Month: April 2025

  • India

    മധുരയില്‍ ചെങ്കൊടിയേറ്റം; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി

    ചെന്നൈ: സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ കൊടി ഉയര്‍ന്നു. തമുക്കം മൈതാനത്ത് സജ്ജമാക്കിയ സീതാറാം യെച്ചൂരി നഗറില്‍ ബുധനാഴ്ച രാവിലെ മുതിര്‍ന്ന സിപിഎം നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തി. അധഃസ്ഥിതരുടെ പോരാട്ടവീര്യത്തിന്റെ ചരിത്രംകൂടി പേറുന്ന ക്ഷേത്രനഗരം അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷമെത്തുന്ന സമ്മേളനത്തിന് വേദിയൊരുക്കാന്‍ ചുവന്നുകഴിഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ഹാളില്‍ പൊതുസമ്മേളനം 10.30-ന് പൊളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും. മുന്‍ ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ അധ്യക്ഷതവഹിക്കും. ഉച്ചയ്ക്ക് തുടങ്ങുന്ന പ്രതിനിധിസമ്മേളനത്തില്‍ 731 പ്രതിനിധികളും 80 നിരീക്ഷകരും പങ്കെടുക്കും. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെക്കുറിച്ച് വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സെമിനാറില്‍ കേരള മുഖ്യമന്ത്രി പിണറായിവിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംസാരിക്കും. സമാപനദിവസമായ ഏപ്രില്‍ ആറിന് വൈകീട്ട് റെഡ് വൊളന്റിയര്‍ മാര്‍ച്ചും റാലിയും നടക്കും.    

    Read More »
  • Crime

    വടിവാള്‍ കറക്കിയും റോഡിലുരസി തീ പാറിച്ചും യുവാക്കളുടെ ‘പട്ടിഷോ’; തൂക്കിയെടുത്ത് പോലീസിന്റെ മെഗാഷോ

    ആലപ്പുഴ: കറ്റാനം ജംഗ്ഷന് സമീപം ഇല്ലത്ത്മുക്ക്-തഴവാമുക്ക് റോഡില്‍ രാത്രിയില്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍. വടിവാള്‍ കറക്കിയും വാള്‍ റോഡിലുരസി തീ പാറിച്ചും കത്തി വീശിയും നാട്ടുകാരെ ഭീഷണിപ്പെടുത്തിയ യുവാക്കളെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് കട്ടച്ചിറ മുറിയില്‍ ചരിവ് പറമ്പില്‍ മുഹമ്മദ് നാഫില്‍( 21), ഭരണിക്കാവ് മഞ്ഞാടിത്തറ മുറിയില്‍ നിതിന്‍ (20)എന്നിവരാണ് അറസ്റ്റിലായത്. അതിനിടെ, മാസങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ മോഷണങ്ങള്‍ നടത്തിയ കുറുവസംഘത്തിലെ ഒരാള്‍കൂടി പിടിയിലായി. കുറുവസംഘാംഗമായ കമ്പം സ്വദേശി കട്ടുപൂച്ചനെയാണ് തമിഴ്നാട്ടിലെ മധുരയില്‍നിന്ന്, മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ ആലപ്പുഴയില്‍ നടന്ന മോഷണത്തില്‍ കുറുവസംഘത്തിലെ അവസാനപ്രതിയും പിടിയിലായതായി പോലീസ് പറഞ്ഞു. മൂന്നുമാസം മുമ്പാണ് മണ്ണഞ്ചേരിയിലെ പത്തിലധികം വീടുകളില്‍ കുറുവസംഘം മോഷണം നടത്തിയത്. അര്‍ധനഗ്‌നരായി മുഖംമൂടി ധരിച്ചെത്തി മോഷണം നടത്തുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് മണ്ണഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊച്ചിയിലെ കുണ്ടന്നൂരില്‍നിന്ന് കുറുവസംഘാംഗങ്ങളായ ചിലരെ പിടികൂടി. എന്നാല്‍, കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കുറുവാസംഘാംഗമായ സന്തോഷ്…

    Read More »
  • Crime

    നിരണത്ത് എരുമയുടെ വാല്‍ മുറിച്ച് ക്രൂരത; ഉടമയുടെ വീട്ടിലെ കസേരയില്‍ ചാരിവെച്ച് കാടത്തം

    പത്തനംതിട്ട: മിണ്ടാപ്രാണിയുടെ വാല്‍മുറിച്ചുനീക്കി; വാല്‍ക്കഷണം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ ചാരിവെച്ചു ക്രൂരത! തിരുവല്ല നിരണം രണ്ടാം വാര്‍ഡില്‍ ക്ഷീരകര്‍ഷകനായ പുളിക്കല്‍ പി.കെ. മോഹനന്റെ അഞ്ചുവയസ്സുള്ള എരുമയുടെ വാലാണ് അജ്ഞാതര്‍ മുറിച്ചുനീക്കിയത്. സമൂഹികവിരുദ്ധര്‍ കാണിച്ച അക്രമമാണിതെന്നും അവരെ പിടിക്കാനുള്ള അന്വേഷണത്തിലാണെന്നും പുളിക്കീഴ് പോലീസ് പറഞ്ഞു. ഒന്നരയടിയോളം നീളം വരുന്ന മുറിച്ച വാല്‍ഭാഗം ചോരയൊഴുകിയനിലയില്‍ കസേരയില്‍ വെച്ചിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. അമ്മിണിയെന്നാണ് വീട്ടുകാര്‍ എരുമയെ വിളിക്കുന്നത്. പുലര്‍ച്ചെ കറവയ്ക്കായി മോഹനന്‍ തൊഴുത്തിലെത്തുമ്പോഴാണ് വല്ലാത്ത ഭാവത്തില്‍ എരുമയെ കാണുന്നത്. രക്തത്തുള്ളികള്‍ ഇറ്റുവീഴുന്ന മുറിഞ്ഞവാല്‍ മോഹനന്‍ തിരിച്ചറിഞ്ഞു. ഉടന്‍ അയല്‍വാസിയെ വിളിച്ചു. ഇരുവരും ചേര്‍ന്ന് വെറ്ററിനറി ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടു. മുറിഞ്ഞഭാഗത്ത് മരുന്നുവെച്ചുകെട്ടിയിരിക്കുകയാണിപ്പോള്‍. ഒരു പശുവും മൂന്ന് പോത്തുകളും മോഹനന് വേറെയുണ്ട്. തൊഴുത്തിലെ മറ്റു മൃഗങ്ങളെയൊന്നും ആക്രമിച്ചിട്ടില്ല. തനിക്കും കുടുംബത്തിനും ശത്രുക്കളില്ലെന്ന് മോഹനന്‍ പറഞ്ഞു.

    Read More »
  • Kerala

    കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവാദം: കഴകക്കാരന്‍ ബാലു രാജിവെച്ചു

    തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനത്തിന് ഇരയായ കഴകക്കാരന്‍ തിരുവനന്തപുരം ആര്യനാട് സ്വദേശി ബി.എ ബാലു രാജിവെച്ചു. ഇന്നലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. ജാതി വിവേചന വിവാദത്തെത്തുടര്‍ന്ന് അവധിയിലായിരുന്ന ബാലു തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമനത്തെ തുടര്‍ന്ന് ഫെബ്രുവരി 24 നാണ് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്. ഈഴവ സമുദായക്കാരനായ ബാലുവിന്റെ നിയമനത്തെ എതിര്‍ത്ത് തന്ത്രിമാര്‍ രംഗത്തു വരികയായിരുന്നു. വാര്യര്‍ സമുദായാംഗമാണ് ക്ഷേത്രത്തില്‍ കഴക ജോലി ചെയ്തിരുന്നത്. ഇതിനു പകരം ഈഴവ വിഭാഗത്തില്‍പ്പെട്ട ബാലുവിനെ നിയമിച്ചതില്‍ തന്ത്രിമാര്‍ കടുത്ത പ്രതിഷേധം അറിയിച്ചു. തന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബാലുവിനെ ദേവസ്വം ഭരണസമിതി ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇത് വിവാദമായതോടെ, കൂടല്‍മാണിക്യം ഭരണസമിതി തന്നെ ബാലുവിനെ കഴകക്കാരനായി നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  

    Read More »
  • Crime

    വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ പ്രണയം നടിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടി; 25-കാരിയായ അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയില്‍

    ബംഗളൂരു: ബ്ലാക്മെയില്‍ ചെയ്ത് പണംതട്ടിയെന്ന പരാതിയില്‍ ബെംഗളൂരുവില്‍ അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയില്‍. പ്രീ- സ്‌കൂള്‍ അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗര്‍ മോര്‍ (28) എന്നിവരാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. വിജയപുര സ്വദേശികളാണ് ഇവര്‍. ശ്രീദേവിയുടെ വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ബംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ പ്രീ- സ്‌കൂള്‍ അധ്യാപികയാണ് ശ്രീദേവി. ഭാര്യയും മൂന്ന് പെണ്‍മക്കളുമൊത്ത് താമസിച്ചിരുന്ന വ്യാപാരിയാണ് സംഭവത്തില്‍ ഇരയാക്കപ്പെട്ടത്. മൂന്നു പെണ്‍കുട്ടികളില്‍ ഇളയവളായ അഞ്ചുവയസ്സുകാരിയെ 2023-ല്‍ ശ്രീദേവി അധ്യാപികയായ പ്രീ- സ്‌കൂളില്‍ ചേര്‍ത്തിരുന്നു. സ്‌കൂളുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് ശ്രീദേവി 2024-ല്‍ പരാതിക്കാരനില്‍നിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റി. പിന്നീട് മടക്കിനല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. 2024 ജനുവരിയില്‍ പണം തിരികെ ചോദിച്ചപ്പോള്‍ സ്‌കൂളിന്റെ പാര്‍ട്ണറാക്കാമെന്ന് വാഗ്ദാനംചെയ്തു. ഇതിനിടെ ഇരുവരും തമ്മില്‍ പ്രണയത്തിലായി. പതിവായി ഉപയോഗിക്കുന്ന നമ്പര്‍ ഒഴിവാക്കി പുതിയ സിം കാര്‍ഡ് എടുത്തായിരുന്നു ഇരുവരും പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്. നേരത്തെ നല്‍കിയ പണം…

    Read More »
  • Crime

    അച്ഛന്റെ കടം തീര്‍ക്കാന്‍ മകന്റെ ‘മരണാഭിനയം’; 2 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ വ്യാജ അപകടം

    ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മകന്‍ മരിച്ചെന്ന് പറഞ്ഞ് 2 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍. കഴിഞ്ഞ 5നാണ് മകന്‍ ഗഗന്‍ ബൈക്ക് അപകടത്തില്‍പെട്ടെന്ന് നജഫ്ഗഡ് സ്വദേശി സതീഷ് കുമാര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. തലയ്ക്കു പരുക്കേറ്റ ഗഗനെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും പ്രാഥമിക ചികിത്സ നല്‍കിയെന്നുമാണ് സതീഷ് പൊലീസിനോടു പറഞ്ഞത്. എന്നാല്‍, രേഖാമൂലം പരാതി നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും കേസെടുക്കുന്നതിനു മുന്‍പുതന്നെ സ്റ്റേഷനില്‍നിന്നു പോയെന്നും ഡിസിപി അങ്കിത് സിങ് അറിയിച്ചു. ഒരാഴ്ചയ്ക്കു ശേഷം പൊലീസ് ബന്ധപ്പെട്ടപ്പോള്‍ മകന്‍ മരിച്ചെന്നും ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്‌തെന്നും സതീഷ് പറഞ്ഞു. തൊട്ടടുത്ത ദിവസം അപകടമരണത്തിനു കേസെടുത്തില്ലെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയും നല്‍കി. എന്നാല്‍, സതീഷിന്റെ മൊഴികളില്‍ വൈരുധ്യം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ഗഗന്റെ ബൈക്ക് അപകടത്തില്‍പെട്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ പരിശോധിച്ച പൊലീസ് ഗഗനും മറ്റൊരാളും ചേര്‍ന്നു വ്യാജ അപകടം സൃഷ്ടിച്ചതാണെന്നു കണ്ടെത്തി. പിന്നീട്, ഒരു ഡോക്ടറുടെ…

    Read More »
  • Breaking News

    ട്രംപ് പുറത്താക്കിയവരെ അകത്താക്കി ചൈന; തൊഴില്‍ പരസ്യങ്ങളിലൂടെ പാട്ടിലാക്കിയത് ആയിരങ്ങളെ; വിശ്വാസയോഗ്യമായ കമ്പനികളില്‍ ജോലി നല്‍കി വിരങ്ങള്‍ ചോര്‍ത്തുന്നു; കാഞ്ചി വലിക്കാത്ത യുദ്ധമെന്ന് റോയിട്ടേഴ്‌സ്

    ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ട്രംപിന്റെയും ഇലോണ്‍ മസ്‌കിന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടമായി പിരിച്ചുവിടുന്നതു മുതലെടുത്ത് ചൈനീസ് ഇന്റലിജന്‍സ്. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടത്. ജോലി ഒഴിവുകള്‍ സംബന്ധിച്ച വ്യാജ പരസ്യങ്ങളിലൂടെയും കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൂടെയും കടലാസ് കമ്പനികളിലൂടെയും ചൈനീസ് ഇന്റലിജന്‍സുമായി ബന്ധമുള്ള ശൃംഖല പ്രവര്‍ത്തിക്കുന്നെന്നാണു വിവരം. ഇതുമായി ബന്ധപ്പെടുന്നവര്‍ പോലും അറിയാതെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയാണു ലക്ഷ്യം. സൈബര്‍ സെക്യൂരിറ്റി ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയെന്നത് അമേരിക്കന്‍ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണു ട്രംപ് അധികാരമേറ്റതുമുതല്‍ ജോലി നഷ്ടമായത്. ട്രംപിന്റെ വിശ്വസ്തനും സ്‌പേസ് എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ അല്ലെങ്കില്‍ ഡോജ് ആണ് ജീവനക്കാരുടെ പ്രകടനം വിലയിരുത്തി ജോലിയില്‍നിന്ന് ഒഴിവാക്കുന്നത്. ഇതില്‍ പലരും ദേശീയ സുരക്ഷ, സാങ്കേതികവിദ്യ, ഇന്റലിജന്‍സ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക മേഖലകളില്‍ പ്രവര്‍ത്തിച്ചവരാണ്. റോയിട്ടേഴ്‌സിന്റെ കണ്ടെത്തല്‍ അനുസരിച്ചു കാര്യങ്ങള്‍ ലളിതമാണ്- ജോലി പോയ,…

    Read More »
  • Breaking News

    യോഗി ആദിത്യനാഥിന്റെ ബുള്‍ഡോസര്‍ രാജിന് സുപ്രീം കോടതിയുടെ തിരിച്ചടി; വീടുകള്‍ പൊളിച്ചതിന് 60 ലക്ഷം നഷ്ടപരിഹാരം നല്‍കണം; ‘കേസുകള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നത്; ഈ രാജ്യത്ത് നിയമമുണ്ടെന്ന് മറക്കരുത്’

    ന്യൂഡല്‍ഹി: യുപി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനു കനത്ത തിരിച്ചടി നല്‍കി സുപ്രീം കോടതി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ബുള്‍ഡോസറുമായി എത്തി വീടുകള്‍ പൊളിക്കുന്നത് അഭിമാനത്തോടെയാണു യോഗി സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നതെങ്കില്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു വിധിച്ചു. 2021ല്‍ പ്രയാഗ് രാജിലെ ആറു വീടുകള്‍ തകര്‍ത്ത സംഭവത്തിലാണ് ഓരോരുത്തര്‍ക്കും പത്തുലക്ഷം വീതം നല്‍കാന്‍ വിധി പറഞ്ഞത്. 2021ല്‍ പ്രയാഗ്രാജില്‍ ഒരു അഭിഭാഷകന്റെയും പ്രൊഫസറുടെയും മറ്റ് മൂന്ന് പേരുടെയും വീടുകള്‍ പൊളിച്ചുമാറ്റിയതിന് ചൊവ്വാഴ്ച സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും പ്രയാഗ്രാജ് വികസന അതോറിറ്റിയെയും വിമര്‍ശിച്ചു. നടപടി നിയമവിരുദ്ധവും വിവേചനരഹിതവുമാണെന്ന് അത്തരം കേസുകളില്‍ ഓരോന്നിനും ആറ് ആഴ്ചയ്ക്കുള്ളില്‍ 10 ലക്ഷം രൂപ നിശ്ചിത നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച്, ഇത്തരം കേസുകള്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു, അപ്പീല്‍ നല്‍കുന്നവരുടെ വസതികളും പൊളിച്ചുമാറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ‘ഈ കേസുകള്‍ നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു.…

    Read More »
  • Breaking News

    കോടികള്‍ ആവിയായോ? തലയില്‍ കൈവച്ച് ഐപിഎല്‍ ടീം മാനേജ്‌മെന്റുകള്‍; മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ താരങ്ങളുടെ പ്രകടനം ശോകം; നിരാശരാക്കി വെടിക്കെട്ടുകാര്‍; ഈ താരങ്ങള്‍ക്ക് ഇതെന്തുപറ്റി?

    ന്യൂഡല്‍ഹി: ഓരോ വര്‍ഷവും ഫ്രാഞ്ചൈസികള്‍ താരങ്ങളെ ടീമിനൊപ്പം ചേര്‍ക്കാര്‍ ചെലവിടുന്നതു കോടികളാണ്. ഇതില്‍ ചിലര്‍ പ്രതീക്ഷയ്‌ക്കൊത്തു തിളങ്ങുമെങ്കില്‍ മറ്റു ചിലര്‍ അമ്പേ നിരാശരാക്കും. ഇതില്‍ പ്രമുഖരും ഉണ്ടെന്നാണു കൗതുകകരം. ഇക്കുറിയും ഐപിഎല്ലില്‍ കോടികള്‍ പോക്കറ്റിലാക്കി ഓരോ ടീമിനൊപ്പം ചേര്‍ന്നവര്‍ എടുത്ത ‘പണി’യുടെ കണക്കുകളാണു പുറത്തുവന്നത്. 1. റിഷഭ് പന്ത്: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഈ വര്‍ഷത്തെ ലേലംവിളിയില്‍ ഏറ്റവും കൂടുതല്‍പേര്‍ മത്സരിച്ചതു റിഷഭ് പന്തിനെ സ്വന്തമാക്കാനാണ്. ഏറ്റവുമൊടുവില്‍ 27 കോടി രൂപയ്ക്കാണു ലക്‌നൗ റിഷഭിനെ സ്വന്തമാക്കിയത്. പണം വാങ്ങി പോയതല്ലാതെ ബാറ്റിംഗില്‍ തിളങ്ങാന്‍ ഇതുവരെ റിഷഭിനു കഴിഞ്ഞിട്ടില്ല. മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 15 റണ്‍സ് മാത്രം നേടി പിന്നിലാണ് ഈ വെടിക്കെട്ടുകാരന്‍. ലക്‌നൗ വിശ്വസിച്ചേല്‍പിച്ച ക്യാപ്റ്റന്‍സിയിലും ഇതുവരെയുള്ള കളികളില്‍ അമ്പേ പരാജയമാണു റിഷഭ്. ഇതുവരെയുള്ള കളികളിലെ ശരാരശി ആവറേജ് 7.50 മാത്രം.   2. രോഹിത് ശര്‍മ- മുംബൈ ഇന്ത്യന്‍സ് മുന്‍ മുംബൈ ക്യാപ്റ്റനും ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ രോഹിത് ശര്‍മ…

    Read More »
  • Breaking News

    ആദ്യം വാങ്കഡെ സ്‌റ്റേഡിയത്തില്‍; പിന്നീടു കുടുംബാംഗങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള മുംബൈ ഇന്ത്യന്‍സ് ബസില്‍; നീലപ്പടയെ വിടാതെ ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയ; ഹര്‍ദിക് പാണ്ഡ്യയെ വിടാതെ ആരാധകര്‍

    മുംബൈ: ആദ്യ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിനുശേഷം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെ ചുറ്റിപ്പറ്റി വീണ്ടുമൊരു പ്രണയകഥ. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തിനിടെ ശ്രദ്ധാകേന്ദ്രമായി ബ്രിട്ടിഷ് ഗായികയും ടെലിവിഷന്‍ അവതാരകയുമായ ജാസ്മിന്‍ വാലിയ. മുംബൈ കൊല്‍ക്കത്ത മത്സരത്തിന് വേദിയായ വാങ്കഡെ സ്റ്റേഡിയത്തിലും പിന്നീട് മുംബൈ ഇന്ത്യന്‍സിന്റെ ടീം ബസിലും ജാസ്മിന്‍ വാലിയയെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹമുള്ള വ്യക്തിയെന്ന നിലയിലാണ്, മുംബൈയുടെ മത്സരവേദിയില്‍ ജാസ്മിന്‍ വാലിയയുടെ സാന്നിധ്യം ചര്‍ച്ചയായത്. മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് അനായാസ ജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ഗാലറിയില്‍ ജാസ്മിന്‍ വാലിയയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. വേദിയില്‍ മുംബൈ ഇന്ത്യന്‍സിനും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കുമായി ആര്‍ത്തുവിളിക്കുന്ന ജാസ്മിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് മുംബൈ ടീം ബസിലും ഇവരെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.…

    Read More »
Back to top button
error: