Month: April 2025

  • Breaking News

    ഹൈബ്രിഡ് കഞ്ചാവ് കച്ചവടക്കാരി തസ്ലിമയുമായി ബന്ധം സമ്മതിച്ച് ഷൈൻ!! രക്ഷപെട്ടത് തെളിവു നശിപ്പിക്കാനെന്ന് എഫ്ഐആർ, ഷൈൻ ടോം ചാക്കോ ജാമ്യം, ആരോടും ഒന്നും ഉരിയാടാതെ നേരെ കാറിലേക്ക്… 

    കൊച്ചി: ലഹരിക്കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡ‍ിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷം ഷൈൻ പുറത്തിറങ്ങി. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. കൂടാതെ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുർഷിദ് എന്നയാളുമായി ഹോട്ടൽ മുറിയിൽ എത്തിയത് എന്നും എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പോലീസ് വിളിച്ചു വരുത്തി. കേസിൽ ഇയാളേയും പ്രതി ചേർത്തതായും പോലീസ് അറിയിച്ചു. ഇന്ന് ഷൈൻറെ ഒപ്പമിരുത്തി മുർഷിദിനെ ചോദ്യം ചെയ്തു. അതേസമയം ഷൈൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം. ഏപ്രിൽ 22ന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.‌ അതേസമയം ജാമ്യം കിട്ടി പുറത്തിറങ്ങിയ ഷൈൻ അതിവേഗം കാറിൽ കയറി…

    Read More »
  • NEWS

    ‘കുരിശിന്റെ വഴിയിൽ’: ഈസ്റ്ററിനെ ഭക്തിസാന്ദ്രമാക്കി കുവൈറ്റ് മലയാളി കുടുംബക്കൂട്ടം പുറത്തിറക്കിയ ഗാനം ഹിറ്റ്റ്റായി

    കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുടുംബ സൗഹൃദക്കൂട്ടം പാടിയ ഈസ്റ്റർ ഗാനം സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്‌തു. ‘പ്രവാസഗീതം’ എന്നറിയപ്പെടുന്ന സൗഹൃദസംഘമാണ് പാട്ടിന് പിന്നിൽ. കുരിശിന്റെ വഴിയിൽ എന്ന് പേരിട്ടിരിക്കുന്ന പാട്ടിന്റെ ഗാനരചന സോബൻ ജെയിംസ്. സംഗീതം സുനിൽ കെ ചെറിയാൻ. സംവിധാനം ലീന സോബൻ. ഗായകർ പാടുന്നതും ഈസ്റ്റർ സംബന്ധവുമായ ചിത്രങ്ങളുമാണ് വീഡിയോയിൽ. ലീന സോബൻ, അജിമോൾ സുനിൽ, ഡെയ്‌സി ജോഷി, സിൽവി റിതു, കാരൾ ബിനോ, സെറാഫിൻ ഫ്രഡി, റെജി മാത്യു, ജോഷി പോൾ, ബൈജു ജോസഫ്, ജോൺ പറമ്പൻ, സുനിൽ കെ ചെറിയാൻ എന്നിവരാണ് ഗായകർ. മലയാളികൾ ഏറെ താമസിക്കുന്ന അബ്ബാസിയയിലുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങൾ ഏറെയും. ഗാനരചയിതാവ് സോബൻ ജയിംസിന്റെ ഫ്ളാറ്റിലായിരുന്നു റെക്കോഡിങ്ങ്. അബ്ബാസിയയിൽത്തന്നെയുള്ള ഷിബു മൈലപ്രയുടെ ഫ്ളാറ്റിലെ സ്റ്റുഡിയോയിൽ സൗണ്ട് മിക്‌സിങ്ങ്, എഡിറ്റിങ്ങ് എന്നിവ നടത്തി. പശ്ചാത്തലസംഗീതം ഒരുക്കിയത് അനൂപ് വാഴക്കുളമാണ്. കാമറയും വീഡിയോ എഡിറ്റിങ്ങും നടത്തിയത് തോമസ് വെട്ടുകാട്. ഓണം, ക്രിസ്‌തുമസ്‌, ഈസ്റ്റർ എന്നീ വിശേഷാവസരങ്ങളിൽ…

    Read More »
  • Breaking News

    മെത്താംഫെറ്റമിനും കഞ്ചാവും ഉപയോ​ഗിച്ചിരുന്നു, കഴിഞ്ഞ വർഷം 12 ദിവസത്തോളം ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടി- ഷൈൻ ടോം ചാക്കോ

    കൊച്ചി: 10 വർഷം മുൻപ് പറ്റിയ പിടിപ്പുകേട് വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. അന്ന് പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു ലഹരിക്കേസിൽ ഷൈനിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്. എന്നാൽ അന്ന് വലയിൽ നിന്നു ചാടിയ ഷൈൻ കേവലം രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും മറ്റൊരു ലഹരിക്കേസിൽ വന്നു ചാടിയിരിക്കുകയാണ്. ആദ്യ കേസിൽ ഷൈൻ അടക്കമുള്ളവരെ കോടതി വെറുതെ വിട്ടതെങ്കിൽ, ഇത്തവണ ഒരു സാധ്യതയും ഉപയോഗിക്കാതെ പോകരുത് എന്ന തീരുമാനത്തിലായിരുന്നു പോലീസ്. അതുകൊണ്ടുതന്നെ എല്ലാ സന്നാഹങ്ങോടും കൂടെയാണ് പോലീസിന്റെ പടപ്പുറപ്പാട്. ‌അതേസമയം ഇത്തവണ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ അദ്ദേഹത്തിനെതിരെ കേസുകളൊന്നുമില്ലായിരുന്നു. എന്നാൽ വൈകിട്ടോടെ എൻഡിപിഎസിലെ വകുപ്പ് 27 (ലഹരി ഉപയോഗം), 29 (1) (ഗൂഢാലോചന), ബിഎൻഎസിലെ വകുപ്പ് 238 (തെളിവു നശിപ്പിക്കൽ) കുറ്റങ്ങൾ ചുമത്തിയാണ് ഷൈൻ അറസ്റ്റിലായത്. മുൻപ് അസാധാരണ പെരുമാറ്റങ്ങളും മറ്റുംകൊണ്ട് പലപ്പോഴും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്ന ഷൈൻ, ലഹരിമരുന്ന് ഉപയോഗിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്നുവരെ ആക്ഷേപങ്ങളുണ്ടായിരുന്നു. താൻ രാസലഹരിയായ മെത്താംഫെറ്റമിനും…

    Read More »
  • Breaking News

    എടാ…എടാ… യക്ഷിടെ തന്ത്ക്കു വിളിക്കുന്നോടാ..!! അവനല്ല, ഇതിനൊക്കെ കാരണം അവളാ, സുമതി…സുമതി വളവ് ട്രയിലർ പുറത്ത്

    അവനല്ല, ഇതിനൊക്കെ കാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യം അവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എടാ… യക്ഷിടെ തന്ത്ക്കു വിളിക്കുന്നോടാ …. ഇന്നു പുറത്തുവിട്ട സുമതി വളവ് എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്തഭാഗങ്ങളാണ് ഇത്. ഇന്നാട്ടുകാരുടെ പ്രതികരണങ്ങൾ. മാളികപ്പുറത്തിൻ്റെ വമ്പൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്. ഒരു നാടിനെ ഭയത്തിൻ്റേയും, ഉദ്യോഗത്തിൻ്റെയും മുൾമുനയിൽ നിർത്തുന്ന സുമതി എന്ന പെണ്ണിൻ്റെ ചെയ്തികൾ ഇന്നും നാടിനെ സംഘർഷത്തിലാക്കുന്നു നിരവധി ദുരന്തങ്ങളാണ് നാട്ടിൽ അരങ്ങേറുന്നത്. മരിച്ചു പോയ സുമതിയാണ് ഇതിൻ്റെയെല്ലാം പിന്നിലെന്നാണ് നാട്ടുകാരുടെ വിശ്വാസം. അതിൻ്റെ പ്രതിഫലനങ്ങളാണ് നാം കേൾക്കുന്നത്. ത്രില്ലറിനോടൊപ്പം ഫാൻ്റസി ഹ്യൂമറും ചേർത്താണ് ഈ ചിത്രത്തിൻ്റെ അവതരണം. മാളികപ്പുറത്തിൻ്റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണുശങ്കർ – അഭിലാഷ് പിള്ള കോംബോ ഒരിക്കൽക്കൂടി കൈകോർക്കുകയാണ് ഈ ചിത്രത്തിലൂടെ. വലിയൊരു സംഘം അഭിനേതാക്കളെ…

    Read More »
  • Kerala

    സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ; പിന്തുണയുമായി യുഡിഎഫ്, രാമങ്കരിയില്‍ രമ്യാമോള്‍ വൈസ് പ്രസിഡന്റ്

    ആലപ്പുഴ: രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ. സിപിഎമ്മിലെ മോള്‍ജി രാജേഷിനെ തോല്‍പ്പിച്ച് സിപിഐയിലെ രമ്യാമോള്‍ സജീവ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന രാജപ്പന്‍ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗ ഭരണസമിതിയില്‍ പ്രസിഡന്റിന്റെ വോട്ട് അസാധുവായി. രമ്യാ സജീവിന് ഏഴു വോട്ടും മോള്‍ജി രാജേഷിന് അഞ്ചു വോട്ടുമാണ് ലഭിച്ചത്. യുഡിഎഫ് അംഗങ്ങള്‍ സിപിഐക്ക് അനുകൂലമായി വോട്ട് ചെയ്തു. യുഡിഎഫിലെ ധാരണ പ്രകാരം അവസാനത്തെ ആറുമാസം കോണ്‍ഗ്രസ് അംഗത്തിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദം നല്‍കാനായിരുന്നു രാജി. സിപിഐ സ്ഥാനാര്‍ഥി രംഗത്ത് എത്തിയതോടെ യുഡിഎഫ് മത്സരത്തില്‍നിന്ന് പിന്മാറുകയായിരുന്നു. പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് നാല് സിപിഎം അംഗങ്ങള്‍ വോട്ട് ചെയ്തതോടെയാണ് രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണം നേടിയത്. 13 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഒമ്പത് അംഗങ്ങള്‍ സിപിഎമ്മിനുണ്ടായിരുന്നു. എന്നാല്‍, നേതൃത്വവുമായി തെറ്റിയ രാജേന്ദ്രകുമാറിനൊപ്പം ഒരു വിഭാഗം നിലകൊണ്ടു. രാജേന്ദ്രകുമാറിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം…

    Read More »
  • Breaking News

    ആൻറി ഡോപ്പിംഗ് ടെസ്റ്റ് നിർണയിക്കും!! ഡ്രഗ് ഡീലർ സജീറിനെ അറിയില്ലെന്ന് ആദ്യം മൊഴി, കോൾ ലോഗ് വന്നതോടെ പരിചയമുണ്ടെന്നു മറുപടി, ഡാൻസാഫിനെ കണ്ട് ഇറങ്ങിയോടിയ ദിവസം ഷൈൻ സജീറുമായി നടത്തിയത് 20,000 രൂപയുടെ ഇടപാട്

    കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആൻറി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാനുള്ള തീരുമാനത്തിൽ പോലീസ്. രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന. തലമുടി, നഖം, സ്രവങ്ങൾ എന്നിവ പരിശോധിക്കും. എറണാകുളം ജനറൽ ആശുപത്രിയിലാണ് മെഡിക്കൽ പരിശോധന. എസിപിയും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഡാൻസാഫിനെ കണ്ട് ഇറങ്ങിയോടിയ ദിവസം മാത്രം ഡ്രഗ് ഡീലർ സജീറുമായി 20,000 രൂപയുടെ ഇടപാട് ഷൈൻ നടത്തിയതിൻറെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അന്നേ ദിവസം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധനയിൽ നിന്ന് വ്യക്തമാകും. നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും ആൻറി ഡോപ്പിംഗ് ടെസ്റ്റിൻറെ ഫലം കേസിൽ നിർണായകമാകും. ഷൈൻറെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. തുടക്കത്തിൽ പിടിച്ച് നിന്നെങ്കിലും പോലീസിൻറെ തുടർ ചോദ്യങ്ങൾക്ക് മുന്നിൽ ഷൈൻ അടിപതറുകയായിരുന്നു. ഒപ്പം ഷൈൻറെ ഫോൺ കോളുകളും നിർണായകമായി. കൂടുതൽ വകുപ്പുകൾ ചുമത്തുന്നു കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഓടിയതുമായി…

    Read More »
  • Breaking News

     ഇടനിലക്കാരൻ സജീറിനെ അറിയാമെന്ന് ഷൈൻ ടോം ചാക്കോ, ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കും കേസ്, ഫോണിൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ പോലീസിന്- നടൻ അറസ്റ്റിൽ

    കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അ്റസ്റ്റിൽ. ഇന്ന് നോർത്ത് പോലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ടിലെ 27, 29 വകുപ്പുകൾ പ്രകാരം കേസെടുത്തു. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. അതേസമയം ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്നു ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. കൂടാതെ ഷൈനിന്റെ ഫോണിൽ‌നിന്ന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെപ്പറ്റി സൂചന ലഭിച്ചെന്നും വിവരമുണ്ട്. നടനു സ്റ്റേഷൻ ജാമ്യം ലഭിക്കും. അതേസമയം രാസലഹരി ഉപയോഗിക്കാറില്ലെന്നായിരുന്നു ഷൈൻ പോലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ നടൻ പതറി പോയെന്നാണ് വിവരം. ഷൈൻ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവ ഔദ്യോഗികമായി കോടതിക്ക് മുൻപിൽ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി. മാത്രമല്ല ലഹരി…

    Read More »
  • Breaking News

    അന്‍വര്‍ കീറാമുട്ടിയാക്കുന്ന നിലമ്പൂര്‍: സാമുദായിക പരിഗണനയില്‍ കുഴഞ്ഞ് യുഡിഎഫ്; ഷൗക്കത്തിനു പകരം ജോയിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ 55 ശതമാനം മുസ്ലിം വോട്ട് എങ്ങോട്ട്? വഖഫിലെ സഭയുടെ നിലപാടും ചര്‍ച്ചയാകും; തോറ്റാല്‍ പിവിക്ക് സെല്‍വരാജിന്റെ ഗതിയെന്ന് മുന്നറിയിപ്പ്

    നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് തീരുമാനമെടുക്കണമെന്ന് പി.വി. അന്‍വര്‍. അന്‍വര്‍ യുഡിഎഫിന്റെ സഹയാത്രികനാകുമെന്ന പ്രതിപക്ഷ നേതാവ് പറഞ്ഞത് അംഗീകരിക്കുന്നു. ഒമ്പതുവര്‍ഷം ഭരിച്ച സര്‍ക്കാര്‍ പരാജയഭീതിയിലാണെന്നും പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. എം. സ്വരാജ് മത്സരിക്കാത്തത് എന്തുകൊണ്ട്. ആര്യാടന്‍ ഷൗക്കത്ത് തന്റെ സുഹൃത്തും ബന്ധുവുമാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു. എന്നാല്‍, അന്‍വര്‍ ധൃതിപിടിച്ചു തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് യുഡിഎഫ് പ്രവേശനത്തിനു വിലക്കാകുന്നത്. ദേശീയതലത്തില്‍ യുഡിഎഫ് വിരുദ്ധ ചേരിയിലാണ് തൃണമൂല്‍. അന്‍വര്‍ ഒറ്റയ്ക്കായിരുന്നെങ്കില്‍ ഒരു മിനുട്ടു കൊണ്ടു തീരുമാനമെടുക്കാമായിരുന്നു എന്നു കെ. മുരളീധരന്‍ പറഞ്ഞതും ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്. യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം അന്‍വറിനും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. യുഡിഎഫിന്റെ പരാജയം അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും അവസാനമാണ്. മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന വി.ഡി. സെല്‍വരാജ് സിപിഎമ്മിനോടു പരസ്യ യുദ്ധം പ്രഖ്യാപിച്ചതു മറക്കരുതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സെല്‍വരാജ് സിപിഎം വിട്ടതിനു പിന്നാലെ രാഷ്ട്രീയത്തില്‍ അപ്രസക്തനായി. അന്‍വറിനെ…

    Read More »
  • Crime

    തെളിവുകള്‍ ശേഖരിച്ച് പൊലീസ്; ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് ഉടന്‍?

    കൊച്ചി: പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. NDPS ആക്ടിലെ വകുപ്പ് 29 പ്രകാരം കേസെടുക്കാനാണ് പൊലീസ് നീക്കം. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. നടന്‍ നല്‍കിയ മൊഴികളില്‍ നിന്നും അറസ്റ്റ് ചെയ്യാനുളള തെളിവുകള്‍ പൊലീസിന് ലഭിച്ചു എന്നാണ് സൂചന. ലഹരിമരുന്നുമായും, ഉപയോഗവുമായും ബന്ധപ്പെട്ട് ഷൈന്‍ പൊലീസിനോട് നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ചോദ്യാവലിയുടെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്യല്‍ നടത്തിയത്. NDPS ആക്ടിലെ വകുപ്പ് 29 പ്രകാരം കേസെടുത്താല്‍ ഷൈനിന് കുരുക്ക് മുറുകും. കുറ്റകൃത്യത്തിനായുള്ള പ്രേരണയോ ഗൂഡാലോചനയോ നടത്തിയാല്‍ കേസെടുക്കാന്‍ കഴിയും എന്നതാണ് ഈ വകുപ്പിന്റെ പ്രത്യേകത. ഭാരതീയ ന്യായ സംഹിതയിലെ അമ്പത്തിയാറാം വകുപ്പും പൊലീസ് ചേര്‍ക്കാനിടയുണ്ടെന്നാണ് വിവരം. അറസ്റ്റിന് ശേഷമാകും റിമാന്‍ഡ് ഉള്‍പ്പെടെയുളള നടപടിക്രമങ്ങളിലേക്ക് കടക്കുക.  

    Read More »
  • Kerala

    ജിസ്മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂരമായ പീഡനം; ഇരുണ്ട നിറത്തെ പരിഹസിച്ചത് അമ്മായിയമ്മയും ഭര്‍തൃസഹോദരിയും; പൊതുദര്‍ശനത്തില്‍ വന്‍ ജനസഞ്ചയം

    കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ മക്കളുമായി ആറ്റില്‍ ചാടി ജീവനൊടുക്കിയ മുത്തോലി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജിസ്മോളുടെ മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കി ജിസ്മോളുടെ കുടുംബം. ജിസ്മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരന്‍ ജിറ്റുതോമസ് ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് ജിമ്മി പലപ്പോഴും പണത്തിന്റെ പേരില്‍ ജിസ്മോളെ ക്രൂരമായി പീഡിപ്പിച്ചു എന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. മകളുടെ തലയിലും ശരീരത്തിലും ജിമ്മി മര്‍ദ്ദിച്ച പാട് കണ്ടിട്ടുണെന്നും പിതാവ് പറഞ്ഞു. അമ്മായിയമ്മയില്‍ നിന്നും ഭര്‍തൃസഹോദരിയില്‍ നിന്നുമാണ് അതിക്രൂരപീഡനങ്ങള്‍ ജിസ്മോള്‍ നേരിടേണ്ടി വന്നത്. പലപ്പോഴും ഇരുണ്ട നിറത്തിന്റെ പേരിലായിരുന്നു കുത്തുവാക്കുകള്‍ ജിസ്മോള്‍ കേള്‍ക്കേണ്ടി വന്നത്. ജിമ്മി ജിസ്മോളുടെ ഫോണ്‍ വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നതായും പിതാവ് പറയുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. പലതവണ ജിസ്‌മോളെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു…

    Read More »
Back to top button
error: