Month: April 2025
-
Kerala
പ്രഥമാധ്യാപക തസ്തികയില്‍നിന്നു വിരമിച്ച് ഭര്‍ത്താവ്; ചുമതല ഏറ്റെടുത്ത് ഭാര്യ: അയിരൂര്‍ എംടിഎച്ച്എസിന് അപൂര്‍വ്വതയുടെ തിളക്കം
പത്തനംതിട്ട: പ്രഥമാധ്യാപക തസ്തികയില്‍ നിന്നു വിരമിച്ച ഭര്‍ത്താവില്‍ നിന്നു ചുമതല ഏറ്റെടുത്ത് ഭാര്യ. അയിരൂര്‍ എംടിഎച്ച്എസിലാണ് ഈ അപൂര്‍വ്വത. പ്രഥമാധ്യാപകനായുള്ള ദീര്‍ഘകാല സേവനത്തിനു ശേഷം വിരമിച്ച നൈനാന്‍ കോശിക്ക് പകരമാണ് ഭാര്യ സിമി ജോണ്‍ ചുമതലയേറ്റത്. സിമിയെ പൂക്കള്‍ നല്‍കിയാണ് നൈനാന്‍ കോശി വരവേറ്റത്. വരവേല്‍പ്പിന് നന്ദി അറിയിച്ച് ഭര്‍ത്താവിന് കൈ കൊടുത്ത് സിമി ജോണ്‍ പ്രഥമാധ്യാപികയായി ചുമതലയേറ്റു. സ്‌കൂള്‍ ജീവനക്കാരും പിടിഎ ഭാരവാഹികളും കേക്ക് മുറിച്ച് മധുരം പങ്കിട്ടു. സ്‌കൂള്‍ മാനേജര്‍ സൈമണ്‍ ഏബ്രഹാം നിയമന ഉത്തരവ് കൈമാറി. പിടിഎ പ്രസിഡന്റ് ജോസ് ജോര്‍ജ് പൊന്നാടയണിയിച്ചു. 2002ലാണ് നൈനാന്‍ കോശി അധ്യാപകനായി സ്‌കൂളിലെത്തുന്നത്. 15 വര്‍ഷം പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ചു. 2011ല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ സ്‌കൂള്‍ തുടര്‍ച്ചയായി പിന്നീട് ഈ നേട്ടം കൈവരിച്ചു. നൈനാന്‍ കോശി ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പിതാവ് കെ.എസ്. കോശി പ്രിന്‍സിപ്പലായിരുന്നു. അധ്യാപികയായി 25 വര്‍ഷത്തെ സേവനത്തിനു ശേഷമാണ്…
Read More » -
Crime
പെന്‍ഡ്രൈവുമായി എത്തുന്നവര്‍ക്ക് 15 രൂപയ്ക്ക് എമ്പുരാന്‍ വ്യാജപതിപ്പ്; യുവതി കസ്റ്റഡിയില്‍
കണ്ണൂർ: പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽനിന്ന് എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പ് പിടികൂടി. സ്ഥാപനത്തിലെ ജീവനക്കാരി കീരിയാട് സ്വദേശി രേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൻഡ്രൈവുമായി എത്തുന്നവർക്ക് 15 രൂപ ഈടാക്കി സിനിമ പകർത്തി നൽകുന്നെന്ന വിവരം സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജിനു ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. സ്ഥാപനത്തിലെ കംപ്യൂട്ടറിൽ സിനിമയുടെ പകർപ്പു കണ്ടെടുത്ത പൊലീസ് ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു. ഇന്റർനെറ്റ്, ഫോട്ടോസ്റ്റാറ്റ്, ലാമിനേഷൻ, പ്രിന്റിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനം പാപ്പിനിശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ളതാണ്.
Read More » -
LIFE
സില്‍ക്ക് ചിത്രത്തില്‍ നായകനായി, 17 ാം വയസില്‍ ജീവനൊടുക്കി; ഉര്‍വശി സഹോദരിമാരുമാരുടെ നന്ദുവിന് സംഭവിച്ചത് എന്ത്?
മലയാള സിനിമയില്‍ ചെറുപ്പം മുതല്‍ തന്നെ തിളങ്ങി നിന്ന സഹോദരി നടിമാരാണ് കലാരഞ്ജിനി, കല്പന, ഉര്‍വ്വശി. തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരായിരുന്നു മൂവരും. ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് മൂവരുടെയും പ്രത്യേകത. 2016 ല്‍ കല്പനയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കലാരഞ്ജിനിയും ഉര്‍വശിയും ഇപ്പോഴും സിനിമയില്‍ സജീവമാണ്. ഇവരില്‍ ഏറ്റവും ഇളയ ആളാണ് ഉര്‍വ്വശി. ഇവര്‍ മൂന്നു പേര്‍ അല്ലാതെ ഇവരുടെ കുടുംബത്തില്‍ നിന്ന് മറ്റു രണ്ട് പേര്‍ കൂടി സിനിമയില്‍ ഉണ്ടായിരുന്നു. ഇവരുടെ സഹോദരന്മാരും സിനിമയിലെത്തി തിളങ്ങിയവരാണ്. കമല്‍ റോയ് ആണ് ഇവരുടെ ഒരു സഹോദരന്‍, ഇവരുടെ ഇളയ സഹോദരന്‍ നന്ദുവിനെ ചില മലയാളികളെങ്കിലും അറിയും. പ്രിന്‍സ് എന്നാണ് നന്ദുവിന്റെ യഥാര്‍ത്ഥ പേര്. സിനിമയില്‍ എത്തിയ ശേഷമാണ് പ്രിന്‍സ്, നന്ദു എന്ന പേര് മാറ്റിയത്. ഒരു സിനിമയില്‍ നായകനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് നന്ദു. സില്‍ക് സ്മിത നായികയായി എത്തിയ ലയനം എന്ന ബി ഗ്രേഡ്…
Read More » -
Breaking News
ക്രിക്കറ്റ് സീസൺ- അൺലിമിറ്റഡ് ഓഫർ കാലാവധി ഏപ്രിൽ 15 വരെ നീട്ടി റിലയൻസ് ജിയോ
കൊച്ചി: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമേകാൻ അൺലിമിറ്റഡ് ജിയോഹോട്‌സ്റ്റാർ ഓഫർ കാലാവധി നീട്ടി ജിയോ. ഏപ്രിൽ 15ലേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികൾക്ക് വൻവിരുന്നൊരുക്കിയ റിലയൻസ് ജിയോ അൺലിമിറ്റഡ് ഓഫർ മാർച്ച് 17നാണ് കമ്പനി പ്രഖ്യാപിച്ചത്. മാർച്ച് 31നായിരുന്നു ഓഫർ അവസാനിക്കേണ്ടിയിരുന്നത്. അതാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. ക്രിക്കറ്റ് സീസൺ മുൻനിർത്തി പരിധിയില്ലാത്ത ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും എക്സ്‌ക്ലൂസിവ് ഓഫറുകളുണ്ട്. ജിയോ സിമ്മും 299 രൂപയ്ക്കോ അതിന് മുകളിലോ ഉള്ള പ്ലാനുമുണ്ടെങ്കിൽ മുമ്പെങ്ങും അനുഭവിക്കാത്ത തരത്തിൽ ഉപഭോക്താക്കൾക്ക് ഈ ക്രിക്കറ്റ് സീസൺ ആസ്വദിക്കാം. എന്തെല്ലാമുണ്ട് അൺലിമിറ്റഡ് ഓഫറിൽ? 1. 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ ടിവിയിലും മൊബൈലിലും 4കെ ക്വാളിറ്റിയിൽ ആസ്വദിക്കാം. ഈ സീസണിലെ എല്ലാ മത്സരങ്ങളും നിങ്ങളുടെ ഹോം ടിവിയിലോ മൊബൈലിലോ 4കെ യിൽ കാണാം, തികച്ചും സൗജന്യമായി. 2. വീട്ടിലേയ്ക്കുള്ള 50 ദിവസത്തെ സൗജന്യ ജിയോഫൈബർ / എയർഫൈബർ ട്രയൽ കണക്ഷൻ 4കെ യിൽ വളരെ…
Read More » -
Breaking News
ഇടിയുടെ ‘പഞ്ചാര പഞ്ച്.. ‘ആലപ്പുഴ ജിംഖാന’യിലെ പുതിയ ഗാനവുമെത്തി, ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിലേക്ക്
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. വിഷു റിലീസായി ഏപ്രിൽ 10നു എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമായ എവരിഡേ.. ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. രണ്ടാമത്തെ ഗാനമായ ‘പഞ്ചാര പഞ്ച്’ ആലപിച്ചിരിക്കുന്നത് ആന്റണി ദാസനും വിഷ്ണു വിജയും ചേർന്നാണ്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് ‘ആലപ്പുഴ ജിംഖാന’യുടെ സംഗീതം നിർവ്വഹിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല, ഫാലിമി, പ്രേമലു തുടങ്ങിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയതും വിഷ്ണു വിജയാണ്. ചിത്രത്തിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലൂടെ എത്തിയ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ് വൻ തുകക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് കരസ്ഥമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴും ട്രെൻഡിങ്ങിൽ…
Read More » -
Breaking News
കാക്കിയഴിക്കാന്‍ കറുത്ത മുത്ത്; 18-ാം വയസില്‍ തുടങ്ങി അസി. കമാന്‍ഡന്റ് ആയി ഐ.എം. വിജയന്‍ വിരമിക്കുന്നു; കളമൊഴിയുന്നത് കാല്‍പന്തിലെ അത്ഭുതം; രാഷ്ട്രീയത്തിലേക്കില്ല; സിനിമയില്‍ തുടരും; പാവപ്പെട്ട കുട്ടികള്‍ക്കായി ഫുട്‌ബോള്‍ അക്കാദമിയും സ്വപ്നം
തൃശൂരിന്റെ നാട്ടുമ്പുറങ്ങളില്‍ പന്തുതട്ടി ലോകത്തോളം വളര്‍ന്ന ഇന്ത്യയുടെ കറുത്തമുത്ത് ഒദ്യോഗിക വേഷം അഴിക്കുന്നു. എം.എസ്.പി. അസിസ്റ്റന്‍ഡ് കമാന്‍ഡ് പദവിയില്‍നിന്ന് ഈ മാസം 30ന് ഐ.എം. വിജയന്‍ സ്ഥാനമൊഴിയും. ഇനിയുള്ള നാളുകള്‍ സിനിമകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് അക്കാദമിയുമൊക്കയായി തൃശൂരിന്റെ സ്വന്തം ‘ഗഡി’ കളത്തിലുണ്ടാകും. 1986 ല്‍ നടന്ന കേരള പൊലീസ് ടീമിന് വേണ്ടിയുള്ള സെലക്ഷന്‍ ട്രയല്‍സാണ് രംഗം മികവാര്‍ന്ന കളിയ ടവുകളും അസാമാന്യ മെയ്വഴക്കവും കാലിലൊളിപ്പിച്ച് ചടുല നീക്കങ്ങളോടെ കളിക്കളത്തില്‍ നൃത്തം ചവിട്ടിയൊ രു പതിനേഴുകാരന്‍ അന്ന് ഡിജിപിയായിരുന്ന എം.കെ.കെ. ജോസഫിന് ആ കളിമിടുക്ക് നന്നേ ബോധിച്ചു. പക്ഷേ, 18 വയസ് തികയാത്തതിനാല്‍ ടീമിലെടുക്കാനാവില്ല. അ സാമാന്യനായ ആ കായിക പ്രതിഭയെ ഒഴിവാക്കാനുമാ വില്ല. ആറുമാസത്തിലധികം അതിഥി താരമായി പൊലീസ് ടീമില്‍ കളിച്ചു. ‘വിജയന്‍ എന്നൊരു കളിക്കാരന്‍ പയ്യ നുണ്ട്. പൊലീസിന്റെ ഭാഗമാക്കണം’- മുഖ്യമന്ത്രി കെ. ക രുണാകരനോട് ശിപാര്‍ശ ചെയ്തതും എം.കെ. ജോസ ഫാണ്. 1987ല്‍ കൃത്യം 18 തികഞ്ഞപ്പോള്‍ അപ്പോയ്ന്റ്‌മെന്റ്…
Read More » -
Crime
കേരള ബാങ്ക് ഒരാഴ്ച മുന്‍പ് വീട് ജപ്തി ചെയ്തു; ആലപ്പുഴയില്‍ യുവാവ് വീടിന് സമീപം മരിച്ച നിലയില്‍
ആലപ്പുഴ: ജപ്തിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയാതായി പരാതി. ആലപ്പുഴ പുന്നപ്രയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പുന്നപ്ര പറവൂര്‍ സ്വദേശി പ്രഭുലാല്‍ (38) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. ജപ്തിയ്ക്ക് ശേഷം വീടിന്റെ തിണ്ണയിലാണ് യുവാവ് കഴിഞ്ഞിരുന്നതെന്ന് അച്ഛന്‍ അനില്‍ മാധ്യമങ്ങളോടു പറഞ്ഞു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജപ്തിക്ക് ശേഷം മകന്‍ വലിയ മനോവിഷമത്തിലായിരുന്നു എന്നും അനില്‍ പറഞ്ഞു. മാര്‍ച്ച് 30ന് വീട് ജപ്തി ചെയ്യുമെന്നാണ് കേരള ബാങ്ക് അറിയിച്ചിരുന്നത്. എന്നാല്‍ പറഞ്ഞതിലും ഒരാഴ്ച മുന്‍പെത്തി ബാങ്ക് വീട് ജപ്തി ചെയ്തു. അവശ്യ സാധനങ്ങള്‍ ഒന്നും എടുക്കാന്‍ സമ്മതിച്ചില്ലെന്നും അനില്‍ ആരോപിച്ചു. ജപ്തി നോട്ടീസ് ലഭിച്ചപ്പോള്‍ തന്നെ വായ്പാ തിരിച്ചടവിന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നുവെന്നും പ്രഭുലാലിന്റെ കുടുംബം പറയുന്നു. കെട്ടിട നിര്‍മ്മാണതൊഴിലാളിയായിരുന്നു പ്രഭുലാല്‍. ജോലിക്കിടയില്‍ വീണ് നട്ടെല്ലിന് ക്ഷതമേറ്റതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. കേരളബാങ്ക്…
Read More » -
Kerala
വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ മോന്ത അടിച്ച് പൊളിക്കും! പഞ്ചായത്ത് സെക്രട്ടറിയെ വിരട്ടി പട്ടാമ്പി എംഎല്‍എ
പാലക്കാട്: സഹോദരിയെ അപമാനിച്ച ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എംഎല്‍എയുടെ സഹോദരി ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ജഗദീഷിന് മുമ്പാകെയെത്തിയത്. എന്നാല്‍, വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ സെക്രട്ടറി അപമാനിച്ചു എന്നും അതുകൊണ്ടാണ് മോശം ഭാഷ ഉപയോഗിക്കേണ്ടി എം എല്‍ എ പറയുന്നത്. വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ അറിയില്ലെങ്കില്‍ മോന്ത അടിച്ച് പൊളിക്കുമെന്നും നേരിട്ട് വരാന്‍ അറിയാമെന്നും എം എല്‍ എ പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഞാന്‍ നിയമസഭയില്‍ ആയതുകൊണ്ടാണ് ഇപ്പോള്‍ വരാത്തതെന്നും മുഹ്‌സിന്‍ ഫോണിലൂടെ പറയുന്നുണ്ട്. പെണ്‍കുട്ടി അവിടെ വന്നു കരഞ്ഞിട്ടല്ലേ പോയതെന്നും ഈ വര്‍ത്താനം ഇനി പറഞ്ഞാല്‍ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ എന്നും മുഹ്‌സീന്‍ പറയുന്നുണ്ട്. വനിതാ മെമ്പര്‍മാരോടും പഞ്ചായത്ത് സെക്രട്ടറി മോശമായി സംസാരിച്ചെന്നതടക്കമുള്ള കാര്യങ്ങളും എംഎല്‍എ ഫോണിലൂടെ വിവരിക്കുന്നുണ്ട്. ജനുവരി 20 നാണ് സംഭവം നടന്നത്. സെക്രട്ടറിക്ക് സ്ഥലംമാറ്റം കിട്ടിയ…
Read More » -
Kerala
കുടയെടുക്കാന്‍ മറക്കരുത്!!! ഇന്ന് മുതല്‍ ശനിയാഴ്ച വരെ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി…
Read More » -
India
സനാതന ധര്‍മം പാലിക്കാന്‍ പോരാടി, സ്വാമി ‘ആവിയായി’? നിത്യാനന്ദ സമാധിയായെന്ന് അനുയായി
ചെന്നൈ: വിവാദ നായകനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരനാണ് ഇക്കാര്യം അറിയിച്ചത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലായിരുന്നു വെളിപ്പെടുത്തല്‍. സനാതന ധര്‍മം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി ‘ജീവത്യാഗം’ ചെയ്‌തെന്നാണ് സുന്ദരേശ്വരന്‍ അനുയായികളെ അറിയിച്ചത്. എന്നാല്‍ നിത്യാനന്ദ മരണപ്പെട്ടുവെന്നുള്ള വാര്‍ത്തകള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നിഷേധിക്കുന്നുണ്ട്. മരണവാര്‍ത്ത ഏപ്രില്‍ ഫൂള്‍ എന്ന അര്‍ഥത്തില്‍ പങ്കുവച്ചതാണോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ പലരും ഉന്നയിക്കുന്നുണ്ട്. നേരത്തെയും നിരവധി തമിഴ്, ദേശീയ മാധ്യമങ്ങള്‍ നിത്യാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യനന്ദയുടെ ജനനം. പിന്നീട് ആത്മീയതയിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്, അദ്ദേഹം വലിയ തോതില്‍ ഭക്തരെ ആകര്‍ഷിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഒന്നിലധികം ആശ്രമങ്ങളും കെട്ടിപ്പടുത്തു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെയാണ് 2010ല്‍ സിനിമ നടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അശ്ലീല വീഡിയോ പുറത്തുവന്നത്. ഇതിനിടെ ബലാത്സംഗ,…
Read More »