Month: April 2025

  • Breaking News

    അവര്‍ സ്വാതന്ത്ര്യ സമര സേനാനികള്‍; ഇന്ത്യ അതിര്‍ത്തിയില്‍ പടയൊരുക്കം തുടങ്ങുന്നതിനിടെ പാക് ഉപ പ്രധാനമന്ത്രിയുടെ പ്രകോപനം; അതിര്‍ത്തി ഗ്രാമങ്ങള്‍ മുള്‍മുനയില്‍; പാക് പിടിയിലായ ബിഎസ്എഫ് ജവാന്റെ മോചനവും നീളുന്നു

    ജമ്മു: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ പ്രശംസിച്ച് പാക് ഉപ പ്രധാനമന്ത്രി. ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യസമര സേനാനികളെന്ന് ഇഷാക് ദര്‍. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കിടെയാണ് പരാമര്‍ശം. അതേ സമയം പാക് സേനയുടെ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്റെ മോചനം നീളുന്നു. ഫ്‌ലാഗ് മീറ്റിങ്ങിന് തയാറാകാതെ പാക് റേഞ്ചേഴ്‌സ്. ഇന്നലെ വൈകിട്ട് ബിഎസ്എഫ് കാത്തുനിന്നിട്ടും പാക് ഭാഗത്തുനിന്ന് ആരുമെത്തിയില്ലെന്ന് വിവരം. പഹല്‍ഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശികഭീകരരുടെ വീട് തകര്‍ത്തു. തെക്കന്‍ കശ്മീരിലെ ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീടും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നെന്നാണു വിവരം. ബന്ദിപ്പോരയിലെ ഏറ്റുമുട്ടലില്‍ സൈന്യം ലഷ്‌കറെ കമാന്‍ഡെറെ വധിച്ചു. അല്‍ത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്. കൂടുതല്‍ ഭീകരര്‍ ബന്ദിപ്പോറയില്‍ ഉണ്ടെന്ന് നിഗമനത്തില്‍ മേഖലയില്‍ സേന തിരച്ചില്‍ തുടരുകയാണ്. അതിനിടെ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ അതിര്‍ത്തികളില്‍ പടയൊരുക്കം തുടങ്ങി ഇന്ത്യ. സെന്‍ട്രല്‍ സെക്ടറില്‍നിന്ന് റഫാല്‍, സുഖോയ് 30 എം.കെ.ഐ എന്നീ യുദ്ധവിമാന സ്‌ക്വാഡ്രണുകളെ, പാക് അതിര്‍ത്തിയിലെ വ്യോമതാവളങ്ങളിലേക്ക് വിന്യസിച്ചതായാണ്…

    Read More »
  • Crime

    കുറ്റവാളികളെ ജാമ്യത്തിലിറക്കുന്നവരെക്കുറിച്ച് അന്വേഷിക്കും; തിരുവാതുക്കല്‍ കൊലയാളിയെ പുറത്തിറക്കിയത് ഏറ്റുമാനൂര്‍, കല്ലറ സ്വദേശികളായ രണ്ട് സ്ത്രീകള്‍

    കോട്ടയം: ക്രിമിനല്‍ കേസുകളില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെ ജാമ്യത്തിലിറക്കാനെത്തുന്നവരില്‍ പ്രതികളുമായി നേരിട്ട് ബന്ധമോ, പരിചയമോ ഇല്ലാത്തവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്. അത്തരക്കാര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ് പ്രതി അമിത്തിന്റെ പേരില്‍ മുമ്പുണ്ടായിരുന്ന കേസില്‍ ജാമ്യംനിന്ന് ഇയാളെ ജയിലില്‍നിന്ന് പുറത്തിറക്കിയത് ഒരു പരിചയവുമില്ലാത്ത രണ്ട് സ്ത്രീകളാണ്. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. ഇത്തരത്തിലുള്ള എല്ലാ കേസുകളിലും പ്രതികളെ ആരാണ് ജാമ്യത്തിലെടുക്കുന്നതെന്ന് കൃത്യമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറ്റുമാനൂര്‍, കല്ലറ സ്വദേശികളായ രണ്ട് സ്ത്രീകളാണ് അമിത്തിനെ ജാമ്യത്തിലിറക്കിയത്. ഇരുവര്‍ക്കും അമിത്തുമായി ബന്ധമൊന്നുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതേസമയം, ഇന്ദ്രപ്രസ്ഥം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ വിജയകുമാറിനെ(64)യും ഭാര്യ ഡോ.മീര (60)യെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അസംസ്വദേശി അമിത്ത് ഉറാങ്ങിനെ (24) അന്വേഷണസംഘം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. ഇയാളെ മേയ് എട്ടാംതിയതിവരെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) റിമാന്‍ഡുചെയ്തു.…

    Read More »
  • Crime

    ഫേസ്ബുക്കിലെ ‘തൂവല്‍ക്കൊട്ടാരം’ തകര്‍ന്നു; വീട്ടമ്മയ്ക്ക് നഷ്ടം ലക്ഷങ്ങള്‍; സൈബര്‍ തട്ടിപ്പിന് കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്ത് കീഴ്‌വായ്പുര്‍ പോലീസ്

    പത്തനംതിട്ട: ഫേസ്ബുക്കില്‍ സൃഷ്ടിച്ച പ്രത്യേക ഗ്രൂപ്പിലൂടെ പരിചയപ്പെട്ട് വീട്ടമ്മയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ കീഴ്‌വായ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി.കെ പ്രജിത് (39) ആണ് പിടിയിലായത്. ‘തൂവല്‍ കൊട്ടാരം’ എന്ന പേരിലുള്ള ഫേസ്ബുക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട പ്രതി ആനിക്കാട് സ്വദേശിയായ 52 കാരിയില്‍ നിന്നും പലതവണയായി 680801 രൂപ കൈക്കലാക്കുകയായിരുന്നു. ഗ്രൂപ്പിന്റെ അഡ്മിന്‍ ആയ പ്രതി പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പു കൊടുത്തുമാണ് ഇത്രയും തുക സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും ഗൂഗിള്‍ പേ ചെയ്തു വീട്ടമ്മയില്‍ നിന്നും വാങ്ങിയത്. 2023 മേയ് മുതല്‍ 2024 ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ പലപ്രാവശ്യമായി യുവാവ് പണം കൈക്കലാക്കിയശേഷം തിരികെ നല്‍കാതെ വിശ്വാസവഞ്ചന കാട്ടുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 24 നാണ് വീട്ടമ്മ കീഴ്വായ്പ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം…

    Read More »
  • Crime

    സ്വത്തു തട്ടാന്‍ കെട്ടിയത് 28 വയസിനു മൂത്ത സ്ത്രീയെ, പിന്നാലെ കൊലപാതകം: ശാഖാ കുമാരി കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം

    തിരുവനന്തപുരം: സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് അവരെ വൈദ്യുതാഘാതം ഏല്‍പിച്ചു കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ഭര്‍ത്താവിനു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. കൊല്ലപ്പെട്ട ശാഖാ കുമാരിയുടെ ഭര്‍ത്താവ് തിരുവനന്തപുരം അതിയന്നൂര്‍ അരുണ്‍ നിവാസില്‍ അരുണിനെ (32) നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ലാ കോടതിയാണു ശിക്ഷിച്ചത്. അരുണ്‍ കുറ്റക്കാരനെന്നു കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. കുന്നത്തുകാല്‍ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ശാഖാ കുമാരി (52) ആണ് കൊല്ലപ്പെട്ടത്. 2020 ഡിസംബര്‍ 26നു പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു കൊലപാതകം. അവിവാഹിതയായ ശാഖ കുമാരിയുമായി ഇലക്ട്രിഷ്യനായ അരുണ്‍ (അന്ന് 28 വയസ്സ്) അടുക്കുകയും 2020 ഒക്ടോബര്‍ 29നു വിവാഹം കഴിക്കുകയും ചെയ്തു. വിവാഹം രഹസ്യമായിരിക്കണമെന്നും വിവാഹ ഫോട്ടോ, വിഡിയോ ഒന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്നും അരുണ്‍ നിഷ്‌കര്‍ഷിച്ചിരുന്നു. പക്ഷേ, ശാഖാ കുമാരിയുടെ ബന്ധുക്കളില്‍ ചിലര്‍ ഫോട്ടോ പ്രചരിപ്പിച്ചത് അരുണിനെ ചൊടിപ്പിച്ചു. പിന്നീട് ശാഖാ കുമാരിയെ കൊലപ്പെടുത്തണമെന്ന…

    Read More »
  • Crime

    ഉണ്ണയപ്പത്തിന് രുചിപോരന്നു പറഞ്ഞ് ശാഖാ സെക്രട്ടറിക്ക് തെറിയഭിഷേകം; സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്നതിന് ഉടന്‍ നടപടി; പ്രതിയെ പുലര്‍ച്ചെ വീടുവളഞ്ഞ് പിടികൂടി

    പത്തനംതിട്ട: ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തിന് ഗുരുപ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പത്തിന് ഗുണനിലവാരമില്ലെന്ന് പറഞ്ഞ് എസ്എന്‍ഡിപി ശാഖാ സെക്രട്ടറിക്ക് നേരെ അസഭ്യവര്‍ഷവും കൊലവിളിയും നടത്തുകയും ആക്രമിക്കാന്‍ വീട്ടിലെത്തുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു. കടമ്പനാട് വടക്ക് പാലത്തുണ്ടില്‍ ഷൈജുവിനെതിരേയാണ് അസഭ്യ വര്‍ഷത്തിനും വീട്ടിലെത്തി ഭീഷണി മുഴക്കിയതിനും കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ 17 ന് രാത്രി ഒമ്പതിനാണ് സംഭവം. അടൂര്‍ എസ്എന്‍ഡിപി യൂണിയന് കീഴിലുള്ള 3682-ാം നമ്പര്‍ നെല്ലിമുകള്‍ ശാഖയുടെ സെക്രട്ടറി അരുണ്‍ സുദര്‍ശനനെയാണ് ഫോണിലൂടെ ഷൈജു അസഭ്യം പറയുകയും വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്. പിന്നാലെ ഇയാള്‍ അരുണിന്റെ വീട്ടുമുറ്റത്തു ചെന്ന് വെല്ലുവിളിച്ചു. ഈ സമയം അരുണ്‍ അവിടെ ഉണ്ടായിരുന്നില്ല. അരുണിന്റെ മാതാവിനെയും ഭാര്യയെയും ഇയാള്‍ വെല്ലുവിളിക്കുകയും ചെയ്തു. ശാഖാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോട് അനുബന്ധിച്ച് ഗുരുപൂജാ പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പത്തിന് ഗുണനിലവാരമില്ലെന്ന പേരിലായിരുന്നു ഫോണിലൂടെ അസഭ്യം വിളിച്ചതും ഭീഷണി മുഴക്കിയതും. അതിന് ശേഷം നേരില്‍…

    Read More »
  • Crime

    പഞ്ചാലിയെന്ന മൊബൈല്‍ ബാര്‍; പരാതിപ്പെട്ടാല്‍ കാമുകനും മകനും ഒപ്പമെത്തി തലതല്ലിപ്പൊളിക്കും; കാപ്പ ചുമത്തി നാടുകടത്തിയത് രേഷ്മാ ബാലനെന്ന കൊടുംക്രിമിനലിനെ

    കൊച്ചി: ദേഹോപദ്രവമേല്‍പ്പിക്കല്‍, അനധികൃത മദ്യവില്‍പ്പന, പിടിച്ചുപറി തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം ചാക്ക പേട്ട വയലില്‍ വീട്ടില്‍ രേഷ്മ (പാഞ്ചാലി-41) യെ ‘കാപ്പ’ ചുമത്തി നാടുകടത്തി. ഇപ്പോള്‍ മാമംഗലത്താണ് ഇവര്‍ താമസിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇവര്‍ക്കെതിരേ ഏഴ് കേസുകളുണ്ട്. കേരള സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം ഇവരെ ഒന്‍പത് മാസത്തേക്ക് കൊച്ചി സിറ്റിയുടെ പരിധിയില്‍ പ്രവേശിക്കുന്നതില്‍നിന്നും ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയാണ് ഉത്തരവിറക്കിയത്. വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഇവരെ 2022ല്‍ അറസ്റ്റു ചെയ്തിരുന്നു. അന്ന് ഇവരുടെ പങ്കാളി തീയോഫിനും അകത്തായി. മദ്യം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വയറിന് ആഴത്തില്‍ കുത്തേറ്റ എറണാകുളം സ്വദേശി കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുമായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു ആ സംഭവം. റെയില്‍വേ സ്റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ച് മദ്യവില്പനയും മറ്റും നടത്തിവരുന്ന പാഞ്ചാലിയെ അതിന് മുമ്പ് ഡ്രൈ…

    Read More »
  • Crime

    ആയുര്‍വേദ ആശുപത്രിയില്‍ ദളിത് യുവതിക്ക് ലൈംഗിക പീഡനം: പ്രതിയായ ഡോക്ടറെ ഒളിപ്പിച്ചിരിക്കുന്നത് ഉന്നത സ്വാധീനമുള്ളവര്‍; ആരോഗ്യ കേരളത്തിന് നാണക്കേടായ സംഭവത്തില്‍ ഇനിയും വകുപ്പുതല നടപടിയില്ല

    തിരുവനന്തപുരം: വെള്ളനാട് വെളിയന്നൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ലൈംഗിക പീഡനത്തിന്റെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ ദ്രുതഗതിയിലാണ് പോലീസ് നീക്കങ്ങള്‍. ഡിവൈഎസ്പിയാണ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അക്രമത്തിനിരയായ യുവതിയെ ഇന്നലെ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രതിയെ ഉടന്‍ തന്നെ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ ദളിത് യുവതിക്കെതിരെയുള്ള പീഡന വിവരം വാര്‍ത്തയായിട്ടും പ്രതിയായ ഡോക്ടര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ലെന്നാണ് ആരോപണം. കഴിഞ്ഞ 19നാണ് വെള്ളനാട് വെളിയന്നൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറായ ഫക്രുദീനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 28 കാരി നല്‍കിയ പരാതിയിലാണ് ആര്യനാട് പോലീസ് കേസെടുത്തത്. ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സക്കെത്തിയ യുവതിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കൂടാതെ യുവതിയെ ജാതിപ്പേര് വിളിച്ച് അധിഷേപിച്ചതായും പരാതിയില്‍ പറയുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഡോക്ടര്‍ക്കെതിരെ വകുപ്പ്…

    Read More »
  • Movie

    ജയന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രം; 46 വര്‍ഷങ്ങള്‍ക്ക് ശേഷം ജയനും ശരപഞ്ജരവും വീണ്ടും എത്തുമ്പോള്‍

    1979ല്‍ മലയാള സിനിമാസ്വാദകരുടെ മനസില്‍ തിളങ്ങിയ ‘ശരപഞ്ജരം’ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ജയന്‍ എന്ന കരുത്തനായ നടന്റെ കരിയറിലെ നിര്‍ണ്ണായകമായ ചിത്രമായ ശരപഞ്ജരം, പുതിയ ഡിജിറ്റല്‍ സാങ്കേതിക മികവോടെ 4കെ ഡോള്‍ബി അറ്റ്മോസ് നിലവാരത്തില്‍ റീമാസ്റ്റര്‍ ചെയ്താണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്. ഹരിഹരന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ജയന്‍ എന്നിവര്‍ ചേര്‍ന്നുകൊണ്ട് ഒരുകാലത്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഈ ചിത്രം ഏപ്രില്‍ 25 മുതല്‍ വീണ്ടും പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് എത്തുകയാണ്. റോഷിക എന്റര്‍പ്രൈസസാണ് സിനിമയുടെ വിതരണം കൈകാര്യം ചെയ്യുന്നത്. നാലര ദശാബ്ദങ്ങള്‍ക്കു മുമ്പ് മലയാള സിനിമയെ നൂതനമായ കഥാപ്രവാഹത്തിലേക്ക് നയിച്ച ശരപഞ്ജരം, കാലത്തിന്റെ പരീക്ഷ നേരിട്ടുകൊണ്ടുമെങ്കിലും തലമുറകളെ ആകര്‍ഷിക്കുന്ന ചിത്രമെന്ന നിലയിലാണ് ഇന്നും പറഞ്ഞുപോകുന്നത്. ഹരിഹരന്റെ ആദ്യ ‘ഹെവി സബ്ജക്ട്’ എന്ന വിശേഷണവും ഈ ചിത്രത്തിനാണ്. ജയനും ഷീലയും മുഖ്യകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം, അവരുടെ അഭിനയത്തിനും കഥാപാത്രങ്ങള്‍ക്കും അനശ്വരത നല്‍കി. മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ തിരക്കഥയും സംവിധാനം ചെയ്ത ചിത്രം,…

    Read More »
  • Crime

    ഏഴു വയസുകാരിക്ക് പീഡനം: കേസെടുക്കാത്ത വനിതാ എസ്.ഐയെ സിഡബ്ല്യുസി വിളിച്ചു വരുത്തും; തനിക്കെതിരായ നീക്കം പൊളിക്കാന്‍ ’18 അടവും’ പയറ്റി ഉദ്യോഗസ്ഥ, സംരക്ഷിക്കാന്‍ ജില്ലയിലെ പോലീസ് ഉന്നതനും

    പത്തനംതിട്ട: പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന വനിതാ എസ്.ഐയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി (സിഡബ്ല്യുസി) വിളിച്ചു വരുത്തും. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ബാലികയുടെയും അച്ഛന്റെയും പരാതിയില്‍ വനിതാ എസ്.ഐയെ രക്ഷിക്കാന്‍ ജില്ലയിലെ പോലീസ് ഉന്നതന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്എച്ച്ഒ കെ.ആര്‍. ഷെമിമോളെ വിളിച്ചു വരുത്തി അന്വേഷണം നടത്താന്‍ സിഡബ്ല്യുസി ഒരുങ്ങുന്നത്. ട്യൂഷന്‍ ടീച്ചറുടെ വയോധികനായ പിതാവ് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയുമായി ആദ്യം ചെന്നത് വനിതാ പോലീസ് സ്റ്റേഷനില്‍ എസ്‌ഐയുടെ മുന്നിലായിരുന്നു. ഇവരാകട്ടെ പരാതി നല്‍കുന്നത് നിരുത്സാഹപ്പെടുത്തിയെന്ന് മാത്രമല്ല, ഈ വിവരം പ്രതിയുടെ ബന്ധുവിനെ വിളിച്ച് അറിയിക്കുകയും ചെയ്തുവെന്നാണ് കുട്ടിയുടെ പരാതി. തുടര്‍ന്നാണ് ഇവര്‍ ചൈല്‍ഡ് ലൈനിനെ സമീപിച്ച് പ്രതിക്കും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എസ്‌ഐക്കും എതിരേ പരാതി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ നേരെ പരാതി കോന്നി പോലീസിന് കൈമാറി. ഇതോടെ സംഗതി കുഴപ്പമാകുമെന്ന് മനസിലാക്കിയ എസ്‌ഐ ഷെമിമോള്‍ പോലീസ്…

    Read More »
  • Kerala

    ലോഡ്ജില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്ന് ‘കള്ളകോള്‍’, വട്ടംചുറ്റി പോലീസ്, തമാശയെന്ന് യുവാവ്; പിടിയില്‍

    ആലപ്പുഴ: ലോഡ്ജില്‍ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നുപറഞ്ഞ് എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് പോലീസിനെ വട്ടംചുറ്റിച്ചയാളിനെ പിടികൂടി. അമ്പലപ്പുഴ കരുമാടി പുത്തന്‍ചിറയില്‍ ധനീഷി(33)നെയാണ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 112 ല്‍ വിളിച്ച് തന്നെ ഓച്ചിറ ലാംസി സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശമുള്ള ലോഡ്ജില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ധനീഷ് പറഞ്ഞു. ഉടന്‍തന്നെ കായംകുളം പോലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ അറിയിപ്പുലഭിച്ചു. പോലീസ് ഇവിടെയെത്തി പരിശോധന നടത്തി. ലോഡ്ജിന്റെ ഷട്ടര്‍ അകത്തുനിന്നു പൂട്ടിയിട്ടിരിക്കുകയാണെന്നു മനസ്സിലായി. ലോഡ്ജിന്റ ചുമതലക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പോലീസ് യുവാവിനെ ഫോണില്‍ വിളിച്ചപ്പോള്‍ മുറിയില്‍ത്തന്നെയുണ്ടെന്നു പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് അഗ്നിരക്ഷാസേനയുടെ സഹായം തേടി പൂട്ട് അറുത്തുമാറ്റി ലോഡ്ജിനുള്ളില്‍ കടന്നു. അകത്തുകയറി മുറികള്‍ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കബളിപ്പിച്ചതാണെന്ന് മനസ്സിലായപ്പോള്‍ വീണ്ടും എമര്‍ജന്‍സി നമ്പരിലേക്ക് ഇയാളുടെ വിളിവന്നു. തുടര്‍ന്ന് ഫോണ്‍വിളി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി മറ്റൊരു ലോഡ്ജില്‍നിന്നു ധനീഷിനെ പോലീസ് പിടികൂടി. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തമാശയ്ക്കു…

    Read More »
Back to top button
error: