പാലാ ബൈക്കപകടം: ലോറിയിലിടിച്ച് മരിച്ച കട്ടപ്പന മേരികുളം സ്വദേശിയായ 22കാരൻ്റെ സംസ്കാരം ഇന്ന്

നിരത്തുകളിൽ വീണ്ടും ചോരപ്പുഴ. കൗമാരം കടക്കുന്ന നിരവധി പേരാണ് പ്രതിദിനം ബൈക്കപകടങ്ങളിൽ പിടഞ്ഞു മരിക്കുന്നത്. ശരവേഗതയിൽ പായുന്ന ഇരുചക്ര വാഹനങ്ങളിൽ മരണത്തിനു കൂട്ടു പോകാൻ സഹപാഠികളോ കാമുകിയോ ഒപ്പമുണ്ടാകും.
ഇന്നലെ ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മുത്തോലി ജങ്ഷനുസമീപം ബൈക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഉപ്പുതറ അയ്യപ്പന്‍കോവില്‍ പാറേപ്പള്ളി സ്വദേശി കീപ്പുറത്ത് ജിബിന്‍ ബിജു (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉപ്പുതറ പള്ളിക്കല്‍ സോന(21)യെ ഗുരുതര പരിക്കുകളോടെ പാല മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

കോട്ടയം ഭാഗത്തുനിന്നു വന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു. ജിബിന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. അച്ഛന്‍: ബിജു, അമ്മ: ബിന്‍സി. സഹോദരങ്ങള്‍ സുബിന്‍, ജിന്റാ. സംസ്‌കാരം ഇന്ന് (ശനി) 4ന് മേരികുളം സെയിന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍.