Month: April 2025
-
Health
രാത്രി ഉറങ്ങുമ്പോള്‍ സ്ത്രീകള്‍ ബ്രാ ധരിക്കുന്നത് നല്ലതോ?
പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലെ ആരോഗ്യ പ്രശ്നങ്ങളും വ്യത്യസ്തമാണ്. ജീവിതശൈലിയും വസ്ത്രധാരണവും ജനിതകപരമായ വ്യത്യസ്തതകളുമാണ് ഇതിന് കാരണം. അത്തരത്തില്‍ സ്ത്രീകളില്‍ ബ്രാ ധരിക്കുന്നത് കാരണം ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. രാത്രി കാലങ്ങളില്‍ ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ദോഷമോ എന്ന സംശയം പലരിലുമുണ്ട്. ഈ വിഷയത്തില്‍ വിദഗ്ദ്ധര്‍ നല്‍കുന്ന അഭിപ്രായം വളരെ പ്രധാനമാണ്. സാധാരണഗതിയില്‍ ദിവസം മുഴുവന്‍ ബ്രാ ധരിക്കുന്നവരാണ് സ്ത്രീകള്‍. ഇവര്‍ രാത്രി കാലങ്ങളില്‍ ഇത് ധരിച്ച് ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. രാത്രി കാലങ്ങളില്‍ ബ്രാ ധരിച്ച് ഉറങ്ങാന്‍ പാടില്ല എന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. രാത്രി കാലങ്ങളില്‍ ബ്രാ ധരിക്കാതെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്. രാത്രിയിലും ബ്രാ ധരിച്ച് ഉറങ്ങിയാല്‍ സ്തനങ്ങള്‍ക്ക് താഴെയായി ചൊറിച്ചിലും ചുണങ്ങുകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. വിയര്‍പ്പ് തങ്ങി നില്‍ക്കുന്നത് കാരണമാണ് ഈ പ്രശ്നങ്ങളുണ്ടാകുന്നത്. സ്തനങ്ങളുടെ ഭാഗം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ ചുണങ്ങുകള്‍ കാലക്രമേണ കറുത്ത പാടുകളായി മാറാനും സാദ്ധ്യത…
Read More » -
Crime
ഇന്‍സ്റ്റഗ്രാം വഴി പരിചയം, ഒരുമിച്ച് റീലെടുപ്പ്, 34,000 ഫോളോവേഴ്‌സ്; ഒടുവില്‍ ഭര്‍ത്താവ് ബാധ്യതയായപ്പോള്‍…
ചണ്ഡീഗഡ്: ഹരിയാനയില്‍ യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഹിസാര്‍ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവീണ്‍ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസില്‍ ഭാര്യ രവീണ (32), കാമുകന്‍ സുരേഷ് എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രവീണയും സുരേഷും ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പരിചയപ്പെട്ടശേഷം ഇരുവരും ഒരുമിച്ച് റീലുകള്‍ ചെയ്യാന്‍ ആരംഭിച്ചു. ഒന്നര വര്‍ഷത്തിലധികമായി രവീണയും സുരേഷും ഒരുമിച്ച് റീലുകളും വീഡിയോകളും ചെയ്യുന്നുണ്ട്. രവീണയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 34,000 ഫോളോവേര്‍സാണ് ഉള്ളത്. എന്നാല്‍, സുരേഷിനോടൊപ്പം രവീണ റീലുകള്‍ ചെയ്യുന്നത് ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും ഇഷ്ടമായിരുന്നില്ല. അവരുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് രണ്ടുപേരും വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. ഇതേച്ചൊല്ലി രവീണയും ഭര്‍ത്താവ് പ്രവീണും തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടാവാറുണ്ട്. കൊലപാതകം നടന്ന ദിവസം രവീണ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി. ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഇരുവരേയും ഒരുമിച്ച് കണ്ടു. തുടര്‍ന്ന് പരസ്പരം പിടിവലിയുണ്ടായി. തുടര്‍ന്ന് രവീണയും കാമുകനും ചേര്‍ന്ന് ഷാള്‍ കഴുത്തില്‍ മുറിക്കി പ്രവീണിനെ കൊലപ്പെടുത്തുകയായിരുന്നു. വൈകിയും…
Read More » -
Crime
എഴുപുന്നയില്‍ വിഷുക്കണിയുടെ മറവില്‍ കവര്‍ച്ച; ക്ഷേത്രത്തിലെ 20പവന്‍ കവര്‍ന്നു, സഹപൂജാരി മുങ്ങി? ബാക്കിയായത് മുക്കുപണ്ടം
ആലപ്പുഴ: വിഷുക്കണിയുടെ മറവില്‍ എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന് അപഹരിച്ചത് 20 പവനോളം തിരുവാഭരണങ്ങള്‍. വിഷുദിനത്തിലാണ് സംഭവം. വിശേഷ ദിവസങ്ങളില്‍ ചാര്‍ത്തുന്ന 10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവയാണ് കാണാതായത്. ദേവസ്വം സെക്രട്ടറി ടി.ആര്‍. മോഹനകൃഷ്ണന്റെ പരാതിയില്‍ അരൂര്‍ പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മൂന്നുമാസമായി ക്ഷേത്രത്തില്‍ സഹ പൂജാരിയായി ജോലിനോക്കി വന്നിരുന്ന കൊല്ലം ഈസ്റ്റ് കല്ലട രാം നിവാസില്‍ രാമചന്ദ്രന്‍ പോറ്റി (40) യെ സംഭവത്തെ തുടര്‍ന്ന് കാണാതായിട്ടുണ്ട്. 2024 ഡിസംബര്‍ അവസാനമാണ് നിലവിലെ മേല്‍ശാന്തി കൊല്ലം സ്വദേശി ശങ്കരനാരായണ റാവു ചുമതലയേറ്റത്. മൂന്നുമാസം മുന്‍പ് രാമചന്ദ്രന്‍ പോറ്റിയെ സഹായിയായി എത്തിച്ചു. സ്വകാര്യ ആവശ്യം പറഞ്ഞ് ഏപ്രില്‍ ഒന്നുമുതല്‍ പത്തുവരെ മേല്‍ശാന്തിയായ ശങ്കരനാരായാണ റാവു ലീവെടുത്തു. അതിനുശേഷവും ഇദ്ദേഹം ചുമതല ഏല്‍ക്കാത്തതിനാല്‍ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മേല്‍ശാന്തി ലീവില്‍ പോയ സമയം രാമചന്ദ്രന്‍ പോറ്റിയാണ് പൂജയ്ക്ക് നേതൃത്വം…
Read More » -
Kerala
ഓപ്പറേഷന്‍ വിജയമെങ്കിലും രോഗി മരിച്ചു!!! അഭിനന്ദനം സദുദ്ദേശ്യപരമെങ്കിലും വീഴ്ചയുണ്ട്; ദിവ്യയുടെ രാഗേഷ് സ്തുതിയില്‍ പ്രതികരിച്ച് ശബരീനാഥന്‍
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരണവുമായി മുന്‍ എംഎല്‍എയും ഭര്‍ത്താവുമായ കെ.എസ്. ശബരീനാഥന്‍. സമൂഹമാധ്യമങ്ങളില്‍ ദിവ്യയ്ക്കും ശബരിക്കുമെതിരെ സൈബര്‍ ആക്രമണം നടക്കുന്നതിനിടെയാണു വിശദീകരണം. ”സര്‍ക്കാരിനുവേണ്ടി രാപകല്‍ അധ്വാനം ചെയ്യുന്ന വ്യക്തിയാണ് ദിവ്യ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശ്യപരമെങ്കിലും അതിലൊരു വീഴ്ചയുണ്ട്. മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഒപ്പം നില്‍ക്കണം എന്നുള്ളത് ഉദ്യോഗസ്ഥ ധര്‍മമാണ്. അതിന്റെ ഭാഗമായി പോസിറ്റീവ് വാക്കുകള്‍ പറയുന്നതില്‍ തെറ്റില്ല. സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ, രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാല്‍ത്തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്നു സര്‍ക്കാര്‍ തലത്തില്‍നിന്നു രാഷ്ട്രീയതലത്തിലേക്കു മാറി. അതുകൊണ്ടാണ് ഈ വിവാദം പൊട്ടിവീണത്. എന്റെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വിശിഷ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു ധാരാളം നിയമപരമായ സംരക്ഷണങ്ങളുണ്ട്. അതിനോടൊപ്പം ചില ചട്ടക്കൂടുകളുമുണ്ട്. ഈ ചട്ടക്കൂടുകള്‍ നിര്‍മിച്ചിരിക്കുന്നത് എക്‌സിക്യൂട്ടീവിന്റെ…
Read More » -
Crime
തീകൊളുത്തി അമ്മയും പെണ്‍മക്കളും മരിച്ച സംഭവം; മരണകാരണം സ്വത്ത് തര്‍ക്കമെന്ന് സൂചന
കൊല്ലം: കരുനാഗപ്പള്ളിയില്‍ അമ്മയും പെണ്‍മക്കളും തീകൊളുത്തി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുത്തന്‍കണ്ടത്തില്‍ താര ജി കൃഷ്ണ (36), മക്കളായ അനാമിക (7), ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്. മക്കളെ തീ കൊളുത്തിയ ശേഷം താര ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കമാണ് മക്കളുടെ ജീവനെടുത്ത് ആത്മഹത്യ ചെയ്യുന്നതിന് താരയെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. ഓഹരി സംബന്ധിച്ച് താരയും ഭര്‍തൃവീട്ടുകാരും തമ്മില്‍ ഇന്നലെ വഴക്കുണ്ടായെന്നും പൊലീസ് പറയുന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയ താരയെ പൊലീസെത്തിയാണ് അനുനയിപ്പിച്ചത്. എന്നാല്‍, വാടകവീട്ടില്‍ തിരിച്ചെത്തിയ താര, മക്കളെയും കൂട്ടി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 3.30ന് ആദിനാട് കൊച്ചുമാമൂട് ജംഗഷന് വടക്കുഭാഗത്തുള്ള വാടകവീട്ടില്‍ വച്ചാണ് ആത്മഹത്യാശ്രമം നടന്നത്. ഒന്നര വര്‍ഷമായി താരയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. മകളോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഗോപാലാകൃഷ്ണന്‍ സമീപത്തെ കടയില്‍ ചായകുടിക്കാന്‍ പോയപ്പോഴാണ് വീടിന്റെ കിടപ്പുമുറിയില്‍…
Read More » -
Crime
കാറുമായി ഉരസി, ബസ് ജീവനക്കാരുമായി തര്‍ക്കത്തിനിടെ തോക്ക് ചൂണ്ടിയ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: കാറില്‍ ഉരസിയതുമായുള്ള തര്‍ക്കത്തിനൊടുവില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി യൂട്യൂബര്‍ തൊപ്പി. വടകരയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇരു കൂട്ടരെയും പൊലീസ് വടകര സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൈനാട്ടിയില്‍ വെച്ച് സ്വകാര്യ ബസ് തൊപ്പിയും കൂട്ടാളികളും സഞ്ചരിച്ച വാഹനത്തിന്റെ ഇടത് വശത്ത് കൂടെ അപകടകരമായി ഓവര്‍ടേക്ക് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തൊപ്പിയും കൂട്ടാളികളും ബസിനെ പിന്തുടര്‍ന്ന് വടകര പുതിയ സ്റ്റാന്റില്‍ എത്തുകയും ബസ് ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമുണ്ടായി. വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ചുവെന്ന് ആരോപിച്ച് തൊപ്പിയുമായി വീണ്ടും ഇവര്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തൊപ്പിയെയും സുഹൃത്തുക്കളെയും വടകര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍, ബസ് ജീവനക്കാര്‍ പരാതിയൊന്നും നല്‍കാത്ത പശ്ചാത്തലത്തില്‍ ഇവരെ പിന്നീട് പൊലീസ് വെറുതെവിട്ടു.
Read More » -
Crime
സിഗരറ്റ് തട്ടിക്കളഞ്ഞത് കലിപ്പായി; പോലീസുകാരെ ഹെല്‍മറ്റുകൊണ്ട് അടിച്ച് 19-കാരന്‍
തിരുവനന്തപുരം: കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടര്‍ന്നെത്തി ഹെല്‍മെറ്റ് കൊണ്ടടിച്ച 19-കാരന്‍ പിടിയില്‍. കുളത്തൂര്‍ മണ്‍വിള സ്വദേശി റയാന്‍ ബ്രൂണോ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. കഴക്കൂട്ടം തൃപ്പാദപുരത്ത് പൊതുസ്ഥലത്ത് പുകവലിക്കുന്നതിനിടെ പോലീസ് വാഹനം നിര്‍ത്തുകയും സിഗരറ്റ് കളയാന്‍ റയാനോട് പറയുകയും ചെയ്തു. എന്നാല്‍ സിഗരറ്റ് കളയാന്‍ യുവാവ് തയ്യാറായില്ല. തുടര്‍ന്ന് പോലീസ് ഇയാളുടെ കൈയിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് പെറ്റി നല്‍കി മടങ്ങി. ഇതില്‍ പ്രകോപിതനായ റയാന്‍ മാതാവിനെയും കൂട്ടി കഴക്കൂട്ടത്തുവെച്ച് പോലീസ് വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് കൊണ്ട് പോലീസ് ജീപ്പിലും ജീപ്പിലിരിക്കുകയായിരുന്ന സിപിഒ രതീഷിന്റെ മുഖത്തും അടിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സിപിഒ വിഷ്ണുവിനെയും ഹെല്‍മെറ്റ് കൊണ്ടടിച്ചു. രതീഷിന് മുഖത്തും വിഷ്ണുവിന് തോളിലുമാണ് അടിയേറ്റത്. തുടര്‍ന്ന് മറ്റു പോലീസുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
Crime
എയര്‍ഹോസ്റ്റസിനെ ഐസിയുവില്‍ വച്ച് ബലാത്സംഗം ചെയ്തു; പീഡനം നടന്നത് യുവതി വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ!
ഗുരുഗ്രാം: സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതിനിടെ ലൈംഗികമായി പീഡീപ്പിക്കപ്പെട്ടതായി എയര്‍ഹോസ്റ്റസായ യുവതി. ഗുരുഗ്രാമില്‍ ഏപ്രില്‍ 6നായിരുന്നു സംഭവം. ഏപ്രില്‍ 13ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയതിനു ശേഷമാണ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി ഭര്‍ത്താവിനോടു പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. 46 വയസുകാരിയായ സ്ത്രീയുടെ പരാതിയില്‍ സദര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹരിയാന പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്. എയര്‍ലൈന്‍സ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമില്‍ എത്തിയത്. ഹോട്ടലില്‍ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 5ന് ഭര്‍ത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ തന്നെ മറ്റൊരു ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റി. ഇവിടെ വച്ചായിരുന്നു യുവതി പീഡനത്തിന് ഇരയായതെന്നാണ് പരാതി. പീഡനസമയത്ത് എയര്‍ഹോസ്റ്റസായ യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. തനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വളരെ ഭയന്നിരുന്നതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം അന്വേഷിക്കുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ്…
Read More » -
Breaking News
അനധികൃത സ്വത്ത് സമ്പാദനത്തിൽ എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്, റിപ്പോർട്ടിന് സർക്കാർ അംഗീകാരം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആർ അജിത് കുമാറിന് സർക്കാരിന്റെ ക്ലീൻചിറ്റ്. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നാണ് വിവരം. ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് ഒപ്പിടുകയായിരുന്നു. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നത്. ഇതിനെ തുടർന്ന് അന്വേഷണം നടത്തിയ വിജിലൻസ് ഡയറക്ടർ കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് റിപ്പോർട്ട് നൽകുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടാണ് മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നത്. എന്നാൽ പി വിജയനെതിരായ വ്യാജ മൊഴി നൽകിയ സംഭവത്തിൽ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണ കടത്തിൽ എഡിജിപി പി വിജയന് ബന്ധമുണ്ടെന്ന് അജിത്‌കുമാർ മൊഴി നൽകിയിരുന്നു. എസ്‌പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയ മൊഴി. എന്നാൽ സുജിത് ദാസ് ഇക്കാര്യം…
Read More »
