Month: April 2025

  • Breaking News

    75 വയസ് കഴിഞ്ഞവര്‍ മന്ത്രി പദവിയില്‍ വേണ്ടെന്നത് ബിജെപിയുടെ അലിഖിത നിയമം; മോദിക്കു പിന്നാലെ വിരമിക്കല്‍ അഭ്യൂഹവുമായി യോഗി ആദിത്യനാഥ്; രാഷ്ട്രീയം മുഴുവന്‍ സമയ ജോലിയല്ല, സന്യാസമാണു വഴിയെന്നും ആദിത്യനാഥ്

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വിരമിക്കല്‍’ അഭ്യൂഹങ്ങള്‍ക്കു പിന്നാലെ രാഷ്ട്രീയഭാവിയെക്കുറിച്ച് മനസ്സ് തുറന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഴുവന്‍ സമയ ജോലിയായി താന്‍ രാഷ്ട്രീയത്തെ കാണുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് വ്യക്തമാക്കി. മോദിയുടെ പിന്‍ഗാമിയായി യോഗിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നതിനിടെയാണ് ആദിത്യനാഥ് തന്റെ ഭാഗം പറയുന്നത്. ”നോക്കൂ, ഞാന്‍ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാണ്. യുപിയിലെ ജനങ്ങള്‍ക്കുവേണ്ടി ബിജെപിയാണ് എന്നെ ഈ സ്ഥാനത്ത് നിയോഗിച്ചത്. രാഷ്ട്രീയം എന്റെ മുഴുവന്‍ സമയ ജോലിയല്ല. ഞാനിപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ യാഥാര്‍ഥ്യത്തില്‍ ഞാനൊരു യോഗിയാണ്.’ ആദിത്യനാഥ് പറഞ്ഞു. 75 വയസ്സ് തികയുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കുമെന്ന ശിവസേന എംപി സഞ്ജയ് റാവുത്തിന്റെ പരാമര്‍ശത്തിനു പിന്നാലെ വലിയ ചര്‍ച്ചകളാണുയരുന്നത്. 75 കഴിഞ്ഞവര്‍ മന്ത്രി പദവിയില്‍ തുടരേണ്ടെന്ന ബിജെപിയുടെ അലിഖിത നിയമത്തെ ചൂണ്ടിക്കാട്ടിയാണ് റാവുത്തിന്റെ പരാമര്‍ശം. സെപ്റ്റംബര്‍ 17നാണ് മോദിക്ക് 75 വയസാകുന്നത്. അതേസമയം, ഇത്തരം നിയമങ്ങളൊന്നും ഇല്ലെന്ന്…

    Read More »
  • Breaking News

    വയോധികയെ ഭർത്താവും മകനും മരുമകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു, കുക്കറിന്റെ മൂടി കൊണ്ടുള്ള അടിയിൽ ​ഗുരുതര പരുക്ക് ​

    കോഴിക്കോട്: ബാലുശ്ശേരിയിൽ ഭർത്താവിന്റേയും മകന്റെയും മരുമകളുടെയും മർദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം. സംഭവത്തിൽ നടുക്കണ്ടി സ്വദേശി രതിക്കാണു ​ഗുരുതരമായി പരുക്കേറ്റത്. രതിയെ ഭർത്താവ് ഭാസ്കരൻ, മകൻ രബിൻ, മരുമകൾ ഐശ്വര്യ എന്നിവർ ചേർന്നു കുക്കറിന്റെ മൂടി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. ഇവരെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • Breaking News

    മരണപ്പെട്ട ഐബി ഉദ്യോഗസ്‌ഥയെ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കി, സുകാന്ത് ഇതുവരെ മകളിൽ നിന്ന് തട്ടിയെടുത്തത് 3.5 ലക്ഷം- പിതാവ്, ഐബി ഉദ്യോഗസ്‌ഥനെതിരെ ലുക്കൗട്ട് നോട്ടിസ്

    തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്‌ഥയെ സഹപ്രവർത്തകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുള്ളതായി ഉദ്യോഗസ്ഥയുടെ പിതാവ്. സഹപ്രവർത്തകനായ സുകാന്ത് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ഇതുവരെ 3.5 ലക്ഷം രൂപയോളം മകളിൽനിന്നു തട്ടിയെടുത്തെന്നും പിതാവ് ആരോപിച്ചു.ഇതു സംബന്ധിച്ച തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 14 കാരി ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവം; കസ്റ്റഡിയിലായിരുന്ന അയല്‍വാസിയെ വിട്ടയച്ചു നിലവിലെ അന്വേഷണം തൃപ്തികരമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഒളിവിൽ കഴിയുന്ന സുകാന്തിനെ പിടികൂടാൻ പോലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് പോലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥയായിരുന്ന 23 വയസുകാരി മാർച്ച് 23നാണ് തിരുവനന്തപുരത്ത് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. കൊച്ചി വിമാനത്താവളത്തിൽ ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്തുമായി ഐബി പരിശീലന കാലത്താണ് അടുപ്പത്തിലായത്. പിന്നീട് പലവട്ടമായി ഇയാൾ ഐബി ഉദ്യോഗസ്ഥയിൽനിന്ന് പണം വാങ്ങിയെന്നും ശമ്പളമുൾപ്പെടെ പൂർണമായും സുകാന്തിന്റെ അക്കൗണ്ടിലേക്ക്…

    Read More »
  • Crime

    14 കാരി ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവം; കസ്റ്റഡിയിലായിരുന്ന അയല്‍വാസിയെ വിട്ടയച്ചു

    പത്തനംതിട്ട: വലഞ്ചുഴിയില്‍ 14 കാരി ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അയല്‍വാസിയായ യുവാവിനെ വിട്ടയച്ചു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ യുവാവിനെതിരെ തെളിവില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി കുടുംബത്തിനൊപ്പം ഉത്സവം കാണാന്‍ പോയ ഒമ്പതാം ക്ലാസുകാരിയാണ് ആറ്റില്‍ ചാടി ജീവനൊടുക്കിയത്. വിദ്യാര്‍ത്ഥിയുടെ പിതാവ് അയല്‍വാസിയായ യുവാവിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഴൂര്‍ സ്വദേശിയായ ശരത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, വിദ്യാര്‍ത്ഥി ആറ്റില്‍ ചാടി ജീവനോടുക്കിയതില്‍ യുവാവിനെതിരെ തെളിവ് ഇല്ലെന്നാണ് പൊലീസ് പറയുന്നത്. വിശദമായി ചോദ്യം ചെയ്തതിനുശേഷം വൈകിട്ടോടെ യുവാവിനെ വിട്ടയച്ചു. അസ്വാഭാവിക മരണത്തിന് എടുത്ത കേസില്‍ വിശദമായ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി വലഞ്ചൂഴി ക്ഷേത്രത്തില്‍ പടയണി കാണാനാണ് കുടുംബത്തിനൊപ്പം ഒമ്പതാം ക്ലാസുകാരി പോയത്. സ്ഥലത്ത് തര്‍ക്കം ഉണ്ടാവുകയും പെണ്‍കുട്ടി ആറ്റില്‍ ചാടുകയും ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. അച്ഛനെയും സഹോദരനെയും അയല്‍വാസിയായ യുവാവ് മര്‍ദ്ദിച്ചു. അതിന്റെ വിഷമത്തില്‍ പെണ്‍കുട്ടി വെള്ളത്തിലേക്ക് ചാടി എന്നായിരുന്നു അച്ഛന്‍ നല്‍കിയ…

    Read More »
  • India

    മനസമാധാനത്തോടെ ജീവിക്കാന്‍ ഭാര്യയെ കാമുകന് കെട്ടിച്ചുകൊടുത്തു; സംഭവത്തില്‍ ‘എംപുരാന്‍’ ട്വിസ്റ്റ്!

    ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യുവാവ് ഭാര്യയെ കാമുകന് വിവാഹം ചെയ്തു കൊടുത്ത വാര്‍ത്ത വൈറലായിരുന്നു. എന്നാല്‍ സംഭവത്തില്‍ ഒരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണെന്നാണ് വിവരം. ബബ്ലു എന്ന യുവാവ് തന്റെ ഭാര്യ രാധികയ്ക്ക് വികാസ് എന്നയാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം, ഭാര്യയെ കാമുകനായ വികാസിനെ വിവാഹം കഴിക്കാന്‍ അനുവദിക്കുകയായിരുന്നു ബബ്ലു. ഭാര്യയെ ഉടനടി ക്ഷേത്രത്തില്‍ കൊണ്ടുപോയി ആചാരപ്രകാരം കാമുകന് വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബബ്ലു വികാസിന്റെ വീട്ടിലേക്ക് എത്തി രാധികയെ തിരികെ കൊണ്ടുപോകുകയായിരുന്നു. ഏഴും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ പരിപാലിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് ബബ്ലു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് വികാസും കുടുംബവും രാധികയെ ബബ്ലുവിനൊപ്പം മടങ്ങാന്‍ അനുവദിച്ചു. ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയം; വിവാഹം നടത്തിക്കൊടുത്ത് യുവാവ്! കുടുംബം തുടക്കം മുതല്‍ തന്നെ വിവാഹത്തെ എതിര്‍ത്തിരുന്നുവെന്നും ബബ്ലു തന്റെ കുട്ടികളെ കൊണ്ടുവന്നപ്പോള്‍, രാധിക മടങ്ങുന്നത് തടയാന്‍ കഴിഞ്ഞില്ലെന്നും വികാസിന്റെ അമ്മ ഗായത്രി പറഞ്ഞു. കുട്ടികളെ ഒറ്റക്ക് പരിപാലിക്കാന്‍…

    Read More »
  • Breaking News

    ഇക്കുറി കലിപ്പില്ല; പ്രസംഗിക്കുമ്പോള്‍ മൈക്കിലൂടെ അപസ്വരം; അവതാരകയെ അടുത്തുവിളിച്ച് ഉപദേശിച്ച് പിണറായി വിജയന്‍; കാല്‍തൊട്ടു വണങ്ങി അവതാരിക; പൊട്ടിച്ചിരിച്ച് വേദിയിലുള്ളവര്‍

    തിരുവനന്തപുരം: പ്രസംഗിക്കുമ്പോള്‍ മറ്റൊരു മൈക്കിലൂടെ അപസ്വരം പുറപ്പെടുവിക്കരുതെന്ന് ഉപദേശിച്ച മുഖ്യമന്ത്രി പി ണറായി വിജയന്റെ കാല്‍തൊട്ടു വണങ്ങി അവതാരക. ശാസ്തമം ഗലം ശ്രീരാമകൃഷ്ണാശ്രമം ആശു പത്രിയുടെ നെട്ടയത്ത് നടന്ന നഴ്‌സിങ് കോളജ് മന്ദിരോദ്ഘാ ടനവേദിയിലാണ് സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ അവതാരക പുറകില്‍ മാറിനില്‍ ക്കുകയായിരുന്നു. അവരുടെ കൈയിലുണ്ടായിരുന്ന കോര്‍ ഡ്യുഡ്‌ലെസ് മൈക്കില്‍നിന്ന് കൈ തട്ടുമ്പോഴുള്ള ശബ്ദം രണ്ടുതവണ ഉയര്‍ന്നു. പ്രസംഗം അവസാനിപ്പിച്ച് കസേരയിലിരുന്ന മുഖ്യമന്ത്രി മറുഭാഗ ത്തുനിന്ന അവതാരകയെ അടുത്തേക്കു ക്ഷണിച്ചു. കൈയില്‍ മൈക്കുമായിവന്ന അവരോടു പ്രസംഗത്തിനിടയിലെ ശബ്ദത്തെക്കുറിച്ച് സൂചിപ്പിച്ച മുഖ്യമന്ത്രി അതൊഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അനുസരണയോടെ കേട്ടുനിന്ന അവതാരക കുനിഞ്ഞ് അദ്ദേഹത്തിന്റെ കാല്‍തൊട്ടു വണങ്ങി. വേദിയിലുണ്ടായിരുന്നവരെ ചിരിപ്പിച്ച സംഭവമായിരുന്നു ഇത്.  

    Read More »
  • Breaking News

    എമ്പുരാന്‍ പ്രദര്‍ശനത്തിന് എതിരേ ഹര്‍ജി നല്‍കിയ സംഘപരിവാറുകാരനെ ബിജെപി ജില്ല കമ്മിറ്റി പുറത്താക്കി! ഹര്‍ജിയുമായി ബന്ധമില്ലെന്ന് ജില്ല പ്രസിഡന്റ്; ആര്‍എസ്എസ് നിലപാടിന് ഒപ്പം നിന്നതിനുള്ള സമ്മാനമെന്ന് പ്രവര്‍ത്തകര്‍

    തൃശൂര്‍: രാജ്യമെമ്പാടും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എമ്പുരാന്‍ സിനിമയ്‌ക്കെതിരേ രംഗത്തു വന്നതിനു പിന്നാലെ സിനിമയ്‌ക്കെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ബിജെപി പ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍. തൃശൂര്‍ സ്വശേദിയായ വി.വി. വിജീഷിനെയാണു പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് വിജീഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് നടപടി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാലാണ് വിജീഷിനെ സസ്‌പെന്റ് ചെയ്യുന്നതെന്ന് ബിജെപി തൃശൂര്‍ സിറ്റി ജില്ല പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് അറിയിച്ചു. വിജീഷ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതാണ് ബിജെപി നിലപാടെന്നും ഇത്തരത്തില്‍ ഹര്‍ജി നല്‍കാന്‍ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നുവെന്നും വിജീഷ് നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്റണി പെരുന്പാവൂര്‍ എന്നിവരെ കൂടാതെ കേന്ദ്രസര്‍ക്കാരിനെയും ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ ആക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ…

    Read More »
  • Movie

    ’40 വര്‍ഷത്തെ സിനിമാജീവിതത്തിലാദ്യം, എന്റെ 7 തീയേറ്ററിലും അടുത്ത ആഴ്ചത്തേതുള്‍പ്പെടെ എല്ലാഷോയും ഹൗസ്ഫുള്‍’

    റിലീസിനുശേഷമുള്ള ആദ്യത്തെ അഞ്ച് ദിവസങ്ങളിലും ഹൗസ്ഫുള്‍ ഷോ ആയി പോകുന്നത് തന്റെ നാല്‍പത് വര്‍ഷത്തെ സിനിമ-തീയേറ്റര്‍ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് എമ്പുരാനെ കുറിച്ച് നിര്‍മ്മാതാവും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍. തന്റെ ഏഴ് തീയേറ്ററുകളില്‍ എല്ലാ ഷോയും ഹൗസ് ഫുള്ളായാണ് പോകുന്നതെന്നും അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും പൂര്‍ണമായതായും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് എമ്പുരാന്‍ സിനിമയുടെ വിജയമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ലിബര്‍ട്ടി ബഷീറിന്റെ പോസ്റ്റ് എന്റെ നാല്‍പ്പത് വര്‍ഷത്തെ സിനിമാ തിയ്യേറ്റര്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തീയ്യേറ്ററിലും ഹൗസ്ഫുള്‍ ഷോയാണ് നടന്ന് പോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്. ഇത് ആദ്യ സംഭവമാണ്. ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് എമ്പുരാന്‍ സിനിമയുടെ ഈ വിജയം -ലിബര്‍ട്ടി ബഷീര്‍

    Read More »
  • Kerala

    വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെയാണ് മുന്നറിയിപ്പ്. ചൊവ്വ: എറണാകുളം, പാലക്കാട്, വയനാട് ബുധന്‍ : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് വ്യാഴം : പാലക്കാട്, മലപ്പുറം, വയനാട് വെളളി : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.  

    Read More »
  • Crime

    കഞ്ചാവ് പിടിച്ചെടുത്ത സംഭവം; ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

    തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് കീഴിലെ ഹോസ്റ്റലില്‍നിന്നല്ല ചൊവ്വാഴ്ച രാവിലെ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. സര്‍ക്കാരിന്റെ കീഴിലുള്ള ഹോസ്റ്റല്‍ ആണതെന്ന് വ്യക്തമാക്കിയ വിസി, റെയ്ഡ് നടത്തിയ തീരുമാനത്തെ അഭിനന്ദിച്ചു. എല്ലാ ഹോസ്റ്റലുകളിലും റെയ്ഡ് നടത്തണമെന്നാണ് യൂണിവേഴ്സിറ്റിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാലയില്‍ പഠിക്കണമെങ്കില്‍ ഇനി ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം എഴുതി വാങ്ങുമെന്നും വിസി വ്യക്തമാക്കി. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ മിന്നല്‍ പരിശോധന; മുറികളില്‍നിന്നും കഞ്ചാവ് പിടികൂടി ഇന്ന് രാവിലെയാണ് തിരുവനന്തപുരം പാളയം എല്‍എംഎസ് ചര്‍ച്ചിന് സമീപത്തുള്ള മെന്‍സ് ഹോസ്റ്റലില്‍ എക്സൈസ് മിന്നല്‍ പരിശോധന നടത്തിയത്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ ക്യാമ്പസുകളിലെ വിദ്യാര്‍ഥികളാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാല്‍ പുറത്തുനിന്നുള്ളവരും പഠനം കഴിഞ്ഞവരും ഇവിടെ താമസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    Read More »
Back to top button
error: