Month: April 2025
-
Breaking News
ഒരുലക്ഷം രൂപയ്ക്ക് കമ്പനി തുടങ്ങി; ഹരിയാന കോണ്‍ഗ്രസ് സര്‍ക്കാര്‍ 7.5 കോടിയുടെ ഭൂമി ഇരുണ്ടു വെളുത്തപ്പോള്‍ രജിസ്റ്റര്‍ ചെയ്തുനല്‍കി; 700 ശതമാനം ഉയര്‍ന്ന നിരക്കില്‍ ഡിഎല്‍എഫിന് വില്‍പന; ഇടപാടു റദ്ദാക്കിയ രജിസ്‌ട്രേഷന്‍ ഐജിയെ തെറിപ്പിച്ചു; കള്ളപ്പണ ഇടപാടില്‍ ഇഡി പിടിമുറുക്കിയ റോബര്‍ട്ട് വാദ്ര ചെറിയ മീനല്ല!
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. 17 വര്‍ഷം പഴക്കമുള്ള കേസില്‍ ഇഡി പുതിയ ഇടപെടലുകള്‍ നടത്തുമ്പോള്‍ അത് രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുകയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ഇന്ന് വാദ്രയെ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത് രണ്ടാം തവണയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. ഏറെ കാലമായി ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പു കാലങ്ങളില്‍ ഹരിയാനയില്‍ ബിജെപി കോണ്‍ഗ്രസിനെതിരെ പ്രചരണായുധമാക്കുന്നതാണ് വാദ്രക്കെതിരായ കേസ്. ഇത്തവണയും രാഷ്ട്രീയ ലക്ഷ്യമാണ് ബിജെപിക്കുള്ളതെന്നാണ് വാദ്രയുടെ പ്രതികരണം. റോബര്‍ട്ട് വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും റിയല്‍ എസ്റ്റേറ്റ് വമ്പന്‍മാരായ ഡിഎല്‍എഫും ചേര്‍ന്ന് നടത്തിയ ഇടപാടാണ് നിയമക്കുരുക്കാകുന്നത്. 2007 ലാണ് വാദ്ര ഈ കമ്പനി ആരംഭിച്ചത്. ഒരു ലക്ഷം രൂപയായിരുന്നു മൂലധനം. 2008 ല്‍ ഗുരുഗ്രാമിലെ മനേസര്‍ സിക്കോപൂരില്‍ കമ്പനി 3.5 ഏക്കര്‍ സ്ഥലം വാങ്ങി. ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയുമായി 7.5 കോടി രൂപക്കായിരുന്നു…
Read More » -
Breaking News
സീനിയര്‍ താരമായിട്ടും അശ്വിനെ പുറത്തിരുത്തി; ചെന്നൈ ജയിച്ചു; പ്ലേ ഓഫ് സാധ്യതയും മുന്നില്‍; മറ്റു ടീമുകള്‍ ഈ സീനിയര്‍ താരങ്ങളെ മാറ്റിയാല്‍ നാണക്കേടില്ലാതെ കഴിച്ചിലാകാം; ടീമിന്റെ ഉപദേശകരായി തുടര്‍ന്നാല്‍ മതിയെന്നും വാദം
ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ക്കിടയില്‍ ആശ്വാസ ജയം നേടി ചെന്നൈ വീണ്ടും ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ്. ഇനിയുള്ള ഏഴു മത്സരങ്ങളില്‍ ആറെണ്ണത്തില്‍ ജയിക്കുകയും മെച്ചപ്പെട്ട റണ്‍റേറ്റ് നേടുകയും ചെയ്താല്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യത ഇനിയുമുണ്ട്. ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയ ധോണിയുടെ മികച്ച പ്രകടനവും ആരാധകര്‍ക്ക് ആശ്വാസമായി. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെ അഞ്ച് വിക്കറ്റിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ഏഴ് വിക്കറ്റിന് 166 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ മൂന്ന് പന്ത് ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു. ശിവം ദുബെയുടേയും (43*) നായകന്‍ എംഎസ് ധോണിയുടേയും (26*) ബാറ്റിങ് പ്രകടനമാണ് സിഎസ്‌കെയ്ക്ക് അനായാസ ജയമൊരുക്കിയത്. എന്നാല്‍, മോശം ഫോമിലായ അശ്വനിനെ പുറത്തിരുത്താന്‍ കാട്ടിയ ധൈര്യവും ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. മുതിര്‍ന്ന ടീം അംഗങ്ങളെ ഒഴിവാക്കുന്നത് സാധാരണഗതിയില്‍ പതിവില്ലെങ്കിലും ഓള്‍റൗണ്ടര്‍ കൂടിയായ അശ്വിനെ പുറത്തിരുത്തുകയായിരുന്നു. ഇതു കഴിഞ്ഞ കളിയിലും നിര്‍ണായകമായി. സമാന രീതിയില്‍ രോഹിത് ശര്‍മയെയും മുഹമ്മദ് ഷമിയെയും മാറ്റി നിര്‍ത്തിയാല്‍…
Read More » -
NEWS
പൗരത്വ നിയമങ്ങൾ കർശനമാക്കും: അമേരിക്കയിൽ ഗ്രീൻ കാർഡ് ഉടമകൾക്കും പങ്കാളികൾക്കും പുതിയ വെല്ലുവിളികൾ
വാഷിങ്ടണ്‍: ഒരു യുഎസ് പൗരനെയോ ഗ്രീന്‍ കാര്‍ഡ് ഉടമയെയോ വിവാഹം കഴിക്കുന്നത് യുഎസിൽ എത്താനുള്ള എളുപ്പവഴിയായിരുന്നു മുമ്പ്. എന്നാൽ ട്രംപ് ഭരണകൂടം രണ്ടാമത് അധികാരത്തിലേറിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ഗ്രീന്‍ കാര്‍ഡ് ഉടമകളും അവരുടെ ജീവിത പങ്കാളികളും നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. ജീവിതപങ്കാളി ഇന്ത്യയിലാണെങ്കില്‍ യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണ് അഭിമുഖം നടത്തുന്നത്. വിവാഹശേഷം അവർ യുഎസിലാണെങ്കില്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാം. ഈ സാഹചര്യത്തില്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിലെ ഉദ്യോഗസ്ഥരാണ് അഭിമുഖം നടത്തുന്നത്. ആവശ്യമായ എല്ലാ രേഖകളും കൃത്യമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിക്കുന്നു. ഇമിഗ്രേഷന്‍ അഭിഭാഷകന്‍ അശ്വിന്‍ ശര്‍മ്മയുടെ അഭിപ്രായത്തില്‍, ഉദ്യോഗസ്ഥര്‍ കൂടുതല്‍ കർശനമായും ആഴത്തിലും പരിശോധന നടത്തുന്നുണ്ട്. ബൈഡൻ്റെ ഭരണകാലത്തേക്കാൾ സൂക്ഷമമായി അവരുടെ വിവേചനാധികാരം ഉപയോഗിക്കുന്നു. വിവാഹങ്ങൾ പരിശോധിക്കാൻ അവർ കൂടുതൽ സമയം ചെലവഴിക്കുന്നു. കഴിഞ്ഞകാല ചരിത്രത്തെ അടിസ്ഥാനമാക്കി ഈ രീതി ഒരു സ്ഥിരം രീതിയായി മാറാനും ഉടൻ തന്നെ ഒരു ഔപചാരിക നയത്തിൽ ഉൾപ്പെടുത്താനും…
Read More » -
Kerala
കേരളം കേഴുന്നു: ഏറ്റുമാനൂരും കരുനാഗപ്പള്ളിയിലും 2 പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം 2 അമ്മമാർ ജീവനൊടുക്കി
കൊല്ലം കരുനാഗപ്പള്ളിയിൽ അമ്മ 2 പെൺമക്കൾക്കൊപ്പം തീ കൊളുത്തി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സൗത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. പുത്തൻ കണ്ടത്തിൽ താര (35), മക്കളായ ആത്മിക (6), അനാമിക (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. കോട്ടയം പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയ അഭിഭാഷകയും 2 മക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കരുനാഗപ്പള്ളി ആദിനാട് പെണ്‍മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം അമ്മയായ താര സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താരയും തൊട്ട് പിന്നാലെ പെൺകുട്ടികളും മരിച്ചത്. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. ഭർത്താവിൻ്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ്…
Read More » -
Breaking News
കാട്ടാന ആക്രമണം: ടെന്റ് സ്ഥാപിച്ചത് ആനത്താരയിലെന്ന് ആദിവാസികള്‍ക്ക് ഇടയില്‍ വിമര്‍ശനം; എല്ലാവര്‍ക്കും സുപരിചിതമായ ഇടം; അന്നു രാവിലെയും പ്രദേശത്ത് ആനയെത്തി; മൃഗങ്ങളെ അകറ്റാന്‍ തീകൂട്ടിയത് രാത്രി ഏഴിനുമുമ്പ് മഴയില്‍ കെട്ടത് അറിയാതെ പോയതെങ്ങനെ?
അതിരപ്പിള്ളി: വാഴച്ചാല്‍ കാടര്‍ ഉന്നതിയില്‍ നാലുപേര്‍ കാട്ടനയുടെ ആക്രമണത്തിന് ഇരയായത് കാട്ടുതേന്‍ ശേഖരിച്ചു മടങ്ങിയതിനു പിന്നാലെയെന്നും ആന പോകുന്ന വഴിയായിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്നും വിമര്‍ശനം. ആനയെ അകറ്റിനിര്‍ത്താന്‍ സാധാരണഗതിയില്‍ തീ കൂട്ടാറുണ്ട്. അന്നുപെയ്ത മഴയില്‍ തീയണഞ്ഞു. രാത്രി ഏഴിനായിരുന്നു കാട്ടാന ആക്രമണം. അതിനുമുമ്പു പെയ്ത മഴയില്‍ തീയണഞ്ഞത് ഇവര്‍ എങ്ങനെ അറിയാതെ പോയെന്ന സംശയവും ഉയരുന്നുണ്ട്. ഒരാഴ്ച മുമ്പാണ് ഇവര്‍ തേന്‍ ശേഖരിക്കാന്‍ കാടുകയറിയത്. 13ന് വൈകുന്നേരം ഏഴിന് തേനുമായി അതിരപ്പിള്ളിയിലെത്തി കടയിലെത്തിച്ചശേഷം മടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട സതീഷ് (36) അംബിക (42) സതീഷിന്റെ ഭാര്യ രമ സതീഷ് (29) അംബികയുടെ ഭര്‍ത്താവ് രവി എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. ഒരാഴ്ചയായി ചാലക്കുടി പുഴയ്ക്കരികിലുള്ള പാറക്കെട്ടില്‍ ടാര്‍പോളിന്‍കൊണ്ടുള്ള താത്കാലിക ടെന്റ് കെട്ടി വിശ്രമിക്കുമ്പോഴാണ് കാട്ടാനകള്‍ കൂട്ടാമായെത്തിയത്. ഭക്ഷണസാമഗ്രികളടക്കം ആനക്കൂട്ടം തകര്‍ത്തു. ഇതിനുമുമ്പുള്ള ദിവസങ്ങളിലൊന്നും ഇവിടെ ആനയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. എന്നാല്‍, വേണ്ടത്ര മുന്‍കരുതലെടുക്കാതെ ഇവര്‍ ഇവിടെ കഴിഞ്ഞതില്‍ ആദിവാസി കാടര്‍ വിഭാഗക്കാര്‍ക്കിടയിലും വിമര്‍ശനമുണ്ട്. അതിരപ്പിള്ളിയില്‍നിന്ന് ഏതാനും കിലോമീറ്റര്‍മാത്രം…
Read More » -
Breaking News
ജനകീയ ഹര്‍ത്താല്‍: അതിരപ്പിള്ളി, വാഴച്ചാല്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഏപ്രില്‍ 16ന് അവധി; കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം വീതം ആദ്യ ഗഡു കൈമാറി
അതിരപ്പിള്ളി: ചാലക്കുടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അടിച്ചില്‍ തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20), വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപവീതം ധനസഹായം കൈമാറി തൃശൂര്‍ ജില്ല കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയില്‍ കളക്ടര്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവം നടന്ന ഉടന്‍തന്നെ ജില്ലാ കളക്ടര്‍ ഊരു മൂപ്പത്തിയുമായി നേരിട്ട് സംസാരിച്ച് സ്ഥിതി ഗതികള്‍ ആരാഞ്ഞിരുന്നു. ശനിയാഴ്ച ഈ പ്രദേശങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു. നാട്ടുകാരുടെ പരാതികള്‍ പരിശോധിക്കാന്‍ വനംവകുപ്പുമായി ചേര്‍ന്ന് യോഗം വിളിച്ചു ചേര്‍ക്കും. സ്ഥലത്ത് ട്രെഞ്ച്, ഫെന്‍സിങ് എന്നിവയുടെ നിര്‍മ്മാണം വേഗം നടപ്പിലാക്കുവാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ പരിഗണനയില്‍ വരേണ്ട വിഷയങ്ങള്‍ കാലതാമസം കൂടാതെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു. എന്നാല്‍,…
Read More » -
Breaking News
അമേരിക്കൻ വ്യോമയാന കമ്പനികളുടെ ബോയിങ് ജെറ്റുകൾ വാങ്ങരുത്- വിമാനക്കമ്പനികളോട് ചൈന
ബെയ്ജിങ്: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നതായി റിപ്പോർട്ടുകൾ. അമേരിക്കൻ വ്യോമയാന കമ്പനിയായ ബോയിങ്ങിൽ നിന്ന് ജെറ്റുകൾ വാങ്ങുന്നതു നിർത്താൻ രാജ്യത്തെ വിമാനക്കമ്പനികളോട് ചൈന ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ പുതിയ തീരുമാനം. യുഎസ് കമ്പനികളിൽനിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഭാഗങ്ങളും വാങ്ങുന്നത് ചൈനീസ് വിമാനക്കമ്പനികൾ നിർത്തണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട്. ചെെനയുടെ പുതിയ തീരുമാനം യുഎസിന് തിരിച്ചടിയാകാനാണു സാധ്യത. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 145% തീരുവയാണ് യുഎസ് പ്രഖ്യാപിച്ചത്. പിന്നാലെ യുഎസ് ഉൽപന്നങ്ങൾക്ക് 125% നികുതി ചൈനയും ചുമത്തിയിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം മൂർച്ഛിച്ചിരിക്കുകയാണ്. അതേസമയം തീരുവ വർധന മൂലമുണ്ടായ ചെലവുകൾ നികത്താൻ ബോയിങ് വിമാനങ്ങൾ വാടകയ്ക്ക് എടുത്ത് ആഭ്യന്തര വിമാനക്കമ്പനികൾക്ക് സഹായം നൽകാൻ ചൈനീസ് സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ താരിഫുകൾ പ്രകാരം യുഎസ് നിർമിത വിമാനങ്ങളുടെയും പാർട്ട്‌സുകളുടെയും വില ഇരട്ടിയോളം…
Read More » -
Kerala
കുട്ടികൾക്ക് വിഷം നൽകിയ ശേഷം കയ്യിലെ ഞരമ്പ് മുറിച്ചു: അഭിഭാഷകയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ യുവതി 2 മക്കളോടൊപ്പം മീനച്ചിലാറ്റിൽ ചാടി മരിച്ചു; ഏറ്റുമാനൂരിലാണ് സംഭവം
കോട്ടയത്ത് പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയ അഭിഭാഷകയും 2 മക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കണ്ണമ്പുരക്കടവിലാണ് സംഭവം. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വന്ന ജിസ്മോൾ മുത്തോലി പഞ്ചായത്ത് മുൻ അംഗവും 2019- ’20 കാലയളവിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ആയിരുന്നു. കോട്ടയം അയർക്കുന്നം റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ ഉടമയാണ് യുവതിയുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം കുട്ടികൾക്ക് വീട്ടിൽ വെച്ച് വിഷം നൽകിയ ശേഷം ജിസ്മോൾ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് ശേഷം സ്കൂട്ടറിൽ കയറി കടവിൽ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട്…
Read More » -
Breaking News
ഹൈക്കോടതി അഭിഭാഷകയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന യുവതി കൈക്കുഞ്ഞുങ്ങളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു, മരണം കുടുംബ വഴക്കിനെ തുടർന്ന്?
കോട്ടയം: ഏറ്റുമാനൂർ പുളിങ്കുന്ന് കടവിൽ അമ്മ രണ്ടു മക്കളുമായി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഹൈക്കോടതിയിലെ അഭിഭാഷകയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന അയർക്കുന്നം സ്വദേശിനിയുമായ ജിസ്‌മോൾ തോമസ് (35), 5, 2 വയസുള്ള പെൺമക്കളുമാണ് മരിച്ചത്. മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്മോൾ, 2019–2020 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ ആയിരുന്നു സംഭവം. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. അതേസമയം ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൂന്നു പേരെയും കണ്ടെത്തിയത്. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. കുടുംബവഴക്കിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം.
Read More »
