Breaking NewsBusinessSports

അന്താരാഷ്ട്ര വോളിബോൾ ഫെഡറേഷൻ ബോർഡിൽ ഇഷ അംബാനിയും

മുംബൈ: 2024-2028 ഒളിംപിക് സൈക്കിളുമായി ബന്ധപ്പെട്ട് ഇഷ അംബാനിയും ലൂയിസ് ബൗഡനും ഇന്റർനാഷണൽ വോളിബോൾ ഫെഡറേഷൻ (എഫ്‌ഐവിബി) ബോർഡ് ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ഉയർന്ന തലങ്ങളിലേക്ക് സംരംഭകത്വ മികവും പുതിയ കാഴ്ച്ചപ്പാടുകളുമെല്ലാം കൊണ്ടുവരുന്നതിന്റെ കൂടി ഭാഗമായാണ് ഇഷ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

വോളിബോളിന് പുറമെ വിവിധ മേഖലകളിൽ നിന്നായി നാല് അംഗങ്ങളെ ബോർഡിലേക്ക് ചേർക്കാൻ എഫ്‌ഐവിബി ഭരണഘടന അനുമതി നൽകുന്നുണ്ട്. ഇതനുസരിച്ചാണ് ഇഷയിലേക്ക് പുതിയ നിയോഗം എത്തിയിരിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള കാഴ്ച്ചപ്പാടുകളും സംഘടനയുടെ വൈവിധ്യവൽക്കരണവും ഉറപ്പാക്കാൻ ഇഷയുടെ തെരഞ്ഞെടുപ്പ് സഹായകമാകുമെന്നാണ് വിലയിരുത്തൽ.

Signature-ad

ജെൻഡർ ഇൻ മൈനോരിറ്റി കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഇഷ അംബാനി എഫ്‌ഐവിബി ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബിസിനസ് ലോകത്തെ ചടുലമായ വ്യക്തിത്വത്തിന് ഉടമയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ലീഡർഷിപ്പിന്റെ ഭാഗമായ ഇഷ അംബാനി. റിലയൻസ് റീട്ടെയ്ൽ ഉൾപ്പടെയുള്ള ഗ്രൂപ്പ് കമ്പനികളിൽ ഇഷ മികച്ച രീതിയിലുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്.

കമ്പനിയുടെ വളർച്ച ഉറപ്പാക്കുന്നതിലും ഡിജിറ്റൽ, ഇ-കൊമേഴ്‌സ് സംരംഭങ്ങൾ വിജയത്തിലെത്തിക്കുന്നതിലും ഇഷ അംബാനി നേതൃത്വം വഹിക്കുന്നുണ്ട്.

ഇതിന് പുറമെ ഗ്രൂപ്പിന്റെ വൈവിധ്യവൽക്കരണ, ലിംഗസമത്വ അജണ്ട നടപ്പാക്കുന്നതിലും ഇഷ നേതൃത്വപരമായ പങ്ക് വഹിക്കുന്നു. തൊഴിലിടങ്ങളിൽ സ്ത്രീകളെ ശാക്തീകരിക്കുന്ന നിരവധി പദ്ധതികൾക്ക് അവർ നേതൃത്വം നൽകുന്നു. ലിംഗസമത്വത്തിലും ബിസിനസ് വിഷനിലും ഇഷയ്ക്കുള്ള വ്യത്യസ്തമായ കാഴ്ച്ചപ്പാട് എഫ്‌ഐവിബി ബോർഡിന് കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇഷയുടെ കൂടെ എഫ്‌ഐവിബി ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലൂയിസ് ബൗഡൻ മൂന്ന് തവണ ഒളിംപിക്‌സിൽ വിജയിച്ചിട്ടുണ്ട്. എഫ്‌ഐവിബി അത്‌ലെറ്റ്‌സ് കമ്മീഷൻ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഇൻഡോർ, ഔട്ട്‌ഡോർ ബീച്ച് വോളിബാൾ ഒളിംപ്യനാണ് ബൗഡൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: