Month: April 2025

  • Breaking News

    റെയ്ഡിനു മുമ്പ് സിസിടിവി ഓഫാക്കി; മയക്കുമരുന്നു വച്ചത് എക്‌സൈസ്; എന്റെ പേരില്‍ കേസെടുക്കാതെ ചാനലുകളില്‍ വീഡിയോ ഇട്ടിട്ട് കാര്യമില്ല; ലഹരിക്കേസില്‍ റഫീന

    കണ്ണൂര്‍ പറശിനിക്കടവില്‍ ലോഡ്ജില്‍ മുറിയെടുത്തു ലഹരിയുപയോഗിച്ചെന്ന കേസില്‍ എക്‌സൈസിനെതിരേ പിടിയിലായ യുവതി. സിസിടിവി ഓഫ് ചെയ്‌തെന്നും എക്‌സൈസ് തന്നെയാണു മുറിയില്‍ ലഹരി കൊണ്ടുവന്നു വച്ചതെന്നും റഫീന വീഡിയോയി പറഞ്ഞു. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചതെന്നും സമൂഹത്തില്‍ മോശക്കാരിയാക്കുകയെന്നതാണ് ലക്ഷ്യമെന്നും കേസെടുക്കാതെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും റഫീന ആരോപിക്കുന്നുണ്ട്. എന്നാല്‍ റഫീനയുടെ വാദം പൂര്‍ണമായും തള്ളിയിരിക്കുകയാണ് എക്‌സൈസ്. റഫീന ലഹരി ഉപയോഗിച്ചിരുന്നുവെന്നും കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവു മാത്രമായതു കൊണ്ടാണ് റിമാന്‍ഡ് ചെയ്യാതെ ജാമ്യത്തില്‍ വിട്ടതെന്നും എക്‌സൈസ് വിശദീകരിച്ചു. ഇന്നലെയാണ് റഫീന അടക്കം നാലു പേരെ എംഡിഎംയുമായി പിടികൂടിയത്. മട്ടന്നൂര്‍ സ്വദേശി ഷംനാദ്, വളപട്ടണം സ്വദേശി ജെംഷില്‍, കണ്ണൂര്‍ സ്വദേശി ജസീന എന്നിവരാണ് റഫീനക്കൊപ്പം ഉണ്ടായിരുന്നത്. ഇവരുടെ പക്കല്‍ നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ഇതുപയോഗിക്കാനുള്ള ട്യൂബുകളും ലാമ്പുകളും പിടികൂടിയിരുന്നു. പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീടുവിട്ട യുവതികള്‍ പലസ്ഥലങ്ങളില്‍ മുറിയെടുത്ത് ലഹരിമരുന്ന് ഉപയോഗിച്ചുവരികയായിരുന്നു. റഫീന പറഞ്ഞത്: എന്റെ പേരില്‍…

    Read More »
  • India

    കോളേജ് ‘ഫെയര്‍വെല്‍’ പരിപാടിയില്‍ ചിരിച്ചുല്ലസിച്ച് സംസാരം; എല്ലാവരും പൊട്ടിച്ചിരിക്കുന്നതിടെ കുഴഞ്ഞുവീണ് വര്‍ഷ; ഞെട്ടല്‍ മാറാതെ കൂട്ടുകാരും അദ്ധ്യാപകരും

    മുംബൈ: കോളേജിലെ ഫെയര്‍വെല്‍ പരിപാടിയില്‍ ഉല്ലാസവതിയായി ചിരിച്ചുസംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ് വിദ്യാര്‍ഥിനി മരിച്ചു. 20 കാരി വര്‍ഷ ഘരാട്ടാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയില്‍, ആര്‍.ജി.ഷിന്‍ഡെ കോളേജിലാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണം. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും വര്‍ഷ മരിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏതുദിവസമാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. കോളേജ് പരിപാടിയില്‍, മറാത്തിയിലാണ് വര്‍ഷ പ്രസംഗിച്ചത്. സംസാരത്തിനിടെ വര്‍ഷയും കാണികളും ചിരിക്കുന്നത് കാണാം. പതിയെ വര്‍ഷയുടെ സംസാരം പതുക്കെയാവുന്നതും അവള്‍ കുഴഞ്ഞുവീഴുന്നതുമാണ് കാണുന്നത്. കാണികളില്‍ ചിലര്‍ വര്‍ഷയുടെ അടുത്തേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ ഉണ്ട്. എട്ടുവയസ് പ്രായമുള്ളപ്പോള്‍ വര്‍ഷയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷമായി യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും മരുന്ന് കഴിച്ചിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. അതേസമയം, വര്‍ഷ മരുന്ന് കഴിച്ചിരുന്നുവെന്നും ഫെയര്‍വെല്‍ ദിവസം നേരത്തെ എത്തേണ്ട തിരക്കില്‍ മരുന്നെടുക്കാതെ ഓടിപ്പോവുകയായിരുന്നുവെന്നും അമ്മാവന്‍ പറയുന്നു. വലിയ സ്വപ്നങ്ങളുണ്ടായിരുന്ന മിടുക്കിയായ വിദ്യാര്‍ഥിയായിരുന്നു വര്‍ഷയെന്നും ഈ വേദന മാറുകയില്ലെന്നും കോളജ് അധികൃതര്‍ കുറിപ്പില്‍…

    Read More »
  • Crime

    ഗര്‍ഭിണിയാണെന്ന് മറച്ചുവച്ചു; ആശുപത്രി ചികിത്സ വിലക്കി ഭര്‍ത്താവ്; അസ്മയുടെ 5-ാം പ്രസവം വീട്ടില്‍ നടത്തിയത് അക്യുപങ്ചര്‍ രീതിപ്രകാരം

    മലപ്പുറം: വീട്ടില്‍ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍. അസ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് സിറാജുദ്ദീന് താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വിവരം. അസ്മ ഗര്‍ഭിണിയായിരുന്ന കാര്യം മറച്ചുവെക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ആശാപ്രവര്‍ത്തകരോ നാട്ടുകാരോ അറിഞ്ഞാല്‍ ആശുപത്രിയില്‍ പോകേണ്ടി വരുമെന്നതിനാലാണ് വിവരം മറച്ചുവച്ചത്. കഴിഞ്ഞ ജനുവരിയില്‍ ആശാപ്രവര്‍ത്തകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ അസ്മ ഗര്‍ഭിണിയല്ലെന്ന വിവരമാണ് നല്‍കിയതെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശിയാണ് അസ്മ. ആലപ്പുഴ സ്വദേശി ഭര്‍ത്താവ് സിറാജുദ്ദീനും മക്കള്‍ക്കുമൊപ്പം മലപ്പുറം ചക്കിട്ടപ്പാറയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍. 35 വയസായിരുന്നു. അസ്മയുടെ ആദ്യ മൂന്ന് പ്രസവങ്ങള്‍ എവിടെ വച്ചാണ് നടത്തിയതെന്നതില്‍ വ്യക്തതയില്ല. നാലാമത്തെ പ്രസവം വീട്ടില്‍ വച്ചാണ് നടത്തിയത്. ഒടുവില്‍ അഞ്ചാമത്തെ പ്രസവവും വീട്ടില്‍ തന്നെ നടത്തിയതിന് പിന്നാലെയായിരുന്നു അസ്മയുടെ മരണം. അക്യുപങ്ചര്‍ ചികിത്സാരീതി പ്രകാരമായിരുന്നു പ്രസവം. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവമെന്ന് പൊലീസ് പറയുന്നു. മരണശേഷം അസ്മയുടെ മൃതദേഹവുമായി ഭര്‍ത്താവ് പെരുമ്പാവൂരിലേക്ക് പോയിരുന്നു. പെരുമ്പാവൂരാണ് അസ്മയുടെ…

    Read More »
  • Breaking News

    പിണറായിയുടെയും കാരാട്ടിന്റെയും വലയില്‍ പെടരുത്: ആശംസയ്‌ക്കൊപ്പം എം.എ. ബേബിക്ക് പ്രതിപക്ഷ നേതാവിന്റെ ഉപദേശം; ചര്‍ച്ച് ബില്‍ വരുമെന്നു കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി; ഓര്‍ഗനൈസറിലെ ലേഖനം ഇതിനു തെളിവെന്നും വി.ഡി. സതീശന്‍

    തൃശൂര്‍: സിപിഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബിയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്തു നിയമസഭയിലുണ്ടായിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള ഇന്ത്യ മുന്നണിയുടെ ഭാഗമായി നിന്ന് വര്‍ഗീയ ശക്തികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നാണു കരുതുന്നത്. പ്രകാശ് കാരാട്ടിനെയും പിണറായി വിജയനെപ്പോലുമുള്ള ആളുകള്‍ പുറത്തുനിന്ന് നിയന്ത്രിച്ചാല്‍ അദ്ദേഹത്തിന് ഇത്തരം തീരുമാനങ്ങള്‍ സാധ്യമാകില്ല. ബിജെപി ഫാസിസ്റ്റല്ലെന്നു കണ്ടെത്തിയ ആളാണു പ്രകാശ് കാരാട്ട്. അതിനു പിന്തുണ കൊടുത്തയാളാണു പിണറായി വിജയന്‍. കോണ്‍ഗ്രസ് വിരുദ്ധതയാണ് അവരുടെ മനസില്‍. ബിജെപിയുമായി ചേര്‍ന്നു കോണ്‍ഗ്രസിനെ തകര്‍ക്കണമെന്നമെന്നാണ് ആവശ്യം. ഈ ദൂഷിത വലയത്തില്‍ പെട്ടില്ലെങ്കില്‍ മതേതര നിലപാടെടുക്കാന്‍ എം.എം. ബേബിക്കു കഴിയുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. രാജ്യത്ത് ഉടനീളെ ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും നേരേ സംഘപരിവാറിന്റെ നേതൃത്വത്തിലാണ് ആക്രമണങ്ങള്‍ നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഫാ. ഡേവിസ് ഉള്‍പ്പെടെയുള്ളവര്‍ ജെബല്‍പൂരില്‍ ആക്രമിക്കപ്പെട്ടത്. പള്ളികളില്‍ തീര്‍ത്ഥാടനത്തിന് എത്തിയവര്‍ ഫാദര്‍ ഡേവിസിന്റെ പള്ളി സന്ദര്‍ശിച്ച് മടങ്ങിപ്പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. വിവരം അറിഞ്ഞ്…

    Read More »
  • Breaking News

    അമിത ജോലിഭാരം? ഐടി ജീവനക്കാരനായ യുവാവ് ഫ്ലാറ്റിൽനിന്ന് വീണുമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

    കോട്ടയം: വീട്ടുകാർ കിടക്കാൻ പോകുമ്പോഴും ജോലി ചെയ്തുകൊണ്ടിരുന്ന് ഐടി ജീവനക്കാരനായ യുവാവ് ഫ്ലാറ്റിൽനിന്നു വീണു മരിച്ച നിലയിൽ. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ജേക്കബ് തോമസ് (23) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്ലാറ്റിലാണ് സംഭവം. അമിത ജോലി സമ്മർദമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പരാതി. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. രാത്രിയിൽ ഏറെ വൈകി ജേക്കബ് ഫ്ലാറ്റിൽ ഇരുന്ന് ജോലി ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. ജേക്കബ് അമിത ജോലി സമ്മർദത്തിലായിരുന്നു ബന്ധുക്കൾ പറഞ്ഞു. പുലർച്ചെ മാതാപിതാക്കൾ എഴുന്നേറ്റപ്പോൾ മകനെ ഫ്ലാറ്റിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    Read More »
  • Breaking News

    മുഴുവൻ ദക്ഷിണ സുഡാൻകാരുടെയുടേയും വിസ റദ്ദാക്കി യുഎസ്, നടപടി കുടിയൊഴിപ്പിക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരെ സ്വന്തം രാജ്യം സ്വീകരിക്കാത്തതിനാൽ

    വാഷിങ്ടൻ: അനധികൃത കുടിയേറ്റത്തിന്റെ പേരിൽ യുഎസിൽ നിന്ന് നാടുകടത്തിയ സ്വന്തം പൗരന്മാരെ തിരികെ സ്വീകരിക്കാൻ ദക്ഷിണ സുഡാൻ സർക്കാർ തയാറാകാത്തതിനെ തുടർന്ന് ആ രാജ്യത്തുനിന്നുള്ള മുഴുവൻ ആളുകളുടെയും വീസ റദ്ദാക്കി യുഎസ്. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തുന്ന പൗരന്മാരെ അതതു രാജ്യങ്ങൾ സ്വീകരിക്കണമെന്ന് കുടിയൊഴിപ്പിക്കുന്നതിനു മുൻപ്തന്നെ യുഎസ് വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാത്തവർക്ക് തിരിച്ചടിയുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ മുന്നറിയിപ്പു നൽകിയിരുന്നു. ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാൻ ഇതു ലംഘിച്ചതോടെയാണ് നടപടി നേരിടേണ്ടിവന്നത്. നിലവിൽ യുഎസ് വീസ കൈവശംവച്ചിരിക്കുന്നവരുടെ മുഴുവൻ ദക്ഷിണ സുഡാൻകാരുടേയും വിസ റദ്ദാക്കിയെന്നും ഇനി വിസയ്ക്ക് അപേക്ഷിക്കുന്ന ദക്ഷിണ സുഡാൻ പൗരന്മാരുടെ അപേക്ഷകൾ നിരസിക്കപ്പെടുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ വ്യക്തമാക്കി. രാജ്യം വീണ്ടും സഹകരിച്ചാൽ ഈ നടപടികൾ പുനഃപരിശോധിക്കാൻ യുഎസ് തയാറാകുമെന്നും റൂബിയോ വ്യക്തമാക്കി. 2011ൽ സുഡാനിൽനിന്നു വിഘടിച്ച് രൂപീകൃതമായ പുതിയ രാജ്യമാണ് ദക്ഷിണ സുഡാൻ. എന്നാൽ രണ്ടു വർഷങ്ങൾക്കുമുൻപ് പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള ഭിന്നതയോടെ…

    Read More »
  • Breaking News

    നമ്മൾ ഒരുമിച്ച് നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും, അല്ലാതെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർ​ഗത്തിലെത്താമെന്ന് കരുതുന്നില്ല- മാർ ജോസഫ് കല്ലറങ്ങാട്ട്

    കോട്ടയം: ക്രൈസ്തവരുടെ രാഷ്ട്രീയ പാർട്ടി എന്ന വിഷയത്തിൽ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപാട് തള്ളി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർ​ഗത്തിലെത്താമെന്ന് താൻ കരുതുന്നില്ലെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചു. നമ്മൾ ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തുമെന്നും ബിഷപ്പ് പ്രതികരിച്ചു. പാലായിലെ മദ്യ-ലഹരി വിരുദ്ധ പരിപാടിയിൽ ആയിരുന്നു ബിഷപ്പിന്റെ പ്രസം​ഗം.

    Read More »
  • Breaking News

    എംബിബിഎസ് വിദ്യാർഥിനി സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ, സംഭവം പിതാവ് പെൺകുട്ടിയെ സൈക്യാട്രി വിഭാ​ഗത്തിൽ കാണിച്ച് മടങ്ങിയതിനു പിന്നാലെ

    കൊച്ചി; കളമശേരി സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഹോസ്ദുർഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.45നായിരുന്നു സംഭവം. സഹപാഠികളാണ് കോളേജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ വിദ്യാർഥിനിയെ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടി ഇതിനു മുൻപ് 2 പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒരു തവണ ഹോസ്റ്റലിലും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയിൽ ട്രെയിനിൽ വച്ചുമാണ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ 3 വർഷമായി മെഡിക്കൽ കോളേജിലെ സൈക്യാട്രിക് വിഭാഗത്തിൽ ചികിത്സയിലായിരുന്നു അമ്പിളി. ഇന്നലെ ഡോക്ടറെ കാണിച്ച ശേഷം ഹോസ്റ്റലിലാക്കി പിതാവ് മടങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം.

    Read More »
  • Breaking News

    നായകനെത്തി, ഇനി എല്ലാം അവൻ നോക്കിക്കോളും, സുഖമായി ഒന്നുറങ്ങാം, രാജസ്ഥാൻ ബാറ്റിങ്ങിനിടെ കൗതുകമുണർത്തി ജോഫ്ര ആർച്ചറിന്റെ ഉറക്കം- വീഡിയോ

    ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കു സഞ്ജുവെത്തിയതോടെ അടിമുടി മാറിയ ടീമിനെയായിരുന്നു ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും അവർ പഞ്ചാബ് നിരയിൽ തുടരെത്തുടരെ പ്രഹരമേൽപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ എത്ര റൺസിനാകും പഞ്ചാബിന്റെ തോൽവി എന്നറിഞ്ഞാൽ മതി എന്നായി സ്ഥിതി. ഇതിനിടെ യാതൊരു ടെൻഷനുമില്ലാതെ ഉറങ്ങുന്ന ഒരു താരത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറൽ. അത് മറ്റാരുമല്ല ഐപിഎൽ സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിലും നിറംകെട്ട പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ. ഒരു വിക്കറ്റുപോലും നേടാനാവാതെ 109 റൺസ് വഴങ്ങിയ ആർച്ചർ വലിയ വിമർശനത്തിന് പാത്രമായിരുന്നു ആർച്ചർ. പക്ഷേ, സഞ്ജു സാംസൺ ക്യാപ്റ്റനായെത്തിയ ഒറ്റ മത്സരത്തിലെ പ്രകടനംകൊണ്ട് ആർച്ചർ എതിർത്തുപറഞ്ഞവരെയെല്ലാം എഴുന്നേൽപ്പിച്ചുനിർത്തി. ശനിയാഴ്ച പഞ്ചാബ് കിങ്‌സിനെതിരേ നാലോവറിൽ 25 റൺസ് വഴങ്ങി മൂന്നുവിക്കറ്റുകളാണ് താരം നേടിയത്. ടോസ് നഷ്ടപ്പെട്ട് രാജസ്ഥാൻ ബാറ്റുചെയ്യുന്നതിനിടെയാണ് കൗതുകമുണർത്തുന്ന കാഴ്ച ക്യാമറക്കണ്ണിൽ പതിഞ്ഞത്. 14-ാം ഓവറിനിടെ രാജസ്ഥാൻ റോയൽസിന്റെ ഡ്രസ്സിങ് റൂമിൽ ബ്ലാങ്കറ്റ്…

    Read More »
  • Breaking News

    വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ വെടിവെച്ച് കൊല്ലുമെന്ന് ചക്കിട്ട പഞ്ചായത്ത് പ്രസിഡന്റ്, ഓണററി പദവി റദ്ദാക്കി സർക്കാർ, പകരം അധികാരം പഞ്ചായത്ത് സെക്രട്ടറിക്ക്

    കോഴിക്കോട്: മനുഷ്യന് ജീവിക്കാൻ അവസരം നൽകാതെ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലുമെന്ന തീരുമാനമെടുത്ത ചക്കിട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി. പഞ്ചായത്ത് പ്രസിഡന്റെ കെ സുനിലിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവിയാണ് സർക്കാർ താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെയാണ് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. പകരം ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം. കഴിഞ്ഞ മാസമാണ് ചക്കിട്ടപ്പാറ ഭരണസമിതി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചുകൊല്ലുമെന്ന തീരുമാനമെടുത്ത് വീഡിയോയിലൂടെ പൊതുസമൂഹത്തെ പ്രസിഡന്റ് അറിയിച്ചത്. ഇത് പിന്നീട് വാർത്തയാവുകയും ചെയ്തിരുന്നു. അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുന്നതടക്കമുള്ള കാര്യങ്ങൾക്കായാണ് പഞ്ചായത്ത് പ്രസിഡന്റിന് ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി സർക്കാർ നൽകിയിരുന്നത്. ഇത് കേരളം, ഇത്രയും വൃത്തികെട്ട ഒരു പ്രസ്താവന ചർച്ച ചെയ്യേണ്ട കാര്യം തന്നെയില്ല, വെളളാപ്പളളിയെ നവോത്ഥാന…

    Read More »
Back to top button
error: