സാറെ വീട്ടിൽ വയ്ക്കുന്നതിനേക്കാൾ സുരക്ഷിതം ബാങ്കിലാണെല്ലോന്നു കരുതി ഇട്ടതാ.. പക്ഷെ അതും പോയി… ഫോണിൽ വന്ന ഒരു ലിങ്കിൽ കയറിയതാ…

“സാറേ….
പൈസ വീട്ടിൽ വയ്ക്കുന്നതിനേക്കാൾ സുരക്ഷിതമാണ്…
ബാങ്കിൽ കിടക്കുന്നത്…
എന്നാണു കരുതിയിരുന്നത്…
അവന്റെ ഒരു ലക്ഷം രൂപയോളം ഇന്നലെ അകൗണ്ടിൽ നിന്നും പോയി….”

കേട്ടപ്പോൾ വിശ്വസിക്കാനാകാതെ ഞാൻ ഇരുന്നു…
ഡിജിറ്റൽ ഇടപാടുകൾ വന്നപ്പോൾ…
ധാരാളം സൗകര്യങ്ങൾ ഉണ്ടായി…
എവിടെയിരുന്നുകൊണ്ടും…
ആർക്കും…
എത്ര തുക വെണമെങ്കിലും നൽകാം…
വാങ്ങാം…
ടെൻഷൻ ഫ്രീ ആയി യാത്ര ചെയ്യാം..
കൂടെക്കൂടെ കീശയിൽ തപ്പി നോക്കെണ്ട ആവശ്യമില്ല…
കള്ളന്മാരെയും പോക്കറ്റടിക്കാരെയും പേടിക്കേണ്ട…
അങ്ങനെ…
സൗകര്യങ്ങൾ പലതുമുണ്ട്…
എന്നാൽ…
പലർക്കും ബാങ്കിൽ നിന്നും തുക നഷ്ടമായി എന്നു പറഞ്ഞു കേട്ടിട്ടുണ്ട്…
പത്രത്തിൽ വായിചിട്ടുമുണ്ട്…
എങ്കിലും….
വേണ്ടപ്പെട്ട ഒരാളിൽ നിന്നും കാശ് പോയി എന്നറിഞ്ഞപ്പോൾ വിഷമം തോന്നി…
അവനാണെങ്കിലൊ…
അത്യാവശ്യം ഈ സംവിധാനമൊക്കെ ഉപയോഗിക്കുന്നതിൽ മിടുക്കനും…
പുതിയ തലമുറയുടെ ഭാഗവും…
അവനു പണി കിട്ടിയെങ്കിൽ…
ഞാനൊക്കെ സൂക്ഷിക്കണം
നമ്മെ….
അതിനേക്കാൾ വേഗത്തിൽ പറ്റിയ്ക്കാൻ സാധ്യത കൂടുതലാണൂ…
കൂടുതല് അറിയുവാനായി അവനെ വിളിച്ചു…
കാര്യങ്ങൾ തിരക്കി…
കേട്ടപ്പോൾ…
അതിശയം വർദ്ധിച്ചു…
ഞാനും നിങ്ങളും ശ്രദ്ധിചില്ലങ്കിൽ നമുക്കും നഷ്ടപ്പെടാം…
അകൗണ്ട് വഴി…
തുക…
അവൻ പരാതിയുമായി പോലീസിൽ എത്തിയപ്പോൾ…
അറിയുന്നത്…
ദിവസവും രണ്ടുമൂന്നു കോടി രൂപ…
നമ്മുടെ ജില്ലയിൽ നിന്നു തന്നെ…
ഈ രീതിയിൽ നഷ്ടമാകുന്നു എന്നാണു…
തുക പോയ അകൗണ്ടിന്റെ ഉറവിടം അന്വേഷിച്ചു ചെന്നാൽ…
അവസാനം എത്തിച്ചേരുന്നത്…
വടക്കെ ഇന്ത്യയിലെ ഏതെങ്കിലും ഒരു കുഗ്രാമതിലെ…
പ്രായം ചെന്ന ആരിലെങ്കിലും ആയിരിക്കും….
അവരുടെ പേരിലുള്ള ആധാറും…
മൊബൈൽ നമ്പറും ആകും രേഖകൾ….
അവർ….
ഈ ബാങ്ക് പോലും ജീവിതത്തിൽ കണ്ടിട്ടുണ്ടാകില്ല….
പോലീസിനും ഒന്നും ചെയ്യാൻ കഴിയില്ലത്രെ….
ചുരുക്കത്തിൽ…
ഇങ്ങനെ നഷ്ടമാകുന്ന തുക തിരികെ കിട്ടും എന്ന പ്രതീക്ഷ…
ഒട്ടും വേണ്ട….
വാഹനതിന്റെ നിയമലംഘനം ചൂണ്ടിക്കാട്ടി…
അതിന്റെ പെറ്റി അടയ്ക്കാൻ…
‘പരിവാഹൻ’ ലിങ്ക് അയച്ചു കൊടുത്ത്…
അത് ഓപ്പൺ ചെയ്തു…
ഇന്സ്ടാൾ ചെയ്യാനുള്ള പെര്മിഷനും കൊടുത്തു….
തുടരെത്തുടരെ…
ഏഴെട്ടു തവണയായി…
ഒരു ലക്ഷം രൂപയോളം…
മാറിപ്പോയി….
ബാങ്കിൽ നിന്നും വിളി എത്തിയപ്പോഴാണ് കക്ഷിയും അറിയുന്നത്…
അതിനിടയിൽ…
24 മണിക്കൂരിനുള്ളിൽ മാറ്റാൻ പറ്റുന്നത്ര തുകയും…
അവർ മാറ്റിക്കഴിഞ്ഞു….
തനിക്ക് തുക നഷ്ടമായതെങ്ങനെ…
എന്നു വിശദീകരിക്കുന്ന വീഡിയോ തയ്യാറാക്കുകയാണു അവനിപ്പോൾ…
എല്ലാവരേയും ബോധവൽക്കരിക്കാൻ…
ഞാനും താങ്കളും ശ്രദ്ധിക്കണം…
സാങ്കേതിക വിദ്യയിൽ…
മിടുക്ക് ഉള്ളവരെ ആണ് എളുപ്പം പറ്റിക്കുന്നത്…
വലിയ മിടുക്ക് ഇല്ലാത്ത എന്നെ പോലുള്ളവർ…
ഇതുപോലുള്ള ലിങ്കൊ…
ആപ്പോ…
ഒക്കെ വന്നാൽ…
അതിൽ കയറാനും ഇറങ്ങാനും ഒന്നും അറിയാത്തതിനാൽ…
അറിയാവുന്ന മക്കൾക്കോ…
മറ്റുള്ളവര്ക്കോ അയച്ചു കൊടുക്കും…
എന്തായാലും…
മൊബൈലിൽ വരുന്ന ആവശ്യമില്ലാത്ത ലിങ്ക് ഓപ്പൺ ചെയ്യാൻ ശ്രമിക്കാതിരിക്കുക….
നഷ്ടങ്ങൾ ഉണ്ടാകാതെ നോക്കുക…
