CrimeNEWS

പത്തനംതിട്ടയില്‍ ഹോം നഴ്‌സ് നഗ്‌നനാക്കി നിലത്തിട്ട് വലിച്ചിഴച്ച വയോധികന്‍ മരിച്ചു; പരാതിയുമായി കുടുംബം രംഗത്ത്

പത്തനംതിട്ട: ഹോംനഴ്‌സിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പത്തനംതിട്ട തട്ട സ്വദേശി ശശിധരന്‍ പിളളയാണ് (59) ഇന്ന് രാവിലെ മരിച്ചത്. അല്‍ഷിമേഴ്‌സ് രോഗിയായിരുന്ന വയോധികനെ ഒരു മാസം മുമ്പാണ് ഹോംനഴ്‌സ് വിഷ്ണു അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശശിധരന്‍ പിളളയെ നഗ്‌നനാക്കി നിലത്തിട്ട് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.

ഏപ്രില്‍ 25നായിരുന്നു സംഭവം. ഇതിനുശേഷം ശശിധരന്‍ പിളള വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശശിധരന്‍ പിളളയെ ആക്രമിച്ച വിവരം പുറത്തുവന്നതിനു പിന്നാലെ തന്നെ വിഷ്ണുവിനെ കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Signature-ad

പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇന്ന് ഉച്ചയോടെ വിഷ്ണുവിനെതിരെ കൂടുതല്‍ പരാതി നല്‍കുമെന്ന് ശശിധരന്‍ പിളളയുടെ കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുന്‍ ബിസ്എഫ് ജവാനാണ് ശശിധരന്‍ പിളള. അടൂരിലുളള ഏജന്‍സി വഴിയാണ് അദ്ദേഹത്തെ പരിചരിക്കാനായി ഹോം നഴ്‌സിനെ വച്ചത്. ബന്ധുക്കള്‍ തിരുവനന്തപുരം പാറശാലയിലാണ് താമസം.

Back to top button
error: