Month: April 2025

  • Breaking News

    തൃശൂര്‍ വേണം, അതെനിക്കു തരണമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്നു ചോദിക്കുന്നു! പ്രസംഗത്തില്‍ സുരേഷ് ഗോപിയെ ട്രോളി ടിനി ടോമിന്റെ മിമിക്രി; വിവാദമായതോടെ വിശദീകരണം

    തൃശൂര്‍: ജബല്‍പുര്‍ വിഷയത്തില്‍ മാധ്യമങ്ങളോടു പൊട്ടിത്തെറിച്ച സുരേഷ് ഗോപിയെ ട്രോളി നടന്‍ ടിനി ടോം. ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ വിശദീകരണവുമായി രംഗത്ത്. ജബല്‍പൂര്‍ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായി സംസാരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങളൊക്കെ ആരാണെന്നു ആയിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഇതിനു പിന്നാലെയാണു ടിനി ടോം വേദിയില്‍ അദ്ദേഹത്തെ അനുകരിച്ചു മിമിക്രി നടത്തിയത്. ‘തൃശൂര്‍ വേണം, അതെനിക്ക് തരണം എന്ന് പറഞ്ഞു കൊണ്ടിരുന്ന ആള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്നാണ് ചോദിക്കുന്നതെന്നും, മാധ്യമമോ എനിക്ക് ജനങ്ങളോടേ സംസാരിക്കാനുള്ളൂവെന്ന് പറയുകയാണെന്നും’ ടിനി ടോം പറഞ്ഞു. തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു ടിനി ടോമിന്റെ മിമിക്രി ട്രോള്‍. എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി ടിനി രംഗത്ത് എത്തി. സുരേഷേട്ടനെ അനുകരിച്ചത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീര്‍ക്കരുത് , സുരേഷേട്ടന്‍ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും എന്നാണ് ടിനിയുടെ…

    Read More »
  • Social Media

    ‘കാര്യം മനസിലായപ്പോള്‍ മോഹന്‍ലാല്‍ ഇടപെട്ടു,? ഒരക്ഷരം പോലും മിണ്ടാതെ ഇതെല്ലാം കണ്ടു സന്തോഷിക്കുന്ന സൈക്കോയാണോ മുരളി ഗോപി ‘

    എമ്പുരാന്‍ സിനിമ കോടികളുടെ കളക്ഷന്‍ നേടുമ്പോഴും വിവാദം കെട്ടടങ്ങുന്നില്ല. ഇപ്പോഴിതാ എമ്പുരാന്‍ സിനിമ സംബന്ധിച്ച് സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാര്‍ പറഞ്ഞ കാര്യമാണ് ചര്‍ച്ചയാകുന്നത്. മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങനെ പണമുണ്ടാക്കാമെന്നാണ് എമ്പുരാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാണിച്ചു തന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു. ഒരു സിനിമ ഇറങ്ങിയാല്‍ ചര്‍ച്ച ചെയ്യേണ്ടത് മതമല്ല, സിനിമയാണെന്നും യുട്യൂബ് ചാനലിനോട് അഖില്‍ മാരാര്‍ പറഞ്ഞു ഏതു രീതിയിലും സമൂഹത്തിലൊരു കുത്തിത്തിരിപ്പ് ഉണ്ടാക്കണമെന്ന് ഈ സിനിമയില്‍ തന്നെ ഒരു കഥാപാത്രം കാണിച്ചു തരുന്നുണ്ട്. ജനത്തെ എങ്ങനെ ഒരു വിഡ്ഢിയാക്കി ഒരു നേതാവായ് മാറാം എന്നത് ഈ സിനിമയിലൂടെ തന്നെ കാണിക്കുന്നു. സിനിമയില്‍ പറഞ്ഞ ഇതേ കാര്യമാണ് ഇവര്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. പണ്ട് മമ്മൂട്ടി മോഹന്‍ലാല്‍ എന്നു പറഞ്ഞാണ് ക്യാംപസുകളില്‍ അടി നടന്നുകൊണ്ടിരുന്നത്. ഇതു മാറി മുസ്ലീം ഹിന്ദു എന്നു പറഞ്ഞ് അടിയുണ്ടാകുകയും ഇത് പുറത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അത് ഏറ്റെടുക്കാന്‍ ഇരു വിഭാഗത്തിലെ മത…

    Read More »
  • Crime

    വീട്ടില്‍നിന്ന് 15 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്ന് യുവതി; അന്വേഷണത്തിനൊടുവില്‍ കള്ളന്‍ കപ്പലില്‍ തന്നെ!

    ആലപ്പുഴ: വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നെന്ന യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഭര്‍ത്താവിന്റെ അടുത്ത്. പൊലീസിന്റെ അന്വേഷണത്തില്‍ സ്വര്‍ണം എടുത്തത് യുവതിയുടെ ഭര്‍ത്താവ് തന്നെയാണെന്ന് കണ്ടെത്തി. ആലപ്പുഴ ആലിശേരി സ്വദേശിയായ ഷംന ഷെഫീഖിന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നെന്നായിരുന്നു പരാതി. നഗരസഭ എയ്റോബിക് പ്ലാന്റിലെ ജീവനക്കാരിയായ ഷംന(42) ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തിപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഷംന വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിലൂടെയാണ് ഷംനയുമായി അകന്നു കഴിയുന്ന ഭര്‍ത്താവ് ഷെഫീഖ് ആണ് സ്വര്‍ണം മോഷ്ടിച്ചതെന്നു സൂചന ലഭിച്ചത്. ഇരുവരും അകന്നു കഴിയുകയായിരുന്നെങ്കിലും ഷെഫീഖ് ഇടയ്ക്ക് വീട്ടിലെത്തുമായിരുന്നു. ഷെഫീക്കിനെ പൊലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരം പുറത്താവുന്നത്. പൊലീസ് അന്വേഷണത്തില്‍ നഷ്ടപ്പെട്ടത് ഏഴേമുക്കാല്‍ പവന്‍ സ്വര്‍ണമാണെന്നും കണ്ടെത്തി. ഷെഫീഖ് സ്വര്‍ണം പണയം വച്ചെന്നു സംശയിക്കുന്ന നഗരത്തിലെ സ്വകാര്യ…

    Read More »
  • Crime

    രാത്രി സുഹൃത്തിനെ കാണാനെത്തിയ മധ്യവയസ്‌കനുനേരേ ആക്രമണം, 23-കാരനെതിരേ പരാതി

    കോഴിക്കോട്: കായപ്പനച്ചിയില്‍ സുഹൃത്തിനെ കാണാനെത്തിയ മധ്യവയസ്‌കനുനേരേ ആക്രമണംനടന്നതായി പരാതി. ആക്രമിച്ച യുവാവിന്റെപേരില്‍ പോലീസ് കേസെടുത്തു. ഇരിങ്ങണ്ണൂരിലെ പള്ളിയില്‍ താഴെക്കുനി പ്രകാശ(53)നാണ് അപരിചിതനില്‍നിന്ന് അകാരണമായി ആക്രമണം നേരിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.45-ന് കായപ്പനച്ചി എകെജി റോഡരികില്‍വെച്ച് കായപ്പനച്ചി സ്വദേശി അര്‍ജുന്‍ (23) എന്ന യുവാവ് കാരണമില്ലാതെ കടന്നാക്രമിച്ചെന്നാണ് പരാതി. പ്രകാശനെ തടഞ്ഞുവെച്ച് വണ്ടിയില്‍നിന്ന് ചവിട്ടിവീഴ്ത്തുകയായിരുന്നെന്നാണ് പറയുന്നത്. തലയ്ക്കും കണ്ണിനുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ പരിക്കുകളോടെ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനിടെ പ്രതി പ്രകാശന്റെ മൊബൈല്‍ഫോണ്‍ എറിഞ്ഞുതകര്‍ക്കുകയും വാഹനം ചവിട്ടിമറിച്ചിടുകയും ചെയ്തതില്‍ ഏകദേശം 15,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടന്ന് പ്രകാശന്‍ നാദാപുരം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

    Read More »
  • Kerala

    തൊഴില്‍ പീഡനമല്ലെന്ന് യുവാക്കള്‍, സ്ഥാപന ഉടമയെ കുടുക്കാന്‍ ശ്രമം? പീഡനമല്ലെന്ന വിലയിരുത്തലില്‍ തൊഴില്‍വകുപ്പും

    എറണാകുളം: ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടുകുത്തിച്ച് നടത്തിക്കുന്നതിന്റെയും വസ്ത്രം ഉരിയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, നടന്നത് തൊഴില്‍പീഡനമല്ലെന്ന് യുവാക്കള്‍. സ്ഥാപനത്തെ കുടുക്കാനുള്ള ശ്രമമെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പ്രതികരണം. നടന്നതു തൊഴില്‍പീഡനമല്ലെന്നാണ് തൊഴില്‍വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിലയിരുത്തുന്നത്. പെരുമ്പാവൂരിലെ കമ്പനിയില്‍ നടന്ന കാര്യങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്നാണ് റിപ്പോര്‍ട്ട്. ദൃശ്യത്തില്‍ ഉള്‍പ്പെട്ട യുവാക്കളില്‍നിന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ മൊഴിയെടുത്തിരുന്നു. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നത്തെ തൊഴില്‍ പീഡനമായി ചിത്രീകരിച്ചെന്നാണു തൊഴില്‍വകുപ്പ് കരുതുന്നത്. അതേസമയം മറിച്ചുള്ള തെളിവുകളും തൊഴില്‍വകുപ്പ് പരിശോധിക്കുകയാണ്. സ്ഥാപനത്തോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ മനാഫ് മനഃപൂര്‍വം വീഡിയോ ചിത്രീകരിച്ചുവെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ വെളിപ്പെടുത്തല്‍. ”ജനറല്‍ മാനേജരായ ഉബൈല്‍ ലീവിന് പോയ സമയത്താണ് വീഡിയോ എടുത്തത്. അന്ന് മാനേജരായിരുന്ന മനാഫ് എന്ന വ്യക്തിയാണ് ഇതിനുപിന്നില്‍. സ്ഥാപനത്തെ തകര്‍ക്കാന്‍ വേണ്ടി ചെയ്തതാണ്. മനാഫ് പറഞ്ഞപോലെയാണ് ഞാന്‍ ബെല്‍റ്റ് പിടിച്ചത്. വിഡിയോ ചിത്രീകരിച്ചതും പുറത്തുവിട്ടതും മനാഫ് ആണ്. വീഡിയോ എടുത്തത് ഉബൈലിന്റെ അടുത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ മനാഫിനെ…

    Read More »
  • Breaking News

    ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടുകുത്തിച്ച് നടത്തിയത് മനപ്പൂര്‍വം ചിത്രീകരിച്ച ദൃശ്യം? സ്ഥാപനത്തില്‍ നടന്നത് തൊഴില്‍ പീഡനം അല്ലെന്ന് യുവാക്കള്‍; ഉടമയെ തകര്‍ക്കാന്‍ മനാഫിന്റെ നീക്കം; പരാതി നല്‍കുമെന്നും വ്യാജ വീഡിയോ ആണെന്നു തെളിയിക്കുമെന്നും വെളിപ്പെടുത്തല്‍

    കൊച്ചി: ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടുകുത്തിച്ച് നടത്തിക്കുന്നതിന്റെയും വസ്ത്രം ഉരിയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, നടന്നത് തൊഴില്‍പീഡനമല്ലെന്ന് യുവാക്കള്‍. സ്ഥാപനത്തെ കുടുക്കാനുള്ള ശ്രമമെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പ്രതികരണം. നടന്നതു തൊഴില്‍പീഡനമല്ലെന്നാണ് തൊഴില്‍വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിലയിരുത്തുന്നത്. പെരുമ്പാവൂരിലെ കമ്പനിയില്‍ നടന്ന കാര്യങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്നാണ് റിപ്പോര്‍ട്ട്. ദൃശ്യത്തില്‍ ഉള്‍പ്പെട്ട യുവാക്കളില്‍നിന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ മൊഴിയെടുത്തിരുന്നു. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നത്തെ തൊഴില്‍ പീഡനമായി ചിത്രീകരിച്ചെന്നാണു തൊഴില്‍വകുപ്പ് കരുതുന്നത്. അതേസമയം മറിച്ചുള്ള തെളിവുകളും തൊഴില്‍വകുപ്പ് പരിശോധിക്കുകയാണ്. സ്ഥാപനത്തോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ മനാഫ് മനഃപൂര്‍വം വിഡിയോ ചിത്രീകരിച്ചുവെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ വെളിപ്പെടുത്തല്‍. ”ജനറല്‍ മാനേജരായ ഉബൈല്‍ ലീവിന് പോയ സമയത്താണ് വിഡിയോ എടുത്തത്. അന്ന് മാനേജരായിരുന്ന മനാഫ് എന്ന വ്യക്തിയാണ് ഇതിനുപിന്നില്‍. സ്ഥാപനത്തെ തകര്‍ക്കാന്‍ വേണ്ടി ചെയ്തതാണ്. മനാഫ് പറഞ്ഞപോലെയാണ് ഞാന്‍ ബെല്‍റ്റ് പിടിച്ചത്. വിഡിയോ ചിത്രീകരിച്ചതും പുറത്തുവിട്ടതും മനാഫ് ആണ്. വിഡിയോ എടുത്തത് ഉബൈലിന്റെ അടുത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ മനാഫിനെ…

    Read More »
  • Breaking News

    ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ്; ലൂസിഫര്‍ അടക്കമുള്ള സിനിമകളുടെ സാമ്പത്തിക ഇടപാടില്‍ അവ്യക്തത; എമ്പുരാന്‍ വിവാദത്തിനു പിന്നാലെ നോട്ടീസ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തി

    എമ്പുരാന്‍ സംവിധായകന്‍ പൃഥ്വിരാജിനു പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടിസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. ‘എമ്പുരാനു’മായി നോട്ടിസിനു ബന്ധമില്ലെന്നാണ് ഐ.ടി. വൃത്തങ്ങള്‍ പറയുന്നത്. 2022ല്‍ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയായാണ് നടപടി എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഓവര്‍സീസ് റൈറ്റ്, താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം എന്നീ കാര്യങ്ങളാണ് ആന്റണി പെരുമ്പാവൂരിനോട് ആദായ നികുതി വകുപ്പ് പ്രധാനമായും ചോദിച്ചത്. 2019 മുതല്‍ 2022 വരെയുള്ള കാലയളവിലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു 2022ലെ റെയ്ഡില്‍ ഐ.ടി. വകുപ്പ് പരിശോധിച്ചത്. നേരത്തേ കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ തേടിയായിരുന്നു പൃഥ്വിരാജിന് ഐ.ടി നോട്ടിസ് നല്‍കിയത്. അതിനിടെ ‘എമ്പുരാന്‍’ നിര്‍മാതാവ് ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുകയും കോഴിക്കോടും ചെന്നൈയിലുമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. 1.5 കോടി രൂപയും സാമ്പത്തിക രേഖകളുമാണ് ഇ.ഡി…

    Read More »
  • Breaking News

    എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറി; ശിപാര്‍ശ അംഗീകരിച്ച് പോളിറ്റ് ബ്യൂറോ; മത്സരമുണ്ടാകില്ല; ഇഎംഎസിനുശേഷം കേരളത്തില്‍നിന്ന് പദവിയിലേക്ക്; ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെടില്ല

    മധുര: എം.എ.ബേബിയെ സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയാക്കാന്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്‍ പിബിയില്‍ തുടരും. 16 അംഗ പിബിയില്‍ 5 പേര്‍ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ത്തു. പ്രായപരിധി ഇളവോടെ പി.കെ.ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയില്‍ തുടരുന്നതിനും തീരുമാനമായെന്നാണു സൂചന. ബേബിയുടെ മാത്രം പേരാണ് പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു നിര്‍ദേശിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ബംഗാളില്‍നിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോല്‍പല്‍ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയില്‍നിന്നുള്ള അശോക് ധാവ്‌ളെ എന്നിവരാണ് ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ത്തത്. മറിയം ധാവ്‌ളെ, ജിതേന്‍ ചൗധരി, അംറാ റാം, വിജു കൃഷ്ണന്‍, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടചാര്യ, യു.വാസുകി എന്നിവരെ പിബിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചതായാം റിപ്പോര്‍ട്ടുണ്ട്. പിബിയില്‍നിന്നു വിരമിക്കുന്നവരില്‍ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയവരില്‍ ചിലരെ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. തമിഴ്‌നാട്ടില്‍നിന്ന് പിബിയില്‍ ആരുമുണ്ടാവില്ല.…

    Read More »
  • Kerala

    ദുരിതങ്ങൾ ചവിട്ടിക്കയറി വിജയത്തിൻ്റെ കളക്ടർ കസേരയിൽ

    പടവുകൾ വയനാട്ടിലെ വൈത്തിയിലുള്ള ഒരു ചെറിയ കൂരയിലാണ് അവള്‍ ജനിച്ചതും ജീവിച്ചതും. കേവലം 3 പേർക്ക് കഷ്ടിച്ച് അന്തിയുറങ്ങാം. മഴപെയ്താല്‍ വീട്ടില്‍ നിന്നും ഇറങ്ങി മഴകൊള്ളാത്ത എവിടെയെങ്കിലും പോയി നില്‍ക്കണം. രാവിലെ കഞ്ഞിവെള്ളം, ഉച്ചക്ക് കഞ്ഞി, വൈകീട്ടും കഞ്ഞി ഇതാണ് മെനു, പഠിക്കുന്നത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍. സ്‌കൂളില്‍ പോകാന്‍ 4 കിലോമീറ്ററിലധികം നടക്കണം. അസുഖം വന്നാലും റോഡിലൂടെ ചുമന്ന് കൊണ്ട് വേണം ആശുപത്രിയില്‍ പോകാന്‍. അച്ഛന്‍ വെള്ളന്‍ അമ്പെയ്ത്തുകാരനാണ്. പഠിക്കാന്‍ മിടുക്കനായിരുന്ന അദ്ദേഹത്തിന് 10-ാം ക്ലാസ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മക്കളെയെങ്കിലും പഠിപ്പിക്കണം എന്നായിരുന്നു ആ പിതാവിൻ്റെ വാശി. ആദിവാസി പെണ്‍കുട്ടികളെ 18 വയസ്സാകുമ്പോഴേക്കും കെട്ടിക്കും. പക്ഷേ, അവള്‍ സമ്മതിച്ചില്ല. സ്വന്തം കാലില്‍ നില്‍ക്കണം. അതായിരുന്നു ആഗ്രഹം. അതിന് അച്ഛന്‍ കൂട്ടായി. മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കി അവള്‍ സര്‍ക്കാരിന്റെ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ജോലി ചെയ്തു. ഒപ്പം ആദിവാസി വിദ്യാര്‍ത്ഥികളുടെ ഹോസ്‌ററലില്‍ വാര്‍ഡനുമായി. പിജി കഴിഞ്ഞതിന് ശേഷം വൈത്തിയില്‍ ട്രൈബല്‍ ടൂറിസം ഡെവലപ്‌മെന്റ്…

    Read More »
  • Breaking News

    വിലയിടിയുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട്! 199 രാജ്യങ്ങളുടെ പട്ടികയില്‍ 148-ാം സ്ഥാനം; ഒരു സ്ഥാനം വീണ്ടും താഴേക്ക്; മാര്‍ക്കിട്ടത് വ്യക്തിസ്വാതന്ത്ര്യം മുതല്‍ ഇരട്ടപൗരത്വംവരെ പരിഗണിച്ച്; മുന്നില്‍ അയര്‍ലന്‍ഡ്; മുസ്ലിം തീവ്രവാദികള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ ഏറ്റവും പിന്നില്‍

    ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന ഖ്യാതി ഇനി ഐറിഷ് പാസ്പോര്‍ട്ടിന്. നൊമാഡ് പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ട 2025 ലെ പട്ടിക പ്രകാരമാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിന്‍തള്ളി അയര്‍ലന്‍ഡിന്റെ കുതിപ്പ്. പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഗ്രീസ് മൂന്നാമതും പോര്‍ച്ചുഗല്‍ നാലാമതുമെത്തി. മാള്‍ട്ടയാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്. ‘നൊമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ്’ വര്‍ഷാവര്‍ഷം പുറത്തുവിടുന്ന പട്ടികയില്‍ ഇതാദ്യമായാണ് അയര്‍ലന്‍ഡ് ഒറ്റയ്ക്ക് ഒന്നാം സ്ഥാനം നേടുന്നത്. 2020 ല്‍ ലക്സംബര്‍ഗ്, സ്വീഡന്‍ എന്നിവയുമായി അയര്‍ലന്‍ഡ് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. എന്നാല്‍, ആഗോള ശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ നില ഇക്കാര്യത്തില്‍ ഒന്നുകൂടി പരുങ്ങലിലായി. ആകെ 199 രാജ്യങ്ങളുടെ പട്ടികയില്‍ 148-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഒരുസ്ഥാനംകൂടി പിന്നിലായി. ആഫ്രിക്കന്‍ രാജ്യമായ കോമോറസുമായി ഈ സ്ഥാനം പങ്കിടുന്നു. ഇന്ത്യക്ക് ആകെ ലഭിച്ചത് 47.5 സ്‌കോറാണ്. മൊസാംബിക്കിനാണ് 147-ാം റാങ്ക്. കഴിഞ്ഞ ജനുവരിയില്‍ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഇന്ത്യ 80ല്‍നിന്ന് 85 ലേക്ക്…

    Read More »
Back to top button
error: