NEWSPravasi

കുവൈത്തില്‍ കെ.ജെ.പി.എസ്. വനിതാ വേദിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കുവൈത്ത് സിറ്റി: വേനല്‍ക്കാലത്തെ ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നതിനും, സ്ത്രീകളില്‍ ആരോഗ്യജാഗ്രതയും അവബോധവും വളര്‍ത്തുന്നതിനും ഉദ്ദേശിച്ച് കൊല്ലം ജില്ലാ പ്രവാസി സമാജം (ഗഖജട) വനിതാ വേദി ‘സാന്ത്വന സ്പര്‍ശം മെട്രോയിലൂടെ’ എന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനപ്രിയമായി. അബ്ബാസിയയിലെ മെട്രോ മെഡിക്കല്‍ ക്ലിനിക്കില്‍ ‘സാന്ത്വന സ്പര്‍ശം മെട്രോയിലൂടെ’ എന്ന മുദ്രാവാക്യത്തില്‍ നടന്ന ഈ ക്യാമ്പ് ഗൈനക്കോളജി വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയാണ് നടപ്പിലാക്കിയത്.

മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പില്‍ നിരവധി പ്രവാസി വനിതകള്‍ പങ്കെടുത്ത് ആരോഗ്യപരിശോധനകളും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു. ഗൈനക്കോളജിയ്‌ക്കൊപ്പം ജനറല്‍ മെഡിസിന്‍, ബ്ലഡ് പ്രഷര്‍, ഡയബറ്റീസ് പരിശോധന തുടങ്ങിയവയും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Signature-ad

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കെ.ജെ.പി.എസ്. വനിതാ വേദി ചെയര്‍പേഴ്‌സണ്‍ ഞ്ജന ബിനില്‍ നിര്‍വഹിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ ഷംന അല്‍ അമീന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഗിരിജ അജയന്‍ നന്ദിയും, സെക്രട്ടറി മിനി ഗീവര്‍ഗീസ് ആശംസ അറിയിക്കുകയും വനിതാ വേദി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലിറ്റി അനി, രഹന നൈസാം, അനിശ്രീ, മഞ്ജു ഷാജി,തുടങ്ങിയവര്‍ ക്യാംപിന് നേതൃത്വം നല്‍കി. സാമൂഹിക പ്രതിബദ്ധതയോടെയും, പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തിയുമുള്ള ഇത്തരം ഇടപെടലുകള്‍ പ്രവാസ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

 

Back to top button
error: