തി; ഹോട്ടല്‍തൊഴിലാളി പിടിയില്‍

    നാഗര്‍കോവില്‍: തയ്യല്‍ക്കാരനെ കുത്തിക്കൊലപ്പെടുത്തിയതിനുശേഷം ഒളിവില്‍പ്പോയ പ്രതി പിടിയില്‍. തൂത്തുക്കുടി സ്വദേശിയും, നാഗര്‍കോവിലിലെ ഹോട്ടല്‍ ജീവനക്കാരനുമായ ചന്ദ്രമണിയാണ്(37) അറസ്റ്റിലായത്. തിട്ടുവിള സ്വദേശിയും നാഗര്‍കോവില്‍ ഡതി സ്‌കൂളിനു സമീപം തയ്യല്‍ക്കട നടത്തിയിരുന്ന ശെല്‍വമാണ്(60) കൊല്ലപ്പെട്ടത്. പാന്റ്‌സ് തയ്ച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. കത്രിക ഉപയോഗിച്ചാണ് പ്രതി, ശെല്‍വത്തെ കുത്തിക്കൊന്നത്. വ്യാഴാഴ്ച രാത്രിയോടെ തയ്യല്‍ക്കടയില്‍ പോയ ആളുകളാണ് ശെല്‍വം കുത്തേറ്റ് മരിച്ചനിലയില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വടശ്ശേരി പൊലീസ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ചന്ദ്രമണിയെക്കുറിച്ച് വിവരം ലഭിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചന്ദ്രമണി അറസ്റ്റിലായത്.  

    Read More »
  • Crime

    25,000 രൂപയ്ക്ക് ഈടായി കുട്ടിയെ പിടിച്ചുവച്ചു, അമ്മ തിരിച്ചുവന്നപ്പോള്‍ കണ്ടത് മകന്റെ മൃതദേഹം; ആന്ധ്രയില്‍നിന്ന് കരളുപിളര്‍ക്കുന്നൊരു കദനകഥ…

    അമരാവതി: 25,000 രൂപ കടം വാങ്ങിയതിന്റെ പേരില്‍ ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ഒരു ആദിവാസി കുടുംബം അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. കടം നല്‍കിയ ആള്‍ വാങ്ങിയയാളുടെ മക്കളെ ഈടായി പിടിച്ചുവയ്ക്കുകയും അതില്‍ ഒരുകുട്ടി മരണപ്പെടുകയും ചെയ്ത സംഭവമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. എന്‍ഡിടിവിയിലെ റിപ്പോര്‍ട്ട് അനുസരിച്ച് യാനാഡി ആദിവാസി സമുദായത്തില്‍പ്പെട്ട അനകമ്മയും ഭര്‍ത്താവ് ചെഞ്ചയ്യയും അവരുടെ മൂന്ന് മക്കളും ഒരു താറാവ് കര്‍ഷന് വേണ്ടി ഒരു വര്‍ഷം ജോലി ചെയ്തിരുന്നു. ചെഞ്ചയ്യ മരണപ്പെട്ടതോടെ അനകമ്മയും മക്കളും ജോലി സ്ഥലത്തു നിന്ന് പോകാനൊരുങ്ങിയപ്പോള്‍ തൊഴിലുടമ അവരെ വിലക്കി. മരിച്ചുപോയ ഭര്‍ത്താവ് 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും അത് തരാതെ പോകാനാകില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതെ തുടര്‍ന്ന് അനകമ്മയോടും മക്കളോടും അവിടെ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. കൂലി കണക്കാക്കി ജോലി ചെയ്ത് കടം വീട്ടാമെന്ന് അനകമ്മയും കുടുംബവും കരുതി. എന്നാല്‍ ദീര്‍ഘസമയം ജോലി ചെയ്താലും കുറഞ്ഞ കൂലിയാണ് നല്‍കിയത്. കൂലി കൂട്ടി ചോദിച്ചെങ്കിലും അംഗീകരിച്ചില്ല.…

    Read More »
  • Breaking News

    ഗണപതിക്കു തേങ്ങയടിച്ചു പ്രാര്‍ഥിച്ചിട്ടാണു പോയത്; ഇനി മൊട്ടത്തലയാ, കഷണ്ടി വിളികള്‍ ഇല്ല; ‘എനിക്കു മുടിവന്നാല്‍ ലോകത്ത് എല്ലാവര്‍ക്കും മുടിവരും; ചെറിയ പേടിയുണ്ടായിരുന്നു’

    സോഷ്യൽ മീഡിയയിൽ വൈറല്‍ താരമാണ് ഗായകൻ വിജയ് മാധവ്, നടി ദേവിക നമ്പ്യാരാണ് ഭാര്യ. ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട് ഇരുവരും. ഇപ്പോഴിതാ വിജയ് മാധവിന്റെ ഹെയർ ട്രാൻസ്പ്ലാന്റേഷൻ വിഡിയോ ആണ് ഇവർ പുതിയ വ്ളോഗിലൂടെ പങ്കുവെച്ചിരിക്കുന്നത്. 12 വർഷം മുൻപേ ഇക്കാര്യം പ്ലാൻ ചെയ്തിരുന്നു എന്നും ഇപ്പോളാണ് നടക്കുന്നതെന്നും വിജയ് പറയുന്നു. ജീവിതത്തിൽ ആദ്യമായാണ് ഒരു സർജറിക്ക് വിധേയനാകുന്നതെന്നും താരം പറയുന്നുണ്ട്. ഒന്നു പരീക്ഷിക്കാമെന്നു എന്നു വിചാരിച്ചതായി ദേവികയും പറയുന്നു. ‘നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക. സർജറിക്കുശേഷം എനിക്ക് മുടി വരണേ എന്നാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടത്. എനിക്ക് മുടി വന്നാൽ ലോകത്ത് എല്ലാവർക്കും മുടി വരും ’, മൊട്ടത്തലയാ, കഷണ്ടി, തുടങ്ങിയ വിളികൾക്ക് അവസാനമാകാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിജയ് വ്ളോഗ് ആരംഭിച്ചത്. മുടിയില്ലാത്തത് അത്ര വലിയൊരു കുഴപ്പമായി എനിക്ക് തോന്നിയിരുന്നില്ല. എന്റെ സുഹ‍ൃത്തും ഗായകനുമായ അരുൺ ഗോപൻ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തത് ഞാൻ കണ്ടു. അത് നന്നായിട്ടുണ്ടായിരുന്നു.…

    Read More »
Back to top button
error: