IndiaNEWS

മലയാളി സൈനികനും ഭാര്യയും ജമ്മു കശ്മീരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; കാരണം അവ്യക്തം

   മലപ്പുറം: ജമ്മു കശ്മീരിൽ മലയാളി സൈനികനും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പെരുവള്ളൂർ പാലപ്പെട്ടിപാറ പള്ളിക്കര നിധീഷ് (31), ഭാര്യ കെ. റിൻഷ (31) എന്നിവരാണ് മരിച്ചത്. 14-ന് ജമ്മുവിലെ സാംബയിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ വിഷം അകത്തുചെന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ചികിത്സയിലിരിക്കെ റിൻഷയാണ് ആദ്യം മരിച്ചത്. പിന്നാലെ നിധീഷും വിടവാങ്ങി.

റിൻഷയുടെ മൃതദേഹം പെരുവള്ളൂരിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. നിധീഷിന്റെ മൃതദേഹം ഇന്ന് (ശനി) നാട്ടിലെത്തിക്കും. മദ്രാസ്-3 റെജിമെന്റിൽ നായിക് തസ്തികയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നിധീഷ്. കേരള പൊലീസിൽ സിപിഒ തസ്തികയിൽ ട്രെയിനിയായിരുന്നു റിൻഷ. അവധിക്ക് വന്നപ്പോൾ നിധീഷിനൊപ്പം റിൻഷയും ജമ്മുവിലേക്ക് പോയതായിരുന്നു.

Signature-ad

മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമല്ല. നിധീഷിൻ്റെ ബന്ധുക്കളിൽ ചിലർ ജമ്മുവിൽ എത്തിയിട്ടുണ്ട്.

സിപിഐ എം ഇരുമ്പൻകുടുക്ക് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്‌ണൻ്റെ മകനാണ് നിധിഷ്. അമ്മ: ശാന്ത. സഹോദരങ്ങൾ: സുർജിത് (മുത്തൂറ്റ് മൈക്രോ ഫിൻ, ഏരിയാ മാനേജർ), അഭിജിത് (റിലയൻസ് വെയർഹൗസ് സുപ്പർ വൈസർ).

കണ്ണൂർ പിണറായിയിൽ പതേനായ തയ്യിൽ സുരാജന്റെ മകളാണ് റിൻഷ. അമ്മ: വസന്ത. റിൻഷയ്ക്ക് രണ്ട് സഹോദരിമാരുണ്ട്: സുഭിഷ, സിൻഷ.

ഈ ജനുവരിയിലാണ് നിധീഷ് നാട്ടില്‍ ലീവിൽ വന്നു മടങ്ങിയത്. മടങ്ങുമ്പോള്‍ റിന്‍ഷയെയും ഒപ്പം കൂട്ടുകയായിരുന്നു. ജമ്മുവിലെ സാംപ എന്ന സ്ഥലത്തെ ക്വാര്‍ട്ടേഴ്‌സില്‍ വിഷം അകത്തുചെന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: