”മഹിമയ്ക്ക് ഉണ്ണി മുകുന്ദനോട് ക്രഷായിരുന്നു, എനിക്ക് ഞരമ്പ് രോഗമല്ല, സ്ത്രീകളില്‍നിന്ന് മോശം അനുഭവം”

സിനിമ മേഖലയില്‍ ഉള്ളവര്‍ക്കെല്ലാം ഏറെ സുപരിചിതനായ ആളാണ് സന്തോഷ് വര്‍ക്കി അഥവാ ആറാട്ട് അണ്ണന്‍. തിയേറ്റര്‍ റിവ്യൂകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇയാള്‍ പല സിനിമ താരങ്ങളേയും ഫോണില്‍ വിളിക്കാറുണ്ട്. ഒരിടയ്ക്ക് സന്തോഷ് വര്‍ക്കി നിത്യ മേനോനെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തതിന് എതിരെ പ്രതികരിച്ച് നടി തന്നെ എത്തിയിരുന്നു. കൂടാതെ പല നടിമാരെ കുറിച്ചും മോശം കമന്റുകള്‍ പറഞ്ഞതിന്റെ പേരിലും സന്തോഷ് വര്‍ക്കിയുടെ പേര് ചര്‍ച്ചയായി മാറിയിട്ടുണ്ട്.
ഇപ്പോഴിതാ താനുമായി ബന്ധപ്പെട്ട വിവാദങ്ങളോടും ആരോപണങ്ങളോടും പ്രതികരിക്കുകയാണ് സന്തോഷ് വര്‍ക്കി. വി കവര്‍ മീഡിയ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു സന്തോഷ്. സ്ത്രീകളില്‍ നിന്നും ഒരുപാട് മോശം അനുഭവങ്ങള്‍ നേരിട്ടതായും സന്തോഷ് പറയുന്നു. ഞാന്‍ ഒരു എഞ്ചിനീയറാണ്. അത് കൂടാതെ സ്റ്റാര്‍ട്ട് അപ്പ് കമ്പനി നടത്തി. പത്ത് ബുക്കോളം പബ്ലിഷ് ചെയ്തു.

ഫിലോസഫിയില്‍ മാസ്റ്റേഴ്‌സ് ചെയ്തു. അമ്മയെ നോക്കാന്‍ വേണ്ടിയാണ് എറണാകുളത്ത് നില്‍ക്കുന്നത്. ഒപ്പം പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. സഹോദരിമാര്‍ എല്ലാം വിവാഹിതരാണ്. അവര്‍ ബാംഗ്ലൂരിലും വിദേശത്തുമായാണ് താമസം. അമ്മയെ നോക്കാനുള്ള ചുമതല എനിക്കാണ്. അമ്മയുടെ കാലശേഷം ഞാനും വിദേശത്തേക്ക് പോകും. അമ്മയുടെ കാലം കഴിഞ്ഞാല്‍ ആരും ഇല്ലാത്ത അവസ്ഥയാണ്. എന്നെക്കാള്‍ അക്കാഡമിക്കലി ഉയര്‍ച്ചയില്‍ നില്‍ക്കുന്നവര്‍ എന്റെ കുടുംബാംഗങ്ങളാണ് കുടുംബത്തെ കുറിച്ച് സംസാരിച്ച് കൊണ്ട് സന്തോഷ് വര്‍ക്കി പറഞ്ഞ് തുടങ്ങുന്നു.
സിനിമ എനിക്ക് ഒരു ഹോബിയാണ്. സിനിമ കണ്ട് വിശകലനം ചെയ്തശേഷം മാത്രമാണ് റിവ്യു പറയുന്നത്. അഭിനയിക്കാന്‍ താല്‍പര്യമില്ല. സിനിമാ അവസരങ്ങള്‍ വരാറുണ്ട്. ആക്ടിങ് പ്രോസസ് എനിക്ക് ഇഷ്ടമല്ല. ഞാന്‍ ഒരു ആവറേജ് ആക്ടറാണ്. ഒമര്‍ ലുലുവിന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹം നല്ലൊരു മനുഷ്യനാണ്. പക്ഷെ സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഹാപ്പി വെഡ്ഡിങ് മാത്രമെ എനിക്ക് ഇഷ്‌പ്പെട്ടിട്ടുള്ളു. ബാക്കി ഒരു സിനിമയും ഇഷ്ടപ്പെട്ടിട്ടില്ല. ഞാന്‍ അഭിനയിച്ചുവെന്ന് കരുതി ഇഷ്ടപ്പെടാതെ ഇഷ്ടപ്പെട്ടുവെന്ന് എനിക്ക് പറയാന്‍ പറ്റില്ലല്ലോ. നിങ്ങളുടെ അമ്മയെ ഓര്‍ത്ത് വെറുതെ വിടുന്നുവെന്നാണ് പുള്ളി എന്നെ ഭീഷണിപ്പെടുത്തിയത്.
നിഷ്പക്ഷമായി റിവ്യു പറയുന്നയാളാണ് ഞാന്‍. അഭിനയിച്ചുവെന്ന് കരുതി പോസിറ്റീവ് റിവ്യു കൊടുത്താല്‍ ഞാന്‍ സ്വാര്‍ത്ഥനാകില്ലേ എന്നാണ് ബാഡ് ബോയ്‌സ് സിനിമയെ കുറിച്ച് നെഗറ്റീവ് റിവ്യു പറയാനുള്ള കാരണം വെളിപ്പെടുത്തി സന്തോഷ് വര്‍ക്കി പറഞ്ഞത്. എനിക്ക് എതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. മോഹന്‍ലാല്‍ ഫാന്‍സാണ് കൂടുതലും. ഞാന്‍ എന്ത് പോസ്റ്റ് ചെയ്താലും തെറിവിളിയാണ്. മോഹന്‍ലാല്‍ ഫാന്‍സാണ് ഇത് ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു. മോഹന്‍ലാല്‍ ഫാന്‍സിന്റെ അത്ര ടോക്‌സിക്കല്ല മമ്മൂട്ടി ഫാന്‍സ്.
നരസിംഹത്തിനുശേഷം മോഹന്‍ലാലിന് ലഭിച്ച ഫാന്‍സുകാരും ഞാനുമായാണ് പ്രശ്‌നം. എനിക്ക് ആകെയുള്ള ഹോബി സിനിമ കാണല്‍ മാത്രമാണ്. എന്റെ എന്റര്‍ടെയ്ന്‍മെന്റ് മ്യൂസിക്കാണ്. സിനിമ ഫീല്‍ഡില്‍ ഒരുപാട് പേരുമായി എനിക്ക് കോണ്‍ടാക്ടുണ്ട്. പ്രിയദര്‍ശന്‍, ബാലചന്ദ്ര മേനോന്‍ എന്നിവരുമായെല്ലാം കോണ്‍ടാക്ടുണ്ടെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. സൗഹൃദം എന്ന രീതിയിലാണ് ഞാന്‍ ആളുകള്‍ക്ക് ഷേക്ക് ഹാന്റ് കൊടുക്കാറുള്ളത്. അത് നിഷ്‌കളങ്കമാണ്.
ഐശ്വര്യ ലക്ഷ്മിക്ക് ഷേക്ക് ഹാന്റ് കൊടുക്കാന്‍ പോയ സംഭവത്തെ കുറിച്ച് മനോരമയില്‍ വന്ന ന്യൂസ് എല്ലാ ഷേക്ക് ഹാന്റുകളും നിഷ്‌കളങ്കമല്ലെന്നാണ്. എന്റേത് നിഷ്‌കളങ്കമാണ്. നടന്മാര്‍ക്കും ഞാന്‍ ഷേക്ക് ഹാന്റ് കൊടുക്കാറുണ്ട്. പക്ഷെ വൈറലാകുന്നത് നടിമാര്‍ക്ക് കൊടുക്കുന്നത് മാത്രം. മഹിമ നമ്പ്യാര്‍ക്ക് ഉണ്ണി മുകുന്ദനോട് ക്രഷുണ്ടായിരുന്നു… ഇവര്‍ക്കെല്ലാം ക്രഷ് തോന്നാം പക്ഷെ എനിക്ക് ഒരാളോട് ക്രഷ് തോന്നിയാല്‍ മാത്രം ആളുകള്‍ക്ക് എന്താണ് കുഴപ്പം?
സെലിബ്രിറ്റിസിനോട് മാത്രമല്ല പലരോടും ഞാന്‍ പ്രണയം പറഞ്ഞിട്ടുണ്ട്. എനിക്ക് ഞരമ്പ് രോഗമല്ല. ലസ്റ്റല്ല സ്‌നേഹമാണ്. സ്ത്രീകളെ ഇഷ്ടമാണെന്ന് മാത്രമെ ഞാന്‍ പറഞ്ഞിട്ടുള്ളു. അല്ലാതെ മറ്റൊരു രീതിയിലും അവരെ സമീപിച്ചിട്ടില്ല. സ്ത്രീകളില്‍ നിന്ന് ഒരുപാട് ചീത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള വ്യക്തിയാണ് താനെന്നും പറഞ്ഞാണ് സന്തോഷ് വര്‍ക്കി അവസാനിപ്പിച്ചത്.