Month: April 2025
-
Crime
സഹപ്രവര്‍ത്തകരുടെ പിഎഫ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ ശ്രമം; അധ്യാപകന്‍ പിടിയില്‍
മലപ്പുറം: സഹപ്രവര്‍ത്തകരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. കാടാമ്പുഴ എയുപി സ്‌കൂളിലെ അറബിക് അധ്യാപകനായ ചെമ്മലശ്ശേരി തച്ചിങ്ങാടന്‍ സെയ്തലവി (45) എന്നയാളെയാണ് ഇയാളുടെ വീട്ടില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ കാടാമ്പുഴ പോലീസ് അറസ്റ്റ്ചെയ്തത്. സഹാധ്യാപകരുടെ പിഎഫ് അക്കൗണ്ടുകള്‍ ഹാക്ക്ചെയ്താണ് ഇയാള്‍ പണം മാറ്റാന്‍ ശ്രമിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സ്‌കൂളിലെ പ്രഥമാധ്യാപികയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സെയ്തലവി പലരുടെയും പണം വകമാറ്റാന്‍ ശ്രമിച്ചത്. 2032-ല്‍ വിരമിക്കുന്ന ഒരു അധ്യാപിക വൊളന്ററി റിട്ടയര്‍മെന്റ് എടുക്കുകയാണെന്നും പിഎഫ് ക്ലോസ് ചെയ്യണമെന്നും കാണിച്ച് പ്രോവിഡന്റ് ഫണ്ട് ക്ലോഷര്‍ അപേക്ഷ വിദ്യാഭ്യാസ ഓഫീസിലേക്കയച്ചു. അതേക്കുറിച്ച് ഓഫീസില്‍നിന്ന് അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടില്‍നിന്ന് പണം മാറ്റാന്‍ ഓണ്‍ലൈന്‍ അപേക്ഷ ഉണ്ടായിരുന്നതായി അറിയുന്നത്. ഉടന്‍തന്നെ വിവിധതലങ്ങളില്‍ പരാതി നല്‍കി വിശദമായ അന്വേഷണം നടത്തുകയായിരുന്നുവെന്ന് പ്രഥമാധ്യാപിക ബി. കുഞ്ഞീമ പറഞ്ഞു. പിഎഫില്‍നിന്ന് പണമെടുക്കാന്‍ ഓണ്‍ലൈന്‍ അപേക്ഷയ്ക്കൊപ്പം മേലധികാരി സാക്ഷ്യപ്പെടുത്തിയ യഥാര്‍ഥ രേഖകളും വേണം. അതു നല്‍കാത്തതിനാല്‍ ആരുടെയും…
Read More » -
Crime
അമ്മയുടെ പരാതി; മകനെ പൊലീസ് ലഹരിവിമുക്ത കേന്ദ്രത്തിലാക്കി
കോഴിക്കോട്: ‘ലഹരി മാഫിയയുടെ കയ്യില്‍പ്പെട്ട് മകന്‍ നശിച്ചുകൊണ്ടിരിക്കുന്നതു കാണാന്‍ കഴിയാഞ്ഞിട്ടാണ് പൊലീസിന്റെ സഹായം തേടിച്ചെന്നത്. മൂന്നു നാലു ദിവസം ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനങ്ങിയില്ല. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് പൊലീസ് മകനെ പിടികൂടി കുതിരവട്ടത്തെ ലഹരിവിമുക്ത കേന്ദ്രത്തില്‍ എത്തിക്കാന്‍ തയാറായത്. കാക്കൂര്‍ പൊലീസിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര വകുപ്പിനും പരാതി നല്‍കും.’ ലഹരിക്ക് അടിമയായ മകന്റെ അക്രമം ഭയന്ന് വീടു വിട്ടിറങ്ങിയ ചേളന്നൂര്‍ പള്ളിപ്പൊയില്‍ പാറപ്പുറത്ത് സ്വദേശി വീട്ടമ്മ പറയുന്നു ‘ഭര്‍ത്താവ് വിദേശത്താണ്. മകന്‍ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. മകന്റെ ചെറിയ കുട്ടിയും 80 വയസുള്ള എന്റെ ഉമ്മ അടക്കമുള്ളവരും വീട്ടിലുണ്ട്. ഇവരെല്ലാം ഭയന്നാണു കഴിയുന്നത്. അക്രമം തുടങ്ങിയതോടെ തിരൂരിലെ ഒരു സ്ഥാപനത്തില്‍ എത്തിച്ച് ലഹരിവിമുക്ത ചികിത്സ തേടി. അന്നു മുതല്‍ എന്നോട് ദേഷ്യമാണ്. കഴിഞ്ഞ 11നു രാത്രി കത്തിയും കത്രികയും സ്‌ക്രൂ ഡ്രൈവറുമായി മകന്‍ കൊലവിളി നടത്തി. വീടിന്റെ ജനലുകള്‍ തല്ലിപ്പൊളിച്ചു. ബഹളം കേട്ട നാട്ടുകാര്‍ കാക്കൂര്‍ പൊലീസില്‍…
Read More » -
India
ബീസ്റ്റില്‍ മുസ്ലിങ്ങളെ തീവ്രവാദികളാക്കി; വിജയ്യെ ഇഫ്താറിന് ക്ഷണിച്ചതില്‍ അഖിലേന്ത്യ മുസ്ലിം ജമാഅത്ത്
ചെന്നൈ: സൂപ്പര്‍ താരവും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്യെ ഇഫ്താറിന് ക്ഷണിച്ചതിനെതിരെ ഫത്വ പുറപ്പെടുവിച്ച് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത്. വിജയ് മദ്യപാനിയാണെന്നും മുസ്ലിം വിരോധിയാണെന്നും അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദീന്‍ റസ്വി പറഞ്ഞു. മുസ്ലിം സമുദായത്തെ സിനിമകളില്‍ തീവ്രവാദികളായി അവതരിപ്പിച്ചയാളാണെന്നും ഇഫ്താര്‍ വിരുന്നില്‍ വിജയ് ചൂതാട്ടക്കാരെയും മദ്യപാനികളെയും കൊണ്ടുവന്നുവെന്നും മുസ്ലിം ജമാഅത്ത് ആരോപിച്ചു. ഇങ്ങനെയുള്ളവരെ മുസ്ലിം ആഘോഷങ്ങളുമായി ബന്ധിപ്പിക്കരുത്. വിജയ്യുടേത് മുസ്ലിം പ്രീണനം ആണെന്നും ഷഹാബുദീന്‍ റസ്വി പറഞ്ഞു. അതുകൊണ്ട് തന്നെ വിജയ്യെ മുസ്ലിം ചടങ്ങുകളില്‍ നിന്നും മറ്റും വിജയ്യെ വിലക്കണമെന്നും അദ്ദേഹം നടത്തുന്ന പരിപാടികളില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കരുതെന്നും റസ്വി പറഞ്ഞു. ‘മുസ്ലിം വിരോധം നിറഞ്ഞ ചരിത്രമുള്ള വിജയ് സിനിമാ ലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ മുസ്ലിം വികാരത്തെ ഉപയോഗിക്കുകയാണ്. ബീസ്റ്റ് സിനിമയില്‍ മുസ്ലിങ്ങളെയും മുസ്ലിം സമുദായങ്ങളെയും മുഴുവനായും തീവ്രവാദികളുമായി ബന്ധപ്പെടുത്തി. ഈ സിനിമയില്‍ വിജയ് മുസ്ലിങ്ങളെ പിശാചുക്കളായും രാക്ഷസന്മാരായും ചിത്രീകരിക്കുന്നു. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിനാല്‍ മുസ്ലിം പ്രീണനം…
Read More » -
Breaking News
സഹപ്രവര്‍ത്തകരുടെ പിഎഫ് ഹാക്ക് ചെയ്ത് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ ശ്രമം: അറബിക് അധ്യാപകൻ അറസ്റ്റിൽ
വളാഞ്ചേരി (മലപ്പുറം): സഹപ്രവര്‍ത്തകരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റാന്‍ ശ്രമിച്ച അറബിക് അധ്യാപകന്‍ അറസ്റ്റില്‍. കാടാമ്പുഴ എയുപി സ്‌കൂളിലെ അധ്യാപകനായ ചെമ്മലശ്ശേരി തച്ചിങ്ങാടന്‍ സെയ്തലവി (45) എന്നയാളെയാണ് ഇയാളുടെ വീട്ടില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ കാടാമ്പുഴ പോലീസ് അറസ്റ്റ്ചെയ്തത്. സഹാധ്യാപകരുടെ പിഎഫ് അക്കൗണ്ടുകള്‍ ഹാക്ക്ചെയ്താണ് ഇയാള്‍ പണം മാറ്റാന്‍ ശ്രമിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.സ്‌കൂളിലെ പ്രഥമാധ്യാപികയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സെയ്തലവി പലരുടെയും പണം വകമാറ്റാന്‍ ശ്രമിച്ചത്. 2032-ല്‍ വിരമിക്കുന്ന ഒരു അധ്യാപിക വൊളന്ററി റിട്ടയര്‍മെന്റ് എടുക്കുകയാണെന്നും പിഎഫ് ക്ലോസ് ചെയ്യണമെന്നും കാണിച്ച് പ്രോവിഡന്റ് ഫണ്ട് ക്ലോഷര്‍ അപേക്ഷ വിദ്യാഭ്യാസ ഓഫീസിലേക്കയച്ചു. അതേക്കുറിച്ച് ഓഫീസില്‍നിന്ന് അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടില്‍നിന്ന് പണം മാറ്റാന്‍ ഓണ്‍ലൈന്‍ അപേക്ഷ ഉണ്ടായിരുന്നതായി അറിയുന്നത്. ഉടന്‍തന്നെ വിവിധതലങ്ങളില്‍ പരാതി നല്‍കി വിശദമായ അന്വേഷണം നടത്തുകയായിരുന്നുവെന്ന് പ്രഥമാധ്യാപിക ബി. കുഞ്ഞീമ പറഞ്ഞു. പിഎഫില്‍നിന്ന് പണമെടുക്കാന്‍ ഓണ്‍ലൈന്‍ അപേക്ഷയ്ക്കൊപ്പം മേലധികാരി സാക്ഷ്യപ്പെടുത്തിയ യഥാര്‍ഥ രേഖകളും വേണം. അതു നല്‍കാത്തതിനാല്‍ ആരുടെയും…
Read More » -
Kerala
ഇ ഡി റെയ്ഡ്; മുസ്ലിം ലീഗ് മഹാറാലിയില്‍ മുഖ്യാതിഥിക്ക് പങ്കെടുക്കാനായില്ല
കോഴിക്കോട്: എന്‍ഫോഴ്സ്മെന്റ് റെയ്ഡിനെ തുടര്‍ന്ന് മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച മഹാ റാലിയില്‍ മുഖ്യാതിഥിക്ക് പങ്കെടുക്കാനായില്ല. കോണ്‍ഗ്രസിന്റെ ലോക്സഭാ എംപിയും പഞ്ചാബ് പിസിസി അധ്യക്ഷനുമായ അമരീന്ദര്‍ സിങ് രാജാ വാറിങിനാണ് പരിപാടിക്ക് എത്താന്‍ സാധിക്കാതിരുന്നത്. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച റാലിയില്‍ മുഖ്യാതിഥിയായി ഇദ്ദേഹത്തെയായിരുന്നു ക്ഷണിച്ചിരുന്നത്. എന്നാല്‍ ഇ ഡി റെയ്ഡിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനായില്ല. ബെംഗളൂരു വഴി കരിപ്പൂരിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ബുധനാഴ്ച രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് ലഭിക്കുകയും വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിക്കുകയും ചെയ്തതോടെ യാത്ര റദ്ദാക്കുകയായിരുന്നു. വിവരം എഐസിസിയെ അറിയിച്ചതിനെ തുടര്‍ന്ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ, തെലുങ്കാന വനിതാ ശിശുക്ഷേമ വികസനമന്ത്രി ദന്‍സാരി അനസൂയ്യ സീതാക്ക എന്നിവരെ മുഖ്യാതിഥികളായി അനുവദിക്കുകയുമായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം ആണ് ഇക്കാര്യം പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. വഖഫ് ചെയ്താല്‍ ആ ഭൂമി ദൈവത്തിന്റേതാണെന്നും മുസ്ലിം ലീഗ്…
Read More » -
Crime
ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടി; സംഭവം ഇന്നലെ രാത്രി
കൊച്ചി: ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം സ്ഥലത്തെത്തിയത്. ഡാന്‍സാഫ് സംഘം ഹോട്ടലിന് താഴെയെത്തിയെന്നറിഞ്ഞതോടെ ഷൈന്‍ ടോം ചാക്കോ മൂന്നാം നിലയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ലഹരി കൈയിലുണ്ടായിരുന്നതുകൊണ്ടാകാം ഷൈന്‍ ടോം ഇറങ്ങിയോടിയതെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം, ഷൈന്‍ ടോം ചാക്കോ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കാണിച്ച് നടി വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. ഷൂട്ടിംഗിനിടെ ഒരു പ്രധാന ആര്‍ട്ടിസ്റ്റ് മയക്കുമരുന്ന് ഉപയോഗിച്ച് മോശമായ രീതിയില്‍ പെരുമാറി. സീന്‍ പ്രാക്ടീസിനിടെ ഇയാളുടെ വായില്‍നിന്ന് വെള്ളനിറത്തിലുള്ള എന്തോ പുറത്തേക്ക് തെറിച്ചു. എന്ന് നടി മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ആരാണ് ആ നടന്‍ എന്ന് ഇന്നാണ് വെളിപ്പെടുത്തിയത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്നും വിന്‍സി അലോഷ്യസ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍…
Read More » -
Crime
