Month: April 2025

  • Breaking News

    ഇത് കേരളം, ഇത്രയും വൃത്തികെട്ട ഒരു പ്രസ്താവന ചർച്ച ചെയ്യേണ്ട കാര്യം തന്നെയില്ല, വെളളാപ്പളളിയെ നവോത്ഥാന സമിതി അധ്യക്ഷനാക്കിയവർ ഇനിയും ആ സ്ഥാനത്ത് നിലനിർത്തണോ എന്ന് ആലോചിക്കട്ടെ- പികെ കുഞ്ഞാലിക്കുട്ടി

    മലപ്പുറം: വെളളാപ്പളളി നടേശന്റെ മലപ്പുറത്തേക്കുറിച്ചുളള വിദ്വേഷ പ്രസംഗത്തിൽ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി രം​ഗത്ത്. ഇത്രയും വൃത്തികെട്ട ഒരു പ്രസ്താവന ചർച്ച ചെയ്യേണ്ട കാര്യം തന്നെയില്ല, ഇത് കേരളമാണ്, വെളളാപ്പളളിയുടെ പരാമർശത്തിന് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടില്ല, പൊതുസമൂഹം തളളിക്കളഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വെളളാപ്പളളിയെ നവോത്ഥാന സമിതി അധ്യക്ഷനാക്കിയവർ ഇനിയും ആ സ്ഥാനത്ത് നിലനിർത്തണോ എന്ന് ആലോചിക്കട്ടെ. ഈ വൃത്തികെട്ട പ്രസ്താവനയ്ക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും ലഭിക്കില്ല. ഇത് കേരളമാണ്. ഇവിടെ ഇങ്ങനെ പറയുന്നവർക്ക് വയനാട്ടിൽ നോട്ടയ്ക്ക് കിട്ടിയ വോട്ടുപോലും കിട്ടില്ല. അവരുടെ പ്രസ്താവനയ്ക്ക് ഒരു വിലയുമില്ല. ആ പ്രസ്താവന പൊതുസമൂഹം തന്നെ തളളിക്കളഞ്ഞതാണ്. ഇനി അതേപ്പറ്റി ചർച്ച ചെയ്യേണ്ട കാര്യമില്ല’- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോൾ ഒരു വിഭാഗത്തിന്റെ സ്വത്തിൽ കണ്ണുവെച്ചവർ നാളെ ഏത് വിഭാഗത്തിന്റെ പേരിലും വരുമെന്നും സഭയുടെ സ്വത്ത് സംബന്ധിച്ച് അവരുടെ ഉളളിലിരിപ്പ് അവർ പറഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അതേസമയം…

    Read More »
  • Breaking News

    സൈനിക നീക്കങ്ങള്‍ രേഖപ്പെടുത്തി, രാജ്യത്തിന് എതിരേ പ്രചാരണം നടത്തി: ഇസ്രയേലില്‍ എത്തിയ രണ്ട് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എംപിമാരെ തടഞ്ഞുവച്ചു, തിരിച്ചയച്ചു; നെതന്യാഹുവിന്റെ അസാധാരണ നടപടി; പ്രതിഷേധിച്ച് ബ്രിട്ടണ്‍

    ടെല്‍അവീവ്: രാജ്യത്തിനെതിരേ പ്രചാരണം നടത്താനും സൈനിക നീക്കങ്ങള്‍ രേഖപ്പെടുത്താനും ശ്രമിച്ചെന്ന് ആരോപിച്ച് ലേബര്‍ പാര്‍ട്ടിയില്‍നിന്നുള്ള രണ്ട് ബ്രീട്ടീഷ് എംപിമാരെ തടഞ്ഞുവച്ച് ഇസ്രയേല്‍. നേരത്തേ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലിന്റെ പേരില്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറികളുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ടായിട്ടും നെതന്യാഹു കടുത്ത നടപടിക്കു മുതിര്‍ന്നതു കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എംപിമാരായ യുവാവ് യാംഗ്, അബ്റ്റിസാം മുഹമ്മദ് എന്നിവരെയാണു ഇസ്രയേല്‍ തടഞ്ഞുവച്ചിരിക്കുന്നത്. ലൂട്ടണ്‍ എയര്‍പോര്‍ട്ടില്‍നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്ററി സംഘത്തിനൊപ്പം ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയതാണിവര്‍. ഇസ്രയേലില്‍ എത്തിയതിനു പിന്നാലെ ഇരുവരെയും തിരിച്ചയച്ചു. എംപിമാര്‍ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ലെങ്കിലും അംഗീകരിക്കാന്‍ കഴിയാത്തതും ആശങ്കയുണ്ടാക്കുന്നതുമായ നീക്കമാണിതെന്നു ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. യാംഗ് യേര്‍ലി ആന്‍ഡ് വൂഡ്‌ലി മണ്ഡലത്തെയും മുഹമ്മദ് ഷെഫീല്‍ഡ് സെന്‍ട്രലിന്റെയും എംപിയാണ്. ഇങ്ങനെയല്ല ബ്രിട്ടീഷ് എംപിമാരെ ഇസ്രയേല്‍ പരിഗണിക്കേണ്ടതെന്നും രണ്ട് എംപിമാരെയും വിളിച്ചു പിന്തുണ അറിയിച്ചെന്നും ലാമി പറഞ്ഞു. ഗസയില്‍…

    Read More »
  • LIFE

    മനസമാധാനം മുഖ്യം ബിഗിലേ! കോര്‍പ്പറേറ്റ് ജോലി കാട്ടില്‍ക്കളഞ്ഞ് ക്യാന്റീനില്‍ ജോലിക്ക് കയറി യുവതി

    മത്സരാധിഷ്ഠിതമായ ഈ ലോകത്ത് പണത്തിനും പദവിയ്ക്കുമായി രാപകലില്ലാതെ ഓടുന്ന തലമുറയാണ് നമ്മുടേത്. കോര്‍പറേറ്റ് ജോലിയാണ് ഉളളതെങ്കില്‍ പിന്നെ പറയണ്ട. ടാര്‍ഗറ്റായി ഡെഡ്ലൈനായി മനസമാധാനം പോകാന്‍ മറ്റെന്താണ് വേണ്ടത്. എങ്കിലും നാം കഷ്ടപ്പെട്ട് പിടിച്ചുനില്‍ക്കും. എന്നാല്‍ ചൈനയില്‍ നിന്നുളള ഒരു യുവതി വ്യത്യസ്തമായ രീതിയാണ് തിരഞ്ഞെടുത്തത്. ചൈനയിലെ പ്രശസ്തമായ ഒരു സര്‍വ്വകലാശാലയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഹുവാങ് എന്ന യുവതി കോര്‍പ്‌റേറ്റ് ജോലി ഉപേക്ഷിച്ച് തിരഞ്ഞെടുത്തത് സര്‍വ്വകലാശാലാ കാന്റീനിലെ ജോലിയാണ്. സമൂഹത്തിന്റെ പ്രതീക്ഷകളേക്കാള്‍ തന്റെ മനസമാധാനത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നുമാണ് യുവതി പറയുന്നത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022-ല്‍ ബിരുദം പൂര്‍ത്തിയാക്കിയ യുവതി നിരവധി ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പുകളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുളള പ്രമുഖ മാധ്യമസ്ഥാപനങ്ങളിലും ഇന്റേണ്‍ ആയി ജോലി ചെയ്തു. മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ തനിക്ക് സംതൃപ്തി ലഭിച്ചത് കാന്റീനില്‍ ജോലി ചെയ്യുമ്പോഴാണ് എന്നാണ് യുവതി പറയുന്നത്. വിദ്യാര്‍ത്ഥികള്‍ ഹുവാങ് അമ്മ എന്നാണ്…

    Read More »
  • NEWS

    ”മഹിമയ്ക്ക് ഉണ്ണി മുകുന്ദനോട് ക്രഷായിരുന്നു, എനിക്ക് ഞരമ്പ് രോഗമല്ല, സ്ത്രീകളില്‍നിന്ന് മോശം അനുഭവം”

    സിനിമ മേഖലയില്‍ ഉള്ളവര്‍ക്കെല്ലാം ഏറെ സുപരിചിതനായ ആളാണ് സന്തോഷ് വര്‍ക്കി അഥവാ ആറാട്ട് അണ്ണന്‍. തിയേറ്റര്‍ റിവ്യൂകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇയാള്‍ പല സിനിമ താരങ്ങളേയും ഫോണില്‍ വിളിക്കാറുണ്ട്. ഒരിടയ്ക്ക് സന്തോഷ് വര്‍ക്കി നിത്യ മേനോനെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തതിന് എതിരെ പ്രതികരിച്ച് നടി തന്നെ എത്തിയിരുന്നു. കൂടാതെ പല നടിമാരെ കുറിച്ചും മോശം കമന്റുകള്‍ പറഞ്ഞതിന്റെ പേരിലും സന്തോഷ് വര്‍ക്കിയുടെ പേര് ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ താനുമായി ബന്ധപ്പെട്ട വിവാദങ്ങളോടും ആരോപണങ്ങളോടും പ്രതികരിക്കുകയാണ് സന്തോഷ് വര്‍ക്കി. വി കവര്‍ മീഡിയ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു സന്തോഷ്. സ്ത്രീകളില്‍ നിന്നും ഒരുപാട് മോശം അനുഭവങ്ങള്‍ നേരിട്ടതായും സന്തോഷ് പറയുന്നു. ഞാന്‍ ഒരു എഞ്ചിനീയറാണ്. അത് കൂടാതെ സ്റ്റാര്‍ട്ട് അപ്പ് കമ്പനി നടത്തി. പത്ത് ബുക്കോളം പബ്ലിഷ് ചെയ്തു. ഫിലോസഫിയില്‍ മാസ്റ്റേഴ്‌സ് ചെയ്തു. അമ്മയെ നോക്കാന്‍ വേണ്ടിയാണ് എറണാകുളത്ത് നില്‍ക്കുന്നത്. ഒപ്പം പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. സഹോദരിമാര്‍ എല്ലാം…

    Read More »
  • Kerala

    വീട്ടില്‍ പ്രസവം, മലപ്പുറത്ത് യുവതി മരിച്ചു

    മലപ്പുറം: മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയില്‍ പോയി പ്രസവിക്കുന്നതിന് ഇവരുടെ ഭര്‍ത്താവ് സിറാജ് എതിരായിരുന്നു. അതിനിടെ, ആലപ്പുഴ സ്വദേശിയായ സിറാജ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാനുള്ള നടത്തിയ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Kerala

    ബൈക്ക് കുറുകെവെച്ച് ഡെപ്യൂട്ടി സ്പീക്കറുടെ വാഹനം തടഞ്ഞുനിര്‍ത്തി തര്‍ക്കം; ദമ്പതിമാര്‍ അറസ്റ്റില്‍

    ആലപ്പുഴ: വള്ളികുന്നം കെ.പി. റോഡിലൂടെ പോകുന്നതിനിടെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഔദ്യോഗിക വാഹനത്തിനുമുന്നില്‍ ബൈക്ക് കുറുകെവെച്ച് തടസ്സമുണ്ടാക്കിയ ദമ്പതിമാര്‍ അറസ്റ്റില്‍. കറ്റാനം വെട്ടിക്കോട് ഉദയഭവനത്തില്‍ ആദിത്യന്‍ (23), ഭാര്യ ശ്രുതി (21) എന്നിവരെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കറ്റാനം ജങ്ഷനു കിഴക്കായിരുന്നു സംഭവം. കായംകുളത്തെ പരിപാടിയില്‍ പങ്കെടുത്തശേഷം ഡെപ്യൂട്ടി സ്പീക്കര്‍, അടൂര്‍ വഴി കോട്ടയത്തേക്കു പോകുകയായിരുന്നു. കായംകുളം ഭാഗത്തുനിന്ന് ഭാര്യയുമായി ബൈക്കില്‍വന്ന ആദിത്യന്‍, കറ്റാനം ജങ്ഷനിലെത്തിയപ്പോള്‍ ഡെപ്യൂട്ടി സ്പീക്കറുടെ വാഹനത്തെ മറികടന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. വാഹനം അതിവേഗത്തിലായിരുന്നെന്ന് ആരോപിച്ചായിരുന്നു ഇത്. വാഹനത്തില്‍നിന്നു പുറത്തിറങ്ങിയ ചിറ്റയം ഗോപകുമാര്‍, ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരുമായി ആദിത്യനും ഭാര്യയും തര്‍ക്കിച്ചു. വാഹനം കറ്റാനം ജങ്ഷനു പടിഞ്ഞാറുള്ള ഹമ്പില്‍ കയറിയപ്പോള്‍ ഇവരുടെ ബൈക്കിലിടിക്കാന്‍ പോയെന്നാരോപിച്ചായിരുന്നു തര്‍ക്കം. സംഭവമറിഞ്ഞ് വള്ളികുന്നം പോലീസെത്തെത്തി ആദിത്യനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു. കേസെടുത്ത് ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. ഡെപ്യൂട്ടി സ്പീക്കറുടെ വാഹനം അതിവേഗത്തിലായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

