Month: April 2025
-
Crime
ഡല്‍ഹിയില്‍ പരീക്ഷയ്ക്ക് പോയി, പൊള്ളലേറ്റ നിലയില്‍ ഹരിയാനയില്‍ കണ്ടെത്തി; 25 കാരിയായ വനിതാഡോക്ടര്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന രാജസ്ഥാന്‍ സ്വദേശി ഭാവന യാദവ് (25) ആണ് മരിച്ചത്. ഹരിയാനയിലെ ഹിസാറില്‍വച്ചാണ് ഭാവനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. തുടര്‍ന്ന് അമ്മയെ വിവരമറിയിച്ചു. അവര്‍ മകളെ ജയ്പൂരിലേക്ക് കൊണ്ടുപോയി. ജയപൂരില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഓണ്‍ലൈനായി ക്ലാസില്‍ പങ്കെടുത്തിരുന്ന ഭാവന പ്രതിവാര പരീക്ഷയ്ക്കായി ഡല്‍ഹിയിലേക്ക് പോയതായിരുന്നു. എന്നാല്‍ എങ്ങനെ ഹിസാറില്‍ എത്തിയെന്നോ അവിടെ എന്താണ് സംഭവിച്ചതെന്നോ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ അമ്മ ഗായത്രി യാദവ് പരാതി നല്‍കിയിട്ടുണ്ട്. മകള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയും പരീക്ഷകള്‍ക്കായി ആഴ്ച തോറും ഡല്‍ഹിയിലേക്ക് പോകുകയുമായിരുന്നുവെന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. ഏപ്രില്‍ 21 ന് ഡല്‍ഹിയില്‍ പരീക്ഷയുണ്ടായിരുന്നു. അവിടെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സഹോദരിക്കൊപ്പമാണ് ഭാവന താമസിച്ചിരുന്നത്. ഏപ്രില്‍ 21, 22 തീയതികളില്‍ ഭാവന സഹോദരിയോടൊപ്പം താമസിച്ച് പരീക്ഷ എഴുതി. ഏപ്രില്‍ 23 ന് ഭാവന തന്നെ വിളിച്ച് നാളെ രാവിലെ…
Read More » -
Kerala
തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണം: സ്‌പോണ്‍സര്‍ഷിപ്പിലൂടെ സാധനങ്ങള്‍ വാങ്ങിയെന്ന് സമ്മതിച്ച് പൊലീസ്; മുഖ്യമന്ത്രിയുടെ വാദം തള്ളി
മലപ്പുറം: തിരൂരങ്ങാടിപൊലീസ് സ്റ്റേഷന്‍ നവീകരണത്തിന് സ്‌പോണ്‍സര്‍ഷിപ്പിലൂടെ സാധനസാമഗ്രികള്‍ വാങ്ങിയതായി സമ്മതിച്ചു പൊലീസ്. തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ ഐപിഎസ് പരാതിക്കാരന് നല്‍കിയ മറുപടിയിലാണ് സ്റ്റേഷന്‍ പരിധിയിലെ സ്ഥാപനങ്ങളില്‍ നിന്ന് സൗജന്യമായി സാധനങ്ങള്‍ വാങ്ങിയതായിപറയുന്നത്. എന്നാല്‍ കടകളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നത്. 2022ല്‍ കെ പി എ മജീദ് എംഎല്‍എ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിനാണ് പൊലീസ് സ്റ്റേഷന്‍ നവീകരണത്തിന് ആരില്‍ നിന്നും പാരിതോഷികമായൊ അല്ലാതെയോ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 3,07,2452 രൂപ തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിന് ചെലവഴിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം തള്ളുന്നതാണ് തൃശ്ശൂര്‍ റേഞ്ച് ഡി ഐ ജി ഹരിശങ്കര്‍ ഐപിഎസ് പരാതിക്കാരന് നല്‍കിയ കത്തിലുള്ളത്. സ്റ്റേഷന്‍ പരിധിയിലെ ഏതാനും സ്ഥാപനങ്ങളില്‍ നിന്ന് സാധന സാമഗ്രികള്‍ പൊതുനന്മ ഉദ്ദേശിച്ചു വാങ്ങിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്ന മണല്‍ ലോറി യില്‍ നിന്ന് നിര്‍മ്മാണത്തിനായി മണല്‍…
Read More » -
Kerala
സമൂഹമാധ്യമങ്ങള്‍ വഴി രാജ്യവിരുദ്ധ പ്രചാരണം; അസം സ്വദേശി ആറന്മുളയില്‍ അറസ്റ്റില്‍
പത്തനംതിട്ട: സമൂഹമാധ്യമങ്ങള്‍ വഴി രാജ്യവിരുദ്ധമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ അതിഥിത്തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിനു സമീപം മത്സ്യ വ്യാപാരം നടത്തുന്ന അസം സ്വദേശി എദ്ദിഷ് അലിയെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാക്കള്‍ ശനിയാഴ്ച ആറന്മുള പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തതെന്നു പൊലീസ് അറിയിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു ശേഷമാണ് ഇയാള്‍ ഇന്ത്യയ്ക്കും ഭരണാധികാരികള്‍ക്കും എതിരെ ചിത്രങ്ങളും പരാമര്‍ശങ്ങളും അടങ്ങിയ പോസ്റ്റുകള്‍ പങ്കുവച്ചത്. ഭരണാധികാരികളെ മോശമായി ചിത്രീകരിച്ചതായും പാക് അനുകൂലമായ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമ പേജുകള്‍ വഴി പ്രചരിപ്പിച്ചതായും അത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും ബിജെപി ആറന്മുള മണ്ഡലം കമ്മിറ്റി പരാതിയില്‍ പറഞ്ഞു. വല്ലന സ്വദേശി നടത്തുന്ന മീന്‍ വ്യാപാരശൃംഖലയിലെ ജീവനക്കാരനാണ്.
Read More » -
Crime
തസ്ലീമ സുഹൃത്ത്, ശ്രീനാഥ് ഭാസിയേയും ഷൈനിനേയും അറിയാം; ‘ഹൈബ്രിഡ്’ കേസില്‍ ചോദ്യംചെയ്യലിനെത്തി മോഡല്‍ സൗമ്യ
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പിന്നാലെ മോഡല്‍ സൗമ്യയും ആലപ്പുഴഎക്സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. കേസിലെ മുഖ്യപ്രതി തസ്ലീമ സുഹൃത്താണെന്ന് ചോദ്യം ചെയ്യലിന് ഹാജരായ സൗമ്യ പറഞ്ഞു. 6 മാസമായി തസ്ലീമയെ അറിയാം. അവളെ കുറിച്ച് അറിയാനാണ് തന്നെ വിളിപ്പിച്ചത്. ലഹരി ഇടപാടുമായി തനിക്ക് ബന്ധമില്ല. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ അറിയാമെന്നും സൗമ്യ പറഞ്ഞു. അവര്‍ ലഹരി ഉപയോഗിക്കുമോയെന്ന് അറിയില്ല. കൊച്ചിയില്‍ വന്നിട്ടാണ് തസ്‌ലീമയെ പരിചയപ്പെട്ടതെന്നും പാലക്കാട് സ്വദേശിനിയായ സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്നുപേരും നിലവില്‍ ആലപ്പുഴ എക്സൈസ് ഓഫീസിനുള്ളിലാണുള്ളത്. തിങ്കളാഴ്ച രാവിലെ 7.30-ഓടെ ഷൈന്‍ ആണ് ആദ്യം ചോദ്യംചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെ ശ്രീനാഥ് ഭാസിയുമെത്തി. അഭിഭാഷകനും ശ്രീനാഥിനൊപ്പമുണ്ടായിരുന്നു. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താനയ്ക്ക് (ക്രിസ്റ്റീന-41) രണ്ടു നടന്മാരുമായും മോഡലുമായും ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, കഞ്ചാവ് ഇടപാടു സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയില്ല. ഈ കണ്ടെത്തലിന്റെ…
Read More » -
NEWS
പാക്കിസ്ഥാനും തയ്യാറെടുപ്പ് തുടങ്ങി; നൂതന മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കി സൈനിക വിമാനങ്ങള്‍ കറാച്ചിയിലും ഇസ്‌ലാമാബാദിലും
ന്യൂഡല്‍ഹി: പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ആയുധങ്ങളും നല്‍കി ചൈന. ചൈനയുടെ നൂതന മിസൈലുകള്‍ പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് ലഭിച്ചെന്നാണു റിപ്പോര്‍ട്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധങ്ങളും ദീര്‍ഘദൂര മിസൈലുകളുമാണു ചൈന വിതരണം ചെയ്തത്. പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നല്‍കിയത്. പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് കകക യുദ്ധവിമാനങ്ങളില്‍ പിഎല്‍ -15 ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളില്‍ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതല്‍ 300 കിലോമീറ്റര്‍ വരെ (120190 മൈല്‍) ദൂരപരിധിയുണ്ടെന്നാണു റിപ്പോര്‍ട്ട്. തുര്‍ക്കി വ്യോമസേനയുടെ 7 സി 130 ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍ എത്തിയിട്ടുണ്ട്. 6 വിമാനങ്ങള്‍ കറാച്ചിയിലും ഒരു വിമാനം ഇസ്‌ലാമാബാദിലുമാണ് ഇറക്കിയത്. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ കടുത്ത നടപടികളുമായി മുന്നോട്ടു നീങ്ങുന്നതിനിടെ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് പാക്കിസ്ഥാന്‍ മന്ത്രി ഹനീഫ്…
Read More » -
Breaking News
സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ടു കൊന്നു; മരിക്കുമ്പോള്‍ ഭാരം 21 കിലോ മാത്രം; ആമാശത്തില്‍ ഭക്ഷണത്തിന്റെ അംശവുമില്ല; തുഷാരയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെയും അമ്മയുടെയും ശിക്ഷ ഇന്ന്; ചുരുളഴിഞ്ഞത് രക്തം മരവിപ്പിക്കും കഥകള്‍
കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കുറ്റക്കാരെന്നു കോടതി കണ്ടെത്തി. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്.സുഭാഷ് കുറ്റക്കാരെന്നു കണ്ടെത്തിയത്. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വര്‍ഷം മുന്‍പ് ഇത്തിക്കര ആറിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയതോടെ കേസില്‍ നിന്നൊഴിവാക്കി. വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷം കഴിഞ്ഞാണ് തുഷാര (28) കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തിന്റെ ഭാരം 21 കിലോഗ്രാം ആയിരുന്നു. ആമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2013ല്‍ ആയിരുന്നു ചന്തുലാലിന്റെയും കരുനാഗപ്പള്ളി അയണിവേലില്‍ സൗത്ത് തുഷാര ഭവനില്‍ തുഷാരയുടെയും വിവാഹം. മൂന്നാം മാസം മുതല്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു കണ്ടെത്തിയിരുന്നു.
Read More » -
NEWS
‘ഒരു പാകിസ്ഥാൻ പ്രണയകഥ’: ബെംഗളൂരിൽ പിടിയിലായ 24കാരൻ മുലായം യാദവിൻ്റെയും 19കാരി ഇഖ്‌റ ജീവനിയുടെയും ആർദ്രമായ അനുരാഗകഥ
ബെംഗ്ളൂരു: ലുഡോയുടെ ഒരു ഓൺലൈൻ കളിയിലൂടെയാണ് ആ പ്രണയം മൊട്ടിട്ടത്. ഉത്തർപ്രദേശ് സ്വദേശി 24കാരനായ മുലായം യാദവും പാകിസ്ഥാനിയായ 19കാരി ഇഖ്‌റ ജീവനിയും ഏറെ അടുത്തു. ആ സൗഹൃദം പിന്നെ പ്രണയമായി വളർന്നു, അവളെ സ്വന്തമാക്കാൻ മുലായം ഏറെ പരിശ്രമിച്ചു. എന്നാൽ അവരുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. അതിർത്തികൾ കടന്നുള്ള നിയമലംഘനങ്ങൾക്കു വഴിതെളിച്ച ദുരന്തകഥയായി മാറി ഒടുവിൽ ആ പ്രണയബന്ധം. ലുഡോ ഓൺലൈൻ കളിയിൽ നിന്ന് ആരംഭിച്ച പ്രണയം പിന്നീട് വ്യാജ തിരിച്ചറിയൽ രേഖകൾ ഉൾപ്പെട്ട അതിർത്തി കടന്നുള്ള കുറ്റകൃത്യത്തിലേക്കു പരിണമിച്ചു. നിർഭാഗ്യവശാൽ, രഹസ്യാന്വേഷണ ഏജൻസികൾ ഇവരെക്കുറിച്ച് അറിഞ്ഞതോടെ ഈ പ്രണയകഥ കണ്ണീരിൽ കലാശിച്ചു. ബെംഗളൂരു സിറ്റി പൊലീസ് 2023 ജനുവരിയിൽ സർജാപൂർ റോഡിന് സമീപമുള്ള വീട്ടിൽ ഒരു അപ്രതീക്ഷിത റെയ്ഡ് നടത്തി. ഈ റെയ്ഡിൽ 24 വയസ്സുകാരനായ മുലായം സിംഗ് യാദവിനെയും, ഭാര്യയായ 19 വയസ്സുകാരി ഇഖ്‌റ ജീവനിയെയും (റിയ യാദവ് എന്ന് വ്യാജനാമം) പൊലീസ്…
Read More » -
Breaking News
പൈസ വസൂല്‍! കോടിക്കിലുക്കത്തില്‍ കളത്തിലിറങ്ങി മിന്നിക്കുന്നവര്‍ ആരൊക്കെ? വിദേശികള്‍ക്കു നല്‍കിയ പണം മുതലെന്നു ഫ്രാഞ്ചൈസികള്‍; അപ്പോള്‍ ഇന്ത്യക്കാരോ?
