Month: April 2025
-
LIFE
ശുഭമോ അശുഭമോ? കിടന്നുകിട്ടുന്ന പണം എടുക്കും മുമ്പ്…
ചിലപ്പോള്‍ റോഡിലും വഴിയിലുമെല്ലാം പണം വീണ് കിടക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. അത് എടുക്കണോ വേണ്ടയോ എന്ന ചിന്ത ഉണ്ടാകും. ചിലര്‍ ഈ പണം എടുത്ത് ഉപയോഗിക്കുന്നു. ചിലര്‍ ആവട്ടെ അത് ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കും. നാണയമോ നോട്ടോ ഇത്തരത്തില്‍ ലഭിക്കാം. ഇങ്ങനെ വഴിയില്‍ കിടക്കുന്ന പണം എടുക്കുന്നത് ശുഭമോ അശുഭമോ എന്ന സംശയം എല്ലാവര്‍ക്കും കാണും. റോഡില്‍ വീണ് കിടക്കുന്ന പണത്തിന് ആത്മീയതയുമായും ചില ബന്ധമുണ്ട്. വാസ്തുപ്രകാരം ഒരു നാണയം റോഡില്‍ നിന്ന് ലഭിക്കുന്നുവെന്നതിനര്‍ത്ഥം നിങ്ങളുടെ പൂര്‍വ്വികരുടെ അനുഗ്രഹം നിങ്ങളോടൊപ്പമുണ്ടാകുമെന്നാണ് പറയുന്നത്. ചില സമയങ്ങളില്‍ റോഡില്‍ വീണുകിടക്കുന്ന നാണങ്ങള്‍ ഒരു പുതിയ തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ഈ പണം ചെലവാക്കരുതെന്നാണ് വിശ്വാസം. അത് നെഗറ്റീവ് എനര്‍ജിക്ക് കാരണമാകുന്നു. ചില പ്രധാനപ്പെട്ട ജോലികള്‍ക്കായി നിങ്ങള്‍ പോകുമ്പോള്‍ വഴിയില്‍ നിന്ന് ഇത്തരത്തില്‍ പണം ലഭിച്ചാല്‍ അത് നിങ്ങളുടെ ജോലിയില്‍ വിജയം നേടുമെന്നതിന്റെ സൂചനയാണെന്ന് വാസ്തുവിദഗ്ധര്‍ പറയുന്നു. ഇനി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍…
Read More » -
Kerala
അയ്യപ്പസ്വാമിയുടെ ‘പോസ്റ്റുമാന്‍’ വിവാഹിതനായി; കല്യാണത്തിന് ആദ്യം ക്ഷണിച്ചതും ഭഗവാനെ
പത്തനംതിട്ട: ശബരിമല സന്നിധാനത്തെത്തി അയ്യപ്പസ്വാമി?ക്ക് വിവാഹക്ഷണക്കത്ത് നല്‍കി ശ്രദ്ധനേടിയ പോസ്റ്റുമാന്‍ ജി. വിഷ്ണു വിവാഹിതനായി. കഴിഞ്ഞ ദിവസം കലഞ്ഞൂര്‍ മഹാദേവക്ഷേത്ര സന്നിധിയില്‍ വധു വീണയ്ക്ക് വിഷ്ണു താലിചാര്‍ത്തി. പത്തനംതിട്ട പോസ്റ്റോഫീസിലെ പോസ്റ്റുമാനാണ് വിഷ്ണു. കഴിഞ്ഞ രണ്ടുവര്‍ഷമായി മണ്ഡലകാലത്ത് ശബരിമല ഡ്യൂട്ടി ലഭിക്കുന്നതിനാല്‍ അയ്യപ്പന്റെ സ്വന്തം പോസ്റ്റുമാനായി വിഷ്ണു മണ്ഡലകാലത്ത് മാറും. കഴിഞ്ഞ ജനുവരിയില്‍ വിഷ്ണു വിവാഹക്ഷണക്കത്തുമായി സന്നിധാനത്ത് എത്തി. ഭഗവാനെ വിവാഹം ക്ഷണിച്ചു തൊഴുതു പ്രാര്‍ത്ഥിച്ചു. ഔപചാരികമായി സന്നിധാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഭഗവാനുള്ള ക്ഷണക്കത്ത് കൈമാറി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ വിവാഹം ആദ്യം അറിയിക്കേണ്ടതും ക്ഷണിക്കേണ്ടതും ഭഗവാനെയാണെന്ന ചിന്തയിലാണ് അയ്യപ്പസ്വാമിയെ കാണാന്‍ വിവാഹക്ഷണക്കത്തുമായി പോയത്. ശബരിമല ഡ്യൂട്ടിയും വിവാഹവും അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്നും വിഷ്ണു പറഞ്ഞു. അടൂര്‍ മണ്ണടി വൈശാഖത്തില്‍ കെ.ഗോപകുമാറിന്റെയും ശ്രീജകുമാരിയുടെയും മകനാണ് വിഷ്ണു.
Read More » -
Kerala
നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍; കരള്‍ കൊടുക്കാന്‍ മകള്‍ തയ്യാര്‍, ചെലവ് താങ്ങാനാകാതെ കുടുംബം
കൊച്ചി: സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് കരള്‍ രോഗത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. വിഷ്ണുപ്രസാദിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരും. സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നല്‍കിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിഷ്ണു പ്രസാദിന്റെ മകള്‍ താരത്തിന് കരള്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളില്‍ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാന്‍ ഒരുങ്ങുകയാണെന്ന് നടന്‍ കിഷോര്‍ സത്യവും ആത്മ വൈസ് പ്രസിഡന്റ് മോഹന്‍ അയിരൂരും പറഞ്ഞു. ”നടന്‍ വിഷ്ണു പ്രസാദിന്റെ അസുഖവിവരം സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹോദരി ഞങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ മാത്രമേ അറിയുകയുള്ളൂ. വിഷ്ണു പ്രസാദിന് കരള്‍ മാറ്റി വയ്‌ക്കേണ്ട അവസ്ഥയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മകള്‍ കരള്‍ നല്‍കാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ചികിത്സയ്ക്കായി വലിയൊരു തുക വേണ്ടി വരും.…
Read More » -
Kerala
ഒരു കോടിയുടെ ഭാഗ്യശാലി ആര്? ഫിഫ്റ്റി- ഫിഫ്റ്റി ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 136 (Fifty Fifty FF 136 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. തൃശൂരില്‍ വിറ്റ FO 579460 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ കട്ടപ്പനയില്‍ വിറ്റ FX 654292 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കിറ്റിന്റെ വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. Consolation Prize Rs.8,000/- FN 579460 FP 579460 FR 579460 FS 579460 FT 579460 FU 579460 FV 579460 FW 579460 FX 579460 FY 579460 FZ 579460 3rd Prize Rs.5,000/- 1120 2012 2013 2701 2996 3029 4888 5202 6237 6374 6699 6890…
Read More » -
Crime
പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍
കൊച്ചി: പീഡനക്കേസ് പ്രതിയായ മുന്‍ ഗവ.പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യയില്‍ മനുവിനെതിരേ ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ നിരന്തര പ്രേരണമൂലമാണ് പി.ജി. മനു ആത്മഹത്യ ചെയ്തതെന്നാണ് സംശയം. പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ കൊല്ലം വെസ്റ്റ് പോലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായിരുന്നു പി.ജി. മനു. ഇയാള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യത്തില്‍ തുടരുന്നതിനിടെയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയത്. ഇതിനുപിന്നാലെ പി.ജി. മനുവും സഹോദരിയും ചേര്‍ന്ന് ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയില്‍ യുവതിയുടെ ഭര്‍ത്താവ് എന്ന് കരുതുന്ന ആള്‍ പി.ജി. മനുവിനോട് ആത്മഹത്യ ചെയ്യാന്‍ പലതവണ ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതേസമയം, യുവതിക്കെതിരായ അതിക്രമം സംബന്ധിച്ച് പരാതിപ്പെട്ടതായി വിവരങ്ങളില്ല. ഈ വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്നോ ഈ സംഭവത്തിന്റെ മറ്റുവിശദാംശങ്ങളോ ലഭ്യമല്ല. ഈ വീഡിയോ വലിയ…
Read More » -
Breaking News
ചൂടിനെ പ്രതിരോധിക്കാൻ ക്ലാസ് മുറികളിൽ ചാണകം തേച്ചുപിടിപ്പിച്ച് കോളേജ് പ്രിൻസിപ്പൽ, മറുപണിയായി പ്രിൻസിപ്പളിന്റെ മുറി മുഴുവൻ ചാണകത്തിൽ മെഴുകി സ്റ്റുഡന്റ്‌സ് യൂണിയൻ
ന്യൂഡൽഹി: ക്ലാസ് മുറികളിൽ ചാണകം തേച്ചുപിടിപ്പിച്ച കോളേജ് പ്രിൻസിപ്പലിന്റെ മുറി മുഴുവൻ ചാണകത്തിൽ മെഴുകി ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് റോണക് ഖാത്രി. ലക്ഷ്മിബായ് കോളേജ് പ്രിൻസിപ്പൽ പ്രത്യുഷ് വത്സലയുടെ ഓഫീസ് മുറിയുടെ ചുമരുകളിലാണ് ചാണകം തേച്ചുപിടിപ്പിച്ചത്. കോളേജിലെ ക്ളാസ് മുറികളിൽ പ്രിൻസിപ്പൽ ചാണകം തേച്ചതിന് പിന്നാലെയാണിത്. ചൂടിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോളേജിലെ അദ്ധ്യാപകർ ചേർന്ന് നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലിനെത്തുടർന്നാണ് ചാണകം തേച്ചതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം. അതേസമയം പ്രത്യുഷ് വത്സല ക്ളാസ് മുറികളിൽ ചാണകം തേക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് റോണക് ഖാത്രി പ്രിൻസിപ്പലിന്റെ മുറിയിൽ ചാണകം തേക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ അനുമതിയില്ലാതെ ക്ളാസ് മുറികളിൽ ചാണകം തേച്ചതും ഖാത്രി ചോദ്യം ചെയ്തു. നിങ്ങൾക്ക് ഗവേഷണം ചെയ്യണമെങ്കിൽ സ്വന്തം വീട്ടിൽ ചെയ്യൂവെന്ന് ഖാത്രി പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിലുണ്ടായിരുന്ന അദ്ധ്യാപകനോട് പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. ഡൽഹിയിലെ ചൂടിനെ പ്രതിരോധിക്കാൻ താൻ പ്രിൻസിപ്പളിനെ സഹായിക്കുകയാണ് ചെയ്തതെന്ന് പിന്നീട്…
Read More » -
Breaking News
ഒരു സ്ത്രീയെന്ന നിലയിൽ ദിവ്യയ്ക്കെതിരെ നടക്കുന്നത് സൈബർ ബുള്ളിയിങ്!! രാഷ്ട്രീയ എതിരാളികളോട് മുൻതലമുറക്കാർ പരസ്പര ബഹുമാനം പുലർത്തിയിരുന്നു- കെകെ രാഗേഷ്
തിരുവനന്തപുരം: നല്ല വാക്കുകൾ പറഞ്ഞതിന്റെ പേരിൽ ദിവ്യയെ അധിക്ഷേപിക്കുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. ഈ വിവാദം അനാവശ്യമാണെന്നും ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്റെ പ്രവർത്തനത്തെ പറ്റി നല്ല വാക്കുകൾ പറഞ്ഞത് ഇത്രയധികം പ്രകോപിപ്പിച്ചത് വല്ലാത്ത അദ്ഭുതമായി തോന്നുന്നുവെന്നും കെകെ രാഗേഷ് പറഞ്ഞു. കെകെ രാഗേഷിന്റെ വാക്കുകൾ ഇങ്ങനെ ‘‘നമ്മളുടെ രാഷ്ട്രീയ നേതൃത്വത്തിലെ ചിലർ സങ്കുചിതരായി പോകുന്നു. നല്ല വാക്കുകൾ പറഞ്ഞതിന് അധിക്ഷേപത്തിന് ഇരയാക്കുന്നു. അങ്ങേയറ്റം ദൗർഭാഗ്യകരമാണ് ഇത്. നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണ്. ഒരു സ്ത്രീയെന്ന നിലയിൽ ദിവ്യയ്ക്കെതിരെ നടക്കുന്നത് സൈബർ ബുള്ളിയിങ് ആണ്. പ്രാകൃതമായ മനസിന്റെ ഉടമകളാണ് ഇത് നടത്തുന്നത്. ഉയർന്ന ചുമതലയിലുള്ളവർ പോലും അധിക്ഷേപം നടത്തുന്നു. അവർ സ്വയം ഒന്ന് ആലോചിക്കണം. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരോട് വിദ്വേഷം പുലർത്തുകയാണ്. രാഷ്ട്രീയ എതിരാളികളോട് മുൻതലമുറക്കാർ പരസ്പര ബഹുമാനം പുലർത്തിയിരുന്നു. ഇപ്പോൾ നടക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹം. കെ. കരുണാകരനും ഇ.കെ. നായനാരും തമ്മിൽ ശക്തമായ രാഷ്ട്രീയ വ്യത്യാസം നിലനിൽക്കുമ്പോൾ…
Read More » -
Breaking News
സ്വപ്ന സുരേഷിനെ ചമ്മിച്ച് രേണു… സ്വപ്ന സുരേഷിനെ അറിയില്ലേ?- മാധ്യമപ്രവർത്തകർ, അയ്യോ എനിക്ക് അതിനെപ്പറ്റി അറിയില്ല കേട്ടോ!! പലരും ഇങ്ങനെ ഓരോന്ന് പറയാറുണ്ട്… രേണു സുധി
ഉപദേശവുമായി സമൂഹമാധ്യമത്തിലൂടെയെത്തിയ സ്വപ്ന സുരേഷിനെ അറിയില്ലെന്നു മരിച്ചുപോയ കോമഡി താരം കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ തനിക്കു അറിയില്ലെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു രേണുവിന്റെ മറുപടി. രേണുവിനെതിരെ സ്വപ്ന നടത്തിയ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അതിനെപ്പറ്റി കൂടുതൽ ഒന്നും തനിക്ക് അറിയില്ലെന്ന് രേണു പറഞ്ഞത്. സ്വപ്ന സുരേഷിനെ അറിയില്ലേ എന്ന് മാധ്യമപ്രവർത്തകർ എടുത്തു ചോദിച്ചപ്പോൾ കേട്ടിട്ടുണ്ട് എന്നും എന്നാൽ അവർ പറഞ്ഞതിനെക്കുറിച്ച് അറിയില്ല എന്നും രേണു പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തിനു രേണുവിന്റെ മറുപടി ഇങ്ങനെ-“അയ്യോ എനിക്ക് അതിനെപ്പറ്റി അറിയില്ല കേട്ടോ, പലരും ഇങ്ങനെ ഓരോന്ന് പറയാറുണ്ട്. പക്ഷേ അതേപ്പറ്റി എനിക്ക് ഒന്നും അറിയില്ല. ഇങ്ങനെ ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ അവർ പറഞ്ഞതിനെപ്പറ്റിയുള്ള വിഷാദശാംശങ്ങൾ എനിക്ക് അറിയില്ല”. അതേസമയം രേണു വിഷുവിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വിമർശനവുമായി സ്വപ്ന സുരേഷ് എത്തിയത്. വിധവയായ ഒരേയൊരു സ്ത്രീ രേണു…
Read More » -
Breaking News
പെൻസിലിനെ ചൊല്ലി തർക്കം, എട്ടാം ക്ലാസുകാരൻ സഹപാഠിയെ വെട്ടിപ്പരുക്കേൽപ്പിച്ചു, തലയ്ക്കടക്കം വെട്ടേറ്റു, അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരുക്ക്- വിദ്യാർഥി പിടിയിൽ
ചെന്നൈ: പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സഹപാഠിയെ വെട്ടിയ സംഭവത്തിൽ എട്ടാം ക്ലാസുകാരൻ പിടിയിലായി. തിരുനെൽവേലി പാളയംകോട്ടയിലെ സ്വകാര്യ സ്കൂളിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വെട്ടേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരുക്കുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ചൊവ്വാഴ്ച ബാഗിൽ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരൻ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. തലയിൽ അടക്കം മുറിവുകളുണ്ട്. സ്ഥിതി ഗുരുതരമല്ലെന്നു പോലീസ് പറഞ്ഞു. വിദ്യാർഥികൾ തമ്മിലുള്ള അടിപിടിയും ലഹരി ഉപയോഗവും കൂടിവരുന്ന സാഹചര്യത്തിൽ പാളയംകോട്ട മേഖലയിലെ സർക്കാർ – സ്വകാര്യ സ്കൂൾ വിദ്യാർഥികളുടെ ബാഗുകൾ ദിവസവും പരിശോധിക്കാൻ സ്കൂൾ അധികൃതർ അധ്യാപകർക്കു നിർദേശം നൽകിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം വഴി പരിചയം, ഒരുമിച്ച് റീലെടുപ്പ്, 34,000 ഫോളോവേഴ്‌സ്; ഒടുവില്‍ ഭര്‍ത്താവ് ബാധ്യതയായപ്പോള്‍…
Read More » -
Kerala
ഗതാഗത നിയമ ലംഘനത്തിന് 1000 രൂപ പിഴ, ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ പോയത് 98,000; വ്യാജ പരിവാഹന്‍ സൈറ്റിനെതിരെ പരാതി
കൊച്ചി: വ്യാജ പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമകള്‍ക്ക് സന്ദേശം അയച്ച് വന്‍തുക തട്ടിയതായി പരാതി. 5000 രൂപ മുതല്‍ 98,500 രൂപ നഷ്ടപ്പെട്ട 20 പേരാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പട്ടികജാതി റിട്ട.ഉദ്യോഗസ്ഥനും പുരോഗമന കലാ സാഹിത്യ സംഘം തൃക്കാക്കര ഏരിയ പ്രസിഡന്റുമായ എന്‍എച്ച് അന്‍വറിനാണ് 98,500 രൂപയാണ് നഷ്ടമായത്. ഗതാഗത നിയമം ലംഘിച്ച അന്‍വറിന്റെ കാര്‍ കസ്റ്റഡിയിലാണെന്നും 1000 രൂപ പിഴ അടച്ചാലേ വിട്ടുതരൂവെന്നുമാണ് പരിവാഹന്‍ സൈറ്റില്‍ നിന്ന് രാത്രി 12 ന് വാട്ആപ്പില്‍ ലഭിച്ച സന്ദേശം. മകന്‍ കാറില്‍ വിനോദയാത്ര പോയതിനാല്‍ സന്ദേശം വിശ്വസിച്ച അന്‍വര്‍ കൂടുതല്‍ വിവരങ്ങളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു. തുടര്‍ന്ന് ഫോണിലേക്ക് ഒട്ടേറെ സന്ദേശങ്ങളും ഫോണ്‍ കോളുകളും എത്തി. പിന്നീട് 3 തവണകളായി 50,000 രൂപ, 45,000 രൂപ, 3500 രൂപ എന്നിങ്ങനെ തുകകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി സന്ദേശമെത്തി. ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് അന്‍വര്‍ സൈബര്‍…
Read More »