കസ്റ്റഡിയിലെടുത്തവരെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടുത്തി; 10 പേര്‍ക്കെതിരെ കേസ്
തൃശ്ശൂര്‍: പുന്നയൂര്‍ക്കുളം പൂന്നൂക്കാവ് കോറോത്തയില്‍ പള്ളിക്ക് സമീപം വീട്ടുകാരെയും പോലീസിനെയും ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കാറിലെത്തിയ സംഘം ഷക്കീറിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട് മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത ഷക്കീറിനെയും പതിനാറുകാരനായ മകനെയും സംഘം കൈയേറ്റം ചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വടക്കേക്കാട് പോലീസ് ഇവരെ ബലംപ്രയോഗിച്ച് ജീപ്പില്‍ കയറ്റി. ഇതിനിടെ സിപിഒ അര്‍ജുന്റെ കൈയില്‍ കടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടിവിട്ട തക്കത്തിനു മുഖത്തടിച്ചു. അതേസമയം ഇവരെ രക്ഷപ്പെടുത്താന്‍ മറ്റൊരു സംഘം ആളുകളും ഇവിടെയെത്തി. ഇവര്‍ പോലീസിനെ ആക്രമിച്ച് കസ്റ്റഡിയിലെടുത്തവരുമായി കടന്നുകളഞ്ഞു. പെരുമ്പടപ്പ് സ്വദേശികളാണ് അക്രമികളെന്ന് പോലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച ആഡംബരക്കാറും രക്ഷപ്പെട്ട കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മൂന്ന് പരാതികളിലായി കണ്ടാലറിയാവുന്ന പത്താളുകളുടെ പേരില്‍ വടക്കേക്കാട് പോലീസ് കേസെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ വടക്കേക്കാട് സ്റ്റേഷനിലെ സിപിഒ അര്‍ജുന്‍, വീട്ടുടമ തോട്ടത്തിപ്പറമ്പില്‍ ഷക്കീര്‍ എന്നിവരുടെ പരാതിയിലും പോലീസ് വാഹനത്തില്‍ കസ്റ്റഡിയില്‍ രക്ഷപ്പെടുത്തിയതിനുമാണ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍…
Read More » -
Crime
അധ്യാപകനെതിരായ പീഡന പരാതി വ്യാജം; 7 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനൊപ്പമെത്തി ക്ഷമചോദിച്ച് വിദ്യാര്‍ഥിനി
കോട്ടയം: അധ്യാപകനെതിരെ നല്‍കിയ പീഡനപരാതി വ്യാജമായിരുന്നെന്ന് ഏഴുവര്‍ഷത്തിനു ശേഷം വിദ്യാര്‍ഥിനിയുടെ പരസ്യ കുറ്റസമ്മതം. കോടതിയിലെത്തി പെണ്‍കുട്ടി കേസ് പിന്‍വലിച്ചു. കുറുപ്പന്തറയില്‍ പാരാമെഡിക്കല്‍ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരെ 2017ല്‍ എറണാകുളം സ്വദേശിനിയായ വിദ്യാര്‍ഥിനിയാണു പരാതി നല്‍കിയത്. പെണ്‍കുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനം പൂട്ടി. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിര്‍ത്തി. പരാതി കൊടുക്കുന്നതിനു മുന്‍പായി ചിലര്‍ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോന്‍ പറയുന്നു. പിന്നീടു കേസിന്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികള്‍ക്കിറങ്ങി. താന്‍ ആത്മഹത്യയ്ക്കുപോലും മുതിര്‍ന്നിരുന്നതായി ഇദ്ദേഹം പറയുന്നു. പരാതിക്കാരി ഈയിടെയാണു ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടര്‍ന്നു ഭര്‍ത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി, ജോമോന്‍ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയില്‍ പീഡന പരാതി നല്‍കിയതാണെന്നും സമ്മതിച്ചു. പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെണ്‍കുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീടു കോടതിയില്‍ ഹാജരായി മൊഴി കൊടുത്തതോടെ ജോമോനെ വിട്ടയച്ചു. തന്റെ…
Read More » -
Crime
‘ആ നടന്‍ ഷൈന്‍ ടോം ചാക്കോ’; ഫിലിം ചേംബറിനും ഐസിസിക്കും പരാതി നല്‍കി വിന്‍സി അലോഷ്യസ്
കൊച്ചി: സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്. ഫിലിം ചേംബറിനും ആഭ്യന്തര പരാതി സമിതിക്കും താരസംഘടനയായ ‘അമ്മ’ക്കുമാണ് പരാതി നല്‍കിയത്. ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍.നടന്റെ പേരെടുത്ത് പറയാതെയായിരുന്നു വിന്‍സി സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്. ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറി. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിന്‍സിയുടെ പ്രസ്താവനയുണ്ടായിരുന്നു. . ”ലൊക്കേഷനില്‍വെച്ച് എന്റെ വസ്ത്രത്തിന്റെ ഷോള്‍ഡറിന് ചെറിയൊരു പ്രശ്നംവന്നപ്പോള്‍ അടുത്തുവന്നിട്ട് ‘ഞാന്‍ നോക്കട്ടെ, ഞാനിത് ശരിയാക്കിത്തരാം’ എന്നൊക്കെ നടന്‍ പറഞ്ഞു. മറ്റൊരവസരത്തില്‍ ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ വായില്‍നിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കുതുപ്പുന്നതു കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സെറ്റില്‍ത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് വ്യക്തമായിരുന്നു” എന്നാണ് വിന്‍സി പറഞ്ഞത്. ഒരു…
Read More » -
Breaking News
അധ്യാപകനെതിരെ നൽകിയത് വ്യാജ പീഡന പരാതി : ഏഴുവർഷത്തിനു ശേഷം പരസ്യ കുറ്റസമ്മതം നടത്തി വിദ്യാർഥിനി
കടുത്തുരുത്തി: അധ്യാപകനെതിരെ നൽകിയ പീഡനകേസ് വ്യാജമായിരുന്നെന്ന് ഏഴുവർഷത്തിനു ശേഷം വിദ്യാർഥിനിയുടെ പരസ്യ കുറ്റസമ്മതം. കോടതിയിലെത്തി പെൺകുട്ടി കേസ് പിൻവലിച്ചു. കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരെ 2017ൽ എറണാകുളം സ്വദേശിനിയായ വിദ്യാർഥിനിയാണു പരാതി നൽകിയത്. പെൺകുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനം പൂട്ടി. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിർത്തി. പരാതി കൊടുക്കുന്നതിനു മുൻപായി ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ പറയുന്നു. പിന്നീടു കേസിന്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികൾക്കിറങ്ങി. താൻ ആത്മഹത്യയ്ക്കുപോലും മുതിർന്നിരുന്നതായി ഇദ്ദേഹം പറയുന്നു. പരാതിക്കാരി ഈയിടെയാണു ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്നു ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി, ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിൽ പീഡന പരാതി നൽകിയതാണെന്നും സമ്മതിച്ചു. പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെൺകുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീടു കോടതിയിൽ ഹാജരായി മൊഴി കൊടുത്തതോടെ ജോമോനെ വിട്ടയച്ചു. തന്റെ…
Read More »