    Read More »
  • Kerala

    തുന്നിക്കെട്ടിയ മുറിവില്‍ ഉറുമ്പുകള്‍; മുറിവ് അഴിച്ച് ഉറുമ്പുകളെ നീക്കി വീണ്ടും തുന്നലിട്ടു

    പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ തുന്നിക്കെട്ടിയ മുറിവില്‍ നിന്ന് ഉറുമ്പുകളെ കണ്ടെത്തി. പരുക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ റാന്നി ബ്ലോക്കുപടി മൂഴിക്കല്‍ സുനില്‍ ഏബ്രഹാമിന്റെ (52) നെറ്റിയില്‍ തുന്നിക്കെട്ടിയ മുറിവില്‍ നിന്നാണ് ഉറുമ്പുകളെ കണ്ടെത്തിയത്. മൂന്നര മണിക്കൂറിനു ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി മുറിവ് അഴിച്ച് ഉറുമ്പുകളെ നീക്കംചെയ്ത് വീണ്ടും തുന്നലിട്ടു. ഞായറാഴ്ച വൈകിട്ട് 7ന് ആണ് വാഹനം ഓടിക്കുന്നതിനിടെ രക്ത സമ്മര്‍ദം കുറഞ്ഞ് സുനിലിന്റെ നെറ്റി സ്റ്റിയറിങ്ങില്‍ ഇടിച്ചാണു മുറിവുണ്ടായത്. മുറിവുമായി വാഹനത്തിലിരുന്ന സുനിലിനെ ഇതുവഴിയെത്തിയ ആളുകളാണ് റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. മുറിവ് പരിശോധിച്ചശേഷം 5 തുന്നലിട്ട് മരുന്നും വച്ച് വിട്ടു. വീട്ടിലെത്തിയപ്പോള്‍ മുറിവില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതിനാല്‍ രാത്രി പത്തരയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി. അവിടെ നടത്തിയ സ്‌കാനിങ്ങിലാണ് ഉറുമ്പുകളെ മുറിവില്‍ കണ്ടതെന്നു സുനില്‍ ഏബ്രഹാം പറഞ്ഞു. തുടര്‍ന്ന് മുറിവ് അഴിച്ച് വീണ്ടും തുന്നലിട്ടു. ആശുപത്രിയില്‍ വിശ്രമിച്ച ശേഷം പുലര്‍ച്ചെ ഒന്നരയോടെയാണ് മടങ്ങിയത്.അടുത്ത ദിവസം ഇഎന്‍ടി ഡോക്ടറെ കാണാന്‍…

    Read More »
  • Breaking News

    സ്‌നേഹം നടിച്ചു വഞ്ചിച്ചു; ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു; ഇല്ലായ്മ മുതലെടുത്ത് തളര്‍ത്തുന്നത് അമ്മയുടെയും മകന്റെയും രീതി; നിരവധി സ്ത്രീകളെ വഞ്ചിച്ചു: തൊപ്പിയുടെ അച്ചായനെതിരേ പെണ്‍സുഹൃത്ത്

    കൊച്ചി: വിവാദ യൂട്യൂബര്‍ തൊപ്പിയുടെ സന്തത സഹചാരിയായ ‘അച്ചായന്‍’ എന്ന സോജന്‍ വര്‍ഗീസിന്റെ വിവാഹവും ഭാര്യയുടെ പ്രായം വെളിപ്പെടുത്തിയതും വന്‍ ട്രോളുകള്‍ക്കു വഴിവച്ചിരുന്നു. ആതിര റോയ് എന്ന പെണ്‍കുട്ടിയാണ് സോജന്റെ വധു. ഭാര്യക്ക് 25 വയസ് മാത്രമാണു പ്രായമെന്നു പറഞ്ഞത് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. സ്വയം കിളവന്‍ എന്നു പറഞ്ഞായിരുന്നു അച്ചായന്റെ വെളിപ്പെടുത്ത. ‘ആതിരയാണ് വിവാഹം കഴിക്കാമെന്ന് എന്നോട് പറഞ്ഞത്. താലികെട്ടും വരെ അത് യാഥാര്‍ഥ്യമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കുറച്ചുദിവസമായി ഞാന്‍ മറ്റൊരു വലിയ ട്രോമയില്‍ ആയിരുന്നു. അതൊന്നും കണക്കിലെടുക്കേണ്ട, ഒന്നിച്ചുജീവിക്കാം’ എന്ന് ആതിര പറഞ്ഞപ്പോള്‍ മുന്‍പിന്‍ നോക്കിയില്ല. ഒരു പെണ്‍കുട്ടി അങ്ങനെ ബോള്‍ഡായ ഒരു തീരുമാനമെടുക്കുമ്പോള്‍ കിട്ടുന്ന എനര്‍ജിയിലാണ് ഞാന്‍ ഇപ്പോഴെന്നും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ കല്യാണത്തിന് പിന്നാലെ സോജന്‍ വര്‍ഗീസിന്റെ മുന്‍ സുഹൃത്ത് എന്ന് അവകാശപ്പെട്ട് ഒരു പെണ്‍കുട്ടി യുട്യൂബ് ചാനലിനു മുന്നില്‍ നടത്തിയ വെളിപ്പെടുത്തലാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സോജന്‍…

    Read More »
  • Breaking News

    സാറെ വീട്ടിൽ വയ്ക്കുന്നതിനേക്കാൾ സുരക്ഷിതം ബാങ്കിലാണെല്ലോന്നു കരുതി ഇട്ടതാ.. പക്ഷെ അതും പോയി… ഫോണിൽ വന്ന ഒരു ലിങ്കിൽ കയറിയതാ…

    “സാറേ…. പൈസ വീട്ടിൽ വയ്ക്കുന്നതിനേക്കാൾ സുരക്ഷിതമാണ്… ബാങ്കിൽ കിടക്കുന്നത്… എന്നാണു കരുതിയിരുന്നത്… അവന്റെ ഒരു ലക്ഷം രൂപയോളം ഇന്നലെ അകൗണ്ടിൽ നിന്നും പോയി….” കേട്ടപ്പോൾ വിശ്വസിക്കാനാകാതെ ഞാൻ ഇരുന്നു… ഡിജിറ്റൽ ഇടപാടുകൾ വന്നപ്പോൾ… ധാരാളം സൗകര്യങ്ങൾ ഉണ്ടായി… എവിടെയിരുന്നുകൊണ്ടും… ആർക്കും… എത്ര തുക വെണമെങ്കിലും നൽകാം… വാങ്ങാം… ടെൻഷൻ ഫ്രീ ആയി യാത്ര ചെയ്യാം.. കൂടെക്കൂടെ കീശയിൽ തപ്പി നോക്കെണ്ട ആവശ്യമില്ല… കള്ളന്മാരെയും പോക്കറ്റടിക്കാരെയും പേടിക്കേണ്ട… അങ്ങനെ… സൗകര്യങ്ങൾ പലതുമുണ്ട്… എന്നാൽ… പലർക്കും ബാങ്കിൽ നിന്നും തുക നഷ്ടമായി എന്നു പറഞ്ഞു കേട്ടിട്ടുണ്ട്… പത്രത്തിൽ വായിചിട്ടുമുണ്ട്… എങ്കിലും…. വേണ്ടപ്പെട്ട ഒരാളിൽ നിന്നും കാശ് പോയി എന്നറിഞ്ഞപ്പോൾ വിഷമം തോന്നി… അവനാണെങ്കിലൊ… അത്യാവശ്യം ഈ സംവിധാനമൊക്കെ ഉപയോഗിക്കുന്നതിൽ മിടുക്കനും… പുതിയ തലമുറയുടെ ഭാഗവും… അവനു പണി കിട്ടിയെങ്കിൽ… ഞാനൊക്കെ സൂക്ഷിക്കണം നമ്മെ…. അതിനേക്കാൾ വേഗത്തിൽ പറ്റിയ്ക്കാൻ സാധ്യത കൂടുതലാണൂ… കൂടുതല് അറിയുവാനായി അവനെ വിളിച്ചു… കാര്യങ്ങൾ തിരക്കി… കേട്ടപ്പോൾ… അതിശയം വർദ്ധിച്ചു… ഞാനും…

    Read More »
  • NEWS

    കുഞ്ഞൂഞ്ഞിന്റെ കുഞ്ഞുതാരം; ടെന്നീസില്‍ മുന്നേറി ഉമ്മന്‍ചാണ്ടിയുടെ കൊച്ചുമകന്‍

    തിരുവനന്തപുരം: ‘അപ്പയായിരുന്നു മുത്തിന്റെ കൂട്ട്. അവന് ടെന്നിസില്‍ താത്പര്യമുണ്ടെന്ന് അറിഞ്ഞപ്പോള്‍ മികച്ച കളിക്കാരനാക്കണമെന്ന് അപ്പ പറയുമായിരുന്നു. സ്വര്‍ഗത്തിലിരുന്ന് അപ്പ സന്തോഷിക്കുന്നുണ്ടാവും…” കേരളത്തിന്റെ പ്രിയനേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ വാക്കുകളില്‍ മകന്റെ നേട്ടത്തില്‍ സന്തോഷവും പിതാവിന്റെ വിരഹത്തില്‍ സങ്കടവും നിറഞ്ഞു. മികച്ച ടെന്നിസ് താരമായി വളര്‍ന്ന എഫിനോഹ ഉമ്മന്‍ റിച്ചിയുടെ പോരാട്ടം നേരില്‍ കാണാനെത്തിയതാണ് മറിയ. ഒപ്പം ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനുമുണ്ട്. കുമാരപുരം രാമനാഥന്‍കൃഷ്ണന്‍ ടെന്നിസ് കോംപ്ലക്‌സിലെ ഗ്രൗണ്ടില്‍ നീല ജേഴ്‌സിയണിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ മുത്ത് സ്മാഷുകള്‍ പായിക്കുകയാണ്. പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ ഇന്‍കെലും കെ.എസ്.ഐ.ഡി.സിയും ചേര്‍ന്ന് സംഘടിപ്പിച്ച ഓപ്പണ്‍ പ്രൈസ് മണി ടെന്നിസ് ടൂര്‍ണമെന്റാണ്. രണ്ടിനങ്ങളില്‍ എഫി ചാമ്പ്യനായി. ബോയ്‌സ് അണ്ടര്‍ 18 സിംഗിള്‍സിലും മെന്‍സ് ഡബിള്‍സിലും. മെന്‍സ് സിംഗിള്‍സില്‍ ഫൈനലിലുമെത്തി. ഡബിള്‍സില്‍ അദ്വൈത് ആയിരുന്നു പങ്കാളി. ‘എഫിയെ മത്സരങ്ങള്‍ക്ക് കൊണ്ടുപോകുമ്പോള്‍ എനിക്കുള്ള ധൈര്യം അപ്പയായിരുന്നു. തിരക്കിനിടെ കളി കാണാന്‍ എത്തിയിട്ടില്ല. എങ്കിലും എഫിയുടെ മത്സരമെന്തായെന്ന് വിളിച്ച് ചോദിക്കും…

    Read More »
Back to top button
error: