Month: March 2025
-
Kerala
ഷൈനി, അലീന, ഇവാന മാപ്പ്… മാപ്പ്: കണ്ണീരുകൊണ്ടെഴുതിയ ഒരു കത്ത്
പുലർച്ചെ 4 മണിക്ക് അമ്മ വിളിച്ചപ്പോൾ ഇവാന ഗാഡ നിദ്രയിൽ ആയിരുന്നു. അമ്മ അവളെ കുലുക്കി വിളിച്ചു. എന്തിനെന്ന് അറിയാതെ അവൾ കണ്ണ് തുറന്നു. പരീക്ഷ ഇല്ലല്ലോ എന്ന് അവൾ ഉറക്കച്ചടവിലും ഓർത്തു… “നമുക്ക് പള്ളിയിൽ പോകാം. പ്രാർത്ഥിക്കണം:.” ഷൈനി പറഞ്ഞു… ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു, മക്കൾ കാണാതെ തിരിഞ്ഞു നിന്ന് ഷൈനി കണ്ണ് തുടച്ചു. അപ്പോളും ഇവാന അമ്മയോട് കെഞ്ചി: “അമ്മാ ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ, നേരം പുലർന്നിട്ട് പോയാൽ പോരെ നമുക്ക്..?” ഷൈനി പെട്ടെന്ന് പൊട്ടിക്കരഞ്ഞു പോയി. മനസ്സിൽ ഇവാനയോട് മാപ്പിരന്നു: ‘മകളെ മാപ്പ്.. മാപ്പ്.. ഈ അമ്മയോട് മാപ്പ്. ഈ ലോകം എനിക്കോ നിനക്കോ ജീവിക്കാൻ പറ്റുന്നതാണോ? ഞാൻ നിങ്ങളെവിട്ടു തനിച്ചു പോയാൽ നിന്റെ പപ്പയും, മറ്റുള്ളവരും നിങ്ങളെ ജീവിക്കാൻ അനുവദിക്കുമോ? അറിയില്ല, എനിക്ക് ഉറപ്പില്ല മക്കളെ, ഞാൻ നിങ്ങളെ വിട്ടു പോയാൽ.. എനിക്ക് അത് ഓർക്കാൻ കൂടി വയ്യ……
Read More » -
Crime
കുടുംബശ്രീ ലോണിലെ ‘ചതി’ ഷൈനിയുടെ പ്രതീക്ഷകളെ തകര്‍ത്തു; ആ 1,26000 രൂപ എങ്ങനെ കൊടുക്കുമെന്ന ആധിയില്‍ ജീവനൊടുക്കല്‍; എരിതീയില്‍ എണ്ണപകര്‍ന്ന് രാത്രിയിലെ ഭര്‍ത്താവിന്റെ അധിക്ഷേപം; ഫോണ്‍ കണ്ടെത്തിയതും നിര്‍ണ്ണായകം
കോട്ടയം: പാറോലിക്കലില്‍ ട്രെയിനിനു മുന്നില്‍ ചാടി അമ്മയും 2 പെണ്‍മക്കളും ജീവനൊടുക്കിയ സംഭവത്തില്‍, മരിച്ച ഷൈനിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. കേസില്‍ തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസ് (44)നെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും ജീവനൊടുക്കിയ ദിവസം പുലര്‍ച്ചെ നോബി ഭാര്യയെ വാട്സ് ആപ്പ് കോളിലൂടെ വിളിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെയും ഷൈനിയുടെ അച്ഛനേയും അമ്മയേയും കുറ്റപ്പെടുത്തി നോബിയെ രക്ഷിച്ചെടുക്കാന്‍ ശ്രമമുണ്ടെന്നും ആരോപണമുണ്ട്. നോബിയുടെ ഭാര്യയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിനിയുമായ ഷൈനി, മക്കളായ അലീന (11), ഇവാന (10)എന്നിവര്‍ കഴിഞ്ഞ 28നു പുലര്‍ച്ചെയാണ് നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ആദ്യ ദിവസങ്ങളില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന മൊബൈല്‍ ഫോണ്‍ ഷൈനിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണു പൊലീസ് കണ്ടെത്തിയത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് നോബിയുടെ മൊബൈല്‍ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. ഡിലീറ്റ്…
Read More » -
NEWS
നൂറു കണക്കിന് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ ജാഥയായി നടത്തി; മരണം ആയിരം പിന്നിട്ടു; സിറിയയെ ചോരയില്‍മുക്കി പ്രകാരക്കൊലകള്‍
ഡമാസ്‌കസ്: ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഇസ്രയേല്‍ നല്‍കിയ തിരിച്ചടി ലോകത്തിന്റെ പല കോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലിയ ചര്‍ച്ചയാക്കിയ ആ സംഭവത്തില്‍, ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഏറെ വാര്‍ത്തയാകപ്പെടാതെ മറ്റൊരു കൂട്ടക്കൊല ഇപ്പോള്‍ സിറിയയില്‍ നടക്കുകയാണ്. ക്രൂരമായ പ്രതികാര കൊലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരത്തില്‍ അധികം പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പുറത്താക്കപ്പെട്ട മുന്‍ പ്രസിഡണ്ട് ബാഷര്‍ അസ്സദിന്റെ അനുയായികളും പുതിയ ഭരണകൂടത്തെ അനുകൂലിക്കുന്നവരും തമ്മില്‍ കൊടും സംഘര്‍ഷമാണ് നടക്കുന്നത്. കൂട്ടക്കൊലകളില്‍ 745 സിവിലിയന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ 125 സുരക്ഷാ സൈനികരും 148 ഭീകരന്മാരും കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് പറയുന്നു. അസ്സദുമായി ബന്ധമുള്ള സായുധ സേനയിലെ അംഗങ്ങളാണ് ഈ ഭീകരര്‍. അതിനു പുറമെ, ലടാകിയ നഗരത്തില്‍ വൈദ്യുതിയും ശുദ്ധജല വിതരണവും നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നും അവര്‍ പറയുന്നു. 14 വര്‍ഷം മുന്‍പ്…
Read More » -
Kerala
ഡ്യൂട്ടി സമയം കഴിഞ്ഞാശാനേ! കോട്ടയത്ത് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയുമായി പോയ ആംബുലന്‍സ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയി
കോട്ടയം: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ്, പാമ്പുകടിയേറ്റ എട്ടുവയസ്സുകാരനുമായി പോയ 108 ആംബുലന്‍സിന്റെ ഡ്രൈവര്‍ വാഹനം നടുറോഡില്‍ നിര്‍ത്തി ഇറങ്ങിപ്പോയതായി പരാതി. ഒടുവില്‍ മറ്റൊരു ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടിന് എം.സി റോഡില്‍ മോനിപ്പളളിയിലാണ് സംഭവം. മുളക്കുളം ഗവ. യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അഭനവിന് വെളളൂരിലെ അമ്മവീട്ടില്‍ വച്ചാണ് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കവെ കാലില്‍ എന്തോ കടിച്ചതായി അമ്മയോട് പറയുകയായിരുന്നു. കാലില്‍ വേദനയും നീരും ഉണ്ടായതോടെ പിറവം താലൂക്കു ആശുപത്രിയില്‍ എത്തിച്ചു. പെട്ടെന്ന് കുട്ടിയുടെ അവസ്ഥ മോശമായി. ഉടന്‍ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഡോക്ടര്‍തന്നെ അവിടെയുണ്ടായിരുന്ന 108 ആംബുലന്‍സ് വിളിച്ച് ഏര്‍പ്പാടാക്കി. ഗുരുതരാവസ്ഥയിലുള്ള കുട്ടിയുമായി പുറപ്പെട്ട് മോനിപ്പള്ളിയില്‍ എത്തിയപ്പോള്‍ ആംബുലന്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി എന്നാണ് പരാതി. ചോദിച്ചപ്പോള്‍, ഡ്യൂട്ടി സമയം കഴിഞ്ഞെന്നും മറ്റൊരു ആംബുലന്‍സില്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകൂ എന്ന മറുപടിയാണ് ഡ്രൈവര്‍ നല്‍കിയതെന്ന് മാതാപിതാക്കള്‍ പറയുന്നു…
Read More » -
Crime
ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; കൊച്ചുമകന്റെ ചിതയില്‍ചാടി മുത്തശ്ശനും…
ഭോപ്പാല്‍: കൊച്ചുമകന്റെ ചിതയില്‍ചാടി ജീവനൊടുക്കി വയോധികന്‍. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. രാമാവതാര്‍ എന്നയാളാണ് കൊച്ചുമകന്‍ അഭയ്രാജ് യാദവിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച, അഭയ്‌രാജ് യാദവ് (34), ഭാര്യ സവിത യാദവി(30)നെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരുടേയും അന്ത്യകര്‍മങ്ങള്‍ വെള്ളിയാഴ്ച നടത്തുകയും ചെയ്തു അഭയ്‌രാജിന്റെ മരണം രാമവതാറിനെ കടുത്ത മാനസിക പ്രയാസത്തിലാക്കിയിരുന്നു. ശനിയാഴ്ച രാവിലെയോടെ ഇദ്ദേഹവും ചിതയില്‍ ചാടി ആത്മഹത്യചെയ്തതായി വിവരം ലഭിച്ചു. രാമാവതാറിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്, ഡി.എസ്.പി. ഗായത്രി തിവാരി അറിയിച്ചു. അതേസമയം, അഭയ്രാജ്, സവിതയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണം ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും നടന്ന മരണങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിഎസ്പി പറഞ്ഞു.
Read More » -
Kerala
സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തുടരും; സംസ്ഥാന സമിതിയില്‍ ബ്രിട്ടാസും മന്ത്രി ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍
കൊല്ലം: പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മുഖംമിനുക്കി സി.പി.എമ്മിന്റെ സംസ്ഥാനസമിതി. സി.പി.എം. സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദന്‍ തന്നെ തുടരും. 89 അംഗ സംസ്ഥാനസമിതിയില്‍ ജോണ്‍ ബ്രിട്ടാസ്, ആര്‍. ബിന്ദു, വി. വസീഫ് എന്നിവരടക്കം 17 പേര്‍ പുതുമുഖങ്ങളാണ്. എസ്. ജയമോഹന്‍ (കൊല്ലം), എം പ്രകാശന്‍ മാസ്റ്റര്‍ (കണ്ണൂര്‍), വി.കെ. സനോജ് (കണ്ണൂര്‍), വി. വസീഫ് (കോഴിക്കോട്), കെ. ശാന്തകുമാരി (പാലക്കാട്), ആര്‍. ബിന്ദു (തൃശ്ശൂര്‍), എം. അനില്‍കുമാര്‍ (എറണാകുളം), കെ. പ്രസാദ് (ആലപ്പുഴ), ബി.ആര്‍. രഘുനാഥ് (കോട്ടയം), ഡി.കെ. മുരളി(തിരുവനന്തപുരം), എം. രാജഗോപാല്‍ (കാസര്‍കോട്), കെ റഫീഖ് (വയനാട്), എം. മെഹബൂബ് (കോഴിക്കോട്), വി.പി. അനില്‍ (മലപ്പുറം), കെ.വി. അബ്ദുള്‍ ഖാദര്‍ (തൃശ്ശൂര്‍), ബിജു കണ്ടക്കൈ (കണ്ണൂര്‍), ജോണ്‍ ബ്രിട്ടാസ് (കണ്ണൂര്‍) എന്നിവരാണ് സംസ്ഥാനസമിതിയിലെത്തിയ പുതുമുഖങ്ങള്‍. സി.പി.എം. സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദന്‍ തന്നെ തുടരും. വിമര്‍ശനശരങ്ങള്‍ പലപ്പോഴും പാര്‍ട്ടി സെക്രട്ടറിക്ക് നേരെ നീണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തുന്നതാണ് സമ്മേളനത്തില്‍ ആദ്യവസാനമുണ്ടായത്.…
Read More » -
Crime
ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി… മേക്കപ്പ് മാന്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍
ഇടുക്കി: മലയാള സിനിമാ മേക്കപ്പ് മാന്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍. ആര്‍.ജി. വയനാടന്‍ എന്ന് അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവും നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് പിടിയിലാകുന്നത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവര്‍ത്തിച്ചിരുന്നു. എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും നടപടിയില്‍ പങ്കെടുത്തു.
Read More » -
India
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് വി. രാമസ്വാമി അന്തരിച്ചു; വിടവാങ്ങുന്നത് ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ ജഡ്ജി
ചെന്നൈ: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് വി. രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1989 മുതല്‍ 1994 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു. ഇന്ത്യയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ് ജസ്റ്റീസ് വി. രാമസ്വാമി. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നപ്പോള്‍ ഔദ്യോഗിക വസതിക്കായി അമിതമായി പണം ചെലവഴിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റീസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. 1993 ല്‍ ആ പ്രമേയം പരാജയപ്പെട്ടു. 1953ലാണ് രാമസ്വാമി അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1962ല്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായും 1969ല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായ അദ്ദേഹം 1971ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നേടി. 1987ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനായ അദ്ദേഹം 1989ല്‍ സുപ്രീം കോടതിയി ജഡ്ജിയായത്. 1994ല്‍ അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചു.
Read More » -
Crime
പോലീസിനെ പേടിച്ച് എംഡിഎംഎ വിഴുങ്ങി! ഷാനിദിന്റെ വയറ്റില്‍ മൂന്നു പാക്കറ്റുകള്‍; രണ്ടെണ്ണത്തില്‍ ക്രിസ്റ്റല്‍ തരികള്‍
കോഴിക്കോട്: പൊലീസിനെ കണ്ട് എംഡിഎംഎ പായ്ക്കറ്റുകള്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് മരിച്ച മൈക്കാവ് സ്വദേശി ഷാനിദിന്റെ വയറ്റില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തി. സ്‌കാന്‍ പരിശോധനയിലാണ് മൂന്നു പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇവയില്‍ രണ്ട് പാക്കറ്റുകളില്‍ ക്രിസ്റ്റല്‍ തരികളും ഒന്നില്‍ ഇല പോലുള്ള ഒരു വസ്തുവുമാണ് കണ്ടെത്തിയത്. ഇല പോലെ കണ്ടെത്തിയത് കഞ്ചാവ് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷാനിദിന്റെ ഇന്‍ക്വസ്റ്റ് നടത്തി. താമരശ്ശേരി തഹസില്‍ദാരുടെയും കുന്നമംഗലം ജുഡീഷ്യന്‍ മജിസ്ട്രേറ്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടത്തിയത്. എംഡിഎംഎ ശരീരത്തില്‍ കലര്‍ന്നതാണോ മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തിലൂടെയേ വ്യക്തമാകൂവെന്ന് പൊലീസ് സൂചിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അമ്പായത്തോട് വെച്ച് പൊലീസിനെ കണ്ടതിന് പിന്നാലെ കയ്യിലുണ്ടായിരുന്ന പൊതി ഷാനിദ് വിഴുങ്ങിയത്. ഷാനിദിന്റെ മരണം പേരാമ്പ്ര ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്.
Read More » -
NEWS
കുല്‍ഭൂഷന്‍ ജാദവിനെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച മതപണ്ഡിതന്‍ വെടിയേറ്റ് മരിച്ചു
ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ തട്ടികൊണ്ടുപോകാന്‍ പാകിസ്താനിലെ ചാരസംഘടനയായ ഐ.എസ്.ഐയെ സഹായിച്ച മതപണ്ഡിതന്‍ വെടിയേറ്റ് മരിച്ചു. മുഫ്തി ഷാ മിര്‍ ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബലൂചിസ്ഥാനില്‍ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബലൂചിസ്ഥാനിലെ പ്രമുഖ മതപണ്ഡിതനായ മുഫ്തി ഷാ മിറിന് നേരെ മുന്‍പ് രണ്ടുതവണയും ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുര്‍ബത്തിലെ ഒരു പള്ളിയില്‍ രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം പുറത്തിറങ്ങിയ മുഫ്തിക്ക് നേരെ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജെയുഐ) അംഗമായിരുന്ന മുഫ്തി മത പഠനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഐഎസ്ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുഫ്തി, പാകിസ്താനിലെ ഭീകരവാദികളുടെ ക്യാംപുകള്‍ സന്ദര്‍ശിക്കുകയും ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ആഴ്ച ജാമിയത്ത് ഉലമ-ഇ-ഇസ്ലാം പാര്‍ട്ടിയിലെ രണ്ടുപേര്‍ വെടിയേറ്റ് മരിച്ചിരുന്നു. നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനിലെ ചബഹാറില്‍ കച്ചവടം നടത്തിയിരുന്ന…
Read More »