Breaking NewsLead NewsSportsTRENDING

ഐപിഎല്ലിനായി പാകിസ്താന്‍ സൂപ്പര്‍ലീഗ് വേണ്ടെന്നു വയ്ക്കും; ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നു; അടുത്ത വര്‍ഷം കളിക്കാന്‍ കഴിയുമെന്നു പ്രതീക്ഷ: വെളിപ്പെടുത്തലുമായി പേസര്‍ മുഹമ്മദ് ആമിര്‍

ലഹോര്‍: ഇന്ത്യ-പാക് നയതന്ത്ര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി മുന്‍ പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ബ്രിട്ടിഷ് പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാനും ടൂര്‍ണമെന്റില്‍ കളിക്കാനും താല്‍പര്യമുണ്ടെന്നും ആമിര്‍ തുറന്നുപറഞ്ഞു. ഐപിഎല്ലിനായി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് വേണ്ടെന്നു വയ്ക്കുന്നതില്‍ കുഴപ്പമില്ലെന്നും ആമിര്‍ വ്യക്തമാക്കി. നിലവില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് ടീമിന്റെ താരമാണ് മുഹമ്മദ് ആമിര്‍.

കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച ആമിര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ്. അതിന്റെ ഭാഗമായാണ് ഐപിഎല്‍ കളിക്കാനുള്ള മോഹവും താരം തുറന്നുപറഞ്ഞത്. ”അവസരം ലഭിച്ചാല്‍ ഉറപ്പായും ഞാന്‍ ഇന്ത്യയില്‍ കളിക്കും. ഞാനത് തുറന്നുപറയുകയാണ്. അടുത്ത വര്‍ഷം എനിക്ക് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. അവസരമുണ്ടെങ്കില്‍ ഞാന്‍ കളിക്കുന്നതില്‍ എന്താണു തെറ്റ്? ഇന്ത്യയില്‍ കളിക്കാന്‍ പറ്റിയില്ലെങ്കില്‍ മാത്രം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇറങ്ങാം.” ആമിര്‍ ഒരു പാക്കിസ്ഥാന്‍ മാധ്യമത്തോടു പ്രതികരിച്ചു.

Signature-ad

‘അടുത്തവര്‍ഷം ഐപിഎല്ലും പിഎസ്എല്ലും ഒരേ സമയം വരില്ലെന്നാണു കരുതുന്നത്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയായിരുന്നു ഇതിനുമുമ്പ് എല്ലാം. പിഎസ്എല്ലില്‍ ആദ്യം കളിക്കാന്‍ കഴിഞ്ഞാല്‍ ഐപിഎല്ലില്‍ കളിക്കുന്നതില്‍ വിലക്കുവരും. അതുപോലെ ഐപിഎല്ലില്‍ കളിച്ചാല്‍ പിഎസ്എല്ലിലും വിലക്കുവരും’- അദ്ദേഹം പറഞ്ഞു.

വളരെ പോസിറ്റീവായിട്ടാണ് ആമിര്‍ ഇതു പറഞ്ഞതെങ്കിലും പഹല്‍ഗാം ആക്രമണത്തിനുശേഷം പാകിസ്താനില്‍നിന്നുളള ഒരോ പ്രതികരണങ്ങളും സൂഷ്മതയോടെയാണു ലോകം ശ്രദ്ധിക്കുന്നത്. പാകിസ്താനുമായി ഇനിയൊരു മത്സരമുണ്ടാകില്ലെന്നു ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും വ്യക്തമാക്കിയിരുന്നു. ഭാവിയിലും പാക് താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ കഴിയില്ലെന്നുതന്നെയാണ് ഇതു വ്യക്തമാക്കുന്നത്.

ഐപിഎലിന്റെ ഉദ്ഘാടന സീസണില്‍ മാത്രമായിരുന്നു പാക്ക് താരങ്ങള്‍ കളിക്കാനെത്തിയത്. എന്നാല്‍ പാക്ക് താരമായിരുന്ന അസര്‍ മുഹമ്മദ് 2011ല്‍ ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചശേഷം ഐപിഎലില്‍ മൂന്നു സീസണുകള്‍ കളിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: