KeralaNEWS

വീട്ടില്‍ പ്രസവം, മലപ്പുറത്ത് യുവതി മരിച്ചു

മലപ്പുറം: മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയില്‍ പോയി പ്രസവിക്കുന്നതിന് ഇവരുടെ ഭര്‍ത്താവ് സിറാജ് എതിരായിരുന്നു.

അതിനിടെ, ആലപ്പുഴ സ്വദേശിയായ സിറാജ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാനുള്ള നടത്തിയ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: