Month: April 2025
-
Breaking News
വിൻ സിയോട് മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ, ഫിലിം ചേംബറിനും ഐസിസിക്കും പരാതി നൽകി നടി
തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തൽ.കഴിഞ്ഞ ദിവസം ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻ സി. വിഡിയോയിലൂടെ പറഞ്ഞിരുന്നു. സംഭവം വലിയ വിവാദമായതോടെ നടി ഷൈനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും പരാതി നൽകി. ആ നടനെ പുറത്താക്കുമെന്ന് ഇന്നലെ തന്നെ ഫിലിം ചേംബർ അധികൃതർ അറിയിച്ചിരുന്നു. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. നേരത്തെ, നടിക്കു പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു. നടനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു.അതേസമയം, ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ലഹരി ഉപയോഗിച്ചത് കണ്ടുവെന്ന വെളിപ്പെടുത്തലിൽ വിൻസി അലോഷ്യസിൽ…
Read More » -
Kerala
നീതി തേടി ഒരമ്മ: കളമശ്ശേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി അമ്പിളി മരിച്ചത് ക്രൂരമായ പീഡനം മൂലം, തെളിവുകളുമായി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി
എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി, കാസർകോട് ഉദിനൂര്‍ പുതിയപുരയില്‍ ചന്ദ്രന്റെ മകള്‍ പി.പി അമ്പിളി (25)യുടെ ദുരൂഹ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്നാണ് അമ്പിളി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. സഹപാഠികളും ഹോസ്റ്റല്‍ വാര്‍ഡനും അമ്പിളിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. വിശദ അന്വേഷണം ആവശ്യപ്പെട്ട് മാതാവും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഈ മാസം അഞ്ചിനാണ് അമ്പിളിയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോപ്പിംഗ് കഴിഞ്ഞു വന്ന സഹപാഠികകളാണ് രാത്രി 11 മണിയോടെ മുറിയില്‍ മൃതദേഹം കണ്ടെത്തയത്. എന്നാല്‍ ആറിന് പുലര്‍ച്ചെ 2.12 വരെ അമ്പിളിയുടെ ഫോണ്‍ ഉപയോഗത്തിലുണ്ടായിരുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. ഹോസ്റ്റല്‍ മുറിയിലെ സാധനങ്ങള്‍ അമ്പിളിയുടെ ബാഗിനകത്ത് ഒളിപ്പിച്ചു വെച്ച് കാണാതായതായി പരാതി നല്‍കി, ഒറ്റപ്പെടുത്തി മാനസികമായി പീഡിപ്പിച്ചു, പഠനം തടസ്സപ്പെടുത്തി തുടങ്ങിയവയാണ്…
Read More » -
Breaking News
മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്രത്തിലെത്തിയ കുഞ്ഞിനെ കടുവകൊന്നു; മുത്തശ്ശിയുടെ കൈപിടിച്ച് നടന്ന ഏഴുവയസുകാരനെ കാട്ടില്‍നിന്ന് ചാടിവീണ് കഴുത്തില്‍ കടിച്ചെടുത്ത് ഓടി; തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി
ജെയ്പുര്‍: അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പലത്തില്‍ എത്തിയ ഏഴുവയസുകാരനെ കടുവ കൊന്നു. മുത്തശ്ശനും അമ്മാവനും നോക്കി നില്‍ക്കെയാണ് സംഭവം. രാജസ്ഥാനിലെ രണ്‍തംഭോര്‍ ദേശീയ പാര്‍ക്കിനുള്ളിലാണ് ദാരുണസംഭവമുണ്ടായത്. കാര്‍ത്തിക് സുമന്‍ എന്ന കുട്ടിയാണ് കൊല്ലപ്പട്ടത്. മുത്തശ്ശിയുടെ കൈ പിടിച്ച് ഇരുന്ന കുട്ടിയെ കാട്ടില്‍ നിന്നും ചാടി വീണ കടുവ കഴുത്തില്‍ കടിച്ചെടുത്ത് ഓടുകയായിരുന്നു. നടുങ്ങിപ്പോയ തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാര്‍ത്തികുമായി കടുവ കുറ്റിക്കാട്ടിലേക്ക് മറഞ്ഞിരുന്നുവെന്നും മുത്തശ്ശി പൊലീസിനോട് പറഞ്ഞു. ബുന്ദി ജില്ലയില്‍ നിന്നുമാണ് കാര്‍ത്തികും കുടുംബവും ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്. അമ്പലത്തില്‍ കയറി പുറത്തിറങ്ങി ഇവര്‍ നിരവധി ചിത്രങ്ങളുമെടുത്തു. ജീന്‍സും നീല ടീ ഷര്‍ട്ടുമിട്ട് ചിരിച്ചിരിക്കുന്ന കാര്‍ത്തികിന്റെ ചിത്രം വേദനയുണ്ടാക്കുന്നതാണ്. കുട്ടിയെ കടുവ പിടിച്ചുവെന്ന വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം വീണ്ടെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കാര്‍ത്തികിനെ കൊന്ന നരഭോജിക്കടുവയെ ഇനിയും കണ്ടെത്താനായില്ല. പ്രദേശത്ത് മൂന്ന് പെണ്‍കടുവകളുണ്ടെന്നും നിരീക്ഷിച്ച് വരികയാണെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.…
Read More » -
കോണ്‍ഗ്രസ് പുനസംഘടനയുണ്ടോ? പുകമറ സൃഷ്ടിക്കാതെ നേതാക്കള്‍ നിലപാട് വ്യക്തമാക്കണം: കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനം; വാര്‍ത്തകള്‍ ഗുണം ചെയ്യുന്നില്ല; ചിലര്‍ പിണറായി സ്തുതി കൊഴുപ്പിക്കുന്നെന്ന് കെ. മുരളീധരന്‍
തിരുവനന്തപുരം: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടു വ്യക്തമാക്കണമെന്നും യോഗത്തില്‍ വിമര്‍ശനം. തിരുവനന്തപുരത്തു ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണു വിമര്‍ശനം. പുനസംഘടനയുണ്ടെങ്കിലും ഇല്ലെങ്കിലും അക്കാര്യം വ്യക്തമാക്കണം. തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ നേതൃതലത്തില്‍ അവ്യക്തതയുണ്ടാകുന്നതു പാര്‍ട്ടിക്കു തിരിച്ചടിയാകും. പ്രസിഡന്റ് കെ. സുധാകരനെയും ഡിസിസി പ്രസിഡന്റുമാരെയും മാറ്റുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരനും കെ. മുരളീധരന്റെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായി. പിണറായി സ്തുതിയുമായി പല നേതാക്കളും രംഗം കൊഴുപ്പിക്കുന്നെന്നു പറഞ്ഞായിരുന്നു വിമര്‍ശനം. കേരളത്തില്‍ പുനസംഘടന ആവശ്യമാണെന്നാണു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷ പദവിക്കു കെ.സുധാകരന്‍ യോഗ്യനെങ്കിലും അദ്ദേഹത്തെ ഇടവിട്ട് അലട്ടുന്ന ആരോഗ്യപ്രശ്‌നമാണു കാരണമായി ചൂണ്ടിക്കാട്ടിയത്. നേതൃമാറ്റം വേണ്ടെന്നും സുധാകരന്‍ തുടരട്ടെയെന്നും പരസ്യമായി അഭിപ്രായപ്പെട്ട ചില നേതാക്കളും സംഘടനയില്‍ പരിഷ്‌കാരവും നേതൃമാറ്റവും വേണമെന്ന അഭിപ്രായമാണു ദീപ ദാസ്മുന്‍ഷിക്കു മുന്നില്‍ വച്ചത്. തിരഞ്ഞെടുപ്പൊരുക്കം ചര്‍ച്ച…
Read More » -
Breaking News
മുനമ്പത്തുകാരെ ബിജെപി പറഞ്ഞു പറ്റിച്ചു; സത്യം അറിയാതെ കേന്ദ്രമന്ത്രിയുടെ വായില്‍നിന്ന് വീണു; ഗവര്‍ണറുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ല; മകളുടെ കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘അസംബന്ധം എഴുന്നള്ളിക്കാന്‍ സമയം കളയേണ്ടതില്ലെന്നു’ ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം: മുനമ്പത്തുകാരെ ബിജെപി പറഞ്ഞുപറ്റിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാനാണ് ബിജെപി ശ്രമിച്ചത്. കുളംകലക്കി മീന്‍ പിടിക്കാനുള്ള ശ്രമമാണ് നടന്നത്. കേന്ദ്ര നിയമഭേദഗതി മുനമ്പത്തിന് പരിഹാരം എന്ന വാദം പൊളിഞ്ഞു. കിരണ്‍ റിജിജുവിനെ മുനമ്പത്ത് എത്തിച്ചാണ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി അറിയാതെ സത്യംപറഞ്ഞുപോയി. ബിജെപിക്ക് പിന്തുണ നല്‍കുന്ന വാക്കുകളാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. മുസ്ലീം ലീഗ് ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണ്. തളിപ്പറമ്പ് സര്‍ സയിദ് കോളജില്‍ ലീഗിന്റേത് വ്യത്യസ്ത നിലപാടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അംഗീകരിക്കുന്നതിന് ഗവര്‍ണര്‍മാര്‍ക്കു സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിയെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നടത്തിയ പരാമര്‍ശം മുഖ്യമന്ത്രി തള്ളി. ഗവര്‍ണറുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയില്‍ സുപ്രീംകോടതിക്ക് എതിരായ നിലപാട് ഗവര്‍ണര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. പക്ഷെ ഇവിടെയൊക്കെ ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്നത് കാണാതിരിക്കാനാവില്ല. അതിന്റെ ഭാഗമായി എടുത്ത നിലപാടായിരിക്കാം ഗവര്‍ണറുടേത്.…
Read More » -
Breaking News
നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” മെയ് ഒന്നിന് തീയറ്ററുകളിൽ, കേരളത്തിൽ പ്രദർശനത്തിനെത്തിക്കുക വേഫെറർ ഫിലിംസ്
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. മെയ് ഒന്നിന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവയ്ക്ക് ശേഷം എത്തുന്ന, ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമെന്ന നിലയിലും പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹിറ്റ് 3. ചിത്രത്തിൻ്റെ ട്രെയ്ലർ ഏപ്രിൽ 14 ന് റിലീസ് ചെയ്തിരുന്നു. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് ഹിറ്റ് 3 എന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന പോലീസ് ഓഫീസർ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത് എന്നും ടീസർ, ട്രെയ്‌ലർ എന്നിവ വ്യക്തമാക്കുന്നുണ്ട്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.…
Read More » -
India
വഖഫ് സ്വത്തുക്കള്‍ ഡീ നോട്ടിഫൈ ചെയ്യരുത്; നിര്‍ണായക നിര്‍ദേശങ്ങളുമായി സുപീം കോടതി, ഇടക്കാല ഉത്തരവ് നാളെ?
ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ (വഖഫ് പട്ടികയില്‍നിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്ന് സുപ്രീം കോടതി. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ അത് അല്ലാതാക്കരുതെന്നാണ് കോടതി നിര്‍ദേശം. കേസ് കോടതിയില്‍ തുടരുന്നത് തീര്‍പ്പാക്കുന്നതിനിടെ ഡീനോട്ടിഫൈ ചെയ്യപ്പെട്ടാല്‍ വലിയ പ്രത്യാഘാതമുണ്ടാക്കും എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. വഖഫ് കൗണ്‍സിലിലെ അംഗങ്ങളില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളെ മുസ്ലിം അല്ലെങ്കിലും നിയമിക്കാം. എന്നാല്‍, ബാക്കിയുള്ളവര്‍ മുസ്ലിംകള്‍ ആയിരിക്കണമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി ഇടക്കാല ഉത്തരവ് പറയാന്‍ തുടങ്ങിയെങ്കിലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അതിശക്തിമായ എതിര്‍പ്പിനെ തുടര്‍ന്ന് കേസ് കൂടുതല്‍ വാദത്തിനായി നാളേക്കു മാറ്റി. പാര്‍ലമെന്റ് നിയമത്തിലൂടെ മതാചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചു. അനുച്ഛേദം 26ന്റെ ലംഘനമാണ് നടന്നത്. മതപരമായ ആചാരങ്ങള്‍ ഭരണഘടനാപരമായ അവകാശമാണ്. ഇസ്ലാം മതത്തിലെ അനിവാര്യ ആചാരമാണ് വഖഫ്. ആചാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും കപില്‍ സിബല്‍ ചോദിച്ചു. കേസ് ഹൈക്കോടതിയിലേക്കു…
Read More »