തൃശൂര്‍: ഐപിഎല്‍ പാതിദൂരം പിന്നിടുമ്പോള്‍ മുടക്കിയ കോടികള്‍ വെള്ളത്തിലായോ എന്ന ആശങ്കയിലാണു ഫ്രാഞ്ചൈസികളില്‍ പലതും. ചെന്നൈയുടെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് കഴിഞ്ഞ ദിവസം ഇതിന്റെ സൂചനകളും നല്‍കിയിരുന്നു. എന്നാല്‍, കൊടുത്ത കാശിനു കളി വസൂലാക്കിയ ഫ്രാഞ്ചൈസികളും നിരവധിയുണ്ട്. അതില്‍ കൂടുതലും വിദേശ കളിക്കാരാണ് എന്നതാണു കൗതുകം. കോടിത്തിളക്കത്തില്‍ ക്രീസിലിറങ്ങിയവരുടെ പ്രകടനം എന്തായി എന്നു നോക്കാം. ഐപിഎല്‍ ചരിത്രത്തിലെ മൂല്യമേറിയ താരങ്ങളില്‍ രണ്ടാമനായ ശ്രേയസ് അയ്യരാണ് ആദ്യം. 26.75 കോടിക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയ താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്നാം കിരീടം ചൂടിച്ച നായകനെന്ന മികവിനുകൂടിയായിരുന്നു വന്‍ തുക. തന്റെ പ്രകടനം കൊണ്ടും നായകമികവുകൊണ്ടും പഞ്ചാബിന് പുതുപ്രതീക്ഷയാണ് ശ്രേയസ് ഈ സീസണില്‍ നല്‍കുന്നത്. സ്ഥിരതയോടെ പഞ്ചാബ് ടോപ് ഫോറില്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തന്നെയുണ്ട്. ഇതുവരെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 288 റണ്‍സ്, മൂന്ന് അര്‍ദ്ധ സെഞ്ച്വറി, സ്‌ട്രൈക്ക് റേറ്റ് 188. അര്‍ഷദീപ് സിങ്: 18 കോടിയായിരുന്നു അര്‍ഷദീപിന് പഞ്ചാബിട്ട…
Read More » -
Breaking News
പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം; സെറ്റുകളില്‍ റെയ്ഡ് നടത്തണം: ലഹരി ഉപയോഗിക്കുന്നവരില്‍ കൂടുതല്‍ സാങ്കേതിക പ്രവര്‍ത്തകര്‍: സജി നന്ത്യാട്ട്; സിനിമയില്‍ ശുദ്ധികലശം ആവശ്യം
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരായ ഖാലിദ് റഹ്മാന്‍,അഷ്‌റഫ് ഹംസ എന്നിവര്‍ പിടിയിലായ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഫിലിം ചേംബര്‍. ലഹരിക്കെതിരെ സിനിമ സെറ്റുകളില്‍ റെയ്ഡ് നടത്തണമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. സിനിമയില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവര്‍ത്തകരാണെന്നും സജി സന്ത്യാട്ട് ആരോപിച്ചു. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നത്. സിനിമയില്‍ ശുദ്ധീകരണം അനിവാര്യമാണെന്നും സെറ്റുകളില്‍ റെയ്ഡ് നടത്തണമെന്നും സജി ആവശ്യപ്പെട്ടു. കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദും അറസ്റ്റിലായത്. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ഫ്‌ലാറ്റില്‍ പരിശോധന നടത്തുകയായിരുന്നു. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ…
Read More »
